×

പല്ലുകൾക്കിടയിലെ അഴുക്ക് നീക്കാൻ ദന്തൽ ഫ്‌ളോസ്

Posted By

Do I Really Need to Floss My Teeth

IMAlive, Posted on March 19th, 2020

Do I Really Need to Floss My Teeth

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

സാധാരണയായി നമ്മളൊക്കെ സൂചി, സേഫ്റ്റി പിൻ, ടൂത്ത്പിക് എന്നിവയൊക്കെ ഉപയോഗിച്ച് പല്ലിനിടയിൽ കുടുങ്ങിയ ആഹാരത്തിന്റെ അവശിഷ്ടങ്ങളോ മറ്റ് അഴുക്കുകളോ നീക്കം ചെയ്യാറുണ്ട്. എന്നാൽ ഇത്തരം രീതികളൊന്നും ആരോഗ്യകരമല്ല എന്നതാണ് വസ്തുത. വായിലും തൊണ്ണിലും മുറിവേൽക്കുന്നതിന് ഇത് കാരണമാകുന്നു. കൂടാതെ അണുബാധയ്ക്കും ഇത്തരം ദന്തശുചീകരണ രീതികൾ കാരണമാകാറുണ്ട്. എന്നാൽ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാത്ത ശുചീകരണ മാർഗ്ഗമാണ് ഫ്‌ളോസിങ്.

പല്ലുകൾക്കിടയിലെ ചെറിയ വിടവുകളിൽ കടന്നുകൂടുന്ന അഴുക്കുകളെ പുറന്തള്ളാനുള്ള മാർഗ്ഗമാണ് ദന്തൽ ഫ്‌ളോസിങ്. തീരെ ചെറിയ വിടവുകൾ വൃത്തിയാക്കുന്നതിനാണ് ഫ്‌ളോസ് അനുയോജ്യം. വലിയ വിടവുകളിൽ ഉപയോഗിക്കാനായി ഇന്റർ ദന്തൽ ബ്രഷുകൾ ലഭ്യമാണ്.  1800 കാലഘട്ടത്തിൽ ലെവി സ്പിയർ പാംലി എന്ന ഗവേഷകന്റെ ശ്രമഫലമായി പ്ലാക്ക് ഗാരട്ട് എന്ന രൂപത്തിൽ തുടങ്ങിയ ഉപാധി പിന്നീട് ആധുനിക കാലത്തേക്കു വന്നപ്പോൾ രൂപവും ഭാവവും മാറി. പല്ലുകൾക്കിടയിലെ അഴുക്കെടുക്കാൻ സഹായിക്കുന്ന നൂൽ എന്നും ഇതിനെ വിളിക്കാം.

ഫ്‌ളോസിങ് എന്തിന്?

സാധാരണ ബ്രഷിന് എത്താൻ കഴിയാത്ത ഭാഗങ്ങളിലെ അഴുക്ക് ക്രമേണ ഘനീഭവിച്ച് കാൽക്കുലസായി രൂപം മാറുന്നു. ഇതുവഴി മോണരോഗം ഉണ്ടാകുകയും, അത്  മൂർച്ഛിച്ച് പല്ലുകൾ കൊഴിഞ്ഞു പോകാനും സാധ്യതയുണ്ട്. അതോടോപ്പം പല്ലുകൾക്കിടയിൽ ദന്തക്ഷയം വർധിക്കാനും കാരണമാകുന്നു. പലപ്പോഴും ഈ ഭാഗങ്ങളിൽ അസഹ്യമായ പുളിപ്പും അനുഭവപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ നിന്നും രക്ഷ നേടാൻ ഫ്‌ളോസിങ് ഏറെ സഹായകരമാണ്.

വിവിധതരം ഫ്‌ളോസുകൾ

1. അൺവാക്‌സ്ഡ് ഫ്‌ളോസ്
35 ചെറു നൈലോൺ നൂലുകൾ കൂട്ടിയുണ്ടാക്കുന്ന ഫളോസാണിത്. വളരെ ഇടുങ്ങിയ ഭാഗങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണിത്. എങ്കിലും പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്.

2. വാക്‌സ്ഡ് ഫ്‌ളോസ്
മെഴുക് കോട്ടിംഗുള്ള നൈലോൺ കൊൺ് നിർമ്മിതമായ ഫ്‌ളോസാണിത്. ഇവ പൊട്ടാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും പല്ലുകൾക്കിടയിൽ ഉപയോഗിക്കുമ്പോൾ കടുപ്പം അനുഭവപ്പെട്ടേക്കാം.

3. ടെന്റൽ ടേപ്പ്
 മറ്റ് ഫ്‌ളോസുകളേക്കാൾ വലുപ്പമേറിയതും പരന്നതുമായ ഫ്‌ളോസാണിത്. ഇവ വാക്‌സ്ഡ് ആയും അൺവാക്‌സ്ഡ് ആയും ലഭിക്കുന്നതാണ്. പല്ലുകൾക്കിടയിലുള്ള വിടവ് വലിപ്പമേറിയതാണെങ്കിൽ ഇത്തരം ഫ്‌ളോസ് ഉപയോഗിക്കുന്നതാണ് അഭികാമ്യം.

4. പോളിടെട്രാഫ്ളൂറെഥിലീൻ ഫ്‌ളോസ്
പല്ലുകൾക്കിടയിൽ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഫ്‌ളോസാണിത്. പൊട്ടാനുള്ള സാധ്യത മറ്റുള്ളവയെ അപേക്ഷിച്ച് കുറവാണ്.

5. സൂപ്പർ ഫ്‌ളോസ്
നെയ്ത്തുനൂല് പോലുള്ളവ കൊണ്ട് നിർമ്മിക്കുന്ന ഒന്നാണിത്. പല്ലുകൾ കെട്ടുമ്പോഴും മറ്റും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായത് ഇത്തരം ഫ്‌ളോസാണ്.

ഉപയോഗിക്കേണ്ട രീതി

1. 18 ഇഞ്ച് നൂൽ മുറിച്ചെടുക്കുക
2.അത് രണ്ടു കൈകളുടെയും നടുവിരലിൽ ചുറ്റുക
3. ഏതാണ്ട് 2 - 3 ഇഞ്ച് ഉപയോഗത്തിനായി മെല്ലെ വിടുവിച്ച് പല്ലകൾക്കിടയിൽ മെല്ലെ മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് പതിയേ ഇറക്കുക
4. പല്ലിലെ സ്വാഭാവികമായ വളവും തിരിവു മനുസരിച്ച് നൂലും വളയ്ക്കുകയും തിരിക്കുകയും വേണം
 5. അധികം ബലമോ മർദ്ദമോ ഏൽപ്പിക്കാതെ അഴുക്കെടുത്ത് സാവധാനം വീണ്ടും മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് സാവധാനം തിരിച്ചെടുക്കുക
6. അടുത്ത വൃത്തിയുള്ള 2 - 3 ഇഞ്ച് ഭാഗം കൊണ്ട് ഈ പ്രക്രിയ തുടരുക
7. എല്ലാ പല്ലുകൾക്കിടയിലും ഇത് തുടർന്നതിനു ശേഷം അവസാനിപ്പിക്കുക. ഇത് രാത്രിയിൽ അത്താഴം കഴിഞ്ഞ് ബ്രഷിങ്ങിനു ശേഷം ചെയ്താൽ മതിയാകും. പല സ്വാദിലും മണത്തിലും ഉള്ള  ഫ്‌ളോസുകൾ  വിപണിയിൽ ലഭ്യമാണ്.

Dental floss is a cord of thin filaments used to remove food and dental plaque from between teeth in areas a toothbrush is unable to reach.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z', 'contents' => 'a:3:{s:6:"_token";s:40:"rI62AcohHlS60tn9OCuRVvEEZbdo9N4IFveXBQlO";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/dental-health-news/920/do-i-really-need-to-floss-my-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z', 'a:3:{s:6:"_token";s:40:"rI62AcohHlS60tn9OCuRVvEEZbdo9N4IFveXBQlO";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/dental-health-news/920/do-i-really-need-to-floss-my-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z', 'a:3:{s:6:"_token";s:40:"rI62AcohHlS60tn9OCuRVvEEZbdo9N4IFveXBQlO";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/dental-health-news/920/do-i-really-need-to-floss-my-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('FkKTFDsOdsMFsjFn2Lv7nCABbDRgUN12dQEg6n2z', 'a:3:{s:6:"_token";s:40:"rI62AcohHlS60tn9OCuRVvEEZbdo9N4IFveXBQlO";s:9:"_previous";a:1:{s:3:"url";s:84:"http://www.imalive.in/news/dental-health-news/920/do-i-really-need-to-floss-my-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21