×

ന്യൂമോണിയയെ പ്രതിരോധിക്കാം

Posted By

Stop Pneumonia Causes and Cure

IMAlive, Posted on November 12th, 2019

Stop Pneumonia Causes and Cure

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ലോകമെമ്പാടുമുള്ള കണക്കുകൾ പരിശോധിച്ചാൽ, ഓരോ 20 സെക്കന്റിലും ഒരാൾ ന്യൂമോണിയ പിടിപെട്ട് മരിക്കുന്നതായി കാണാം. അതുകൊണ്ട് തന്നെ ന്യൂമോണിയെക്കെതിരായ പ്രതിരോധ ബോധവൽക്കരണ ശ്രമങ്ങൾ ഊർജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന എല്ലാ വർഷവും നവംബർ 12 ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നത്.

എന്താണ് ന്യൂമോണിയ?

ബാക്ടരിയകൾ, വൈറസുകൾ, ഫംഗസുകൾ പ്രോട്ടോസോവകൾ തുടങ്ങിയ സൂക്ഷ്മജീവികളാൽ ശ്വാസകോശത്തിൽ അണുബാധയുണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ.  സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയ, ക്ലെബസിയെല്ല, സ്റ്റഫൈലോകോക്കസ് ഓറിയസ്, ക്ലമീഡിയ ന്യുമോണിയ, മൈക്കോപ്ലാസ്മ ന്യുമോണിയ, ഹീമോഫിലസ് ഇൻഫഌവൻസ തുടങ്ങിയവയാണ് ന്യൂമോണിയയുടെ പ്രധാന കാരണക്കാർ. പ്രധാനമായും കുഞ്ഞുങ്ങളേയും, പ്രായമായവരേയുമാണ് ഈ അസുഖം ബാധിക്കുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കെടുത്ത് പരിശോധിച്ചാൽ, അഞ്ചിലൊരാളുടെ മരണകാരണം ന്യുമോണിയയാണ്.

പൊതുജനങ്ങളുമായുള്ള സമ്പർക്കം വഴിയുണ്ടാകുന്ന കമ്മ്യൂണിറ്റി അക്വയേർഡ് ന്യൂമോണിയ(Community acquired pneumonia), ആശുപത്രി-രോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഹെൽത്ത് കെയർ അസ്സോസിയേറ്റഡ് ന്യൂമോണിയ(Health care associated pneumonia) എന്നിവയാണ് ന്യൂമോണിയയുടെ രണ്ട് പ്രധാന വിഭാഗങ്ങൾ. മറ്റ് അസുഖങ്ങൾക്ക് വേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആശുപത്രി വാസം മൂലം അണുബാധ പകർന്നു ഉണ്ടാകുന്ന ഹോസ്പിറ്റൽ അക്വയേർഡ് ന്യൂമോണിയ(Hospital acquired pneumonia), വെന്റിലേറ്ററിൽ  പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്ക് ചിലപ്പോൾ രൂപപ്പെടുന്ന വെന്റിലേറ്റർ അസ്സോസിയേറ്റഡ് ന്യൂമോണിയ(Ventilator associated pneumonia) എന്നിവ ഹെൽത്ത് കെയർ അസ്സോസിയേറ്റഡ് ന്യൂമോണിയയുടെ ഉദാഹരണങ്ങളാണ്.

മേജർ സർജറികൾ കഴിഞ്ഞ ആളുകൾ, അബോധാവസ്ഥയിലുള്ളവർ, പ്രായമായവർ, പൊതുവെ ആരോഗ്യം കുറഞ്ഞവർ തുടങ്ങിയവരിൽ ഹോസ്പിറ്റൽ അക്വയേർഡ് ന്യൂമോണിയ  വരാൻ സാധ്യത കൂടുതലാണ്.

ന്യൂമോണിയ- വിവിധ ഘട്ടങ്ങൾ

1.അണുബാധ ഉള്ള ആളുകളുടെ ശ്വസനം വഴി ചെറു കണികകൾ പുറന്തള്ളപ്പെടുന്നു

2.മറ്റൊരാൾ ആ ചെറു കണികകൾ ശ്വസിക്കുന്നത് വഴി തൊണ്ടയിൽ അണുബാധയുണ്ടാകുന്നു

3.തൊണ്ടയിൽ നിന്നുമുള്ള അണുബാധയുള്ള സ്രവങ്ങൾ ശ്വാസകോശത്തിലേയ്ക്ക് എത്തുന്നു

4.ശരീരത്തിന്റെ വിവിധ ഘട്ടങ്ങളിലായുള്ള സ്വയം പ്രതിരോധ സംവിധാനങ്ങൾ എല്ലാം രോഗാണു മറികടക്കുന്നു

5.ശ്വാസകോശത്തിൽ പെരുകുന്ന അണുക്കളും അവയുടെ സ്രവങ്ങളും ശരരീരത്തിലെ പ്രതിരോധ കോശങ്ങളുടെ പ്രവർത്തന ഫലമായുണ്ടാവുന്ന സ്രവങ്ങളും കൂടി ശ്വാസകോശത്തിനകത്തു അടിഞ്ഞുകൂടി ന്യൂമോണിയ ഉണ്ടാകുന്നു.


അപൂർവ്വമായി രക്തത്തിൽ നിന്നും, ശ്വാസകോശത്തിന് സമീപമുള്ള ശരീരഭാഗങ്ങളിൽ നിന്നും പകരുന്ന അണുക്കളും ന്യൂമോണിയയ്ക്ക് കാരണമാകുന്നു.

രോഗലക്ഷണങ്ങൾ

  1. കടുത്ത ചുമ
  2. കഠിനമായ പനി
  3. വിറയലും കുളിരും
  4. തലവേദന
  5. ഛർദ്ദി
  6. വിശപ്പില്ലായ്മ
  7. രോഗം മൂർച്ഛിക്കുന്ന ഘട്ടത്തിൽ;
  8. കഫത്തോടൊപ്പം രക്തം കലർന്ന് തുപ്പുന്നു
  9. നെഞ്ചുവേദന
  10. ശ്വാസംമുട്ടൽ

ശ്വാസോഛാസത്തിന്റെ വേഗത വല്ലാതെ കൂടുകയും, രക്തത്തിലെ ഓക്‌സിജൻ ലെവൽ താഴുകയും ചെയ്യുന്നുരോഗിയുടെ മനോനിലയും സ്ഥലകാല ബോധവും ഉൾപ്പെടെ വ്യതിയാനം വരികയും ചെയ്യാം
ശ്വാസകോശത്തിൽ നിന്നും രക്തം വഴി അണുബാധ മറ്റു ശരീര ഭഗങ്ങളിൽ എത്തുന്നതോട് കൂടി കിഡ്‌നി ഉൾപ്പെടെ പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം വരെ തകരാറിലാവാൻ പോലും സാധ്യതയുണ്ട്. ഇത്തരം രോഗികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. പായം ചെന്നവരിലും പ്രതിരോധ ശേഷി കുറഞ്ഞവരിലും ന്യൂമോണിയയുടെ ലക്ഷണങ്ങൾ പുറമേക്ക് വലിയ രൂപത്തിൽ പ്രകടമാവാറില്ല . ലക്ഷണങ്ങൾ കാര്യമായി കാണുന്നില്ല എന്നത് കൊണ്ട് മാത്രം രോഗത്തെ ഗൗരവം കുറച്ചു കാണാൻ കഴിയില്ല.

രോഗകാരണങ്ങൾ

  1. മഴക്കാലം
  2. മഞ്ഞുള്ള കാലാവസ്ഥ
  3. പൊടി, പുക തുടങ്ങിയ അലർജികൾ
  4. പുകവലി
  5. ദീർഘ നാളായുള്ള ജലദോഷം
  6. മദ്യപാനം
  7. സ്റ്റീറോയ്ഡ് ഉൾപ്പെടെ രോഗപ്രദോരോധ ശേഷി കുറയ്ക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ ദീർഘകാല ഉപയോഗം
  8. മറവി രോഗം, സ്‌ട്രോക്ക്
  9. ശ്വാസകോശ സംബന്ധമായ മറ്റ് അസുഖങ്ങൾ
  10. ന്യൂമോണിയ ബാധിതരായ ആളുകളുള്ള പ്രദേശത്തേയ്ക്കുള്ള യാത്രകൾ

പരിശോധനകൽ

  1. രക്ത പരിശോധന
  2. നെഞ്ചിന്റെ എക്‌സറേ
  3. കഫ പരിശോധന : ഏത് തരം അണുബാധയാണെന്നും ഏത് മരുന്ന് ഉപയോഗിക്കണമെന്നും അറിയാൻ മിക്കപ്പോഴും കഫ പരിശോധന സഹായകരമാകാറുണ്ട്.

ചികിത്സ
രോഗകാരികളായ അണുക്കളെ കൃത്യമായി കണ്ടെത്തി ഉചിതമായ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ചാൽ ന്യൂമോണിയ പൂർണമായും ഭേദമാക്കാം. പൂർണ ആരോഗ്യമുള്ളവർക്ക് ന്യൂമോണിയ വന്നാൽ ആശുപത്രികളിൽ കിടത്തി ചികിത്സിക്കേണ്ടിവരാറില്ല. എന്നാൽ, പ്രായാധിക്യമുള്ളവരെ നിർബന്ധമായും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.

Bacteria, viruses, or fungi may cause pneumonia

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF', 'contents' => 'a:3:{s:6:"_token";s:40:"fxngu46VmqVo096zoYGaXxQ6DyayEFpBwwWo6OZo";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/disease-news/924/stop-pneumonia-causes-and-cure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF', 'a:3:{s:6:"_token";s:40:"fxngu46VmqVo096zoYGaXxQ6DyayEFpBwwWo6OZo";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/disease-news/924/stop-pneumonia-causes-and-cure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF', 'a:3:{s:6:"_token";s:40:"fxngu46VmqVo096zoYGaXxQ6DyayEFpBwwWo6OZo";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/disease-news/924/stop-pneumonia-causes-and-cure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lwgUINo8v09KaGdB3LKjFXwSvQZylZkL1RoKYYtF', 'a:3:{s:6:"_token";s:40:"fxngu46VmqVo096zoYGaXxQ6DyayEFpBwwWo6OZo";s:9:"_previous";a:1:{s:3:"url";s:74:"http://www.imalive.in/news/disease-news/924/stop-pneumonia-causes-and-cure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21