×

ലോക്ക്ഡൗൺ ഇന്ത്യ - നിയന്ത്രണങ്ങൾ ഇപ്രകാരം

Posted By

Lockdown in India: What services will be available

IMAlive, Posted on March 25th, 2020

Lockdown in India: What services will be available

News desk IMAlive

Edited by: IMAlive Editorial Team of Doctors

  1. ആരാധനാലയങ്ങളെല്ലാം അടച്ചിടണം. മതപരമായ സമ്മേളനങ്ങളൊന്നും അനുവദിക്കില്ല.

  2. ജനജീവിതത്തെ ബാധിക്കാത്ത കേന്ദ്രസർക്കാരിന്റെ എല്ലാ ഓഫീസുകളും അടച്ചിടും. (പ്രതിരോധം, പോലീസ് സേന, ഇന്ധനവിതരണം, ദുരന്തനിവാരണം, ഊർജം, തപാൽ-വിവര വിതരണം, മുന്നറിയിപ്പ് ഏജൻസികൾ എന്നിവയ്ക്ക് ഇതു ബാധകമല്ല)

  3. സംസ്ഥാന-കേന്ദ്ര സർക്കാർ ഓഫീസുകൾ അടച്ചിടണം. (പോലീസ്, ഹോംഗാർഡ്, പ്രാദേശിക സേന-അഗ്‌നിശമന സേന, ജയിൽ, ദുരന്തനിവാരണ സേന, ജില്ലാഭരണകൂടം, ട്രഷറി, ശുചീകരണം, വൈദ്യുതി, വെള്ളം എന്നിവയ്ക്ക് ബാധകമല്ല.

  4. നഗരസഭകളിൽ ശുചീകരണം, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ടവർ മാത്രംമതി)

  5. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും പ്രവർത്തിക്കാനും സഞ്ചരിക്കാനും അധികാരം. സർക്കാർ- സ്വകാര്യ മേഖലകളിലെ ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മെഡിക്കൽ ഷോപ്പുകൾക്കും ഉപകരണ വിതരണക്കാർക്കും ലബോറട്ടറികൾക്കും നഴ്സിങ് ഹോമുകൾക്കും ആംബുലൻസിനും നിരോധനം ബാധകമല്ല.

  6. എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങളും അടച്ചിടണം (റേഷൻ കടകൾ, പച്ചക്കറി വിൽപ്പനക്കാർ, പാൽ-പാലുത്പന്ന വിതരണക്കാർ, ഇറച്ചി-മീൻ വിൽപ്പനക്കാർ എന്നിവർക്കിതു ബാധകമല്ല. എങ്കിലും ജനസഞ്ചാരം നിയന്ത്രിക്കാൻ ജില്ലാ അധികാരികൾ വീടുകളിൽ സാധനം എത്തിക്കുന്ന കാര്യത്തിൽ താൽപര്യമെടുക്കണം).

  7. ബാങ്കുകൾ, ഇൻഷുറൻസ് ഓഫീസുകൾ, എ.ടി.എം. എന്നിവയ്ക്ക് അടച്ചിടൽ ബാധകമല്ല.

  8. അച്ചടി- ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം.

  9. ഇന്റർനെറ്റ്, ബ്രോഡ്കാസ്റ്റിങ്, കേബിൾ ടി.വി., ഐ.ടി. മേഖലകൾ കഴിയുന്നതും വീട്ടിൽനിന്ന് പ്രവർത്തിക്കുന്ന (വർക്ക് അറ്റ് ഹോം) രീതിയിലാക്കണം.

  10. പെട്രോളിയം ഉത്പന്നങ്ങൾ, പാചക വാതകം, സംഭരണ ശാലകൾ, ഊർജ വിഭവം, മൂലധന-കട വിപണികൾ, ശീതീകരണ കേന്ദ്രങ്ങൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

  11. അവശ്യസാധന നിർമാതാക്കളൊഴികെയുള്ള വ്യവസായ സ്ഥാപനങ്ങളെല്ലാം അടച്ചിടണം. തുടർപ്രവർത്തനം ആവശ്യമുള്ള ഉത്പാദനകേന്ദ്രങ്ങൾ സംസ്ഥാന സർക്കാരുകളുടെ അനുമതി വാങ്ങണം.

  12. അഗ്‌നിരക്ഷാസേന, ക്രമസമാധാനം, ആംബുലൻസ് സേവനം ഒഴികെയുള്ള എല്ലാ വാഹനങ്ങളും നിരത്തിൽ പ്രവേശിക്കരുത്.

  13. സേവനമേഖല അടച്ചിടണം. അടച്ചിടൽ കാരണം കുടുങ്ങിപ്പോയ വിനോദസഞ്ചാരികളുള്ള ഹോട്ടലുകൾ, ഹോംസ്റ്റേകൾ, ലോഡ്ജുകൾ, മോട്ടലുകൾ എന്നിവയ്ക്കും ക്വാറന്റൈൻ കേന്ദ്രങ്ങൾക്കും അടിയന്തര വൈദ്യശാസ്ത്രം ആവശ്യമുള്ള സന്ദർഭത്തിലും ബാധകമല്ല.

  14. എല്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളും അടച്ചിടണം.

  15. എല്ലാവിധ പൊതുപരിപാടികൾക്കും നിരോധനം.

  16. രാഷ്ട്രീയ, കായിക, വിനോദ, അക്കാദമി, സാംസ്‌കാരിക, ചടങ്ങുകൾക്കും കൂടിച്ചേരലുകൾക്കും വിലക്ക്.

  17. മരണാനന്തര ചടങ്ങുകൾക്ക് 25-ലധികം ആളുകൾ കൂടാൻ പാടില്ല.

  18. ഫെബ്രുവരി 15-നുശേഷം ഇന്ത്യയിലേക്ക് വന്നവരും ആരോഗ്യവകുപ്പ് കർശനമായി വീട്ടിലോ മറ്റിടങ്ങളിലോ നിരീക്ഷണത്തിലാക്കിയവരും ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്ന കാലത്തോളം നിർബന്ധമായും നിരീക്ഷണത്തിൽത്തന്നെ കഴിയണം. അല്ലെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പുപ്രകാരം ശിക്ഷ.

  19. മേൽനിർദേശങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഇളവ് നൽകുമ്പോൾ ആരോഗ്യവകുപ്പ് നിർദേശിക്കുന്ന തരത്തിലുള്ള മുൻകരുതലുകൾ തൊഴിലുടമയും സംഘടനകളും കൈക്കൊള്ളണം.

  20. ഈ ഉത്തരവുകൾ നടപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുമാർ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിക്കും. അവരുടെ പരിധിക്കുള്ളിൽ ഉത്തരവ് നടപ്പാക്കാനുള്ള ചുമതല എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർക്കാണ്. അവരുടെ കീഴിലായിരിക്കും സർക്കാരിന്റെ മറ്റെല്ലാ വകുപ്പുകളും പ്രവർത്തിക്കുക. അത്യാവശ്യമായി വരുന്ന യാത്രകൾക്ക് പാസുകൾ അനുവദിക്കും.

  21. ഈ നിബന്ധനകൾ ആളുകളുടെ സഞ്ചാരത്തിനുവേണ്ടി മാത്രമുള്ളതാണ്. അവശ്യസാധനങ്ങളുടെ കടത്തിനുവേണ്ടിയുള്ളതല്ല.

  22. തൊഴിലാളികളെ സംഘടിപ്പിച്ച്, സാമഗ്രികൾ എത്തിച്ച് ആശുപത്രികളിൽ അടിസ്ഥാനസംവിധാനങ്ങൾ കൂട്ടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സഹായം നൽകും.

  23. ഈ ഉത്തരവുകൾ ലംഘിക്കുന്നവർ 2005-ലെ ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകളനുസരിച്ച് ശിക്ഷാർഹരായിരിക്കും. പുറമേ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പനുസരിച്ചുള്ള ശിക്ഷയും ലഭിക്കും

Here is a list of services and establishments that will be open and functional during this quarantine period

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e', 'contents' => 'a:3:{s:6:"_token";s:40:"lcpMkqXGdIHovdU5lpwBKaPn6E5yO7w7dKovygKT";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-alert/1061/lockdown-in-india-what-services-will-be-available";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e', 'a:3:{s:6:"_token";s:40:"lcpMkqXGdIHovdU5lpwBKaPn6E5yO7w7dKovygKT";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-alert/1061/lockdown-in-india-what-services-will-be-available";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e', 'a:3:{s:6:"_token";s:40:"lcpMkqXGdIHovdU5lpwBKaPn6E5yO7w7dKovygKT";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-alert/1061/lockdown-in-india-what-services-will-be-available";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('bAy8fXLBCC97RZqFfIPX1feIhNUgK5KtG03jLO3e', 'a:3:{s:6:"_token";s:40:"lcpMkqXGdIHovdU5lpwBKaPn6E5yO7w7dKovygKT";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/news/health-alert/1061/lockdown-in-india-what-services-will-be-available";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21