×

കരൾ രോഗങ്ങളെ പ്രതിരോധിക്കാൻ

Posted By

World Liver Day

IMAlive, Posted on April 19th, 2020

World Liver Day

News desk IMAlive

Edited by: IMAlive Editorial Team of Doctors

ഈ വർഷത്തെ ലോക കരൾ ദിനം കോവിഡ് 19 എന്ന വലിയ ആരോഗ്യ പ്രതിസന്ധിയുടെ നടുവിലാണ്. ഈ പ്രതിസന്ധിക്കിടയിൽ, കരളിനെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള മെഡിക്കൽ ഫണ്ടും അവബോധവും കുറയ്ക്കുന്നതിന് ഒരു കാരണവും ഉണ്ടാകരുത്.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ഉദരത്തിന് മുകൾ ഭാഗത്ത് വലതുവശത്തായി സ്ഥിതി ചെയ്യുന്ന ഈ അവയവത്തിന് ഏകദേശം ഒന്നരകിലോഗ്രാം ഭാരമുണ്ട്. ശരീരത്തിലെ മറ്റ് അവയവങ്ങൾ ചലിച്ചുകൊണ്ടിരിക്കുമ്പോൾ നിശ്ചലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവയവമാണ് കരൾ. ശരീരത്തിലെ വിഷാംശം വലിച്ചെടുത്തു രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവർത്തനങ്ങൾ. കരളിന്റെ പ്രവർത്തനം താളംതെറ്റിയാൽ ബാധിക്കുന്നത് ശരീരത്തെ മുഴുവനാണ്. കരളിനെ ബാധിക്കുന്ന രോഗങ്ങൾ പലപ്പോഴും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് വൈകിയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും രോഗിക്കു ചികിത്സയും വൈകും. ഇത് രോഗം ഗുരുതരമാകാൻ കാരണമാകുന്നു. സാധാരണയായി ജനിതക കാരണങ്ങൾ മുതൽ ജീവിതശൈലിയിലെ അപാകതകൾ വരെ കരൾ രോഗത്തിന് കാരണമാകും. നമ്മുടെ നവിത്യജീവിതത്തിലെ കരൾ രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ ഏതെല്ലാമെന്ന് നോക്കാം. 

  1. മദ്യപാനം - കരൾ രോഗ സാധ്യതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മദ്യപാനം തന്നെ. മദ്യം ഉള്ളിലെത്തുമ്പോൾ മറ്റു പ്രവർത്തനങ്ങൾ മാറ്റിവച്ചു മദ്യത്തിന്റെ വിഷാംശം കുറച്ച്  അതിനെ നേർപ്പിക്കാനാവും കരൾ ശ്രമിക്കുക. ഇത് സ്ഥിരമാകുമ്പോൾ കരളിന്റെ മൊത്തം പ്രവർത്തനത്തെ ബാധിക്കും. ഫാറ്റി ലിവർ, ലിവർ സിറോസിസ് എല്ലാം തുടങ്ങുന്നത് ഇങ്ങനെയാണ്.

  2. മഞ്ഞപ്പിത്തം - ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എല്ലാം വൈറസ് ബാധ മൂലം ഉണ്ടാകുന്നതാണ്.

  3. പ്രമേഹം - പ്രമേഹരോഗികൾക്ക് കരൾ രോഗ സാധ്യത 50 % ആണ്. പ്രമേഹരോഗികൾക്ക് രക്തത്തിൽ ഇൻസുലിൻ അളവ് കൂടുതലാകും. ഇത് ഭാരം വർധിപ്പിക്കും. ഇത് ഫാറ്റി ലിവറിനു കാരണമാകാം.

  4. മരുന്നുകൾ മൂലം - ചില മരുന്നുകളുടെ ഉപയോഗം മൂലവും കരൾ രോഗം ഉണ്ടാകാറുണ്ട്. മരുന്നിലെ കോപ്പർ, ഇരുമ്പ് എന്നിവ കരളിൽ അടിഞ്ഞുകൂടി രക്തപ്രവാഹത്തെ തടുക്കുന്നതാണ് കാരണം. 

  5. ഉപ്പ് - ഉപ്പിന്റെ അമിതഉപയോഗം ഹൈപ്പർ ടെൻഷൻ ഉണ്ടാക്കും. ഇത് ഫാറ്റി ലിവർ ഉണ്ടാക്കുകയും കരളിൽ വാട്ടർ റിടെൻഷൻ വർധിപ്പിക്കുകയും ചെയ്യും.

  6. പുകവലി - പുകയിലയിൽ അടങ്ങിയിരിക്കുന്ന മാരക രാസവസ്തുക്കൾ കരളിലെ കോശങ്ങൾക്ക് ക്ഷതമേൽപ്പിക്കും. 

  7. പോഷക സപ്ലിമെന്റ്‌സ് - പോഷകസപ്ലിമെന്റ്‌സ് കരളിലെ എൻസൈം ഉൽപാദനം വർധിപ്പിക്കും. ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും.

  8. കീടനാശിനികൾ, രാസവസ്തുക്കൾ - ഇവയുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നത് കരളിൽ വിഷാംശം അടിഞ്ഞുകൂടാൻ കാരണമാകും. പച്ചക്കറികൾ, പഴങ്ങൾ എന്നിവയിലെ കീടനാശിനി പ്രയോഗം ഒരാളെ ക്രമേണ രോഗിയാക്കും.

  9. ഒബിസിറ്റി- അമിതവണ്ണം ഉള്ളവർക്ക് ബോഡി ഫാറ്റ് കരളിലും അടിയാൻ കാരണമാകും. ലിവർ സിറോസിസ്, കരളിന്റെ പ്രവർത്തനം നിലയ്ക്കുക എന്നിവ ഇതിന്റെ അനന്തരഫലമാണ്.

  10. ഹെപ്പറ്റൈറ്റിസ്- വൈറൽ ഹെപ്പറ്റൈറ്റിസ് A, B, C എന്നിവയെല്ലാം കരളിലെ സെല്ലുകളെ നേരിട്ടാണ് ബാധിക്കുക. ഹെപ്പറ്റൈറ്റിസ് സിറോസിസ് ഉണ്ടാക്കും. അത് പിന്നീട് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും.

  11. ട്യൂബർകുലോസിസ് - നിശബ്ദരോഗമാണ് ട്യൂബർകുലോസിസ്. ഇതിന്റെ അണുക്കൾ കരളിലേക്കു പ്രവേശിച്ചാൽ അവയെ പ്രതിരോധിക്കാൻ കരൾ ആവുന്നത്ര ശ്രമിക്കും. ഇത് ചിലപ്പോൾ ട്യൂമർ ഉണ്ടാകുന്നതിന് കാരണമാകും. ഹെപ്പറ്റിക് ട്യൂബർകുലോസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.

കരൾ രോഗ ലക്ഷണങ്ങൾ - 

  1. വിശപ്പില്ലായ്മ

  2. തലകറക്കം

  3. ഛർദ്ദി

  4. മഞ്ഞപ്പിത്തം

  5. വയറുവേദന

  6. ചൊറിച്ചിൽ

  7. കാലിൽ നീര്

  8. ഭാരക്കുറവ്‌

കരൾ രോഗങ്ങൾ വരാതിരിക്കാൻ -

  1. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക

  2. സമീകൃതാഹാരം ശീലമാക്കുക

  3. വ്യായാമം ശീലമാക്കുക

  4. മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക

  5. ഉപ്പ് ഉപയോഗം കുറയ്ക്കുക

  6. രാസവസ്തുക്കൾ കരുതലോടെ ഉപയോഗിക്കുക

  7. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക

  8. വറുത്തതും പൊരിച്ചതുമായ ആഹാരപദാർത്ഥങ്ങൾ, മധുരം എന്നിവ ഒഴിവാക്കുക

  9. സോസുകൾ അച്ചാറുകൾ, കടുപ്പം കൂടിയ ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക

For this World Liver Day, let's look at the leading causes of liver diseases that plague unhealthy individuals.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24', 'contents' => 'a:3:{s:6:"_token";s:40:"wE3bfHoZnDFDfRbzg9YKfVd6gH4WAywYh0k3zaHk";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/news/health-alert/1096/world-liver-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24', 'a:3:{s:6:"_token";s:40:"wE3bfHoZnDFDfRbzg9YKfVd6gH4WAywYh0k3zaHk";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/news/health-alert/1096/world-liver-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24', 'a:3:{s:6:"_token";s:40:"wE3bfHoZnDFDfRbzg9YKfVd6gH4WAywYh0k3zaHk";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/news/health-alert/1096/world-liver-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('e9Bny4fpGkDo46pfSvSRv6qAszJQT02LzUrYJC24', 'a:3:{s:6:"_token";s:40:"wE3bfHoZnDFDfRbzg9YKfVd6gH4WAywYh0k3zaHk";s:9:"_previous";a:1:{s:3:"url";s:60:"http://www.imalive.in/news/health-alert/1096/world-liver-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21