×

H1N1 പനിയെപ്പറ്റി അറിയേണ്ട പത്ത് കാര്യങ്ങൾ

Posted By

10 things to know about H1N1

IMAlive, Posted on May 3rd, 2019

10 things to know about H1N1

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

എച്ച്‌വണ്‍ എന്‍‌വണ്‍ പനിയോട് ആളുകള്‍ക്ക് പൊതുവേ ഒരു ഭയമുണ്ട്. 2009ലാണ് ഈ പനി വ്യാപകമായി പ്രത്യക്ഷപ്പെട്ടത്. അതുവരെ H3N2 എന്ന വൈറസാണ് ഇന്‍ഫ്ലുവന്‍സ പനിക്ക് കാരണമായിരുന്നത്. 1968നു ശേഷം 2009 വരെ അതായിരുന്നു പ്രധാനമായ കാരണം. 2009ല്‍ പുതിയൊരു വൈറസായി എച്ച്‌വണ്‍ എന്‍വണ്‍ ഉണ്ടാകുകയും ആയിരക്കണക്കിനാളുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് ആളുകളില്‍ അതിനോടുള്ള പ്രതിരോധശേഷം രൂപപ്പെട്ടുവന്നു. പത്തുമാസത്തോളം അതിന്റെ രൂക്ഷത നിലനില്‍ക്കുകയും ചെയ്തു. പിന്നീട് H1N1, H3N2, ഇന്‍ഫ്ലുവന്‍സ ബി എന്നീ വൈറസുകളാണ് പ്രധാനമായും പനി പടര്‍ത്തുന്നത്. അതുകൊണ്ടുതന്നെ 2009നു ശേഷം അത്ര വലിയ തോതില്‍ ഈ രോഗം ഉണ്ടായിട്ടില്ല. പക്ഷേ, എല്ലാ വര്‍ഷവും ചെറിയ മാറ്റത്തോടെ (ആന്റിജനിക് ഡ്രിഫ്റ്റ്) വൈറസ് പ്രത്യക്ഷപ്പെടും. വലിയ മാറ്റത്തിന് ആന്റിജനിക് ഷിഫ്റ്റ് എന്നാണ് പറയുന്നത്. അതുണ്ടായാല്‍ പുതിയ വൈറസ് രൂപപ്പെടുകയാണ് ചെയ്യുക. അപ്പോള്‍ അതിനോട് ശരീരത്തിന് പ്രതിരോധ ശക്തി ഉണ്ടാകില്ല. രോഗം ഗുരുതരമാകുന്നത് അങ്ങിനെയാണ്.  നിലവിൽ സാധാരണ രോഗപ്രതിരോധശേഷിയുള്ള മനുഷ്യൻ ഈ അസുഖത്തിനെ മറികടക്കാനുള്ള രോഗപ്രതിരോധ സംവിധാനം സ്വായത്തമാക്കിയതിനാൽ എച്ച്‌വൺ എൻവൺ അത്ര ഗുരുതരമാകാറില്ല.

എച് 1 എൻ 1 പനി : സാധാരണ ഉണ്ടാകാവുന്ന സംശയങ്ങളും മറുപടിയും

1.എച്ച്1 എൻ1 പനി എന്നാൽ എന്ത്?

ഇൻഫ്‌ളുവൻസ ഗണത്തിൽപ്പെടുന്ന വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് H1N1. ഈ രോഗം പക്ഷികളേയും പന്നികളേയും ബാധിക്കുന്നു. പന്നിയിൽ നിന്ന്ും മനുഷ്യരിലേയ്ക്ക് ഇത് പകരാമെങ്കിലും ഇപ്പോൾ ജനിതകമാറ്റം സംഭവിച്ച പുതിയതരം വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുമാണ് പകർന്നുകൊണ്ടിരിക്കുന്നത്.

2.പന്നിയിൽ നിന്നും മനുഷ്യർക്ക് ഈ രോഗം പകരുമോ?

രോഗം ബാധിച്ചിട്ടുള്ള പന്നികളുമായി നേരിട്ട് ഇടപെടുന്നവർക്ക് ഈ രോഗം പകരാം. രോഗാണുബാധ ഉണ്ടായവരിൽ നിന്ന് മറ്റുള്ളവരിലേയ്ക്കും അതുപോലെ പന്നികളിലേക്കും ഈ രോഗം പകരാം.

3.എങ്ങിനെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്?

രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും അടുത്ത നിൽക്കുന്ന (ആറടിക്കുള്ളിൽ) മനുഷ്യർക്ക് പകരുകയും ചെയ്യുന്നു.

എച്ച്1എൻ1 വൈറസ് മൂലം മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പർക്കമുണ്ടായാലും രോഗപ്പകർച്ച ഉണ്ടാകുന്നു.

4.രോഗിയിൽ നിന്നും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസിന് എത്ര സമയം രോഗം പരത്താനുള്ള കഴിവുണ്ട്?

ഏകദേശം രണ്ട് മണിക്കൂർ സമയത്തേക്ക് ഈ വൈറസിന് രോഗം പരത്താനുള്ള കഴിവുണ്ട്.

5. രോഗി എപ്പോഴാണ് ഈ രോഗം മറ്റുള്ളവരിലേയ്ക്ക് പരത്തുന്നത്?

പ്രായപൂർത്തിയായവരിൽ രോഗലക്ഷണം പ്രകടമാകുന്നതിന് ഒരു ദിവസം മുൻപ് തുടങ്ങി ഏഴ് ദിവസം വരെയും, കുട്ടികളിലാണെങ്കിൽ രോഗലക്ഷണം പ്രകടമാകുന്നതിന് ഒരു ദിവസം മുൻപ് മുതൽ പത്ത് ദിവസം വരെയുമാണ് രോഗാണു മറ്റുള്ളവരിലേയ്ക്ക് പരക്കുന്നത്.

6. മനുഷ്യരിൽ എച്ച്1എൻ1 പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്?

സാധാരണ പകർച്ചപ്പനിയുടേയും എച്ച്1എൻ1 പനിയുടേയും ലക്ഷണങ്ങൾ ഒന്നുതന്നെയാണെങ്കിലും എച്ച്1എൻ1 പനിയിൽ ഇത് തീവ്രമാകും.

7. രോഗനിർണ്ണയം നടത്തുന്നത് എങ്ങിനെയാണ്?

  • നാസികയുടെ പിൻഭാഗം മുതൽ ഗളനാളം വരെയുള്ള ഭാഗത്ത്(നാസഗളം) നിന്നും തൊണ്ടയിൽ നിന്നുമുള്ള സ്രവമാണ് പരിശോധനയ്ക്ക് വിധേയമാക്കി രോഗനിർണ്ണയം നടത്തുന്നത്.
  • ഇതിനുള്ള പ്രത്യേക സംവിധാനം പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജിയിലും മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിലും ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസിലും ലഭ്യമാണ്.
  • രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന സാമ്പിളുകൾ ശീത ശൃംഖലയിൽ വിമാനമാർഗ്ഗം മേൽപ്പറഞ്ഞ ഇൻസ്റ്റിറ്യൂട്ടുകളിൽ എത്തിച്ചാണ് പരിശോധന നടത്തുന്നത്

8. ഈ രോഗത്തിന് ചികിത്സ ഉണ്ടോ ?

ഉണ്ട്. വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള ഫല്രപദമായ ആന്റി വൈറൽ മരുന്നുകൾ ലഭ്യമാണ്.

9. മനുഷ്യരിൽ ഈ രോഗത്തെ പ്രതിരോധിക്കാൻ വാക്‌സിനുകൾ ലഭ്യമാണോ?

നിലവില്‍ ഈ രോഗത്തിന് പ്രതിരോധ കുത്തിവയ്പുകള്‍ ലഭ്യമാണ്. ഓരോ വര്‍ഷവും ഏത് ഇനത്തില്‍പെട്ട വൈറസാണ് ഓരോ മേഖലയിലും വ്യാപിക്കുന്നതെന്ന് മനസ്സിലാക്കിയാണ് പ്രതിരോധ മരുന്ന് തയ്യാറാക്കുന്നത്. കഴിഞ്ഞ വര്‍ഷം ട്രൈവാലന്റ് വാക്സിനാണ് ഉപയോഗിച്ചത്. ഈ വര്‍ഷം അത് ക്വാഡ്രിവാലന്റ് വാക്സിനാണ്. ഒരു ഡോസ് കുത്തിവയ്പ് മാത്രം എടുത്താല്‍ മതിയാകും. ഇന്‍ഫ്ലുവന്‍സ് എ വൈറസുകളായ H1N1, H3N2 എന്നിവയേയും രണ്ട് ഇന്‍ഫ്ലുവന്‍സ ബി വൈറസുകളേയും പ്രതിരോധിക്കാനുള്ള ശേഷി ഈ കുത്തിവയ്പിനുണ്ട്.  ഇന്ത്യയില്‍ 18 വയസ്സിനും 64 വയസ്സിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ കുത്തിവയ്പെടുക്കാം. ആറുമാസം വരെ രോഗം പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ട്. എല്ലാ വര്‍ഷവും ഈ പ്രതിരോധ മരുന്ന് കുത്തിവയ്ക്കണം.

10. എങ്ങനെ നമുക്ക് പ്രതിരോധിക്കാം ?

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ,  ടിഷ്യൂ പേപ്പർ കൊണ്ടോ പൊത്തിപ്പിടിക്കുക.

  • കൂടെക്കൂടെ സോപ്പും വെള്ളവൂമൂപയോഗിച്ച് കൈകൾ കഴുകൂക

  • ജലദോഷപ്പനി പോലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ മറ്റുള്ളവരിൽ നിന്നും ചുരുങ്ങിയത് 1 മീറ്ററെങ്കിലും അകലം പാലിക്കുക.

  • അഭിവാദ്യം ചെയ്യുന്നതോ ആലിംഗനം ചെയ്യുന്നതോ ഹസ്തദാനം ചെയ്യുന്നതോ ഒഴിവാക്കുക.

  • ഉപയോഗിച്ചുകഴിഞ്ഞ ഉടനെ ടിഷ്യുപേപ്പർ നശിപ്പിച്ചുകളയുക

  • ജലദോഷപ്പനി പോലുള്ള ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

  • രോഗലക്ഷണമുള്ളവർ ജോലിസ്ഥലത്തു നിന്നും സ്‌കൂളിൽ നിന്നും ജനക്കൂട്ടത്തിൽ നിന്നും അകന്നുനിൽക്കുക.

  • കൈകഴുകാതെ കണ്ണുകളോ മൂക്കോ വായെ സ്പർശിക്കുന്നത് ഒഴിവാക്കുക.

ശ്രദ്ധിക്കുക

  • രോഗികൾ മറ്റുള്ളവരിൽ നിന്നും അകന്നുനിൽക്കുക

  • രോഗികൾ കഴിയുന്നിടത്തോളം വീട്ടിൽ തന്നെ കഴിച്ചുകൂട്ടുക.

  • ജോലിസ്ഥലം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും അകന്നുനിൽക്കുക.

  • ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോടുകൂടിയ പകർച്ചപ്പനിപോലുള്ള രോഗങ്ങൾ ബാധിച്ചാൽ ഏഴു ദിവസമോ അല്ലെങ്കിൽ രോഗലക്ഷണം പൂർണ്ണമായി മാറി ഒരു ദിവസം കൂടിയോ ഏതിനാണ് ദൈർഘ്യം കൂടുതൽ,

  • അത്രയും ദിവസം വീട്ടിൽ തന്നെ കഴിഞ്ഞുകൂടാൻ ഉപദേശിക്കുക.

  • പകർച്ചപ്പനി പോലുള്ള രോഗങ്ങളുണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. ഡോകടറുടെ ഉപദേശം തേടുക.

  • ശ്വാസം മുട്ടൽ അനുഭവപ്പെട്ടാൽ ഉടനെ ഡോക്ടറുടെസഹായം തേടുക.

  • രോഗി മറ്റുള്ളവരുമായി അടുത്താണ് (6 അടിക്കുള്ളിൽ) നിൽക്കുന്നതെങ്കിൽ വായും മൂക്കും മറയ്ക്കുന്ന മാസ്‌ക് ധരിക്കുകയോ തൂവാലകൊണ്ട് വായും മൂക്കും പൊത്തിപ്പിടിക്കുകയോ ചെയ്യുക.

  • രോഗി പുറത്തേക്ക് പോകുമ്പോൾ അന്തരീക്ഷത്തിൽ വൈറസ് വ്യാപിക്കുന്നത് തടയാനായി മാസ്‌ക് ധരിക്കുക. മാസ്‌ക് ലഭ്യമല്ലെങ്കിൽ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് വായ് പൊത്തിപ്പിടിക്കുക.

  • തൂവാല കൈവശമില്ലെങ്കിൽ കൈകൾകൊണ്ട് മൂക്ക് വൃത്തിയാക്കരുത്. പകരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ അറ്റം ഇതിനായി ഉപയോഗിക്കുക.

  • രോഗിയും രോഗിയുടെ കുടുംബാംഗങ്ങളും രോഗം പകരാതിരിക്കാൻ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.

  • രോഗികൾ നന്നായി വിശ്രമിക്കുക. വിഷമ ഘട്ടങ്ങളെ ആരോഗ്യകരമായി നേരിടുക, ദ്രാവക രൂപത്തിലുള്ള ആഹാരം ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.

  • കുടുംബാംഗങ്ങൾ രോഗിക്ക് ലക്ഷണം കണ്ടുതുടങ്ങുന്ന അന്നുമുതൽ വീട്ടിൽ തന്നെ കഴിച്ചുകൂട്ടുക. മറ്റുള്ളവരുമായി ഇടപഴകുന്നതും അവരെ സന്ദർശിക്കുന്നതും ഒഴിവാക്കുക.

  • രോഗി മറ്റുള്ളവരുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ രോഗിയെ പരിചരിക്കുന്നതിന് കൂടുംബത്തിലെ ഒരാളെ ചുമതലപ്പെടുത്തുക.

  • രോഗബാധ ഉണ്ടായാലോ, സംശയിച്ചാലോ സ്‌കൂളുകൾ അടക്കുക.

  • * രോഗം സംശയിക്കപ്പെടുന്ന ആൾ ജനങ്ങൾ തടിച്ചു കൂടുന്ന സ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക.

എച്ച്1എൻ1 പനി........പരിഭ്രാന്തി വേണ്ട....

ജാഗ്രത പാലിക്കുക........

 

Symptoms of H1N1 swine flu are like regular flu symptoms and include fever, cough, sore throat, runny nose, body aches, headache, chills, and fatigue.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y', 'contents' => 'a:3:{s:6:"_token";s:40:"DHDQQfPz3umIGVy7qdMMnEkQ4NDsCLjXAv0mIxiO";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/news/health-alert/361/10-things-to-know-about-h1n1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y', 'a:3:{s:6:"_token";s:40:"DHDQQfPz3umIGVy7qdMMnEkQ4NDsCLjXAv0mIxiO";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/news/health-alert/361/10-things-to-know-about-h1n1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y', 'a:3:{s:6:"_token";s:40:"DHDQQfPz3umIGVy7qdMMnEkQ4NDsCLjXAv0mIxiO";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/news/health-alert/361/10-things-to-know-about-h1n1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fL8uvFO48SssJBoUjJ28nkLtcdywsXvZ50W53e5Y', 'a:3:{s:6:"_token";s:40:"DHDQQfPz3umIGVy7qdMMnEkQ4NDsCLjXAv0mIxiO";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/news/health-alert/361/10-things-to-know-about-h1n1";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21