×

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ്‌

Posted By

Who to handle stress during exam preparation issues

IMAlive, Posted on February 20th, 2020

Who to handle stress during exam preparation issues

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

വീണ്ടും ഒരു പരീക്ഷാകാലം വന്നെത്തിയിരിക്കുന്നു. പഠനത്തെ വളരെ ഗൗരവത്തോടെ കാണേണ്ട ദിനങ്ങളാണിനി. എന്നാൽ പരീക്ഷ പലപ്പോഴും പരീക്ഷാപ്പേടി എന്ന ഒരു അവസ്ഥയിലേയ്ക്ക് കൂടി എത്താറുണ്ട്. പരീക്ഷാപ്പേടി എന്നത് ഒരു മാനസികാവസ്ഥയാണ്. കൂടിയ ആശങ്ക,മനസ്സംഘർഷം, അസ്വസ്ഥത, അകാരണമായ ഭീതി എന്നിങ്ങനെ പലവിധ മാനസികാവസ്ഥകൾ ഇതിന്റെ ഭാഗമാണ്. പരീക്ഷയെക്കുറിച്ചുള്ള ചെറിയ ഭയം നല്ലതാണെങ്കിലും ഇത്തരം അവസ്ഥകൾ പരീക്ഷയെ വളരെ ദോഷകരമായിത്തന്നെ ബാധിക്കും എന്നതിൽ സംശയമില്ല. 

ലക്ഷണങ്ങൾ

ശാരീരിക ലക്ഷണങ്ങൾ : തലവേദന, വയറുവേദന, മനംപിരട്ടൽ, വയറിളക്കം, അമിത വിയർപ്പ്, ശ്വാസതടസ്സം, തലകറക്കം, ഹൃദയമിടിപ്പ് കൂടുക, വായ വരളുക, കൈകാലുകൾ ഴിറയ്ക്കുകയും തണുക്കുകയും ചെയ്യുക, ഛർദ്ദി, വിറ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക

പെരുമാറ്റ സംബന്ധിയായ ലക്ഷണങ്ങൾ : തോൽക്കുമെന്ന ഭയം, അടുക്കും ചിട്ടയുമില്ലാത്ത ചിന്തകൾ, തനിക്ക് എന്തൊക്കെയോ കുറവുകൾ(പഠനത്തിന്റെ കാര്യത്തിൽ)ഉണ്ടെന്ന തോന്നൽ, ശുഭപ്രതീക്ഷയില്ലാത്ത സംസാരം, കടുത്ത മാനസികസമ്മർദ്ദമുണ്ടെന്ന തോന്നൽ,പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കൽ, ഉറക്കമില്ലായ്മ, അമിത ഉറക്കം

വൈകാരികമായ ലക്ഷണങ്ങൾ : തീരെ ആത്മവിശ്വാസമില്ലാതിരിക്കുക,നിരാശ,വിഷാദം,ദേഷ്യം, പ്രതീക്ഷയില്ലാതിരിക്കുകയും നിസ്സഹായത അനുഭവപ്പെടുകയും ചെയ്യുക

കാരണങ്ങൾ

1.യാഥാർത്ഥ്യബോധത്തിന് നിരക്കാതെ രക്ഷിതാക്കൾ  കുട്ടികളെക്കുറിച്ച് പുലർത്തുന്ന പ്രതീക്ഷകൾ 

2.രക്ഷിതാക്കളുടെ സമ്മർദ്ദത്തെതുടർന്ന് കുട്ടികൾക്ക് തോൽവി,മോശം പ്രകടനം ഇവയെക്കുറിച്ചുണ്ടാകുന്ന ഭീതി. 

3.വേണ്ടത്ര പഠിക്കാത്ത അവസ്ഥ ഒബ്‌സസീവ് കംപൽസീവ് ഡിസോർഡർ(ചിന്തകളും ഭയവും ചില പെരുമാറ്റരീതികളും നിയന്ത്രിക്കാനാകാതെ ആവർത്തിച്ചുവരുന്ന മാനസികാവസ്ഥ) 

4.ലക്ഷ്യം നേടുന്നതിനുള്ള പ്രചോദനമില്ലാതിരിക്കുകയും ആത്മവിശ്വാസക്കുറവും 

5.പോഷകാഹാരക്കുറവും ഉറക്കമില്ലായ്മയും

പേടിയകറ്റാൻ ചില മാർഗ്ഗങ്ങൾ

1.സമയക്രം, ആദ്യ വായന, രണ്ടാം വായന, കുറിപ്പെടുക്കൽ, റിവിഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പഠന മാതൃകയുണ്ടാക്കുക.

2.നന്നായി പഠിക്കാനാകുമെന്നും, നല്ല മാർക്ക് വാങ്ങാനാകുമെന്നുമുള്ള ശുഭാപ്തി വിശ്വാസം വളർത്തുക. അതിനായി ശ്രമിക്കുക.

3.മറ്റുള്ളവർ എന്ത് പഠിച്ചു എന്ന് അന്വേഷിക്കുന്നതിനപ്പുറം സ്വന്തം പഠനകാര്യങ്ങൾക്ക് ഊന്നൽ നൽകുക. ആരോഗ്യകരമായ ആശയവിനിമയം നടത്തുകയും, ആശങ്കയുളവാക്കുന്ന ആശയവിനിമയം ഒഴിവാക്കുകയും ചെയ്യുക. 

4.പഠനവിവരങ്ങൾ ഓർത്തെടുക്കാൻ എളുപ്പമുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുക. ഉദാഹരണത്തിന് പദ്യ രൂപത്തിലും, ചാർട്ട് രൂപത്തിലും പാഠഭാഗങ്ങൾ ക്രമപ്പെടുത്തുന്നത് എളുപ്പത്തിൽ ഓർത്തെടുക്കാൻ സഹായിക്കും.

പരീക്ഷകളിൽ ഭക്ഷണത്തിന്റെ പങ്ക്

പരീക്ഷക്കാലം ആരോഗ്യത്തിൻെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. ഭക്ഷണം കഴിക്കുന്നതിലുള്ള ചെറിയ അശ്രദ്ധ നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും അത് പരീക്ഷയെഴുത്തിനെ ബാധിക്കുകയും ചെയ്യും. പരീക്ഷക്കാലത്ത് എളുപ്പത്തിൽ ദഹിക്കുന്നതും കൂടുതൽ ഊർജം നൽകുന്നതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ബിരിയാണിയും പൊറോട്ടയുമെല്ലാം തൽക്കാലം മാറ്റിവെക്കാം.

എണ്ണയുടെ സാന്നിധ്യമുള്ള ഭക്ഷണവസ്തുക്കൾ കഴിയുന്നത്ര ഒഴിവാക്കണം. തൊണ്ടക്ക് അസുഖമുള്ളവരും ടോൺസിലൈറ്റിസ് പ്രശ്‌നങ്ങളുള്ളവരും പരീക്ഷക്കാലം കഴിയുന്നതുവരെ ഐസ്‌ക്രീമിനോടും തണുത്ത വെള്ളത്തിനോടുമെല്ലാം ഗുഡ്‌ബൈ പറയുക. പരീക്ഷ തുടങ്ങുന്നത് തൊട്ടുമുമ്പ് സ്‌കൂളിന് മുന്നിലെ കടകളിൽനിന്നും റോഡരികിൽനിന്നും ഭക്ഷ്യവസ്തുക്കൾ വാങ്ങിക്കഴിക്കുന്നതും ഒഴിവാക്കണം. 

Exam fear

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9', 'contents' => 'a:3:{s:6:"_token";s:40:"wPo0emwB2P8hvKyKWYh9ymGQxmjEbAlUv1hW58Tu";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/1027/who-to-handle-stress-during-exam-preparation-issues";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9', 'a:3:{s:6:"_token";s:40:"wPo0emwB2P8hvKyKWYh9ymGQxmjEbAlUv1hW58Tu";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/1027/who-to-handle-stress-during-exam-preparation-issues";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9', 'a:3:{s:6:"_token";s:40:"wPo0emwB2P8hvKyKWYh9ymGQxmjEbAlUv1hW58Tu";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/1027/who-to-handle-stress-during-exam-preparation-issues";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('cphJrVIgw3pSxYcoPcfwrxspvDsZExuv1eIDjrZ9', 'a:3:{s:6:"_token";s:40:"wPo0emwB2P8hvKyKWYh9ymGQxmjEbAlUv1hW58Tu";s:9:"_previous";a:1:{s:3:"url";s:108:"http://www.imalive.in/news/health-and-wellness-news/1027/who-to-handle-stress-during-exam-preparation-issues";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21