×

വിഷജീവികളുടെ കുത്തും കടിയും: പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ

Posted By

How To Treat Bites & Stings From Spiders, Insects, & Bugs

IMAlive, Posted on April 30th, 2019

How To Treat Bites & Stings From Spiders, Insects, & Bugs

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

പ്രാണികളുടേയും കീടങ്ങളുടേയും മറ്റും കടിയോ കുത്തോ ഏൽക്കാത്തവർ ഉണ്ടാകില്ല. ഇത്തരത്തിലുള്ള മിക്കവാറും കുത്തും കടിയും തൊലിപ്പുറത്ത് ചെറിയ തിണർപ്പോ ചൊറിച്ചിലോ ഒക്കെ ഉണ്ടാക്കുന്നതല്ലാതെ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാൽ തേനീച്ച, കടന്നൽ, തേൾ, ചിലയിനം ചിലന്തികൾ തുടങ്ങിയവയുടെ കടിയോ കുത്തോ ഏറ്റാൽ സാരമായ കുഴപ്പങ്ങൾ സംഭവിക്കാറുണ്ട്. വെസ്റ്റ് നൈൽ വൈറസുകൾ പോലുള്ളവയാകട്ടെ രോഗവാഹകങ്ങളുമാണ്. 

ചെറിയതോതിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ ഇനിപ്പറയുന്നു: 

1. കൂടുതൽ കടിയേൽക്കാതിരിക്കാൻ സുരക്ഷിതമായ ഭാഗത്തേക്ക് മാറുക.

2.  കടിയേറ്റ ഭാഗത്ത് കീടമോ ഈച്ചയോ ഇരിപ്പുണ്ടെങ്കിൽ അതിനെ നീക്കം ചെയ്യുക. കടിച്ച ജീവിയുടെ കൊമ്പോ മറ്റോ ശരീരത്തിലുണ്ടെങ്കിൽ അവയും നീക്കം ചെയ്യാൻ ശ്രമിക്കുക.

3. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

4. തണുത്ത വെള്ളത്തിൽ മുക്കിയതോ ഐസ് പൊതിഞ്ഞതോ ആയ വൃത്തിയുള്ള തുണി ഉപയോഗിച്ച് കടിയേറ്റ ഭാഗം പത്തു മിനിട്ടുനേരം തുടയ്ക്കുക. വേദനയും തടിപ്പും കുറയ്ക്കാൻ ഇത് സഹായകമാണ്. കയ്യിലോ കാലിലോ ആണ് മുറിവെങ്കിൽ ഉയർത്തിപ്പിടിക്കുന്നത് നീരു വയ്ക്കാതിരിക്കാൻ സഹായകമാണ്. 

5. വിനാഗിരിയും സോഡാപ്പൊടിയും മറ്റും കുഴച്ചു പുരട്ടുന്നതുപോലുള്ള വീട്ടുവൈദ്യം ഒഴിവാക്കുക. 

6. കടിയേറ്റ ഭാഗത്ത് ചൊറിയുന്നും അമർത്തി തുടയ്ക്കുന്നതും ഒഴിവാക്കുക. 

7. കടിച്ചിരിക്കുന്ന ജീവികളെ നീക്കം ചെയ്യാൻ മദ്യം, പെട്രോളിയം ജെല്ലി, തീപ്പെട്ടിക്കൊള്ളി, സിഗരറ്റ് കരി തുടങ്ങിയവയൊന്നും ഉപയോഗിക്കാൻ പാടില്ല. 

8. ചൊറിയൻ പുഴുവിന്റെ ആക്രമണമാണെങ്കിൽ കൈകൊണ്ടോ മറ്റേതെങ്കിലും തരത്തിലോ അവയെ തിരിച്ചാക്രമിക്കരുത്. അങ്ങനെ ചെയ്താൽ കൂടുതൽ രോമങ്ങൾ ശരീരത്തിൽ പതിക്കാൻ ഇടയാകും. ഒഴുകുന്ന വെള്ളത്തിൽ കഴുകിയശേഷം ആക്രമണമേറ്റ ഭാഗം ഉണങ്ങാൻ അനുവദിക്കുക. അതിനുശേഷം അവശേഷിക്കുന്ന രോമങ്ങൾ പശയുള്ള ടേപ്പോ മറ്റോ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുക. 

പലപ്പോഴും ഒന്നു രണ്ടു ദിവസംകൊണ്ട് പ്രശ്നങ്ങൾ അപ്രത്യക്ഷമാകാറുണ്ട്. ആശങ്കയുണ്ടെങ്കിൽ മാത്രം ഒരു ഡോക്ടറുടെ സഹായം തേടുക. 

അപകടാവസ്ഥ എപ്പോൾ?

1. ശ്വാസതടസ്സം നേരിട്ടാൽ

2. ചുണ്ട്, കൺപോള, തൊണ്ട തുടങ്ങിയ ഇടങ്ങൾ തടിച്ചു വീർത്താൽ

3. പത്തു സെന്റീമീറ്ററിലേറെ വിസ്താരത്തിൽ ചുവന്നുതടിച്ചാൽ

3. ക്ഷീണമോ തളർച്ചയോ വിഭ്രാന്തിയോ അനുഭവപ്പെട്ടാൽ

4. ഹൃദയസ്പന്ദനം അതിവേഗത്തിലായാൽ

5. തേനീച്ചയുടെ ആക്രമണമുണ്ടായാൽ

6. ഓക്കാനം, മനംപിരട്ടൽ, ഛർദ്ദി, കോച്ചിപ്പിടുത്തം തുടങ്ങിയവ ഉണ്ടായാൽ

7. തേൾ കടിച്ചാൽ

8. കടിയേൽക്കുന്നത് കുട്ടികൾക്കാണെങ്കിൽ

ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിൽ അവ നീക്കം ചെയ്യുകയും ചെറിയ പുതപ്പോ മറ്റോ ഉപയോഗിച്ച് ശരീരം മൂടുകയും ചെയ്യുക. യാതൊന്നും കുടിക്കാൻ കൊടുക്കരുത്. ഛർദ്ദിക്കുന്നുണ്ടെങ്കിൽ തൊണ്ടയിൽ കുടുങ്ങാതെ സൂക്ഷിക്കുക. 

Insect bites and stings are common in children. Try these first aid steps from IMAlive for bug bites and stings.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ', 'contents' => 'a:3:{s:6:"_token";s:40:"kzuiaOQRJxq5PtTyDKuyV1JfgCtVTnosPiBijEUQ";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/620/how-to-treat-bites-stings-from-spiders-insects-bugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ', 'a:3:{s:6:"_token";s:40:"kzuiaOQRJxq5PtTyDKuyV1JfgCtVTnosPiBijEUQ";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/620/how-to-treat-bites-stings-from-spiders-insects-bugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ', 'a:3:{s:6:"_token";s:40:"kzuiaOQRJxq5PtTyDKuyV1JfgCtVTnosPiBijEUQ";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/620/how-to-treat-bites-stings-from-spiders-insects-bugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('MnS7QLpT8ktobqPBVYB8MeohFk9AFqrOfXjQ84bZ', 'a:3:{s:6:"_token";s:40:"kzuiaOQRJxq5PtTyDKuyV1JfgCtVTnosPiBijEUQ";s:9:"_previous";a:1:{s:3:"url";s:107:"http://www.imalive.in/news/health-and-wellness-news/620/how-to-treat-bites-stings-from-spiders-insects-bugs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21