×

വയറുവേദന ഒരു സൂചനയാകാം

Posted By

Abdominal Pain Check Your Symptoms and Signs

IMAlive, Posted on May 2nd, 2019

Abdominal Pain Check Your Symptoms and Signs

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors 

ഒരിക്കലെങ്കിലും വയറുവേദന വരാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും വയറുവേദന ഡോക്ടർമാരെവരെ പ്രതിസന്ധിയിലാക്കാറുണ്ട്. എങ്ങനെയെന്നല്ലേ, പറയാം.

വയറിനുള്ളിൽ ദഹനവ്യവസ്ഥയുടെ ഭാഗമായ ആമാശയം, ചെറുകുടൽ, വൻകുടൽ, മലാശയം തുടങ്ങി പാൻക്രിയാസ്, പിത്താശയം, പിത്തനാളി തുടങ്ങി ധാരാളം അവയവങ്ങള്‍ ഉണ്ട്. ഇരുവശങ്ങളിലുമായി ഓരോ വൃക്കയും  അവയിൽ നിന്നും ഓരോ മൂത്രനാളിയും അതവസാനിക്കുന്നിടത്ത് അടിവയറിൽ മൂത്രസഞ്ചിയുമുണ്ട്. സ്ത്രീകളിലാണെങ്കിൽ അടിവയറിനുള്ളിൽ മധ്യത്തിലായി ഗർഭാശയവും ഇരുവശങ്ങളിലുമായി ഓരോ അണ്ഡാശയവുമുണ്ട്. ഈ അവയവങ്ങളിൽ ഏതെങ്കിലും ഒന്നിന് പ്രശ്നം സംഭവിക്കുകയാണെങ്കിൽ മിക്കവാറും രോഗിയുടെ പ്രധാന ബുദ്ധിമുട്ട് വയറുവേദന ആയിരിക്കും. പല തരത്തിലുള്ള നൂറോളം പ്രശ്നങ്ങൾ ഏതവയവത്തിനും സംഭവിക്കാം. വിവിധ ടെസ്റ്റുകളിലൂടെ മാത്രമേ വയറുവേദനയുടെ യഥാർത്ഥ കാരണത്തിലേയ്ക്ക് എത്തിച്ചേരാനാകൂ എന്ന് ചുരുക്കം. ഇനി കഠിനമായ വയറുവേദനയ്ക്ക് കാരണമാകുന്ന ചില അസുഖങ്ങൾ നോക്കാം.

അപ്പൻഡിസൈറ്റിസ്

വയറിന്റെ വലതുഭാഗത്ത് താഴെയായി വൻകുടൽ തുടങ്ങുന്ന ഭാഗത്തിന് പറയുന്നത് സീക്കമെന്നാണ്. ഒരു കപ്പുപോലുള്ള സീക്കത്തിൽ നിന്നും പുറത്തേക്ക് ഒരു വിരൽപോല തള്ളിനിൽക്കുന്ന അവയവമാണ് അപ്പൻഡിക്സ്. ഈ ചെറിയ ഭാഗകത്തിന് വരുന്ന അണുബാധയാണ് അപ്പൻഡിസൈറ്റിസ്. 

കോളിസിസ്റ്റെറ്റിസ്/പിത്താശയവീക്കം

വയറിന്റെ വലതുഭാഗത്ത് കരളിനു താഴെയായി അതിനോട് ഒട്ടിച്ചേർന്നിരിക്കുന്ന അവയവമാണ് പിത്താശയം അഥവാ ഗാൾ ബ്ലാഡർ. കരളിൽ നിന്നുമുണ്ടാകുന്ന പിത്തത്തെ അഥവാ ബൈലിനെ സാന്ദ്രീകരിച്ച് സൂക്ഷിക്കുക എന്നതാണ് പ്രധാനധർമ്മം. ഇതിനകത്ത് കല്ലുകൾ രൂപപ്പെടുകയോ അണുബാധ ഉണ്ടാകുകയോ ചെയ്യുമ്പോൾ വലതുഭാഗത്ത് മുകളിലായി കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇതിനെയാണ് കോളിസിസ്റ്റൈറ്റിസ് എന്ന് പറയുന്നത്. 

പാൻക്രിയാറ്റൈറ്റിസ് 

മേൽവയറിന്റെ ഭാഗത്ത് ആമാശയത്തിനടിയിലായി കാണപ്പെടുന്ന അവയവമാണ് പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി. വളരെ ശക്തിയേറിയ ദഹനരസങ്ങൾ ഉത്പാദിപ്പിക്കുകയാണ് ഇതിന്റെ പ്രധാനധർമ്മം. വീര്യം കൂടിയതുകൊണ്ടുതന്നെ ഈ ദഹനരസങ്ങൾ കുടലിലെത്തിയാൽമാത്രം പ്രവർത്തനസജ്ജമാകുന്ന വിധത്തിലാണ് അവിടുത്തെ സംവിധാനം. എന്തെങ്കിലും കാരണംകൊണ്ട് ഇത് പാൻക്രിയാസ് ഗ്രന്ഥിയിൽ വച്ചുതന്നെ പ്രവർത്തിച്ചു തുടങ്ങിയാൽ, അത് ഗ്രന്ഥീകോശങ്ങളെയും നശിപ്പിക്കും. ഇങ്ങനെയുണ്ടാവുന്ന അവസ്ഥയാണ് പാൻക്രിയാറ്റൈറ്റിസ്. 

മൂത്രത്തിലെ കല്ല്  

വളരെ സാധാരണമായതും ഒരിക്കൽ വന്നാൽ മറക്കാൻ പറ്റാത്തതുമായ ഒരസുഖമാണിത്. വയറിന്റെ ഒരു വശത്ത് അത്രയ്ക്കും കഠിനമായ  വേദനയായിട്ടായിരിക്കും ഇതു വരുന്നത്. മൂത്രത്തിലെ കല്ലെന്ന് പറയുമ്പോൾ അത് മൂത്രം കടന്നുപോകുന്ന വഴിയിലെവിടെ വേണമെങ്കിലും വരാം. വൃക്കയിലോ യൂറീറ്ററിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ ആകാമത്.

പെപ്റ്റിക് അൾസർ ഡിസീസ്

ഗ്യാസ്ട്രബിൾ, അൾസറിന്റെ അസുഖം എന്നൊക്കെ നമ്മൾ സാധാരണയായി പറയുന്ന, ചെറിയ വേദനയോ എരിച്ചിലോ ആയി അനുഭവപ്പെടാറുള്ള ഈ രോഗം ചിലപ്പോഴൊക്കെ പെട്ടന്നുള്ള കഠിനമായ വേദന സമ്മാനിക്കാറുണ്ട്.

കുടലിലെ തടസം/ഒട്ടൽ

പ്രത്യേകിച്ചും പ്രായമായവരിൽ വയറുവേദനയും വയർ പെരുക്കവും മലം പോകാൻ തടസവുമുണ്ടെങ്കിൽ അത് കുടലിലെ തടസമാകാനാണ് സാധ്യത. പല കാരണങ്ങൾ കൊണ്ടും ഇതുവരാമെങ്കിലും പ്രധാനകാരണങ്ങൾ കുടലിലെ മുഴകൾ, കുടലിനെ ബാധിക്കുന്ന ക്ഷയരോഗം, ഹെർണിയ ഒക്കെയാണ്. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ഛർദ്ദി: വയറുവേദനയും ഛർദ്ദിയും ഒന്നിച്ചാണെങ്കിൽ ദഹനക്കേടാകാൻ സാധ്യതയുണ്ട്. എന്നാൽ മുകളിലത്തെ വയറുവേദനയ്ക്ക് ഒപ്പം ഛർദ്ദിയും ഉണ്ടെങ്കിൽ അൾസർ, കുടൽ ക്യാൻസർ എന്നിവയുടെ പ്രാഥമിക ലക്ഷണങ്ങളും ആകാം.

വ്യാപിക്കുന്ന വേദന: ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വേദനയാണെങ്കിൽ  പാൻക്രിയാസിലെ കാൻസർ അല്ലെങ്കിൽ വീക്കം ആയിരിക്കും. പെട്ടെന്നുതന്നെ വൈദ്യസഹായം തേടേണ്ടതാണ്.

ഓരോതവണ ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടുക്കുമ്പോഴോ കത്തുന്ന വേദന മുകളിലത്തെ വയറിന്റെ ഭാഗത്തു ഉണ്ടെങ്കിൽ അസിഡിറ്റിയെ സൂചിപ്പിക്കുന്നു.

പനി: വയറുവേദനയ്ക്കൊപ്പം പനിയും ഉണ്ടെങ്കിൽ അത് വൈറസോ ബാക്ടീരിയ മൂലമോ ഉണ്ടാകുന്ന  അണുബാധയാണ്. വൈദ്യസഹായം തേടുക.

നിലവിലുള്ള രോഗങ്ങൾ: നിങ്ങൾക്ക് പ്രമേഹം, ഹൃദ്രോഗം എന്നിവ നേരത്തേതന്നെ ഉണ്ടെങ്കിൽ, അല്ലെങ്കിൽ വയറിൽ നേരത്തെ സർജറി ചെയ്തിട്ടുണ്ടെങ്കിൽ കഠിനമായ വയറുവേദന അവഗണിക്കരുത്.

മഞ്ഞനിറം: വയറുവേദനയ്ക്കൊപ്പം ചർമ്മത്തിൽ മഞ്ഞ നിറമുണ്ടെങ്കിൽ അത് കരൾ രോഗങ്ങളുടെ ലക്ഷണമാണ്.

 

Abdominal Pain Check Your Symptoms and Signs

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn', 'contents' => 'a:3:{s:6:"_token";s:40:"lU14aK4jBstLCszK3XRBYY9Jz2c6vX1gjcqHIo1W";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/622/abdominal-pain-check-your-symptoms-and-signs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn', 'a:3:{s:6:"_token";s:40:"lU14aK4jBstLCszK3XRBYY9Jz2c6vX1gjcqHIo1W";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/622/abdominal-pain-check-your-symptoms-and-signs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn', 'a:3:{s:6:"_token";s:40:"lU14aK4jBstLCszK3XRBYY9Jz2c6vX1gjcqHIo1W";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/622/abdominal-pain-check-your-symptoms-and-signs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YWwcI3F88Udz19GZJCv21OkIL2kf6m3ntA5IKAvn', 'a:3:{s:6:"_token";s:40:"lU14aK4jBstLCszK3XRBYY9Jz2c6vX1gjcqHIo1W";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/622/abdominal-pain-check-your-symptoms-and-signs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21