×

ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക, അബദ്ധം പറ്റരുത്

Posted By

12 Things to remember while using an inhaler

IMAlive, Posted on May 3rd, 2019

12 Things to remember while using an inhaler

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

1. ഇൻഹേലർ കുലുക്കാതെ ഉപയോഗിക്കരുത്

ഇൻഹേലർ പത്തോ പതിനഞ്ചോ തവണ നന്നായി കുലുക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മരുന്നുകൾ കൃത്യമായ അളവിൽ കൂടിച്ചേരുന്നതിനും അത് കൃത്യമായ അളവിൽത്തന്നെ ശരീരത്തിലേക്ക് എത്തുന്നതിനും ഇത് സഹായിക്കുന്നു.

2. ഇൻഹേലർ തെറ്റായ ദിശയിൽ പിടിക്കരുത്

ഇൻഹേലർ തെറ്റായ രീതിയിലാണ് വായിൽ വയ്ക്കുന്നതെങ്കിൽ വേണ്ടത്ര മരുന്ന് ശ്വാസകോശത്തിലേയ്ക്ക് എത്താതെ വരും. കൃത്യമായ രീതി മനസ്സിലാക്കിയതിന് ശേഷം ഇൻഹേലർ ഉപയോഗിക്കുക.

3. ഇൻഹേലർ ഉപയോഗിക്കുമ്പോൾ ശ്വാസമെടുക്കുന്നതിൽ ശ്രദ്ധവേണം.

സാധാരണയായി ഇൻഹേലർ അര സെക്കൻഡിൽ ഒരു ഡോസാണ് മരുന്ന് പുറപ്പെടുവിക്കുന്നത്. അതിന് ശേഷം ശ്വസിക്കുമ്പോൾ മരുന്ന് ശ്വാസകോശത്തിലേയ്ക്ക് എത്താതെ വായ്ക്കുള്ളിൽത്തന്നെ നിൽക്കുന്നു. കൂടാതെ ശ്വാസകോശത്തിൽ വായു നിറഞ്ഞ് നിൽക്കുന്ന സമയത്ത് ഇൻഹേലർ ഉപയോഗിക്കുന്നതും മരുന്ന് ഉള്ളിലേയ്ക്ക് എത്താതിരിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസരങ്ങളിൽ ഇൻഹേലറിനൊപ്പം ഒരു സ്‌പേസർ കൂടി ഉപയോഗിക്കാം. ഇത് ഡോസ് കുറച്ച് സമയത്തേക്ക് പിടിച്ചുനിർത്തുന്നതിനും, ശ്വാസമെടുക്കുന്ന സമയത്ത് ഡോസ് ലഭിക്കുന്നതിനും സഹായിക്കുന്നു. 

4. ചുണ്ടുകൾ അയച്ച് പിടിക്കരുത്. 

ഇൻഹേലർ ഉപയോഗിക്കുന്ന സമയത്ത് ചുണ്ടുകൾ അയച്ച് പിടിക്കുന്നത് ഇൻഹേലറിലെ ഡോസ് നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഇൻഹേലറിന്റെ അറ്റത്തായി വേണ്ടത്ര ബലത്തിൽ ചുണ്ടുകൾ ക്രമീകരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

5. ഇൻഹേലർ ഉപയോഗിക്കുമ്പോൾ കുനിഞ്ഞിരിക്കരുത്. 

ഇൻഹേലർ ഉപയോഗിക്കുന്ന സമയത്ത് കുനിഞ്ഞോ വളഞ്ഞോ ഇരിക്കുന്നത് മരുന്ന് കൃത്യമായി ഉള്ളിലേയ്ക്ക് എത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. ഒന്നുകിൽ നിവർന്നിരുന്ന് ഉപയോഗിക്കാം. അല്ലെങ്കിൽ നിവർന്ന് നിൽക്കുക.

6. മരുന്ന് തീർന്ന ഇൻഹേലർ ഉപയോഗിക്കരുത്.

ചിലപ്പോഴെല്ലാം മരുന്ന് തീർന്ന കാര്യം മനസ്സിലാക്കാതെ നാം ഇൻഹേലർ ഉപയോഗിക്കാറുണ്ട്. ഇതൊഴിവാക്കാനായി മരുന്നിന്റെ അളവ് രേഖപ്പെടുത്തുന്ന ഇൻഹേലർ ഉപയോഗിക്കുക.

7. അടുത്ത ഡോസിനായി ധൃതി കാണിക്കരുത്

ഒരു ഡോസ് എടുത്തതിന് ശേഷം അടുത്ത ഡോസ് എടുക്കാനായി ധൃതി കാണിക്കുന്നത് വേണ്ടത്ര മരുന്ന് ശരീരത്തിലെത്താതെ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. പെട്ടെന്ന് അടുത്ത ഡോസ് എടുക്കുമ്പോൾ ഇൻഹേലറിലെ മരുന്ന് കൂടിക്കലരുന്നതിനോ, ശരീരത്തിന് മുഴുവൻ ഡോസും സ്വീകരിക്കുന്നതിനോ സാധിക്കാതെ വരുന്നു. ഓരോ മിനിറ്റ് ഇടവിട്ട് മാത്രം ഡോസ് എടുക്കുക.

8. ഡോസ് എടുക്കുന്നതിന് മുൻപായി പുറത്തേയ്ക്ക് മരുന്ന് സ്‌പ്രേ ചെയ്യുക

പുതിയതോ, അല്ലെങ്കിൽ വലിയൊരിടവേളയ്ക്ക് ശേഷമോ ആണ് ഇൻഹലർ  ഉപയോഗിക്കുന്നതെങ്കിൽ നന്നായി കുലുക്കിയതിന് ശേഷം നാലു തവണയെങ്കിലും പുറത്തേയ്ക്ക് സ്‌പ്രേ ചെയ്യുക. ഇല്ലാത്തപക്ഷം തെറ്റായ അളവിൽ മരുന്ന് ശരീരത്തിലേയ്ക്ക് എത്തുന്നതിന് കാരണമാകും. 

9. ആദ്യംതന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുക്കരുത്. 

ഇൻഹേലർ ഉപയോഗിക്കുന്നതിന് മുൻപ് ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുന്നത് ശ്വാസകോശത്തിൽ മരുന്നിന് എത്താനുള്ള സ്ഥലം ഇല്ലാതെ വരുന്നതിന് കാരണമാകുന്നു. പരമാവധി വായു പുറത്തേയ്ക്ക് വിട്ട് ശ്വാസകോശം ശൂന്യമാക്കാൻ ശ്രമിക്കുന്നത് വേണ്ടത്ര മരുന്ന് ഉള്ളിയേക്ക് എത്തുന്നതിന് സഹായിക്കുന്നു.

10. ഇൻഹേലറിൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടുന്നത് പരിശോധിക്കണം.

ഇൻഹേലർ ഉപയോഗിക്കുന്നില്ലെങ്കിൽ ക്യാപ്പ് ഉപയോഗിച്ച് കൃത്യമായി അടച്ചുവയ്ക്കുക. അല്ലാത്തപക്ഷം ഇൻഹേലറിൽ ആവശ്യമില്ലാത്ത സാധനങ്ങൾ അടിഞ്ഞുകൂടുന്നതിനും അത് നമ്മുടെ ശരീരത്തിലേയ്ക്ക് എത്തുന്നതിനും കാരണമാകും. ഇൻഹേലർ നന്നായി പരിശോധിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക.

11. പെട്ടെന്ന് ശ്വാസം പുറത്തേയ്ക്ക് വിടരുത്

ഇൻഹേലറിൽ നിന്നും ശരീരത്തിലേയ്ക്ക് എത്തുന്ന മരുന്നിന്റെ ശരിയായ ഫലം ലഭിക്കണമെങ്കിൽ ഡോസ് എടുത്തതിന് ശേഷം 10 സെക്കൻഡ് നേരം ശ്വാസം പിടിച്ചുനിറുത്തുക.

12. നിർദേശങ്ങൾ പരിശോധിച്ച് അനുസരിക്കുക

പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലും ഉപയോഗിച്ചിരിക്കുന്ന ടെക്‌നിക്കുകളുടെ അടിസ്ഥാനത്തിലും ഇൻഹേലറുകൾ വ്യത്യാസപ്പെട്ടിരിക്കും. അതിനാൽത്തന്നെ നൽകിയിരിക്കുന്ന നിർദേശങ്ങൾ നന്നായി വായിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രം ഇൻഹേലർ ഉപയോഗിക്കുക.

There are two main types of inhaler – dry powder inhalers and pressurised Metered Dose Inhalers (pMDIs).

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/d7lwITG429FResq9NL1b9w96MLtIoxj54mwJZas4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/d7lwITG429FResq9NL1b9w96MLtIoxj54mwJZas4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/d7lwITG429FResq9NL1b9w96MLtIoxj54mwJZas4', 'contents' => 'a:3:{s:6:"_token";s:40:"MmHopGCyMxDlzuAJiEltcZT7oCTnZwkwdzn6067X";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/627/12-things-to-remember-while-using-an-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/d7lwITG429FResq9NL1b9w96MLtIoxj54mwJZas4', 'a:3:{s:6:"_token";s:40:"MmHopGCyMxDlzuAJiEltcZT7oCTnZwkwdzn6067X";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/627/12-things-to-remember-while-using-an-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/d7lwITG429FResq9NL1b9w96MLtIoxj54mwJZas4', 'a:3:{s:6:"_token";s:40:"MmHopGCyMxDlzuAJiEltcZT7oCTnZwkwdzn6067X";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/627/12-things-to-remember-while-using-an-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('d7lwITG429FResq9NL1b9w96MLtIoxj54mwJZas4', 'a:3:{s:6:"_token";s:40:"MmHopGCyMxDlzuAJiEltcZT7oCTnZwkwdzn6067X";s:9:"_previous";a:1:{s:3:"url";s:100:"http://www.imalive.in/news/health-and-wellness-news/627/12-things-to-remember-while-using-an-inhaler";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21