×

പ്രായമായവരിൽ പതിവാകുന്ന വീഴ്ച; പരിഹാരമാർഗ്ഗങ്ങൾ

Posted By

Falls in Older Persons Risk Factors and Prevention

IMAlive, Posted on July 1st, 2019

Falls in Older Persons Risk Factors and Prevention

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

വീട്ടിലെ പ്രായമായവരുടെ ശാരീരികമായ പരിക്കുകൾക്കും, മരണത്തിനുമൊക്കെ കാരണമാകുന്നത് പലപ്പോഴും ചില ചെറിയ വീഴ്ച്ചകളാകാം. ആരോഗ്യമുള്ളവരായി കാണപ്പെടുന്ന പ്രായമായവർക്ക് പോലും വീഴ്ച സംഭവിക്കാറുണ്ട്. ശരാശരി 65 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് തെന്നിയോ മറിഞ്ഞോ ഉള്ള വീഴ്ച മൂലമണ്ടാകുന്ന പരിക്കുകളുണ്ടാകുന്നത്. 

വീഴ്ചയുടെ കാരണങ്ങൾ:

  • പ്രായാധിക്യം
  • കാഴ്ച്ചക്കുറവ്, കേൾവിക്കുറവ് എന്നിവ
  • രോഗാവസ്ഥ, മോശം ശാരീരികാവസ്ഥ
  • വെളിച്ചക്കുറവും വീട്ടിലെ മറ്റ് സാഹചര്യങ്ങളും
  •  ഡോസ്  കൂടിയ മരുന്നിന്റെ ഉപയോഗം
  • കൂടുതൽ എണ്ണം മരുന്നുകൾ കഴിക്കുമ്പോൾ


വീഴ്ച തടയാൻ ചില മാർഗ്ഗങ്ങൾ:

1. ആദ്യമായി വീടിനുൾവശവും പരിസരവും സുരക്ഷിതമാക്കുകയാണ് വേണ്ടത്. നടക്കുമ്പോൾ തട്ടിവീഴാൻ സാധ്യതയുള്ള വസ്തുക്കളും മറ്റും സുരക്ഷിതമായി മാറ്റിവെയ്ക്കുക.

  • തെന്നിപ്പോകാത്ത തരത്തിലുള്ള ഷൂ ഉപയോഗിക്കാം.
  • വീടിനകത്ത് ആവശ്യത്തിന് പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
  •  നിലത്തുപയോഗിക്കുന്ന കാർപ്പറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക
  •  നടക്കാനുപയോഗിക്കുന്ന വഴികളിൽ ഇലക്ട്രിക് വയറുകളും മറ്റും സ്ഥാപിക്കാതിരിക്കുക.
  • ബാത്ത്‌റൂമിൽ ഗ്രാബ് ബാറുകൾ( പിടിച്ചു നിൽക്കാനുപയോഗിക്കുന്ന വാൾ ഹാന്റ്‌ലുകൾ) സ്ഥാപിക്കുക.
  •  ഗോവണിയിൽ ഹാന്റ്‌റെയ്ൽ സ്ഥാപിക്കുക.
  •  ഉയരങ്ങളിൽ സ്റ്റൂളോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് കയറാതിരിക്കുക.
  • നിലത്ത് വഴുക്കലുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക.
  •  നടക്കുവാനുപയോഗിക്കുന്ന വഴികളിലെ കേടുപാടുകൾ തീർക്കുക.


2. റെഗുലർ ചെക്കപ്പുകൾ മുടക്കം വരാതെ ചെയ്യുക. ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുക. 

  • കൃത്യമായ ഇടവേളകളിൽ കണ്ണ്, ചെവി എന്നിവ പരിശോധിക്കുക.
  • കാലിൽ വേദനയോ മറ്റോ ഉണ്ടെങ്കിൽ വൈദ്യസഹായം തേടുക.
  • മയക്കം, തലകറക്കം, മറ്റ് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയവ അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ സമീപിക്കുക.
  • മരുന്നുകൾ മൂലം ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറോട് തുറന്ന് പറയുക
  • നടക്കാൻ വാക്കറുപോലുള്ളവ ഉപയോഗിക്കാൻ ഡോക്ടർ നിർദേശിക്കുന്നപക്ഷം, ഉപയോഗ രീതി കൃത്യമായി മനസിലാക്കുക.
  • കിടക്കയിൽ നിന്നും പെട്ടന്ന് എഴുന്നേൽക്കാതെ അൽപം സമയമെടുത്ത് എണീക്കാം. പെട്ടന്ന് എണീക്കുമ്പോൾ മയക്കത്തിനും, വീഴ്ചക്കും സാധ്യതയുണ്ട്.
  • കിടക്കയിൽ നിന്നുംപിടിച്ചെണീക്കാനുള്ള ഉപകരണം (ബെഡ്‌സൈഡ് കമ്മോഡ്) സ്ഥാപിക്കുക


3. ശരീരം നല്ല രീതിയിൽ നിലനിർത്തുക

  • വ്യായാമം പതിവാക്കുക
  • കൈകളിലേയും, കാലുകളിലേയും പേശികൾക്ക് ബലം നൽകുന്ന വ്യായാമ മുറകൾ പതിവാക്കുക.
  • പുകവലി അരുത്
  • മദ്യപാനം നിയന്ത്രിക്കുക

പ്രായമായവരുടെ ആരോഗ്യകാര്യങ്ങൾ കുടുംബാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനുൾവശവും, പരിസരവും അപകടരഹിതമാണോ എന്ന് ഇടക്കിടെ പരിശോധിക്കുന്നത് നല്ലതാണ്. കൂടാതെ പ്രായമായവർക്കൊപ്പം സമയം ചിലവിടുകയും അവരുടെ ശാരീരിക ബുദ്ധിമുട്ടുകൾ മനസിലാക്കുകയും ചെയ്യാം. പതിവ് പരിശോധനയ്ക്കായി പോകുമ്പോൾ ഒപ്പം ചെല്ലുകയും വിട്ടുപോകുന്ന കാര്യങ്ങൾ ഡോക്ടറെ അറിയിക്കുകയും ആകാം. 
നമ്മുടെ ബാല്യകാലം സുന്ദരമാക്കിയ മാതാപിതാക്കളുടേയും, അപ്പൂപ്പന്റേയും അമ്മൂമയുടേയുമെല്ലാം വാർധക്യം നമ്മുടെ കൈകളിൽ ഭദ്രമായിരിക്കണം എന്ന് സാരം.

Among those over age 75, fall injury rates in women exceeded 100 per 1,000 per year; in men they exceeded 80 per 1,000 per year

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6', 'contents' => 'a:3:{s:6:"_token";s:40:"jnCUPMOIraDN7AwOqRl3TxYkIVziLhSBksvDOC0D";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/761/falls-in-older-persons-risk-factors-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6', 'a:3:{s:6:"_token";s:40:"jnCUPMOIraDN7AwOqRl3TxYkIVziLhSBksvDOC0D";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/761/falls-in-older-persons-risk-factors-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6', 'a:3:{s:6:"_token";s:40:"jnCUPMOIraDN7AwOqRl3TxYkIVziLhSBksvDOC0D";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/761/falls-in-older-persons-risk-factors-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('acsnBvu1Kx8zbRiNQsFPAtBs14gKMuhiRbmi6SY6', 'a:3:{s:6:"_token";s:40:"jnCUPMOIraDN7AwOqRl3TxYkIVziLhSBksvDOC0D";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/761/falls-in-older-persons-risk-factors-and-prevention";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21