×

പഠനവൈകല്യം തിരിച്ചറിയാം

Posted By

Things You Should Know About Learning Disabilities

IMAlive, Posted on July 1st, 2019

Things You Should Know About Learning Disabilities

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഇന്നത്തെ സമൂഹത്തിന്റെ  കാഴ്ച്ചപ്പാടിൽ പഠനത്തിൽ മികവ് പുലർത്തുന്നവർ ബുദ്ധിശാലികളും അല്ലാത്ത വിഭാഗം ഒന്നിനും കൊള്ളാത്തവരുമാണ്. യഥാർത്ഥത്തിൽ ഈ കാഴ്ച്ചപ്പാടിൽ എത്രത്തോളം യാഥാർത്ഥ്യമുണ്ട്? ഏകദേശം 10-12% സ്‌കൂൾ  വിദ്യാർത്ഥികൾക്ക് പഠിത്തത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാരുടെ ഉത്തരക്കടലാസിലെ പ്രകടനം വളരെ ദയനീയമായിരിക്കും. തുടർന്ന് മറ്റുള്ളവരാൽ ഇത്തരക്കാർ മന്ദബുദ്ധികളായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പഠനവൈകല്യം കുട്ടി നേരിടുന്ന ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങളുടെ പരിണിത ഫലമാകാം. ഇവിടെ ശാസ്ത്രീയമായ വിശകലനവും കൃത്യമായ ചികിത്സയുമാണ് കുറ്റപ്പെടുത്തലുകളേക്കാൾ ആവശ്യം.  

വിവിധ കഴിവുകൾ നേടിയെടുക്കാനും യഥാസമയങ്ങളിൽ അവ ഉപയോഗിക്കാനും പഠനവൈകല്ലയമുള്ളവർക്ക് സാധിക്കാറില്ല. വൈദ്യുതബൾബ്, ഗ്രാമഫോൺ തുടങ്ങി പതിമൂവായിരത്തിലേറെ കണ്ടുപിടിത്തങ്ങൾ നടത്തിയ തോമസ് ആൽവാ എഡിസൺ, ആപേക്ഷിക സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവ് ആൽബർട്ട്  ഐൻസ്റ്റീൻ, ചിത്രകാരൻ ലിയനാഡോ ദാവിഞ്ചി, നോബൽസമ്മാന ജേതാവും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിൻസ്റ്റൺ ചർച്ചിൽ എന്നിവർക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു. ഇതെല്ലാം വെളിവാക്കുന്നത് തന്നെ പഠനവൈകല്ല്യമുള്ളവർ പഠനത്തിൽ ശരാശരിക്കും താഴെ നിൽക്കുമ്പോഴും ബുദ്ധിശക്തിയുടെ കാര്യത്തിൽ മുന്നിലായിരിക്കുമെന്നതാണ്.  പഠനവൈകല്യം പലവിധമാണ്, അവ ഏതെല്ലാമെന്ന് നോക്കാം. 

1.വായനയിലെ വൈകല്യം ( Dyslexia)

ഇത്തരക്കാർക്ക് വായന മടുപ്പിക്കുന്നതായിരിക്കും. അക്രങ്ങൾ വളരെ ബുദ്ധിമുട്ടിയായിരിക്കും ഇത്തരക്കാർ വായിച്ചെടുക്കുക. വിരാമചിഹ്നങ്ങൾ ശ്രദ്ധിക്കായ്മ, ആദ്യത്തെ അക്ഷരം മാത്രം കണ്ട് ബാക്കി ഊങിച്ചെടുത്ത് വായിക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രത്യേകതകൾ.

2.എഴുത്തിലെ വൈകല്യം (Dysgraphia)

എഴുത്തിനെ വളരെ ഭയത്തോടെയാണ് ഇത്തരക്കാർ സമീപിക്കുക.  മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെന്നോ പെൻസിലോ ഉപയോഗിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, അക്ഷരങ്ങൾ വിട്ടുപോവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

3.കണക്കിലെ വൈകല്യം (Dyscalculia)

ഈ പ്രശ്‌നം നേരിടുന്നവർക്ക് ഗുണന, സങ്കലന പട്ടികകൾ ഓർത്തുവയ്ക്കാൻ കഴിയില്ല. സംഖ്യകൾ വായിച്ചെടുക്കാൻ നന്നേ ബുദ്ധിമുട്ട് നേരിടും.

4.വാങ്മയേതര പഠനവൈകല്യങ്ങൾ (nonverbal learning disability)

വാക്കുകളിലൂടെയല്ലാതെയുള്ള പഠനം നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ് ഈ ഗണത്തിൽ പെടുന്നത്. ദൃശ്യപരമായും സ്ഥലത്തെ സംബന്ധിച്ചും ധാരണ ഉണ്ടാക്കാൻ ഈ വൈകല്യമുള്ള കുട്ടികൾക്കു പ്രയാസം കാണും. സാമൂഹികബന്ധങ്ങളിലും കാര്യങ്ങൾ ക്രോഡീകരിക്കുന്നതിലും പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. പക്ഷേ, പലപ്പോളും വാക്കുകളുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ഇവർക്ക് അസാദ്ധ്യ കഴിവായിരിക്കും.

5.ഡിസ്പ്രാക്‌സിയ (dyspraxia)

സൂക്ഷ്മവും തുടർച്ചയും ആയ ചലനങ്ങൾ ആവശ്യമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയാണിത്. തലമുടി ചീകുക, കൈ വീശി ഗുഡ്‌ബൈ പറയുക തുടങ്ങി ഒരേ തരം ചലനങ്ങൾ വേണ്ടവയും, പല്ലു തേയ്ക്കുക, വസ്ത്രം ധരിക്കുക, ഒരു വസ്തുവിനെ മാറ്റൊന്നുമായി ബന്ധപ്പെടുത്തി ഒരു സ്ഥലത്ത് സ്ഥാപിക്കുക തുടങ്ങി ഒന്നിലധികം ചലനങ്ങൾ ഉൾപ്പെട്ട പ്രവൃത്തികൾ ചെയ്യാൻ ഡിസ്പ്രാക്‌സിയ ഉള്ളവർക്ക് പ്രയാസമായിരിക്കും.

6.സംസാരിക്കാനും ശ്രദ്ധിക്കാനുമുള്ള കഴിവില്ലായ്മ (Disorders of Speaking and Listening)

പഠനവൈകല്യങ്ങളോടൊപ്പം തന്നെ ഓർമ്മ ശക്തിയിലും സാമൂഹികമായ കഴിവുകളിലും സമയക്‌ളിപ്തത പാലിക്കുന്നതിലും കാര്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിലും ന്യൂനത കണ്ടു വരാറുണ്ട്.

7.ശ്രാവ്യ ധാരണയിലെ വൈകല്യം (Auditory Processing Disorder)

കേൾക്കുന്ന കാര്യങ്ങൾ, പ്രത്യേകിച്ച് ഒന്നിലധികം കാര്യങ്ങൾ ഒരേ സമയം കേൾക്കേണ്ടി വരുമ്പോൾ അവയെ വേർതിരിച്ചു മനസ്സിലാക്കാൻ ഈ വൈകല്യമുള്ളവർക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇവർക്ക് ദൃശ്യങ്ങളിലൂടെ കണ്ടു മനസ്സിലാക്കാൻ അസാമാന്യകഴിവുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്.

രോഗകാരണം

പഠനവൈകല്യം നേരിടുന്നവരുടെ മസ്തിഷ്‌കം ആരോഗ്യവാനായ ഒരാളുടേതിൽനിന്ന് വ്യത്യസ്തമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. തന്മൂലം അതിൻറെ പ്രവർത്തനം പ്രത്യേക രീതിയിലാവുന്നു. ജനിതകപരവും പരിസ്ഥിതിപരവുമായ കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. 85 ശതമാനം ലേണിംഗ് ഡിസെബിലിറ്റി രോഗികളുടെയും അടുത്ത ബന്ധുക്കൾക്ക് ഇതേ തകരാറുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 
ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതൽ (സ്ത്രീപുരുഷ അനുപാതം 3:1).  തലച്ചോറിൽ അപകടവും രോഗവും  കൊണ്ട് ഉണ്ടാകുന്ന ക്ഷതങ്ങൾ മൂലവും പഠനവൈകല്യങ്ങൾ ഉണ്ടാകാം. ഗർഭകാലത്തും പ്രസവകാലത്തും പ്രസവിച്ചതിനു തൊട്ടുപിമ്പേയുമുള്ള വൈറസ് അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം. 

രോഗ നിർണയം


പലപ്പോഴും കുട്ടിയെ സ്‌കൂളിൽ ചേർത്ത് കഴിയുമ്പോഴാണ് പഠനവൈകല്യത്തിന്റെ അപകടാവസ്ഥ നാം മനസിലാക്കുന്നത്. കുട്ടി അക്ഷരങ്ങൾ വായിച്ചെടുക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതാണ് പ്രാരംഭലക്ഷണം. എത്രയും പെട്ടെന്ന് ചികിൽസ നൽകുക എന്നതാണ് ഇവിടെ പ്രധാനം. കേരളത്തിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്റ്റ് ഏർലി ഇന്റർവെൻഷൻ സെന്ററുകൾ (DEIC). അവിടെ വിദഗ്ധരായ ചികിത്സകരുടെ സേവനം പഠനവൈകല്യങ്ങൾ പരിഹരിക്കുന്നതിന് സൗജന്യമായി ലഭ്യമാണ്.

ചികിത്സ

കുട്ടിയുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കുകയാണ് ആദ്യ ഘട്ടം.  സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അധ്യാപകർ, സ്പീച്ച് തെറാപ്പിസ്‌റ് എന്നിവരുൾപ്പെടുന്ന ഒരു സംഘമാണ് പഠനവൈകല്യമുള്ള കുട്ടികളെ പരിശോധിക്കേണ്ടത്. കുട്ടിയുടെ പ്രശ്‌നങ്ങളുടെ ചരിത്രം, അധ്യാപകരുടെ  വിശദമായ റിപ്പോർട്ട്, വിദഗ്ധമായ ശാരീരിക മാനസിക പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവയാണ് ആദ്യമായി നോക്കേണ്ട കാര്യങ്ങൾ. വായിക്കാനും സ്‌പെല്ലിംഗ് മനസ്സിലാക്കാനും കണക്കു കൂട്ടാനുമുള്ള കുട്ടിയുടെ കഴിവുകൾ ഇതോടൊപ്പം അളക്കും.
ദീർഘസംഭാഷണവും തെറ്റുകളുടെ അപഗ്രഥനവും വഴിയാണ് ഇത് സാധിക്കുക. ഇതിൻറെ റിപ്പോർട്ടനുസരിച്ചാണ് ചികിത്സ നിശ്ചയിക്കാറുള്ളത്. റെമഡിയൽ എഡ്യൂക്കേഷനാണ് (തെറ്റുതിരുത്തൽ വിദ്യാഭ്യാസ ചികിത്സ) ഇതിൽ പ്രധാനം.  ഇതിൽ വൈദഗ്ധ്യം ലഭിച്ച അധ്യാപകർ ഇപ്പോൾ കേരളത്തിൽ ഉണ്ട്. ഇതിനു പുറമേ പഠനവൈകല്യം മൂലം മറ്റു മാനസികവിഷമങ്ങൾ  ബാധിച്ചവരെ അതിനും ചികിൽസിക്കേണ്ടതായി വരും.  കൂടാതെ കുട്ടിക്കും രക്ഷിതാവിനും കൃത്യമായ കൗൺസലിംഗും ചികിത്സയോടൊപ്പം നൽകിവരുന്നു.

While every kid has trouble with homework from time to time, if a certain area of learning is consistently problematic, it might indicate a learning disorder.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P', 'contents' => 'a:3:{s:6:"_token";s:40:"QTF55nuHiS7CLuyPE7GDiAr5QERBDYlZ68G0625V";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/762/things-you-should-know-about-learning-disabilities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P', 'a:3:{s:6:"_token";s:40:"QTF55nuHiS7CLuyPE7GDiAr5QERBDYlZ68G0625V";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/762/things-you-should-know-about-learning-disabilities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P', 'a:3:{s:6:"_token";s:40:"QTF55nuHiS7CLuyPE7GDiAr5QERBDYlZ68G0625V";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/762/things-you-should-know-about-learning-disabilities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ZX2ZVnpqkW5XPa1RYZ9yGtRToYkK7N4UgR1baT5P', 'a:3:{s:6:"_token";s:40:"QTF55nuHiS7CLuyPE7GDiAr5QERBDYlZ68G0625V";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/762/things-you-should-know-about-learning-disabilities";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21