×

എന്താണ് ഓഡിയോളജി? ആരാണ് ഓഡിയോളജിസ്റ്റ്?

Posted By

what is audiology and who is an audiologist

IMAlive, Posted on August 6th, 2019

what is audiology and who is an audiologist

 

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശ്രവണസംബന്ധമായ വൈകല്ല്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഓഡിയോളജി. ശരീരത്തിന്റെ തുലനത്തിന് കാത് വഹിക്കുന്ന പങ്കും ഈ പഠനശാഖയിൽ ഉൾപ്പെടുന്നതാണ്.ഓഡിയോളജി പഠിച്ചതും പരിശീലിച്ചതുമായ വ്യക്തിയാണ് ഓഡിയോളജിസ്റ്റ്. യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഓഡിയോളജിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ എടുത്ത പ്രൊഫഷണലുകളാണിവർ. 

ഒരു വ്യക്തി അഭിമുഖീകരിക്കുന്ന കേൾവിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ കൃത്യമായി അവലോകനം ചെയ്യുകയും അവയ്ക്ക് കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുകയും ചെയ്യുക എന്ന വലിയ ചുമതലയാണ് ഓഡിയോളജിസ്റ്റിനുള്ളത്. ജനിച്ചുവീഴുന്ന കുഞ്ഞിന്റെ മുതൽ പ്രായമായവർവരെയുള്ളവരുടെ കേൾവിസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തുന്നത് ഓഡിയോളജിസ്റ്റുകളാണ്. 

ഒരു കുഞ്ഞ് ജനിക്കുന്നത് മുതൽ ഓഡിയോളജിസ്റ്റിന്റെ ഉത്തരവാദിത്വം ആരംഭിക്കുകയായി. കുഞ്ഞിന് കേൾവിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോയെന്ന് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നു. തുടർന്ന് ഏത് ഭാഗത്താണ് തകരാറെന്ന്  കണ്ടെത്തുകയും ചികിത്സ നിർദേശിക്കുകയും ചെയ്യുന്നു.  കൃത്യമായി പറഞ്ഞാൽ ചെവിയുടെ  വെസ്റ്റിബുലാർ, ഓഡിറ്ററി സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട തകരാറുകൾ കണ്ടെത്തുകയും, ചികിത്സ നിർദേശിക്കുകയും ചെയ്യുന്നത് ഓഡിയോളജിസ്റ്റാണ്.

മുഴുവനായോ ഭാഗികമായോ കേൾവി നഷ്ടപ്പെടുന്നവരെ കേൾവി പരിശോധനയ്ക്ക് വിധേയമാക്കുന്നു. തുടർന്ന് കേൾവിക്കുറവിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സ നിർദേശിക്കുന്നു. ശ്രവണസഹായി, ഇലക്ട്രോഫിസിയോളജി, കോക്‌ളിയർ ഇംപ്ലാന്റ്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടും പരിശീലനം ലഭിച്ചവരായിരിക്കും ഓഡിയോളജിസ്റ്റുകൾ. ശ്രവണസഹായി ഉപയോഗിക്കേണ്ടവർക്ക് അതിന്റെ ഉപയോഗരീതിയെക്കുറിച്ചുള്ള നിർദേശങ്ങളും ഓഡിയോളജിസ്റ്റുകൾ നൽകുന്നതാണ്.

ശരീരത്തിന്റെ ബാലൻസ് പലപ്പോഴും നഷ്ടപ്പെടുന്ന അവസ്ഥയുടെ പ്രധാന കാരണം ചെവിക്കുള്ളിലെ തകരാറുകളാണ്. അതിനാൽതന്നെ ശരീരത്തിന്റെ തുലനസംബന്ധമായ ( balance disorders)  പ്രശ്‌നങ്ങളെ ചികിത്സിച്ച് ഭേദമാക്കുന്നതും ഓഡിയോളജിസ്റ്റുകളാണ്. കൂടാതെ ടിന്നിട്ടസ്, സംസാരശേഷിയുമായി ബന്ധപ്പെട്ട ചികിത്സ തുടങ്ങിയവയും ഓഡിയോളജിസ്റ്റ് നിർദേശിക്കാറുണ്ട്.

Audiologist works along with ENT Doctors to treat people with hearing problems

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH', 'contents' => 'a:3:{s:6:"_token";s:40:"8PIFVxNpoxsJYtuwfiOs0lSdec1PsmBWNwBQiqyC";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/817/what-is-audiology-and-who-is-an-audiologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH', 'a:3:{s:6:"_token";s:40:"8PIFVxNpoxsJYtuwfiOs0lSdec1PsmBWNwBQiqyC";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/817/what-is-audiology-and-who-is-an-audiologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH', 'a:3:{s:6:"_token";s:40:"8PIFVxNpoxsJYtuwfiOs0lSdec1PsmBWNwBQiqyC";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/817/what-is-audiology-and-who-is-an-audiologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('enka5dT2nFgLnYX2n9ytuj3XuMrSufSKymNVuvgH', 'a:3:{s:6:"_token";s:40:"8PIFVxNpoxsJYtuwfiOs0lSdec1PsmBWNwBQiqyC";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/health-and-wellness-news/817/what-is-audiology-and-who-is-an-audiologist";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21