×

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ 5 മാർഗ്ഗങ്ങൾ

Posted By

5 lifestyle changes you can make to lower your blood pressure

IMAlive, Posted on August 29th, 2019

5 lifestyle changes you can make to lower your blood pressure

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

പ്രായഭേദമന്യേ ഇന്ന് മിക്കവരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് രക്തസമ്മർദ്ദം. ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങി സങ്കീർണമായ പല രോഗങ്ങളും രക്തസമ്മർദ്ദത്തിന്റെ ഫലമായി വരുന്നതുകൊണ്ട് ഇതിനെ നിസ്സാരമായി കാണാനാകില്ല. മരുന്നുകൾ കഴിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നതിന് മുൻപേ രക്തസമ്മർദ്ദം നിയന്ത്രിക്കാനാകും.

1. വ്യായാമം ശീലമാക്കുക: 

 ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത്  രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ദിവസവും രാവിലെയോ വൈകുന്നേരമോ നടക്കുന്നതോ ഓടുന്നതോ ശീലമാക്കാം. അല്ലെങ്കിൽ രാവിലെ 15 മിനിറ്റ്, വൈകുന്നേരം 15 മിനിറ്റ് എന്ന രീതിയിലും വ്യായാമം ക്രമീകരിക്കാവുന്നതാണ്. 

2. മദ്യപാനം ഒഴിവാക്കാം:

മദ്യപാനം രക്തസമ്മർദ്ദത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. മദ്യപാനം ഒഴിവാക്കുന്നതിലൂടെ ഒരു പരിധിവരെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനാകും.  യുഎസിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മദ്യപിക്കുന്നത് ഫാസ്റ്റ്ഫുഡ് , ജങ്ക് ഫുഡ് എന്നിവയോടുള്ള ആസക്തി വർധിപ്പിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

3. ഭക്ഷണക്രമീകരണം:

ഭക്ഷണത്തിൽ പരമാവധി ഉപ്പ് കുറയ്ക്കുകയാണ് ആദ്യ പടി. കൂടാതെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ ഒഴിവാക്കാം. എരിവ് ,പുളി എന്നിവ അമിതമാകാതിരിക്കാനും റെഡ് മീറ്റ്(ബീഫ്, പോർക്ക്, മട്ടൺ), സോഫ്റ്റ് ഡ്രിംഗ്‌സ് എന്നിവയുടെ ഉപയോഗം കുറക്കാനും ശ്രദ്ധിക്കണം. 

വെളുത്തുള്ളി, നെല്ലിക്ക, മഞ്ഞൾ, മാതളനാരങ്ങ, നാരങ്ങ, ചെറുപഴം, ഉലുവ, ബ്രോക്കോളി, തക്കാളി, ബീറ്റ്‌റൂട്ട്, തേൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്.

4.പുകവലി പൂർണമായും ഒഴിവാക്കുക:

പുകവലി രക്തസമ്മർദ്ദം വർധിപ്പിക്കുന്നതോടൊപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയവയ്ക്കും കാരണമാകുന്നു. 

5. ടെൻഷൻ ഒഴിവാക്കാം:

പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാതെ പോസിറ്റീവായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ടെൻഷൻ അകറ്റാനായി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയോ, യാത്ര പോവുകയോ ചെയ്യാം. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ മരുന്നുകൾ കഴിക്കുന്നയാളുകൾ ജീവിശൈലീ മാറ്റങ്ങൾക്കൊപ്പം മരുന്നുകൾ കൃത്യമായി കഴിക്കാനും ശ്രദ്ധിക്കണം. കൂടാതെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഡോക്ടറെ കൃത്യമായി അറിയിക്കുകയും ചെയ്യണം.

 

5 lifestyle changes you can make to lower your blood pressure

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u', 'contents' => 'a:3:{s:6:"_token";s:40:"vsBBKn4XSL1LS7nCfMYWeKCwBQsQxAADERGBoFco";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/news/health-and-wellness-news/851/5-lifestyle-changes-you-can-make-to-lower-your-blood-pressure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u', 'a:3:{s:6:"_token";s:40:"vsBBKn4XSL1LS7nCfMYWeKCwBQsQxAADERGBoFco";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/news/health-and-wellness-news/851/5-lifestyle-changes-you-can-make-to-lower-your-blood-pressure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u', 'a:3:{s:6:"_token";s:40:"vsBBKn4XSL1LS7nCfMYWeKCwBQsQxAADERGBoFco";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/news/health-and-wellness-news/851/5-lifestyle-changes-you-can-make-to-lower-your-blood-pressure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('OcnTqaOCk2gNF7XV9ZYBxTkFwUZvpWO5F2zN624u', 'a:3:{s:6:"_token";s:40:"vsBBKn4XSL1LS7nCfMYWeKCwBQsQxAADERGBoFco";s:9:"_previous";a:1:{s:3:"url";s:117:"http://www.imalive.in/news/health-and-wellness-news/851/5-lifestyle-changes-you-can-make-to-lower-your-blood-pressure";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21