×

മദ്യപിക്കുന്നവർക്കായി ഒരു പോസ്റ്റ്

Posted By

A must read post for all those who consume alcohol

IMAlive, Posted on September 13th, 2019

A must read post for all those who consume alcohol

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മദ്യപാനം വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ മദ്യപാനത്തിന്റെ ചില ശാസ്ത്രീയവശങ്ങൾകൂടി പരിശോധിക്കാം. ശരീരത്തിലെത്തുന്ന ആൽക്കഹോളിന് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എത്ര സമയം ആൽക്കഹോൾ ഒരു കിക്കായി ശരീരത്തിലിങ്ങനെ നിൽക്കുമെന്നറിയാമോ? ഇല്ലെങ്കിൽ കേട്ടോളൂ.

ഒരാളുടെ ശരീരത്തിലെത്തുന്ന ആൽക്കഹോൾ മറ്റ് ആഹാരസാധനങ്ങളെപ്പോലെ ദഹനപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല എന്നതാണ് വസ്തുത. കഴിക്കുന്ന മദ്യം ഉദരത്തിൽ നിന്നു പ്രത്യേകിച്ച്, ചെറുകുടലിൽനിന്നും എളുപ്പം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. തുടർന്ന് കേന്ദ്ര നാഡീവ്യൂഹത്തെ സ്വാധീനിക്കുന്നു. ഇതാണ് ലഹരിയുണ്ടാകാൻ കാരണം.

കരളിൽ വെച്ചാണ് മദ്യത്തിന്റെ ചയാപചയ പ്രവർത്തനം നടക്കുന്നത്. പക്ഷേ, ഒരു സമയത്ത് കരളിന് ചെറിയ അളവ് (ഒരു മണിക്കൂറിൽ ഒരു യൂണിറ്റ്)മദ്യം മാത്രമേ വിഘടിപ്പിക്കാൻ പറ്റൂ. ബാക്കിയുള്ളത് ശരീരത്തിൽ മുഴുവൻ വ്യാപിക്കും. കഴിക്കുന്ന അളവനുസരിച്ച് ലഹരി ശരീരത്തെ  ബാധിക്കുകയും ചെയ്യുന്നു. എത്ര മദ്യമാണ് ഒരു യൂണിറ്റ് എന്ന് നോക്കാം. സ്പിരിറ്റ്‌സ് ഗ്രൂപ്പിൽ വരുന്ന വിസ്‌കി, ബ്രാൻഡി, റം, വോഡ്ക തുടങ്ങിയ 40% ABV (alcohol by volume) വരുന്ന മദ്യങ്ങളെല്ലാം ഏകദേശം 25 മില്ലിയാണ് ഒരു യൂണിറ്റ്. 5% ABV ഉള്ള സാധാരണ ബിയറുകൾ ഒക്കെ ഒരു പൈന്റിന്റെ (568 ml) മൂന്നിലൊന്നാണ് ഒരു യൂണിറ്റ്. 12% ABV ഉള്ള വൈൻ ആണെങ്കിൽ ഒരു സ്റ്റാൻഡേർഡ് വൈൻ ഗ്‌ളാസിന്റെ (175 ml) പകുതിയും. മദ്യപിച്ചയാളുടെ പ്രായം, ശരീരഭാരം, ഒപ്പം കഴിച്ച ആഹാരത്തിന്റെ അളവ് എന്നിവയുടെ അടിസ്ഥാനത്തിൽ ആൽക്കഹോൾ പുറന്തള്ളാനെടുക്കുന്ന സമയക്രമത്തിൽ മാറ്റം വന്നേക്കാം.

എത്ര സമയമാണ് ആൽക്കഹോൾ ശരീരത്തിൽ നിലനിൽക്കുക എന്ന് നോക്കാം:

രക്തത്തിൽ      -  6 മണിക്കൂർ വരെ
ശ്വാസവായുവിൽ - 12-24 മണിക്കൂർ
യൂറിൻ        - 12-24 മണിക്കൂർ
ഉമിനീരിൽ      - 12-24 മണിക്കൂർ
മുടിയിൽ       - 90 ദിവസം


എന്ത് കൊണ്ടാണ് രാത്രി മദ്യം കഴിച്ചാലും രാവിലെയാകുമ്പോൾ മദ്യം നമ്മുടെ ശരീരത്തിൽ നിന്ന് പൂർണ്ണമായി പുറന്തള്ളപ്പെടാത്തത്?

ഏകദേശ കണക്കുകൾ പ്രകാരം ഒരു യൂണിറ്റ് ആൽക്കഹോൾ ശരീരം പുറത്തു കളയാൻ ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്നാണ് കണക്ക്. അപ്പോൾ ഒരാൾ പത്ത് യൂണിറ്റ് മദ്യം കഴിച്ചുവെന്നിരിക്കട്ടെ, പത്തു മണിക്കൂർ നേരം കഴിഞ്ഞാലേ അയാളുടെ ശരീരത്തിൽ നിന്ന് മദ്യം പൂർണ്ണമായും അപ്രത്യക്ഷമാകൂ. ഒരു പാർട്ടിയിൽ വെച്ച് പന്ത്രണ്ട് യൂണിറ്റ് മദ്യം കഴിക്കുന്ന ഒരാൾ വെളുപ്പിനെ ഒരു മണിക്ക് മദ്യപാനം അവസാനിപ്പിച്ചു ഉറങ്ങാൻ പോയെന്നിരിക്കട്ടെ. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയാകണം, അയാളുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അവസാന കണികയും അപ്രത്യക്ഷമാകാൻ.

മദ്യത്തിന്റെ കിക്ക് മാറാൻ വെള്ളമോ, കാപ്പിയോ കുടിച്ചാൽ മതിയോ?

 ശരീരത്തിലെത്തുന്ന ആൽക്കഹോൾ പുറന്തള്ളുന്ന പ്രക്രിയയുടെ വേഗത വർധിപ്പിക്കാൻ വെള്ളത്തിനോ, കാപ്പിക്കോ സാധിക്കില്ല. അതുപോലെത്തന്നെ ഉറക്കത്തിനോ, വെള്ളം തലയിലൊഴിക്കുന്നതിനോ  ഒന്നുംതന്നെ ആൽക്കഹോൾ ശരീരത്തിൽ നിന്നും പുറന്തള്ളുന്നതിന് സഹായകരമായി ഒന്നും ചെയ്യാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

എത്ര സമയം വരെ ശരീരത്തിൽ മദ്യത്തിന്റെ അംശം പരിശോധനയിലൂടെ കണ്ടെത്താനാകും?

ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നതിന് പല തരത്തിലുള്ള പരിശോധനകളുമുണ്ട്. ഓരോ പരിശോധനയ്ക്ക് അനുസരിച്ച് മദ്യം ശരീരത്തിൽ കണ്ടെത്തുന്നതിനുള്ള സമയക്രമവും വ്യത്യാസപ്പെട്ടിരിക്കുന്നു.
രക്തപരിശോധന - 6 മണിക്കൂർ വരെ
ബ്രീത്തലൈസർ - 12-24 മണിക്കൂർ
ഉമിനിര് -  12-24 മണിക്കൂർ
യൂറിൻ - 12-24 മണിക്കൂർ
മുടി - 90 ദിവസം വരെ

 

Special Thanks: Dr Kunjaali Kutty  (Article in Boolokam)

Factors such as age, weight, gender, and amount of food eaten can affect how fast the body can process alcohol

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar', 'contents' => 'a:3:{s:6:"_token";s:40:"6gW9QqddJQui4a2v5PyKFdNM7p0Tqy3xNBVRIvnp";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/861/a-must-read-post-for-all-those-who-consume-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar', 'a:3:{s:6:"_token";s:40:"6gW9QqddJQui4a2v5PyKFdNM7p0Tqy3xNBVRIvnp";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/861/a-must-read-post-for-all-those-who-consume-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar', 'a:3:{s:6:"_token";s:40:"6gW9QqddJQui4a2v5PyKFdNM7p0Tqy3xNBVRIvnp";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/861/a-must-read-post-for-all-those-who-consume-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('8GuhQVRwXWIVh4FUsGuMur2SjVEqn6zcZbxuS1ar', 'a:3:{s:6:"_token";s:40:"6gW9QqddJQui4a2v5PyKFdNM7p0Tqy3xNBVRIvnp";s:9:"_previous";a:1:{s:3:"url";s:106:"http://www.imalive.in/news/health-and-wellness-news/861/a-must-read-post-for-all-those-who-consume-alcohol";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21