×

അസ്ഥിക്ഷയത്തെ പ്രതിരോധിക്കാം വ്യായാമത്തിലൂടെ

Posted By

Excercise to prevent Osteoporosis

IMAlive, Posted on October 11th, 2019

Excercise to prevent Osteoporosis

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ജീവിതകാലം മുഴുവൻ മനുഷ്യശരീരത്തിലെ അസ്ഥികൾ പുതുക്കിക്കൊണ്ടേയിരിക്കും. അതായത് പഴയ അസ്ഥികോശങ്ങൾ നീക്കം ചെയ്യപ്പെടുകയും പുതിയ കോശങ്ങൾ രൂപപ്പെടുകയും ചെയ്യും. എന്നാൽ 30 വയസ്സിന് ശേഷം പുതിയ കോശങ്ങൾ ഉണ്ടാകുന്നത് കുറയുകയും അസ്ഥികോശങ്ങൾ കൂടുതലായി നീക്കപ്പെടുകയും ചെയ്യുന്നു. അസ്ഥികളുടെ ശക്തി കുറയാനും അസ്ഥിക്ഷയത്തിനും ഇത് കാരണമാകുന്നു. അസ്ഥികളെ ഗുരുതരമായി ബാധിക്കുന്ന  അസ്ഥിക്ഷയം അഥവാ ഓസ്റ്റിയോ പോറോസിസ് എന്ന അവസ്ഥയാണിത്
അസ്ഥിക്ഷയം ബാധിക്കുന്നതോടെ അസ്ഥികളിലെ സുഷിരങ്ങൾ വലുതായി ഭിത്തികളുടെ കനം കുറയുകയും, എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് വളരെ പെട്ടെന്ന് അസ്ഥികൾ ഒടിയുന്നു. അസ്ഥി ക്ഷയം ഗുരുതരമാകുന്നതോടെ ചെറിയ ക്ഷതങ്ങൾപോലും സങ്കീർണമായ ഒടിവുകൾക്കിടയാക്കും

പ്രതിരോധം വ്യായാമത്തിലൂടെ

ചില തരത്തിലുള്ള വ്യായാമങ്ങൾ ബിഎംഡി(ബോൺ മിനറൽ ഇൻഡക്‌സ്) നഷ്ടപ്പെടുന്നത് നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. അടുത്തിടെയായി നടത്തിയ ചില പഠനങ്ങളിൽ ഇത്തരം വ്യായാമങ്ങൾ ബിഎംഡി വർധിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽതന്നെ അസ്ഥിക്ഷയം ചികിത്സിക്കുന്നതിന് ഇത്തരം വ്യായാമങ്ങൾ വളരെ സഹായകരമാണ്.
പ്രധാനമായും രണ്ട് തരത്തിലുള്ള വ്യായാമരീതികളാണ് അസ്ഥിക്ഷയത്തെ നിയന്ത്രിക്കാൻ ഉചിതം. ശരീരഭാരം വഹിക്കുന്ന തരത്തിലുള്ള വ്യയാമങ്ങൾ(നടത്തം, ജോഗിംഗ്, ഡാൻസ്), പേശികളുടേയും അസ്ഥികളുടേയും ദൃഢത വർധിപ്പിക്കുന്ന വ്യായാമരീതികൾ(വെയ്റ്റ് ലിഫ്റ്റിംഗ്, പുഷ് അപ്‌സ്) എന്നിവയാണവ.

ശരീരഭാരം വഹിച്ചുകൊണ്ടുള്ള വ്യായാമം


ശരീരഭാരം വഹിച്ച് തറയിൽ നിന്നുകൊണ്ട് ചെയ്യാവുന്ന വ്യായാമരീതിയാണ് ഇത്(weight- bearing excercise). ഓടുക, നടക്കുക, എയ്‌റോബിക്‌സ് തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽപെടുന്നവയാണ്. അസ്ഥിക്ഷയത്തെ വളരെ വലിയ രീതിയിൽ പ്രതിരോധിക്കാൻ ഇത്തരം വ്യായാമമുറകൾക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ദൃഢത വർധിപ്പിക്കുന്ന വ്യായാമരീതികൾ

കൈകളോ, കാലുകളോ ഉപയോഗിച്ച് ഭാരം ഉയർത്തി ചെയ്യുന്ന വ്യായാമരീതിയാണിത്(strength training). ഭാരം ഉയർത്തുകവഴി അസ്ഥികളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തപ്പെടുകയും അവയുടെ ദൃഢത വർധിക്കുകയും ചെയ്യുന്നു.  ഓരോ ഇടവേളകൾ പിന്നിടുമ്പോഴും, ചെയ്യുന്ന വ്യായാമത്തിന്റെ കടുപ്പം കൂട്ടുന്നത് അസ്ഥികൾക്ക് ഏറെ ഗുണം ചെയ്യും. ഈ രീതി യിലൂടെ ബിഎംഡിയുടെ നഷ്ടം കുറയ്ക്കുന്നതിനും അവ വർധിപ്പിക്കുന്നതിനും സാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഓർക്കുക...

അസ്ഥിക്ഷയത്തെ പ്രതിരോധിക്കാൻ വ്യായാമത്തിന് സാധിക്കുമെങ്കിലും അസുഖം വന്നതിന് ശേഷം ഇത്തരം വ്യായാമരീതികളിലേയ്ക്ക് കടക്കാം എന്ന് വിചാരിക്കരുത്. പ്രായം കണക്കിലെടുക്കാതെ എല്ലാവരും ദിവസവും കുറച്ച് സമയമെങ്കിലും വ്യായാമത്തിനായി മാറ്റിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ അസ്ഥികളുടെ ബലം വർധിപ്പിക്കുവാനും ഭാവിയിൽ അസ്ഥിക്ഷയം പോലുള്ള രോഗങ്ങൾ വരുന്നത് തടയുവാനും സാധിക്കുന്നു.
 വ്യായാമരീതികൾ ഏവർക്കും ഗുണം ചെയ്യുമെങ്കിലും, ശാരീരികമായ പ്രശ്‌നങ്ങളുള്ളവർ നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടിയതിന് ശേഷം മാത്രമേ വ്യായാമമുറകൾ പരിശീലിക്കാവൂ. കൂടാതെ വിദഗ്ധനായ പരിശീലകന് കീഴിൽ വേണം വ്യായാമം എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

The best types of exercise for decreasing the risk of developing osteoporosis

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF', 'contents' => 'a:3:{s:6:"_token";s:40:"oFOQf8MYMyomcWMDiEFdiPEGmwVyTppyBdhFpVxx";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/887/excercise-to-prevent-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF', 'a:3:{s:6:"_token";s:40:"oFOQf8MYMyomcWMDiEFdiPEGmwVyTppyBdhFpVxx";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/887/excercise-to-prevent-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF', 'a:3:{s:6:"_token";s:40:"oFOQf8MYMyomcWMDiEFdiPEGmwVyTppyBdhFpVxx";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/887/excercise-to-prevent-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jSLOf5itEAcSAzld9oc98LUhM968cX0pWsMRi8RF', 'a:3:{s:6:"_token";s:40:"oFOQf8MYMyomcWMDiEFdiPEGmwVyTppyBdhFpVxx";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/news/health-and-wellness-news/887/excercise-to-prevent-osteoporosis";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21