×

എന്താണ് ഈ കലോറി?

Posted By

Everything you need to know about calorie

IMAlive, Posted on October 17th, 2019

Everything you need to know about calorie

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

നമുക്കെല്ലാം സുപരിചിതമായ ഒരു വാക്കാണ് കലോറി (Calorie). ജീവിതത്തിന്റെ പല ഘട്ടങ്ങളിലും പലരും പറഞ്ഞും, വായിച്ചും കേട്ട് പരിചയമുള്ളൊരു വാക്ക് എന്നാൽ യഥാർത്ഥത്തിൽ എന്താണ് കലോറി?

ശരീരത്തെ ഒരു യന്ത്രത്തോട് ഉപമിച്ച് നോക്കുക. ആ യന്ത്രം പ്രവർത്തിക്കുന്നത് വൈദ്യുതി, ഡീസൽ, പെട്രോൾ തുടങ്ങിയ ഏതെങ്കിലും ഊർജ്ജ സ്രോതസ്സ് ഉപയോഗിച്ചായിരിക്കും. അതുപോലെ ശരീരത്തിനും പ്രവർത്തിക്കാൻ ഒരു ഊർജ്ജം ആവശ്യമാണ്. ഇത്തരത്തിൽ ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ, ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവാണ് കലോറി.  ഒരാൾ വിശ്രമിക്കുന്ന സമയത്ത് പോലും ഭക്ഷണത്തിൽ നിന്ന് ലഭിച്ച ഊർജ്ജത്തിന്റെ ഏതാണ്ട് 65 ശതമാനത്തോളം ചെലവാകുന്നു എന്നാണ് കണക്ക്. ശ്വാസകോശം, ഹൃദയം, രക്തധമനികൾ തുടങ്ങിയ  ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തിനാണ് ഈ ഊർജ്ജം ഉപയോഗിക്കുന്നത്.

ശരാശരി ഒരാൾക്ക് 2,000 കലോറി ഊർജ്ജം ഓരോ ദിവസവും ആവശ്യമാണ്. എന്നിരുന്നാലും, ഒരാളുടെ നിർദ്ദിഷ്ട ദൈനംദിന കലോറി ഉപഭോഗം വ്യക്തിയുടെ പ്രായം, സ്ത്രീ പുരുഷ ലിംഗഭേദം, ഉയരം, ഭാരം, ശാരീരിക പ്രവർത്തനത്തിന്റെ അളവ് എന്നിവയുൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി പുരുഷന്മാർക്ക് കൂടുതൽ കലോറി ആവശ്യമുണ്ട്, അതുപോലെ തന്നെ വ്യായാമം ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് വ്യായാമം ചെയ്യുന്നവർക്ക് കൂടുതൽ കലോറി ആവശ്യമാണ്.

കലോറി ഉപഭോഗം വിവിധ ഘട്ടങ്ങളിൽ (USDA)

2 തൊട്ട് 8 വയസ്സ് വരെയുള്ള കുട്ടികൾ -  1,000 മുതൽ 1,400 കലോറി വരെ
 9 മുതൽ 13 വയസ്സ് വരെയുള്ള പെൺകുട്ടികൾ: 1,400 മുതൽ 1,600 കലോറി വരെ
 9 മുതൽ 13 വരെ പ്രായമുള്ള ആൺകുട്ടികൾ: 1,600 മുതൽ 2,000 വരെ കലോറികൾ
14 മുതൽ 30 വയസ്സിന് താഴെയുള്ള സ്ത്രീകൾ: 1,800 മുതൽ 2,000 വരെ കലോറികൾ
14 മുതൽ 30 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ (വ്യായാമം മുതലായവയിൽ സജീവമായ): 2,400 കലോറി
14 മുതൽ 30 വയസ്സ് വരെ പ്രായമുള്ള പുരുഷൻമാർ: 2,000 മുതൽ 2,600 വരെ കലോറി
14 മുതൽ 30 വയസ്സ് വരെ പ്രായമുള്ള പുരുഷന്മാർ: (വ്യായാമം മുതലായവയിൽ സജീവമായ): 2,800 മുതൽ 3,200 കലോറി വരെ
30 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും: 1,600 മുതൽ 2,400 കലോറി വരെ
30 വയസ്സിനു മുകളിലുള്ള പുരുഷന്മാരും സ്ത്രീകളും (വ്യായാമം മുതലായവയിൽ സജീവമായ): 2,000 മുതൽ 3000 വരെ കലോറി ഊർജ്ജം ......

ഉയർന്ന കലോറിയുള്ള ഭക്ഷണപദാർത്ഥങ്ങൾ


 എണ്ണകൾ, വെണ്ണ, മറ്റ് കൊഴുപ്പുകൾ,വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര മധുരപലഹാരങ്ങൾ എന്നിവ ഉയർന്ന കലോറിയടങ്ങിയ ഭക്ഷണസാധനങ്ങളാണ്. ജങ്ക് ഫുഡ്‌സ് മിക്കവയും കൂടുതൽ കലോറിയുള്ള ഭക്ഷണസാധനങ്ങളായിരിക്കും.
ഉണക്കമുന്തിരി പോലുള്ള ഉണക്കിയ പഴവർഗ്ഗങ്ങളെല്ലാം തന്നെ ഉയർന്ന കലോറിയുള്ളവയാണ്. അതിനാലാണ് വലിയ രീതിയിൽ കായികാധ്വാനം ഉള്ളവർ പലപ്പോഴും ഉണക്കിയ പഴവർഗ്ഗങ്ങൾ കൂടുതൽ കഴിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണസാധനങ്ങളായ,  അവോക്കാഡോ( 227 കലോറി വീതം), നിലക്കടല( 828 കലോറി, ഒരു കപ്പ്), ഒലിവ് ഓയിൽ (119 കലോറി, ഒരു ടേബിൾ സ്പൂൺ), ഡാർക്ക് ചോക്ലേറ്റ്( 648 കലോറി, ഒരു ബാറിൽ) എന്നിവയിലും ഉയർന്ന അളവിൽ കലോറി അടങ്ങിയിരിക്കുന്നു.

കലോറി അധികമായാൽ


നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കലോറിക്കു സമാനമായ അളവു കലോറി വ്യായാമത്തിലൂടെ ചെലവഴിക്കുമ്പോഴാണ് ശരീരം ഊർജ്ജ സന്തുലനാവസ്ഥയിലെത്തുന്നത്. ദൈനംദിനാവശ്യത്തിന് വേണ്ടതിലും അധികം ഊർജ്ജം ഭക്ഷണത്തിലൂടെ ലഭിച്ചാൽ ഈ സന്തുലനം തെറ്റുകയും അധിക കാലറി കൊഴുപ്പായി ശരീരത്തിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു.
ആവർത്തിച്ച് വ്യായാമം ചെയ്താൽ കലോറിയിലെ അസന്തുലിതാവസ്ഥ മാറുമെന്നായിരുന്നു ഇതുവരെയുള്ള ധാരണ. ഈ മിഥ്യാസങ്കൽപം മൂലം എത്ര ഭക്ഷണം കഴിച്ചാലും വ്യായാമം ചെയ്താൽ മതി എന്ന അപകടകരമായ കാഴ്ചപ്പാട് ആളുകളിലുണ്ടായി. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ പൊതുവെ വിശപ്പു കൂടും. വിശപ്പടക്കാൻ പതിവിലുമധികം ഭക്ഷണം കഴിക്കുന്നതോടെ വ്യായാമത്തിന്റെ ഫലം നിർവീര്യമാക്കപ്പെടുകയും ചെയ്യും. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വ്യായാമത്തിന്റെ നിർവചനങ്ങൾ പാടെ മാറുകയാണ്. എത്ര കഠിനമായി വ്യായാമം ചെയ്താലും ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന കാലറിയുടെ അളവു നിയന്ത്രിച്ചില്ലെങ്കിൽ പ്രയോജനമില്ലെന്നാണു പുതിയ കാഴ്ചപ്പാട്.

  1. ഉയർന്ന കലോറിയുള്ള ഭക്ഷണം നിയന്ത്രിക്കാൻ
  2. കുറച്ച് ഭക്ഷണം കഴിച്ച് തുടങ്ങുക. വിശപ്പ് അധികരിക്കുകയാണെങ്കിൽ കൂടുതൽ പച്ചക്കറിയും, പഴവർഗ്ഗങ്ങളും കഴിക്കാം.
  3. ചെറിയ പാത്രത്തിൽ  ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. വലിയ പാത്രങ്ങൾ ഭക്ഷണം കഴിക്കാനുപയോഗിക്കുന്നത് കൂടുതൽ കഴിക്കാൻ കാരണമായേക്കാം.
  4. കലോറി കൗണ്ടർ ഉപയോഗിക്കുക. വിശ്വസനീയമായ കലോറി കൗണ്ടർ ഉപയോഗിച്ച് ആവശ്യമുള്ള കലോറി കണക്കാക്കി കഴിക്കാം.
  5. കവറുകളിൽ പൊതിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങുമ്പോൾ, കവറിന് പുറത്തെ ലേബൽ ശ്രദ്ധിക്കുക( nutrition content) . അതിൽ സൂചിപ്പിച്ചിരിക്കുന്ന കലോറി കൃത്യമായി മനസ്സിലാക്കി കഴിക്കുക.

 

Everything you need to know about calorie

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU', 'contents' => 'a:3:{s:6:"_token";s:40:"XgXB2jH4eQaj1jxKt8AGvyk2MHLtYC5PwjcqCXWP";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/news/health-and-wellness-news/892/everything-you-need-to-know-about-calorie";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU', 'a:3:{s:6:"_token";s:40:"XgXB2jH4eQaj1jxKt8AGvyk2MHLtYC5PwjcqCXWP";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/news/health-and-wellness-news/892/everything-you-need-to-know-about-calorie";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU', 'a:3:{s:6:"_token";s:40:"XgXB2jH4eQaj1jxKt8AGvyk2MHLtYC5PwjcqCXWP";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/news/health-and-wellness-news/892/everything-you-need-to-know-about-calorie";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('XniScYiPPdQFefyjpjJSqRqvjuVQNp6xLNvxGsNU', 'a:3:{s:6:"_token";s:40:"XgXB2jH4eQaj1jxKt8AGvyk2MHLtYC5PwjcqCXWP";s:9:"_previous";a:1:{s:3:"url";s:97:"http://www.imalive.in/news/health-and-wellness-news/892/everything-you-need-to-know-about-calorie";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21