×

ലോക രക്തദാന ദിനം: ലോകത്തെ രക്ഷിക്കാൻ രക്തദാനത്തിൽ നിന്ന് തുടങ്ങൂ

Posted By

World Blood Donor Day

IMAlive, Posted on June 12th, 2020

World Blood Donor Day

News desk IMAlive

Edited by: IMAlive Editorial Team of Doctors

ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമുക്കോ നമ്മുടെ കുടുംബാംഗങ്ങൾക്കോ രക്തം ആവശ്യമായി വന്നിട്ടുള്ളവരായിരിക്കും നമ്മളിലെല്ലാവരും. ആ അത്യാവശ്യസമയത്ത് നമുക്ക് ഒരു പരിചയവും ഇല്ലാത്തൊരു മനുഷ്യനായിരിക്കും നമ്മളെ സഹായിച്ചത്. 

ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്വമേറിയ കാര്യങ്ങളിൽ ഒന്നാണ് രക്തദാനം. രക്തദാനതിന്റെ പ്രാധാന്യം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് നമ്മൾ എല്ലാ വർഷവും ലോക രക്തദാന ദിനം ആഘോഷിക്കുന്നത്. എബിഒ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റം കണ്ടെത്തിയതിന് നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞനായ  കാൾ ലാൻഡ്‌സ്റ്റൈനറിന്റെ ജന്മദിനമായ ജൂൺ 14 ആണ് ലോക രക്തദാനദിനമായി ആചരിക്കുന്നത്.

രക്തവും പ്ലേറ്റ്ലെറ്റുകളും നമുക്ക് കൃത്രിമമായി നിർമ്മിക്കാൻ കഴിയില്ല. സന്നദ്ധരായ ദാതാക്കളിൽ നിന്ന് മാത്രമാണ് വർഷം തോറും രക്തവും പ്ലാസ്മയും ആവശ്യമുള്ളവരിലേക്ക് എത്തുന്നത്. സങ്കീർണ്ണമായ ശസ്ത്രക്രിയകൾ വേണ്ടവർ, പ്രസവസമയത്തും പ്രസവത്തിനു ശേഷവുമുള്ള കടുത്ത രക്തസ്രാവം മൂലം രക്തം ആവശ്യം വേണ്ടിവരുന്ന അമ്മമാർ, പലവിധ ആക്സിഡന്റുകളിൽ പെട്ടവർ, എന്നിവർക്കെല്ലാം ദിനം പ്രതി രക്തം ആവശ്യമുണ്ട്.

ആഗോളതലത്തിൽ, ആകെ ശേഖരിക്കപ്പെടുന്ന രക്തത്തിന്റെ 42% വും സമ്പന്ന രാജ്യങ്ങളിലാണ് ശേഖരിക്കപ്പെടുന്നത്. ലോക ജനസംഖ്യയുടെ 16% മാത്രം ജനങ്ങളാണ് ഈ രാജ്യങ്ങളിൽ ആകെ ഉള്ളത്. മറ്റുള്ള വലിയൊരു ശതമാനം ജനങ്ങൾക്കും മതിയായ അളവിൽ രക്തം ലഭിക്കുന്നില്ലെന്നത് ഞെട്ടിക്കുന്ന സത്യമാണ്. 

കൂടാതെ ജനസംഖ്യയിൽ വലിയൊരു ശതമാനം ആളുകൾക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുമെങ്കിലും  വളരെ കുറച്ചുപേർ മാത്രമാണ് രക്തദാനം ചെയ്യുന്നത്. രക്തദാനം ചെയ്യാൻ തയ്യാറായി കൂടുതൽ ആളുകൾ മുന്നോട്ടുവന്നാൽ മാത്രമേ നമുക്ക് ഈ വിടവ് നികത്താൻ പറ്റുകയുള്ളു. 

രക്തദാനത്തിനെ പറ്റിയുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം രക്തം ദാനം ചെയ്തവരെ അഭിനന്ദിക്കുന്നതിനുള്ള ഒരു ദിവസം കൂടിയാണ് ലോക രക്തദാനദിനം. ഈ വർഷത്തെ രക്തദാന ദിന സന്ദേശം ' രക്തം നൽകി, ലോകത്തെ ആരോഗ്യകരമായ ഒരു ഇടമാക്കുക”  എന്നതാണ്. “സുരക്ഷിതമായ രക്തം ജീവൻ രക്ഷിക്കുന്നു” എന്നത് ഈ വർഷത്തെ പ്രമേയവും.

സമൂഹത്തിലെ മറ്റുള്ളവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒരു വ്യക്തി നൽകുന്ന സംഭാവന വളരെ വലുതാണ്, ഈ കൊറോണകാലത്ത് ഒരൊറ്റ മനുഷ്യന്റെ ധാർമികതയും പൗരബോധവും സമൂഹത്തെ എത്ര മാത്രം സ്വാധീനിക്കുന്നു എന്നത് നമ്മളെല്ലാവരും അനുഭവിച്ചറിഞ്ഞതാണ്. 

സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിൽ വ്യക്തികൾക്കും കമ്മ്യൂണിറ്റികൾക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ രക്തവും രക്തപ്ലാസ്മയും ലഭ്യമാണെന്ന് ഉറപ്പാക്കാൻ ലോകമെമ്പാടും രക്തദാനം വലിയ തോതിൽ നടക്കേണ്ടതുണ്ട്. ലോക്ക്ഡൌൺ കാലത്ത് രക്തക്ഷാമം അനുഭവപ്പെട്ടതോർക്കുക. പതിവായി രക്തം ദാനം ചെയ്യുന്നതിലൂടെ ഇത്തരം ദുർഘടാവസ്ഥകൾ നമുക്ക് ഒഴിവാക്കാൻ കഴിയും.

സർക്കാരുകൾ, ദേശീയ ആരോഗ്യ അതോറിറ്റികൾ, ദേശീയ രക്തദാന സേവനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകാനും രക്തദാതാക്കളിൽ നിന്ന് രക്ത ശേഖരണം വർദ്ധിപ്പിക്കുന്നതിന് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താനും നടപടിയെടുക്കാനുള്ള ആഹ്വാനം കൂടിയാണ് ഈ വർഷത്തെ പ്രമേയം.

ഈ വർഷത്തെ കാമ്പെയ്‌നിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:

  1. രക്തം ദാനം ചെയ്യുകയും കൂടുതൽ ആളുകളെ സംഭാവന ചെയ്യാൻ പ്രേരിപ്പിക്കുകയും ദാനം ചെയ്യുന്ന വ്യക്തികളെ ആഘോഷിക്കുകയും ചെയ്യുക.

  2. സുരക്ഷിതമായ രക്തത്തിന്റെ ലഭ്യത വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുക.

  3. ആഗോളതലത്തിൽ എല്ലാവർക്കും ആവശ്യഘട്ടങ്ങളിൽ രക്തം ലഭിക്കുന്നുണ്ടെന്ന്  ഉറപ്പുവരുത്തുക. ആരോഗ്യ പരിരക്ഷ നൽകുന്നതിലും സാർവത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിലും അതിന്റെ പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക.

  4. ദേശീയ രക്ത പരിപാടികളിൽ നിക്ഷേപം നടത്താനും ശക്തിപ്പെടുത്താനും സർക്കാരുകൾക്കും വികസന പങ്കാളികൾക്കുമിടയിൽ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പിന്തുണ സമാഹരിക്കുക.

ആഗോളതലത്തിൽ രക്തദാനത്തിലുള്ള കുറവ് പരിഹരിക്കാൻ ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റികൾ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബ്ലഡ് ഡോണേഴ്സ് ഓർഗനൈസേഷനുകൾ, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ പരസ്പര സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്.

ആരാണ് ഈ ജീവനുകളെയെല്ലാം രക്ഷിക്കുന്നത്? നിങ്ങളെയും എന്നെയും പോലുള്ള സാധാരണക്കാരായ മനുഷ്യരാണ് ഇതു ചെയ്യുന്നത്. ജീവൻ രക്ഷിക്കാൻ നിങ്ങൾ അമാനുഷികൻ ആവേണ്ട ആവശ്യമില്ല. ബ്ലഡ് ബാങ്കുവരെ ചെല്ലാനുള്ള പൗരബോധം മാത്രം മതി.

റോഡ് ആക്സിഡന്റുകളിൽ നിന്നും മാത്രം എത്രയോ പേർ ദിവസവും ആശുപത്രികളിൽ എത്തുന്നു. മറ്റുള്ള അപകടങ്ങൾ വേറെ. ഇവരിൽ എത്ര പേർക്ക് രക്തം ആവശ്യമുണ്ടാകാം. ചിലപ്പോൾ ഇതിൽ ഏതെങ്കിലും ഒരാൾ നിങ്ങളുടെ പരിചയക്കാരനാകാം. ഇതിൽ   ഒരാളെയെങ്കിലും സഹായിക്കാൻ ഒരുപക്ഷെ നിങ്ങൾക്ക് ആയേക്കും. ഒരു രക്തദാതാവിന് മൂന്ന് ജീവനുകളോളം രക്ഷിക്കാനാകും എന്നതും ഓർക്കുക.

 

"Safe blood saves lives" is the WHO's slogan for this year's World Blood Donor Day.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz', 'contents' => 'a:3:{s:6:"_token";s:40:"HcaxB8Ga7d7LmdNEFxJeAgA5tzK0tpXMa9dXFySk";s:9:"_previous";a:1:{s:3:"url";s:65:"http://www.imalive.in/news/health-news/1163/world-blood-donor-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz', 'a:3:{s:6:"_token";s:40:"HcaxB8Ga7d7LmdNEFxJeAgA5tzK0tpXMa9dXFySk";s:9:"_previous";a:1:{s:3:"url";s:65:"http://www.imalive.in/news/health-news/1163/world-blood-donor-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz', 'a:3:{s:6:"_token";s:40:"HcaxB8Ga7d7LmdNEFxJeAgA5tzK0tpXMa9dXFySk";s:9:"_previous";a:1:{s:3:"url";s:65:"http://www.imalive.in/news/health-news/1163/world-blood-donor-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('0MPADYQ5qQUR6gZMRPG1BB9JgrX8cUYQ6VeSeciz', 'a:3:{s:6:"_token";s:40:"HcaxB8Ga7d7LmdNEFxJeAgA5tzK0tpXMa9dXFySk";s:9:"_previous";a:1:{s:3:"url";s:65:"http://www.imalive.in/news/health-news/1163/world-blood-donor-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21