×

പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും നമ്മുടെ ആരോഗ്യവും

Posted By

Prebiotics & Probiotics: Are they good for you?

IMAlive, Posted on September 14th, 2020

Prebiotics & Probiotics: Are they good for you?

News desk IMAlive

Edited by: IMAlive Editorial Team of Doctors

സോഷ്യൽ ഡിസ്റ്റൻസിങ്ങിന്റെ ഈ സമയത്ത് ഭക്ഷണമൊക്കെ വീട്ടിൽ നിന്ന് തന്നെ ആയതോടെ ഒരുപാടുപേർ പലവിധ ഡയറ്റുകളിലേക്ക് തിരിയുന്നുണ്ട്. ഇന്റർനെറ്റിൽ വിവിധ ഭക്ഷണരീതികൾ വായിച്ചിട്ടുള്ളവർ ഇടയ്ക്കെങ്കിലും കണ്ടിട്ടുള്ള വാക്കുകളായിരിയ്ക്കും പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും.

ദഹനം നന്നായി നടക്കാൻ പ്രീബയോട്ടിക്ക് പ്രോബയോട്ടിക്ക് ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം എന്ന് പറയാറുണ്ട്. എന്നാൽ എന്താണ് ഈ പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും?

മനുഷ്യ ശരീരത്തിന് ആഗിരണം ചെയ്യാൻ കഴിയാത്ത ഒരുതരം നാരുകളാണ് പ്രീബയോട്ടിക്സ്. ബാക്ടീരിയ, യീസ്റ്റ് എന്നിവയുൾപ്പെടെയുള്ള ചെറിയ ജീവജാലങ്ങളെയാണ് പ്രോബയോട്ടിക്സ് എന്ന് പറയുന്നത്. ഇവയ്ക്കുള്ള ഭക്ഷണമാണ് ഈ പ്രീബയോട്ടിക്സ് നാരുകൾ.

നമ്മുടെ കുടലിൽ ആയിരത്തോളം വ്യത്യസ്ത ഇനം ബാക്ടീരിയകളുണ്ട്. അങ്ങിനെ ഒരു സംഭവം അവിടെയുണ്ടെന്ന് നമ്മളാരും ശ്രദ്ധിക്കാറില്ലെങ്കിലും നമ്മുടെ ആരോഗ്യത്തിൽ ഇവ ഒരു വലിയ പങ്ക് വഹിക്കുന്നു, മാത്രമല്ല ഇത് നമ്മുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും കൂടി ബാധിക്കുകയും ചെയ്യും.

പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും കുടലിലെ ദഹനത്തിന് സഹായകരമായ മറ്റ് ബാക്ടീരിയകളെ  സഹായിക്കും. കൂടാതെ കുടലിൽ  ബാക്ടീരിയയുടെയും മറ്റ് സൂക്ഷ്മാണുക്കളുടെയും ആരോഗ്യകരമായ കോളനി കെട്ടിപ്പടുക്കുന്നതിനും പരിപാലിക്കുന്നതിനും ഇവ മനുഷ്യശരീരത്തെ സഹായിക്കുന്നുണ്ട്.

ഫൈബർ അടങ്ങിയ ഭക്ഷണങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിൽ പ്രീബയോട്ടിക്സ് ധാരാളം അടങ്ങിയിട്ടുണ്ട്. ധാരാളം അന്നജം അടങ്ങിയിരിക്കുന്ന പല പഴങ്ങളിലും പച്ചക്കറികളിലും പ്രീബയോട്ടിക്സ് കാണപ്പെടുന്നു. ഇവയെ നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാനാവില്ല, അതിനാൽ അവ ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുകയും ബാക്ടീരിയകൾക്കും മറ്റ് സൂക്ഷ്മാണുക്കൾക്കും ഭക്ഷണമാവുകയുമാണ് ചെയ്യുന്നത്.

പ്രീബയോട്ടിക് ഫൈബർ കൂടുതലുള്ള ഭക്ഷണങ്ങൾ :

 1. പയർവർഗ്ഗങ്ങൾ
 2. ഓട്സ്
 3. വാഴപ്പഴം
 4. ആപ്പിൾ
 5. ചണവിത്തുകൾ
 6. ബെറിപ്പഴങ്ങൾ
 7. വെളുത്തുള്ളി
 8. ഉള്ളി

തൈര്, മോര് , സോയാബീൻസ് പുളിപ്പിച്ചുണ്ടാക്കുന്ന ടെമ്പെ, ചിലതരം ഉപ്പിലിട്ട ഭക്ഷണങ്ങൾ, ചിലതരം പാൽകട്ടികൾ എന്നിവയുൾപ്പെടെയുള്ള പലതരം പുളിപ്പിച്ച ഭക്ഷണങ്ങളിലാണ് പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നത്. ഏറ്റവും സാധാരണമായ പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. പുളിപ്പിച്ച മറ്റ് പല ഭക്ഷണങ്ങളും പ്രോബയോട്ടിക്സിന്റെ നല്ല ഉറവിടങ്ങളാണ്.

പ്രോബയോട്ടിക്സിന്റെ ഗുണങ്ങൾ

പ്രോബയോട്ടിക്സിന്റെ ഫലങ്ങളെക്കുറിച്ച് അധികം ഗവേഷണഫലങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും താഴെ പറയുന്നവയ്ക്ക് പ്രോബയോട്ടിക്സ് വളരെ സഹായകമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

1.ദഹനം

പ്രോബയോട്ടിക്സ് ദഹന ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുമ്പോൾ പ്രോബയോട്ടിക്സ് ഭക്ഷണങ്ങൾ കഴിക്കുന്നത് ആൻറിബയോട്ടിക്കുമായി ബന്ധപ്പെട്ട വയറിളക്ക സാധ്യത 60 ശതമാനത്തോളം കുറയ്ക്കുന്നതായി നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

2.ദഹനനാളത്തിന്റെ ആരോഗ്യം

ആമാശയത്തെയും കുടലിനെയും ബാധിക്കുന്ന വൈകല്യമുള്ള ആളുകൾക്ക് പ്രോബയോട്ടിക്സ് ഉപയോഗിച്ച് മെച്ചപ്പെടുത്തലുകൾ കാണാമെന്ന് പഠന ഫലങ്ങൾ പൊതുവെ സൂചിപ്പിക്കുന്നു.

ഉദാഹരണത്തിന്, ഇറിറ്റബിൾ ബൗവൽ സിൻഡ്രോം (ഐ‌ബി‌എസ്) ഉള്ളവരിൽ നടത്തിയ പരീക്ഷണങ്ങളുടെ അവലോകനത്തിൽ പ്രോബയോട്ടിക്സ് ഈ അവസ്ഥയുടെ ലക്ഷണങ്ങളെ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി.

കുടലിലെ ബാക്ടീരിയകൾക്കിടയിൽ കാര്യങ്ങൾ  മോശമാകുമ്പോൾ,പലതരം രോഗങ്ങൾ പിടിമുറുക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ, വൻകുടൽ കാൻസർ, ഇറിറ്റബിൾ ബൗവൽ സിൻഡ്രോം, ഓട്ടോ ഇമ്മ്യൂൺ  രോഗങ്ങൾ, ക്രോൺസ് രോഗം, അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം, വൻകുടൽ പുണ്ണ് എന്നിവ അതിൽ ചിലതാണ്.

പ്രീബയോട്ടിക്സിന്റെ ഗുണങ്ങൾ:

 • ധാതു ആഗിരണശേഷി  വർധിക്കുന്നു
 • മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമത
 • ആരോഗ്യകരമായ ശരീരഭാരം

നാരുകളടങ്ങിയ ഭക്ഷണത്തിൽ കൂടിയ അളവിൽ പ്രീബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നാരുകളടങ്ങിയ പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ ധാരാളം കഴിക്കണം. പ്രീബയോട്ടിക്സിന്റെയും പ്രോബയോട്ടിക്സിന്റെയും പലതരം സപ്പ്ളിമെന്റുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

നമ്മുടെ കുടലിലെ ബാക്ടീരിയകളെ സന്തുലിതമായി നിലനിർത്തുന്നത് പൊതുവായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇതിനായി പ്രീബയോട്ടിക്, പ്രോബയോട്ടിക് ഭക്ഷണങ്ങൾ ധാരാളം കഴിക്കണം. കാരണം നല്ലതും ചീത്തയുമായ ബാക്ടീരിയകൾ തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ഇവ സഹായിക്കും..

Prebiotics & Probiotics: Are they good for you?

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi', 'contents' => 'a:3:{s:6:"_token";s:40:"c7D2IH5jONEi359zNo4FzhTKwlAyWZGudmwVGq4T";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/1206/prebiotics-probiotics-are-they-good-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi', 'a:3:{s:6:"_token";s:40:"c7D2IH5jONEi359zNo4FzhTKwlAyWZGudmwVGq4T";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/1206/prebiotics-probiotics-are-they-good-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi', 'a:3:{s:6:"_token";s:40:"c7D2IH5jONEi359zNo4FzhTKwlAyWZGudmwVGq4T";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/1206/prebiotics-probiotics-are-they-good-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('b4uU0RMcbRrZJic5rQN8BLsEm3dgAjylxwiGqqUi', 'a:3:{s:6:"_token";s:40:"c7D2IH5jONEi359zNo4FzhTKwlAyWZGudmwVGq4T";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/1206/prebiotics-probiotics-are-they-good-for-you";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21