×

പോളിയോ തുള്ളിമരുന്നിനെതിരായ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതം: ഐഎംഎ

Posted By

Contaminated Polio Vaccine India Health news

IMAlive, Posted on March 29th, 2019

Contaminated Polio Vaccine India Health news

 

കേരളത്തിൽ വിതരണം ചെയ്യുന്ന ഓറൽ പോളിയോ വാക്‌സിനുകൾ പൂർണമായും സുരക്ഷിതമാണെന്ന് ഐഎംഎ വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഒരു മരുന്നുകമ്പനി നിർമിച്ച ഓറൽ പോളിയോ വാക്‌സിനിൽ ഒഴിവാക്കിയ ഒരിനം വൈറസ് അടങ്ങിയത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വാക്‌സിൻ വിരുദ്ധർ പ്രചരിപ്പിക്കുന്നത്. ഇപ്പറയുന്ന വാക്‌സിൻ അല്ല കേരളത്തിൽ കുട്ടികൾക്കു നൽകുന്നതെന്ന് ആരോഗ്യവകുപ്പും അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. 

മൂന്ന് ഇനങ്ങളിൽപെട്ട വൈറസ് വകഭേദങ്ങൾ അടങ്ങിയ വാക്‌സിനാണ് 2016 ഏപ്രില്‍ വരെ കുട്ടികൾക്ക് നൽകിയിരുന്നത്. എന്നാൽ 2016നു ശേഷം ഇതിൽ രണ്ടാമത്തേത് (ടൈപ്പ് 2 പോളിയോ വൈറസ്) ഒഴിവാക്കി ഒന്നും മൂന്നും വൈറസ് വകഭേദങ്ങൾമാത്രം അടങ്ങിയ വാക്‌സിനാണ് ഇപ്പോൾ നൽകുന്നത്.

രണ്ടാമത്തെ ഇനം വൈറസ് ഏതെങ്കിലുംതരത്തിൽ അപകടമുണ്ടാക്കുന്നതിനാലല്ല അതുള്‍പ്പെടുന്ന വാക്സിന്‍ നിരോധിച്ചത്. മറിച്ച്, പോളിയോ ഏതാണ്ട് പൂർണമായും ഇല്ലാതാക്കപ്പെട്ട സാഹചര്യത്തിൽ ശരീരത്തിന്റെ പോളിയോ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇനിമുതല്‍ രണ്ട് വൈറസ് വകഭേദങ്ങൾ മതിയെന്ന് ശാസ്ത്രീയമായി വ്യക്തമാക്കപ്പെട്ടതിനാലാണ്. 

ശാസ്ത്ര ലോകം പോളിയോക്ക് എതിരായ യുദ്ധത്തിന്റെ അവസാനഘട്ടത്തിലാണ്, അതിനാലാണ് തുള്ളി മരുന്നിൽ ഒന്ന്, മൂന്ന് വൈറസ് വകഭേദങ്ങൾ മാത്രം ഇനി ഉപയോഗിച്ചാൽ മതിയെന്നുള്ള തീരുമാനം ഉണ്ടായത്. ഇതിനോടൊപ്പം  രാജ്യത്തെമ്പാടും മൂന്ന് തരം വൈറസുകൾക്കും എതിരായുള്ള കുത്തിവയ്പ്പ് ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഉത്തർപ്രദേശിലെ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മരുന്നു കമ്പനി നിർമിച്ച വാക്‌സിനിൽ ടൈപ്പ് രണ്ട് പോളിയോ വൈറസ് കൂടി അടങ്ങിയതായി പരിശോധനയിൽ കണ്ടെത്തി. ഇനി അത്തരം വാക്‌സിനുകൾ ആവശ്യമില്ലെന്ന തീരുമാനമുള്ളതിന്റെ പശ്ചാത്തലത്തിൽ ആ മരുന്നുകൾ നിരോധിക്കുകയും കമ്പനിയോട് പ്രസ്തുത വാക്‌സിന്റെ ഉൽപാദനം നിറുത്തിവയ്ക്കാൻ സര്‍ക്കാര്‍ ഉത്തരവു നൽകുകയും ചെയ്യുകയായിരുന്നു. മരുന്നുകളുടെ പരിശോധനയില്‍ പുലര്‍ത്തുന്ന കൃത്യതയും ശാസ്ത്രീയതയും മൂലമാണ് ടൈപ്പ് രണ്ട് വൈറസുകളെ വാക്സിനുകളില്‍ കണ്ടെത്താനും അത് നിരോധിക്കാനും സാധ്യമായത്. ആ മരുന്ന് കേരളത്തിൽ ഒരിടത്തും വിതരണം ചെയ്യപ്പെട്ടിട്ടില്ല.

ഈ സാഹചര്യത്തിൽ പോളിയോ തുള്ളിമരുന്നിനെതിരായി വാക്‌സിൻ വിരുദ്ധർ നടത്തിവരുന്ന സകല പ്രചരണങ്ങളും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ഐഎംഎ ഉറപ്പു നൽകുന്നു. 

എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ പ്രതിരോധ മരുന്ന് തുടർന്നും നൽകി ലോകമെമ്പാടും നിന്നും പോളിയോ എന്ന മാരക രോഗം ഇല്ലായ്മ ചെയ്യാൻ നമുക്ക് ഒത്ത് ചേരാം. പോളിയോ  വാക്സിനുകളുമായി ബന്ധപ്പെട്ട വാക്സിനേഷന്‍ ആന്‍ഡ് ഇമ്യൂണേഷന്‍ പ്രാക്ടീസ് കമ്മിറ്റിയും ഇക്കാര്യം അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട്

Worried About Contaminated Polio Vaccine? Here’s All You Should Know

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3', 'contents' => 'a:3:{s:6:"_token";s:40:"oz7PysgIYWWs4FGw7Qs3TfyXIQjJPFPo7UuSqk10";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/247/contaminated-polio-vaccine-india-health-news";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3', 'a:3:{s:6:"_token";s:40:"oz7PysgIYWWs4FGw7Qs3TfyXIQjJPFPo7UuSqk10";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/247/contaminated-polio-vaccine-india-health-news";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3', 'a:3:{s:6:"_token";s:40:"oz7PysgIYWWs4FGw7Qs3TfyXIQjJPFPo7UuSqk10";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/247/contaminated-polio-vaccine-india-health-news";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YX8Jf0VxYXkipOJfrYkMP1ICCxmUOzZxtpP9nWa3', 'a:3:{s:6:"_token";s:40:"oz7PysgIYWWs4FGw7Qs3TfyXIQjJPFPo7UuSqk10";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/news/health-news/247/contaminated-polio-vaccine-india-health-news";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21