×

കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക; അത് നിങ്ങളെ രോഗിയാക്കിയേക്കാം

Posted By

Computer related Health problems

IMAlive, Posted on March 11th, 2019

Computer related Health problems

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഹർഷ കാണാൻ സുന്ദരിയാണ്. ഇരുപത്തിനാല് വയസേ ആയിട്ടുള്ളു. കോൾസെന്ററിലാണ് ജോലി. ദിവസം എട്ടുമണിക്കൂർ എയർ കണ്ടീഷൻ ചെയ്ത മുറിയിൽ കംപ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്താൽ മതി. ചായയും സ്‌നാക്‌സും വരെ ഇരിക്കുന്നിടത്തു കിട്ടും. സുഖജീവിതം. ഇതിനിടയിൽ കിട്ടുന്ന സമയത്ത് പിഎസ്‌സി കോച്ചിംഗിനും പോകുന്നുണ്ട്. വീട്ടുകാർ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോഴാണ് ഹർഷയ്ക്ക് ചെറിയൊരു പ്രശ്‌നം. നടുവേദന. കാഴ്ചയ്ക്കും എന്തൊക്കെയോ അസ്വസ്ഥതകൾ. കല്യാണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള അടവാണോയെന്ന് ആദ്യം വീട്ടുകാർ സംശയിച്ചു. അല്ലെന്നു മനസ്സിലായപ്പോൾ ഡോക്ടറെ സമീപിച്ചു. പ്രാഥമിക പരിശോധനകൾക്കു ശേഷം ഡോക്ടർ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോഴാണ് രോഗകാരണം പിടികിട്ടിയത്. 

എട്ടു മണിക്കൂർ തുടർച്ചയായി കംപ്യൂട്ടറിനു മുന്നിലിരുന്നു ജോലി ചെയ്യുന്നതാണ് പ്രശ്‌നം. ഇരിപ്പിടത്തെപ്പറ്റിയും, ജോലിക്കിടയിൽ ആരോഗ്യസംരക്ഷണത്തിനായി പാലിക്കേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ടോയെന്നുമൊക്കെ ചോദിച്ചപ്പോൾ അതേപ്പറ്റിയൊക്കെ ഹർഷ ആദ്യമായി കേൾക്കുകയാണ്. ഒപ്പം ജോലിചെയ്യുന്ന മിക്കവരുടേയും അവസ്ഥയും ഇതുതന്നെയാണെന്ന് ഹർഷ പറഞ്ഞപ്പോഴാണ് അതിന്റെ അപകടങ്ങളെപ്പറ്റി ഡോക്ടർ വിശദീകരിച്ചുകൊടുത്തത്. നടുവേദനയും കാഴ്ചയുടെ പ്രശ്‌നങ്ങളും മാത്രമല്ല, കംപ്യൂട്ടറിനു മുന്നിൽ ഒരേ ഇരിപ്പിരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നതെന്ന് ഡോക്ടർ ഹർഷയെ ഓർമിപ്പിച്ചു.  

ഇന്നത്തെ തലമുറയിൽ നല്ലൊരു വിഭാഗം ആളുകളും കംപ്യൂട്ടറിനു മുന്നിൽ സമയം ചെലവിടുന്നവരാണ്. സർക്കാർ ഉദ്യോഗസ്ഥരായാലും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരായാലും ബിസിനസുകാരായാലും പ്രൊഫഷണലുകളായാലും വിദ്യാർഥികളായാലും അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഇന്ന് കംപ്യൂട്ടർ. ലോക ജനസംഖ്യയുടെ 46% പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണെന്ന് കണക്കുകൾ പറയുന്നു. കംപ്യൂട്ടറിനു മുന്നിൽ സമയം ചെലവഴിക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള രോഗങ്ങൾക്ക് ഇരയായേക്കാം. അതിൽ ചിലത് ഇവിടെ പരിശോധിക്കാം. 

പേശികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ

പലതരത്തിലാണ് ഓരോരുത്തരും കംപ്യൂട്ടർ ഉപയോഗിക്കുന്നത്. നല്ല രീതിയിലുള്ള ഇരിപ്പിടം, കംപ്യൂട്ടറും കണ്ണുകളും തമ്മിലുള്ള അകലം തുടങ്ങിയ പല കാര്യങ്ങളും ശാസ്ത്രീയമായി നോക്കിയില്ലെങ്കിൽ പേശികൾക്ക് പ്രശ്‌നങ്ങളുണ്ടാകാം. നടുവ്, നെഞ്ച്, കൈകൾ, തോളുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളിലൊക്കെ വേദനയ്ക്ക് ശരിയായ രീതിയിലല്ലാത്തതും ദീർഘനേരത്തേക്കുള്ളതുമായ ഇരിപ്പ് കാരണമാകും.

കംപ്യൂട്ടർ കണ്ണിനു നേരേയോ അൽപം താഴ്‌ന്നോ വരത്തക്കവിധം മേശയും കസേരയും സജ്ജീകരിക്കണം. നടുവു നിവർത്തിയും കാലുകൾ 90 ഡിഗ്രിയിൽ മടക്കി പാദങ്ങൾ തറയിൽ ഉറപ്പിച്ചുമിരിക്കണം. നിശ്ചിത ഇടവേളകളിൽ കംപ്യൂട്ടറിനു മുന്നിൽ നിന്നെഴുന്നേറ്റ് ശരീരത്തിനും കണ്ണിനുമെല്ലാം വിശ്രമവും ചെറു വ്യായാമവും നൽകണം.   

കാഴ്ചയുടെ പ്രശ്‌നങ്ങൾ

കംപ്യൂട്ടറിലേക്ക് ഏറെനേരം ഒരേരീതിയിൽ നോക്കിയിരിക്കുന്നത് കണ്ണുകൾക്ക് ആയാസകരമാണ്. കംപ്യൂട്ടറിൽ നിന്നുള്ള വെളിച്ചം, മാറുന്ന ഇമേജുകൾ, കണ്ണുചിമ്മുന്നതിലുണ്ടാകുന്ന കാലതാമസം തുടങ്ങിയവയൊക്കെ ഇതിനു കാരണമാണ്. ഇത് മൊബൈൽ, ടാബ്‌ലെറ്റുകൾ തുടങ്ങിയവയുടെ ഉപയോഗത്തിലും ബാധകമാണ്. 

മുറിയിലെ വെളിച്ചത്തിനനുസരിച്ച് സ്‌ക്രീനിന്റെ തെളിച്ചം ക്രമീകരിക്കണം. സ്‌ക്രീനിൽ നിന്ന് നിശ്ചിത അകലം പാലിക്കാനും കണ്ണുകൾ ചിമ്മാനും മറക്കരുത്. 

കൈകളിലുണ്ടാകുന്ന പ്രശ്‌നങ്ങൾ

സ്ഥിരമായി ഒരുജോലിതന്നെ ചെയ്യുന്നതിലൂടെ കൈകളിലേയും കൈത്തണ്ടയിലേയും പേശികൾക്ക് വേദനയും വീക്കവും ഉണ്ടാകാം. ഇത് കഴുത്തിലേക്കും തോളിലേക്കും വിരലുകളിലേക്കുമെല്ലാം വ്യാപിച്ചെന്നിരിക്കും. 

കീബോർഡിൽ നിന്ന് അൽപം മാറ്റി മൗസ് സ്ഥാപിക്കുക. അപ്പോൾ കീ ബോർഡിൽ നിന്നു മൗസിലേക്ക് എത്താൻ കൈ മുഴുവനും ചലിപ്പിക്കേണ്ടിവരും. കൈപ്പത്തി മാത്രം ചലിപ്പിച്ച് മൗസിൽ പിടിക്കുന്നത് കൈയുടെ ചലനത്തെ പരിമിതപ്പെടുത്തും. ടൈപ്പ് ചെയ്യാനായി എല്ലാ വിരലുകളും ഉപയോഗിച്ച് ശീലിക്കുക. കസേരയിൽ ആം റെസ്റ്റുണ്ടെന്ന് ഉറപ്പുവരുത്തുകയും കൈത്തണ്ട കഴിയുന്നതും അതിൽ താങ്ങിനിറുത്തുകയും ചെയ്യുക. നിശ്ചിത ഇടവേളകളിൽ കൈകൾക്കും വിരലുകൾക്കും ലഘു വ്യായാമം നൽകുക. 

തലവേദന

തലവേദനയ്ക്കും മൈഗ്രേയ്‌നും കംപ്യൂട്ടർ ഉപയോഗം കാരണമാകാറുണ്ട്. കണ്ണുകൾക്ക് സമ്മർദ്ദമേറുന്നതും തലവേദനയിലേക്കു നയിക്കും. 

കൃത്യമായി നേത്രപരിശോധന നടത്തുക. കംപ്യൂട്ടറിൽ നോക്കി ജോലി ചെയ്യുമ്പോൾ കഴുത്ത് നിവർത്തിവയ്ക്കാൻ ശ്രദ്ധിക്കുക. 

പൊണ്ണത്തടി

കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഒരേതരത്തിൽ ഇരുന്നു ജോലി ചെയ്യുന്നവരാകുമ്പോൾ പൊണ്ണത്തടിക്കുള്ള സാധ്യതയും വർധിക്കുന്നു. ജോലിക്കിടയിൽ സൗകര്യത്തിന് ജങ്ക് ഫുഡുകൾ കഴിക്കാറുണ്ടെങ്കിൽ പ്രത്യേകിച്ചും. ഇത് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയിലേക്കും നയിച്ചേക്കാം. കുട്ടികളുൾപ്പെടെ കംപ്യൂട്ടർ നിരന്തരമായി ഉപയോഗിക്കുന്നവർ കൃത്യമായ വ്യായാമം നിർബന്ധമായും ചെയ്തിരിക്കണം. 

കുട്ടികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക. ദിവസവും നിശ്ചിത സമയം വ്യായാമത്തിനോ ശരീരമിളകിയുള്ള വിനോദങ്ങൾക്കോ മാറ്റിവയ്ക്കുക. ജോലിസ്ഥലത്ത് എട്ടു മണിക്കൂർ കംപ്യൂട്ടറിനു മുന്നിൽ ചെലവഴിക്കുന്നവർ വീട്ടിലെത്തിയാൽ വീണ്ടും കംപ്യൂട്ടറിനു മുന്നിലേക്കു പോകരുത്. ജോലി ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കരുത്, പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ സാധനങ്ങൾ. 

ഉറക്കപ്രശ്‌നങ്ങൾ

കംപ്യൂട്ടറിൽ നിന്നുള്ള വെളിച്ചം തലച്ചോറിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഉറക്കക്കുറവ് ഉൾപ്പെടെയുള്ള കുഴപ്പങ്ങൾക്ക് കാരണമാകും. അതുകൊണ്ടുതന്നെ ഉറങ്ങാൻ പോകുന്നതിന് കുറേ മുൻപുതന്നെ ഇത്തരം വസ്തുക്കൾ ഓഫ് ചെയ്യണം. 

ഹെഡ്‌ഫോണും കേൾവിയും

ജോലിയുടെ ഭാഗമായും അല്ലാതെയും ഹെഡ്‌ഫോണുകളും ഇയർഫോണുകളും ഉപയോഗിക്കുന്നവർ ഏറെയാണ്. ഉയർന്ന ശബ്ദത്തിലും ദീർഘനേരവും ഇവ ഉപയോഗിക്കുന്നത് കേൾവിയെ ബാധിക്കും. കുറഞ്ഞ ശബ്ദത്തിൽ മാത്രം ഹെഡ്‌ഫോണുകൾ ഉപയോഗിക്കാനും ഏറെ സമയം തുടർച്ചയായി ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക. 

രക്തചംക്രമണത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ

ഏറെ സമയം ഒരേ രീതിയിൽ ഇരിക്കുന്നതുമൂലം പലപ്പോഴും രക്തത്തിന് ശരീരത്തിലൂടെ സുഗമമായി സഞ്ചരിക്കാൻ സാധിക്കാതെ വരും. ഇത് ശരീരത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് കാലുകളിൽ രക്തം കട്ടപിടിക്കുന്നതുപോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. 

നാലു മണിക്കൂറിലേറെ ഒരേ ഇരിപ്പിൽ ജോലി ചെയ്യാതിരിക്കുക, കംപ്യൂട്ടറിൽ ജോലി ചെയ്യുമ്പോൾ കാലുകൾ പിണച്ചു വയ്ക്കാതിരിക്കുക, ഇടയ്ക്ക് എഴുന്നേറ്റ് അൽപനേരം നടക്കുക, ജോലിക്കിടയിൽ കാലുകൾ ഇടയ്‌ക്കൊക്കെ മടക്കുകയും നിവർത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധിവരെ മറികടക്കാം. 

ലാപ്‌ടോപ്പിന്റെ പ്രശ്‌നങ്ങൾ

ഇന്ന് പ്രൊഫഷണലുകൾ ഏറെയും ഡെസ്‌ക് ടോപ് കംപ്യൂട്ടറിനേക്കാൾ ഉപയോഗിക്കുന്നത്‌ ലാപ്‌ടോപ്പുകളാണ്. ഓർക്കുക, ലാപ്‌ടോപ്പ് എന്നത് വളരെ ചെറിയ സമയത്തേക്കുള്ള ഉപയോഗത്തിനായി രൂപകൽപന ചെയ്തിട്ടുള്ളതാണ്. ദീർഘനേര ഉപയോഗത്തിന് അത് ഒട്ടും അനുയോജ്യമല്ല. സ്‌ക്രീനും കീബോർഡും തമ്മിൽ വളരെ അടുത്താണെന്നതാണ് ലാപ്‌ടോപ്പിന്റെ പ്രധാന പ്രശ്‌നം. സ്‌ക്രീൻ കണ്ണുകൾക്ക് സമാന്തരമായി സജ്ജീകരിച്ചാൽ കീ ബോർഡ് ഉപയോഗിക്കാൻ ബുദ്ധിമുട്ടും. അതുപോലെ തിരിച്ചും. അതുകൊണ്ട് കഴിയുന്നതും ലാപ്‌ടോപ് ഉപയോഗം കുറയ്ക്കുക. ലാപ്‌ടോപ്പുമായി സഞ്ചരിക്കേണ്ടിവരുമ്പോൾ നിർബന്ധമായും ബാക്പാക് ഉപയോഗിക്കുക. അല്ലാത്തപക്ഷം തോളുകളുടെ പേശികളിൽ അത് പ്രശ്‌നമുണ്ടാക്കും.   

സമ്മർദ്ദം

ആളുകളിലെ സമ്മർദ്ദം വർധിപ്പിക്കാനും നിരന്തരമായ കംപ്യൂട്ടർ ഉപയോഗം കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. അത് മറ്റുപല രോഗങ്ങൾക്കും മാനസിക പ്രശ്‌നങ്ങൾക്കും കാരണമാകുകയും ചെയ്‌തേക്കാം.

Back and neck pain, headaches, obesity, insomnia, blood pressure are common computer-related injuries

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su', 'contents' => 'a:3:{s:6:"_token";s:40:"2NGkpMbciHQKNOkXy4TdMQPvjmi0SMaD5666sUG7";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/news/health-news/503/computer-related-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su', 'a:3:{s:6:"_token";s:40:"2NGkpMbciHQKNOkXy4TdMQPvjmi0SMaD5666sUG7";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/news/health-news/503/computer-related-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su', 'a:3:{s:6:"_token";s:40:"2NGkpMbciHQKNOkXy4TdMQPvjmi0SMaD5666sUG7";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/news/health-news/503/computer-related-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('WP8v08QNjRYYGq0sYOQs9r2XVUvTJ49GszblQ1su', 'a:3:{s:6:"_token";s:40:"2NGkpMbciHQKNOkXy4TdMQPvjmi0SMaD5666sUG7";s:9:"_previous";a:1:{s:3:"url";s:75:"http://www.imalive.in/news/health-news/503/computer-related-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21