×

സൂര്യാഘാതത്തെ കരുതിയിരിക്കുക

Posted By

Health Prevent Heat Exhaustion Heatstroke Kerala

IMAlive, Posted on March 13th, 2019

Health Prevent Heat Exhaustion Heatstroke Kerala

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പ്രളയം ഏല്‍പിച്ച കനത്ത ആഘാതത്തിനു പിന്നാലെ കേരളത്തില്‍ വേനലും കടുക്കുകയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് താപനിലയില്‍ വളരെ നേരത്തേ തന്നെ വര്‍ധനവ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പു കാലം കൂടിയായതിനാല്‍ ഉഷ്ണം നന്നായി ബാധിക്കുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്‍പ്പെടെ ഒട്ടേറെ ആളുകള്‍ പകല്‍സമയത്ത് തെരുവിലിറങ്ങുന്ന സമയമാണ് ഇനി വരുന്നത്. ഇപ്പോള്‍തന്നെ ശക്തമായ സൂര്യാഘാതസാധ്യതകള്‍ ഏതൊക്കെ രീതിയില്‍ ആളുകളെ ബാധിച്ചേക്കാമെന്നതിനെച്ചൊല്ലിയാണ് ഇപ്പോള്‍ ആശങ്കയുയരുന്നത്. ഇതേതുടര്‍ന്ന് സൂര്യാഘാത മുന്നറിയിപ്പും പരിഹാരമാര്‍ഗങ്ങളുമായി സര്‍ക്കാര്‍തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകയാണിപ്പോള്‍. സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവയെ സംസ്ഥാന ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. 

മാര്‍ച്ച് മാസത്തില്‍ത്തന്നെ അന്തരീക്ഷ താപം ക്രമാതീതമായി ഉയരുകയും കേരളത്തിലെ പല ജില്ലകളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇനിയും ചൂട് വര്‍ധിക്കാനുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നുണ്ട്.

അന്തരീക്ഷ താപം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയാണ്.

 സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതം അല്ലെങ്കില്‍ ഹീറ്റ് സ്‌ട്രോക്ക് എന്ന് പറയുന്നത്. 

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്തതും വേഗതയുള്ളതുമായ നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം ശ്രദ്ധയില്‍പെട്ടാല്‍  ഉടന്‍തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടുകയും വേണം. 

സൂര്യതാപമേറ്റുള്ള താപശരീര ശോഷണം 

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും, ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂടു കാലാവസ്ഥയില്‍ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മര്‍ദ്ദം മുതലായ മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്.

താപശരീരശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, ശക്തിയായ ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും, ബോധംകെട്ടു വീഴുക തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ച തോതിലുമായിരിക്കാം. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്

സൂര്യാഘാതമോ താപശരീര ശോഷണമോ സംശയിക്കപ്പെട്ടാല്‍ ഉടന്‍തന്നെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തു നിന്ന് തണുപ്പുള്ള സ്ഥലത്തേക്ക് മാറുകയോ മാറ്റുകയോ ചെയ്യുക. വിശ്രമമെടുക്കുക. ശരീരതാപം 101 - 102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതു വരെ തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയോ വീശുകയോ ഫാന്‍, എ.സി തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക. ധാരാളം വെള്ളം കുടിക്കണം. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റണം. കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്തോ ആശുപത്രിയിലോ എത്തിക്കുക.

സൂര്യതാപം കൊണ്ടുള്ള മറ്റ് ചെറു പ്രശ്‌നങ്ങള്‍ ഇവയാണ്

നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറം ഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീര ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിയ്ക്കുകയും, വേദനയും പൊള്ളലും അനുഭവപ്പെടുകയുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. ഇതിന് ഡോക്ടറെ കണ്ട് ചികിത്സയെടുക്കേണ്ടതാണ്.

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലമാണ് പേശീവലിവുണ്ടാകുന്നത്. കൈകാലുകളിലും, ഉദരപേശികളിലുമാണ് കൂടുതലായി പേശീവലിവ് അനുഭവപ്പെടുന്നത്. പേശീവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് വെയിലേല്‍ക്കാത്ത തണുപ്പുള്ള സ്ഥലത്തേക്ക് മാറുക. ധാരാളമായി വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക. ഉടനെ ജോലി തുടര്‍ന്നാല്‍ താപശരീര ശോഷണാവസ്ഥയിലേക്ക് പോയേക്കാം. കുറച്ച് സമയത്തിന് ശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.

ചൂടുകാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ക്കുന്നതിനെയാണ് ഹീറ്റ്‌റാഷ് എന്നു പറയുന്നത്. കുട്ടികളെ ഇത് കൂടുതലായി ബാധിക്കാറുണ്ട്. കഴുത്തിലും നെഞ്ചിന്റെ മുകള്‍ഭാഗങ്ങളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചിലര്‍ക്ക് കാലിന്റെ ഇടയിലും കക്ഷത്തിലും സ്ത്രീകളുടെ മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്.

മുന്‍കരുതലുകള്‍ 

  1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ടു മുതല്‍ നാലുവരെ ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരാങ്ങാവെള്ളവും കുടിക്കുക.
  2. വെയിലത്ത് പണി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ജോലി സമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിവരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക.
  3. കട്ടി കുറഞ്ഞ വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
  4. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേയ്ക്ക് മാറിനില്‍ക്കുകയും, വെള്ളം കുടിക്കുകയും ചെയ്യുക.
  5. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക
  6. ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
  7.  പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിന് മുകളില്‍) കുഞ്ഞുങ്ങളുടെയും (നാലു വയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
  8. വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീടിനകത്തെ ചൂട് പുറത്ത് പോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്ന് ഇടുക.
  9. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നത്/ചെലവഴിക്കുന്നത് ഒഴിവാക്കുക.
  2.  ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്ത് നിന്ന് മാറി നില്‍ക്കുക, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക, കൈകാലുകളും മുഖവും കഴുകുക, കുളിക്കുക.
  3. അധികം വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എല്ലായ്‌പ്പോഴും ഉണങ്ങിയ അവസ്ഥയില്‍ ആയിരിക്കാന്‍ ശ്രദ്ധിക്കുക.
  4. ധാരാളം വെള്ളം കുടിക്കുക.
  5. പൊള്ളിയ ഭാഗത്ത് കുമിളകള്‍ ഉണ്ടെങ്കില്‍ പൊട്ടിക്കരുത്.
  6. ഒട്ടും വൈകാതെ ഡോക്ടറെക്കണ്ട് ചികിത്സയെടുക്കുക

Untreated heatstroke can cause permanent damage and even death

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv', 'contents' => 'a:3:{s:6:"_token";s:40:"wv0KfXrn14xvTU0dX4oLk0Q2EnTjN83nfDtwVYXi";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/news/health-news/510/health-prevent-heat-exhaustion-heatstroke-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv', 'a:3:{s:6:"_token";s:40:"wv0KfXrn14xvTU0dX4oLk0Q2EnTjN83nfDtwVYXi";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/news/health-news/510/health-prevent-heat-exhaustion-heatstroke-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv', 'a:3:{s:6:"_token";s:40:"wv0KfXrn14xvTU0dX4oLk0Q2EnTjN83nfDtwVYXi";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/news/health-news/510/health-prevent-heat-exhaustion-heatstroke-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('eqIXRNRfEkUGT5JaavsXzkJ4lnqYy6QJlNEhJJdv', 'a:3:{s:6:"_token";s:40:"wv0KfXrn14xvTU0dX4oLk0Q2EnTjN83nfDtwVYXi";s:9:"_previous";a:1:{s:3:"url";s:91:"http://www.imalive.in/news/health-news/510/health-prevent-heat-exhaustion-heatstroke-kerala";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21