×

പ്രമേഹ രോഗികള്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍

Posted By

what fruits can a diabetic eat

IMAlive, Posted on April 26th, 2019

what fruits can a diabetic eat

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctor

വേനലാണ്. ധാരാളം പഴങ്ങൾ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധരും ഡോക്ടർമാരുമെല്ലാം ആവശ്യപ്പെടുന്നത്. ശരീരത്തിലെ ജലാംശം നിലനിറുത്താനും അത്യാവശ്യം പോഷകങ്ങൾ ലഭിക്കാനും കുറേയൊക്കെ വിശപ്പടക്കാനും പഴങ്ങൾ ഉപകാരപ്രദമാണ്. പക്ഷേ, എല്ലാവർക്കും എല്ലാ പഴങ്ങളും ആവശ്യാനുസരണം കഴിക്കാനാകുമോ എന്ന സംശയം പലരും ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് പ്രമേഹമുള്ളവർ. പഴങ്ങളിൽ ജലാംശത്തോടൊപ്പം തന്നെ മധുരവും കാർബോഹൈഡ്രേറ്റുകളും ധാരാളമായിട്ട് അടങ്ങിയിട്ടുണ്ട് എന്നതിനാൽ പ്രമേഹമുള്ളവർ ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങൾ എടുക്കുന്നത് നല്ലതാണ്. പഴങ്ങളിലെ മധുരത്തിന്റെ അളവിനെപ്പറ്റി ഏകദേശ ധാരണയുണ്ടെങ്കിൽ പ്രമേഹ രോഗികൾക്ക് ഏതൊക്കെ പഴങ്ങൾ എത്രമാത്രം കഴിക്കാമെന്ന് തീരുമാനിക്കാനാകും. 

ഓർക്കുക, കഴുകി വൃത്തിയാക്കിയ പഴങ്ങൾ നേരിട്ടു കഴിക്കുകയാണ് ആർക്കായാലും നല്ലത്. അതായത് പ്രിസർവേറ്റീവുകളും മറ്റും ഉപയോഗിച്ച് പ്രോസസ് ചെയ്ത് ഗ്ലാസ് ജാറുകളിലും കണ്ടെയ്നറുകളിലും മറ്റും സൂക്ഷിച്ചിരിക്കുന്ന പഴങ്ങൾ കഴിയുന്നതും ഒഴിവാക്കുക. ഡ്രൈഡ് ഫ്രൂട്സിന്റെയും ഫ്രൂട് ജ്യൂസിന്റെയും കാര്യത്തിലും ഇത് ബാധകമാണ്. പ്രമേഹമുള്ളവർ യാതൊരു കാരണവശാലും പ്രോസസ് ചെയ്ത് സംരക്ഷിച്ച പഴവർഗങ്ങൾ കഴിക്കാൻ പാടില്ല. പ്രോസസ് ചെയ്ത പഴവർഗങ്ങൾ ശരീരം പെട്ടെന്ന് ആഗീരണം ചെയ്യുന്നതിനാല് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാനിടയാകും. മാത്രമല്ല ഇത്തരം പഴവർഗങ്ങളിൽ നിന്ന് വിറ്റാമിനുകളും ഫൈബറും നീക്കം ചെയ്തിട്ടുമുണ്ടാകും. ജാറുകളിലും ക്യാനുകളിലും ലഭിക്കുന്ന പഴച്ചാറുകളിലും മറ്റുമാകട്ടെ ഉയർന്ന അളവിൽ കൃത്രിമ മധുരവും ചേർത്തിട്ടുണ്ടാകും.

പഴവർഗങ്ങൾ ഉൾപ്പെടെയുള്ള ഏത് ആഹാരവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിന്റെ തോത് മനസ്സിലാക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള സ്കോറാണ് ഗ്ലൈസെമിക് ഇൻഡക്സ് അഥവാ ജിഐ. ഉയർന്ന ജിഐ ഉള്ള ആഹാരസാധനങ്ങൾ ശരീരം പെട്ടെന്ന് ആഗീരണം ചെയ്യുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യും. ജിഐയോടൊപ്പം കാർബോഹൈഡ്രേറ്റുകളെകൂടി പരിഗണിച്ചുള്ള നിരക്കാണ് ഗ്ലൈസെമിക് ലോഡ് അഥവാ ജിഎൽ. സമയാനുസൃതമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഓരോ ആഹാരസാധനവും ഏതുവിധത്തിലാണ് വ്യത്യാസപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും കൃത്യമായ അളവുകോലാണ് ജിഎൽ. അതുകൊണ്ടുതന്നെ ജിഐ, ജിഎൽ സ്കോറുകൾ കുറഞ്ഞ ആഹാരസാധനങ്ങളാണ് പ്രമേഹരോഗികൾക്ക് അനുയോജ്യം. 

മിക്കവാറും പഴ വർഗങ്ങൾ കുറഞ്ഞ ജിഐ ഉള്ളവയാണ്. അതേസമയം ഉരുളക്കിഴങ്ങും ധാന്യങ്ങളും പോലെ ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഏറെയും ഉയർന്ന ജിഐ മൂല്യം ഉള്ളവയുമാണ്. ജിഐ, ജിഎൽ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പഴങ്ങളെ താഴെപ്പറയും വിധം വർഗീകരിക്കാം. 

ജിഐ, ജിഎൽ എന്നിവ കുറഞ്ഞ പഴങ്ങൾ

(ജിഐ 55ൽ താഴെയും ജിഎൽ പത്തിൽ താഴെയുമായവ)

• ആപ്പിൾ

• അവക്കാഡോ

• ഏത്തപ്പഴം

• ബെറി

• ചെറി

• മുന്തിരിപ്പഴം

• കിവി

• പീച്ച്

• ഓറഞ്ച്

• പിയർ

• പ്ലം

• സ്ട്രോബറി

മിതമായതരത്തില് ജിഐ ഉള്ളവ 

ജിഐ 56 മുതൽ 69 വരെ. ഇവയുടെ ജിഎൽ നിരക്കും പത്തിൽ താഴെയാണ്. 

• അത്തിപ്പഴം

• പപ്പായ

• പൈനാപ്പിൾ

ഉയർന്ന ജിഐ ഉള്ളവ

70നുമേൽ ജിഐ ഉള്ളവയെ ഉയർന്ന ജിഐ ഉള്ളവയെന്നും 20നുമേൽ ജിഎൽ ഉള്ളവയെ ഉയർന്ന ജിഎൽ ഉള്ളവയെന്നും പറയാം. 

• ഈന്തപ്പഴം (ജിഎൽ ഉയർന്നതാണ്)

നാരുകൾ കൂടുതലുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചാൽ ശരീരം പതിയെ മാത്രമേ അവയിലെ പഞ്ചസാരയെ ആഗീരണം ചെയ്യുകയുള്ളു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിറുത്താൻ ഉപകരിക്കുന്നു. മിക്കവാറും പഴങ്ങൾ, പ്രത്യേകിച്ച് തൊലിയും ദശയും കൂടുതലുള്ളവ ധാരാളം നാരുകൾ അടങ്ങിയവയാണ്. മാമ്പഴം പോലുള്ള പഴവർഗങ്ങളിൽ മധുരം വളരെയേറെയാണെങ്കിലും നിയന്ത്രിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യപരമായ ഭക്ഷണശീലത്തിന് അനുയോജ്യമാണ്.

Whole sugars found in fruits come prepackaged with water, antioxidants, fiber, vitamins and minerals which will be beneficial for diabetic patients

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40', 'contents' => 'a:3:{s:6:"_token";s:40:"6vNqsmWb0LzlrOSvtE4banAR5phsNtZNrQp1sAOK";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/609/what-fruits-can-a-diabetic-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40', 'a:3:{s:6:"_token";s:40:"6vNqsmWb0LzlrOSvtE4banAR5phsNtZNrQp1sAOK";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/609/what-fruits-can-a-diabetic-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40', 'a:3:{s:6:"_token";s:40:"6vNqsmWb0LzlrOSvtE4banAR5phsNtZNrQp1sAOK";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/609/what-fruits-can-a-diabetic-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('fBQ8pbxXCJdUsXgpxOHH3HiQbjTUMdBIuYVZVW40', 'a:3:{s:6:"_token";s:40:"6vNqsmWb0LzlrOSvtE4banAR5phsNtZNrQp1sAOK";s:9:"_previous";a:1:{s:3:"url";s:73:"http://www.imalive.in/news/health-news/609/what-fruits-can-a-diabetic-eat";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21