×

പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചാരണം: വടക്കന്‍ചേരിക്കെതിരെ കേസ്; കൊലപാതകശ്രമത്തിനാണ് കേസെടുക്കേണ്ടതെന്ന് ഐഎംഎ

Posted By

Arrest Naturopath Jacob Vadakkanchery

IMAlive, Posted on March 19th, 2019

Arrest Naturopath Jacob Vadakkanchery

തിരുവനന്തപുരം: എലിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കഴിക്കുന്നതിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തുന്ന ജേക്കബ് വടക്കന്‍ചേരിക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുക്കേണ്ടതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മറും സെക്രട്ടറി ‍ഡോ. എന്‍. സുള്‍ഫിയും അഭിപ്രായപ്പെട്ടു.  എലിപ്പനി പ്രതിരോധ മരുന്നിനെതിരായി സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയതിന് ജേക്കബ് വടക്കന്‍ചേരിക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റ പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. പ്രളയക്കെടുതിക്കുശേഷം എലിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പ് വ്യാപകമായി പ്രതിരോധ മരുന്നു വിതരണം നടത്തി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നുണ്ടെന്നും ഇതിന്റെ ആധികാരികത ചോദ്യം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ ജേക്കബ് വടക്കന്‍ചേരി പ്രചാരണം നടത്തുകയാണെന്നുമാണ് മന്ത്രി കെ.കെ.ശൈലജ ഡിജിപിക്ക് നല്‍കിയ കത്തില്‍ പരാതിപ്പെട്ടിരുന്നത്.

എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കുന്നത് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയാണ്. ഇതില്‍നിന്ന് അവരെ പിന്തിരിപ്പിക്കും വിധത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൊലപാതക ശ്രമമാണ് നടത്തുന്നതെന്ന് ഐഎംഎ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി പ്രതിരോധ മരുന്നുകളേയും ശാസ്ത്രീയ ചികില്‍സാരീതികളേയും വിവിധ വേദികളില്‍ താറടിച്ചു കാണിക്കുന്ന ജേക്കബ് വടക്കന്‍ചേരിയെപ്പോലുള്ളവര്‍ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളിയാണ്. ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്ന് ഡോ. ഉമ്മറും ഡോ.സുള്‍ഫിയും പറഞ്ഞു.

ലെപ്റ്റോസ് സ്പൈറോസിസ് അഥവാ എലിപ്പനി വ്യാപകമാകുന്ന  സാഹചര്യത്തില്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം ധാരാളം വെള്ളത്തോടൊപ്പം കഴിക്കുന്നത് ഒരാഴ്ചത്തേക്ക് പ്രതിരോധ ശക്തി നല്‍കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും ഈ ഗുളിക കഴിക്കണം. പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്തതാണ് ഡോക്സിസൈക്ലിന്‍. എലിപ്പനിക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ ആധുനിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന ചികില്‍സാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എല്ലാ ഡോക്ടര്‍മാരോടും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ കൂടുതല്‍ വ്യാപകമാക്കാനും ഐഎംഎ സംസ്ഥാന സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

Jacob Vadakkanchery has been actively spreading fear against the vaccination used for rat fever and asking people to refrain from using it

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b', 'contents' => 'a:3:{s:6:"_token";s:40:"I4PGgc5xKe4fTG983onXfk6bacpSQeNmgup7bfji";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/ima-news/142/arrest-naturopath-jacob-vadakkanchery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b', 'a:3:{s:6:"_token";s:40:"I4PGgc5xKe4fTG983onXfk6bacpSQeNmgup7bfji";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/ima-news/142/arrest-naturopath-jacob-vadakkanchery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b', 'a:3:{s:6:"_token";s:40:"I4PGgc5xKe4fTG983onXfk6bacpSQeNmgup7bfji";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/ima-news/142/arrest-naturopath-jacob-vadakkanchery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('Ltqfz6FxT1qvugfeax6Yc6ml2X3hcdpz0xUaEC4b', 'a:3:{s:6:"_token";s:40:"I4PGgc5xKe4fTG983onXfk6bacpSQeNmgup7bfji";s:9:"_previous";a:1:{s:3:"url";s:77:"http://www.imalive.in/news/ima-news/142/arrest-naturopath-jacob-vadakkanchery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21