×

എച്ച്ഐവി തടസ്സമായില്ല; ഭര്‍ത്താവിന് വൃക്ക ദാനം ചെയ്ത് ഭാര്യ

Posted By

Having HIV is not a limitation to donate organ

IMAlive, Posted on July 29th, 2019

Having HIV is not a limitation to donate organ

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

അവയവദാനത്തിന് എച്ച്ഐവി ഒരു തടസ്സമല്ലെന്ന് വ്യക്തമാക്കി ഭാര്യയുടെ വൃക്ക ഭര്‍ത്താവിന് വച്ചുപിടിപ്പിച്ചു. ഝാര്‍ക്കണ്ഡ് സ്വദേശികളായ ദമ്പതികളില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ്. എച്ച്ഐവി ബാധിച്ച ജീവിച്ചിരിക്കുന്നയാളില്‍ നിന്ന് എച്ച്ഐവി ബാധിച്ച മറ്റൊരാള്‍ വൃക്ക സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിത്. ഈ വര്‍ഷം മെയ് 18നാണ് അപ്പോളോ ആശുപത്രിയിലെ നെഫ്രോളജിസ്റ്റായ ഡോ. അനില്‍ വൈദ്യയുടെ നേതൃത്വത്തില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ‘ദി ഹിന്ദു’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. 

വൃക്ക സ്വീകരിച്ച എച്ച്ഐവി ബാധിതനായ പുരുഷന് ഇപ്പോള്‍ 52 വയസ്സുണ്ട്. ഏറെക്കാലം മുന്‍പ് വൃക്കരോഗം കണ്ടെത്തിയെങ്കിലും സാരമായിരുന്നില്ല. 2013ല്‍ രോഗലക്ഷണങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയതോടെ നടത്തിയ പരിശോധനയില്‍ ക്രോണിക് കിഡ്നി ഡിസീസ് (സികെഡി) കണ്ടെത്തുകയും ചെയ്തു. 2015 മുതല്‍ ഡയാലിസിസിനും ഇദ്ദേഹം വിധേയനായി. ഝാര്‍ക്കണ്ഡില്‍ വൃക്ക മാറ്റിവയ്ക്കല്‍ സാധ്യമാകാതെ വന്നതോടെ അവിടുത്തെ ആശുപത്രി അധികൃതര്‍ തന്നെയാണ് ഇദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കയച്ചത്. അവിടെയെത്തുമ്പോള്‍ സികെഡിയുടെ അഞ്ചാംഘട്ടത്തിലായിരുന്നു രോഗി. 

എച്ച്ഐവി ബാധിച്ച് മരിച്ചവരുടെ വൃക്ക എച്ച്ഐവി ബാധിച്ചിട്ടുള്ള മറ്റുള്ളവര്‍ക്ക് മാറ്റിവച്ചു നല്‍കിയിട്ടുള്ള സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇത് എവിടെയും ചെയ്യുന്നതുമാണ്. വൃക്ക സ്വീകരിച്ചയാളിന്റെ ഭാര്യതന്നെയാണ് വൃക്കദാതാവെന്നതാണ് ഇപ്പോഴത്തെ സംഭവത്തിലെ പ്രാധാന്യം. ഇരുവരും എച്ച്ഐവി ബാധിതര്‍ക്കുള്ള ആന്റി റിട്രൈവല്‍ തെറാപ്പിയിലൂടെ (എആര്‍ടി) കടന്നുപോകുന്നവരുമാണ്. വൃക്ക ദാനം ചെയ്യുന്ന ഭാര്യക്ക് ഭാവിയില്‍ എച്ച്ഐവി മൂലമുള്ള ന്യൂറോപ്പതി ഉണ്ടാകാനും അവശേഷിക്കുന്ന വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാകാനുമുള്ള സാധ്യത മുന്‍നിറുത്തിയാണ് ഝാര്‍ക്കണ്ഡിലെ ആശുപത്രി ഈ വൃക്കമാറ്റിവയ്ക്കലില്‍ നിന്ന് പിന്മാറിയത്. 

എച്ച്ഐവിക്കെതിരായ മരുന്നുകള്‍ വൃക്കളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാമെങ്കിലും അത് എല്ലാവര്‍ക്കും സംഭവിക്കണമെന്നില്ലെന്ന് ഡോ. അനില്‍ വൈദ്യ പറയുന്നു. ന്യൂറോപ്പതി മേഖലയില്‍ വളരെയധികം ചര്‍ച്ചകള്‍ നടക്കുന്ന വിഷയമാണിത്. ഇവിടെ വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ എച്ച്ഐവി ബാധിതയായ ഭാര്യക്ക് എച്ച്ഐവി മൂലമുള്ള ന്യൂറോപ്പതി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയതാണ് അവയവം മാറ്റിവയ്ക്കലില്‍ സഹായകമായത്. വൃക്ക മാറ്റിവയ്ക്കലിനു മുന്‍പായി ഇരുവരേയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും ഏറെ ചിന്തിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് മനസ്സിലാക്കുകയും ചെയ്തശേഷമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് മുതിര്‍ന്നത്. 

അവയവമാറ്റിവയ്ക്കലുകളുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളും മാറ്റാന്‍ ഈ സംഭവം ഉപകരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ആന്റി റിട്രീവല്‍ തെറാപ്പി ചെയ്തുവരുന്ന എച്ച്ഐവി ബാധിതര്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ സാധ്യമാണെന്നും അത്തരത്തിലുള്ള ഒരാള്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അവയവം പകുത്തുനല്‍കാമെന്നും ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തനിക്ക് സഹായകമായത് ഭാര്യ വൃക്ക നല്‍കിയതിനാലാണെന്നും ശസ്ത്രക്രിയക്കുശേഷം എല്ലാദിവസവും രാവിലെ താന്‍ എട്ടു കിലോമീറ്റര്‍ ദൂരം നടക്കാറുണ്ടെന്നും വൃക്ക സ്വീകരിച്ച ഭര്‍ത്താവ് സാക്ഷ്യപ്പെടുത്തുന്നു.

Kidney Transplant from Living HIV-positive Donor to HIV-positive Recipient

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D', 'contents' => 'a:3:{s:6:"_token";s:40:"Mm719w7xD8eeWSoEAqPmDlZWnsXoVN3ZkllF5QLf";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/news/ima-news/378/having-hiv-is-not-a-limitation-to-donate-organ";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D', 'a:3:{s:6:"_token";s:40:"Mm719w7xD8eeWSoEAqPmDlZWnsXoVN3ZkllF5QLf";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/news/ima-news/378/having-hiv-is-not-a-limitation-to-donate-organ";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D', 'a:3:{s:6:"_token";s:40:"Mm719w7xD8eeWSoEAqPmDlZWnsXoVN3ZkllF5QLf";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/news/ima-news/378/having-hiv-is-not-a-limitation-to-donate-organ";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('mLLkTrq5YdBLTOj1z45HU4dJKQjXXkNhAMmMxp4D', 'a:3:{s:6:"_token";s:40:"Mm719w7xD8eeWSoEAqPmDlZWnsXoVN3ZkllF5QLf";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/news/ima-news/378/having-hiv-is-not-a-limitation-to-donate-organ";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21