×

മദ്യപിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്

Posted By

alcohol side effects Health problems Internal organs

IMAlive, Posted on July 29th, 2019

alcohol side effects Health problems Internal organs

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ് 

മദ്യപാനവും മനുഷ്യനും തമ്മിലുള്ള ബന്ധം അനിഷേധ്യമാണ്. ഓരോ ആഘോഷങ്ങൾക്കും ഹർത്താലിനുമെല്ലാം മലയാളികൾ മദ്യത്തിനായി ചിലവാക്കുന്നത് കോടികളാണ്. മദ്യപിക്കുമ്പോൾ ഒരാൾക്ക് പതിവിലും കൂടുതൽ സന്തോഷമോ, ആത്മവിശ്വാസമോ ഒക്കെ തോന്നും. മദ്യമുണ്ടാക്കുന്ന സുഖാനുഭൂതികൾ അവർണ്ണനീയമാണ്. അതിനാലാകാം നമ്മൾ മദ്യത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച് തെല്ലും ആലോചിക്കാത്തത്.

മന്ദഗതിയിലുള്ള പ്രതിപ്രവർത്തനങ്ങൾ, ദുർബലമായ  ഏകോപനം, ക്രമം തെറ്റിയ ചിന്തകൾ, ദുർബലമായ ഓർമ്മ, ദുർബലമായ മോട്ടോർ ഫംഗ്ഷനുകൾ എന്നിവയെല്ലാം മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇവയെല്ലാം നിങ്ങൾ ഓരോ തവണ മദ്യപിക്കുമ്പോഴും സംഭവിക്കുന്നുണ്ട്. നിങ്ങൾ എത്രയധികം മദ്യപിക്കുന്നുവോ അത്രയധികം ഇവ ആവർത്തിച്ചുകൊണ്ടിരിക്കും. നിരന്തര മദ്യപാനം വൈകാതെതന്നെ ശരീരത്തിൽ കേടുപാടുകൾ വരുത്തും. ചിലപ്പോൾ ഇതിനെപറ്റി നിങ്ങൾ അറിയണമെന്നുതന്നെയില്ല. പലർക്കും അറിയില്ലെങ്കിലും മദ്യപാനം നിരവധി ക്യാന്‍സറുകൾക്കും കാരണമാകുന്നുണ്ട്.

ഇതിനെല്ലാം പുറമെ വിഷാദരോഗം, ആകാംക്ഷ, ഉൾവലിച്ചിൽ, ആത്മഹത്യാ പ്രവണത, വാഹന അപകടങ്ങൾ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, പെട്ടെന്ന് അക്രമാസക്തരാകല്‍, ഗാർഹിക പീഡനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അപകടസാധ്യതകളുണ്ട്. മദ്യം ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നതെന്ന് നോക്കാം.

ആദ്യത്തെ ഒരിറക്ക് മുതൽ

മദ്യം കഴിക്കുമ്പോൾ, അതിൽ 33% വയറിലെ ശ്ലേഷമസ്തരങ്ങളിലൂടെ ഉടൻ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. ബാക്കിയുള്ള ആൽക്കഹോൾ ചെറുകുടലിലൂടെ സാവധാനം ആഗിരണം ചെയ്യപ്പെടുന്നു. മദ്യം ആദ്യം രക്തപ്രവാഹത്തിലേക്കും, കോശങ്ങളുടെ സ്തരങ്ങൾ വളരെ മൃദുലമായതിനാൽ ശരീരത്തിലെ എല്ലാ  കലകളിലേക്കും വ്യാപിക്കുന്നു. അതായത് നിങ്ങൾ കഴിക്കുന്ന മദ്യം ശരീരത്തിൽ എല്ലാ ഭാഗത്തേക്കും എത്തുന്നു എന്നർഥം.

ശരീരത്തിന് കൈകാര്യം ചെയ്യാനാവുന്നതിനേക്കാൾ അധികം മദ്യം ശരീരത്തിൽ എത്തുമ്പോൾ രക്തത്തിലെ മദ്യത്തിന്റെ അളവ് (blood alcohol level -ബിഎൽ) വർദ്ധിച്ചതായി പറയുന്നു. ഇത് ശരീരഭാരം, വയസ്സ്, ലിംഗം, ശരീരഘടന, പൊതുവായ ആരോഗ്യം, മറ്റ് മരുന്നുകളുടെ സാന്നിധ്യം തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

രക്തത്തിലെ മദ്യത്തിന്റെ സാന്നിദ്ധ്യം ശരീരത്തിൽ പല രീതിയിൽ പ്രതിഫലിക്കും.  BAL കൂടുന്തോറും അപകടസാധ്യതയും കൂടും. ഒരു വ്യക്തിക്ക് കഴിക്കാവുന്ന മദ്യത്തിന്റെ അളവ്, പുരുഷൻമാർക്ക് പ്രതിദിനം രണ്ടു ഡ്രിങ്കും സ്ത്രീകൾക്ക് ഒരു ഡ്രിങ്കുമാണ്. ഇതിൽക്കൂടുതൽ മദ്യപിക്കുന്നത് അനാരോഗ്യകരമാണ് (problematic drinking). പുരുഷന്മാരിൽ അഞ്ചോ അതിലധികമോ ഡ്രിങ്ക് മദ്യവും സ്ത്രീകളിൽ നാല് ഡ്രിങ്കിലധികവും കഴിക്കുന്നത് അമിത മദ്യപാനശീലമായാണ് (Binge Drinking) കണക്കാക്കുന്നത്.

ആദ്യ ഇറക്കിൽനിന്നു തന്നെ, മദ്യം ശരീരത്തെ ബാധിച്ചുതുടങ്ങുന്നു.  തലച്ചോറിൽ ആരംഭിച്ച് ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ മദ്യം ചെലുത്തുന്ന സ്വാധീനം  വിശദമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്

മസ്തിഷ്‌കം

മദ്യം തലച്ചോറിനുണ്ടാക്കുന്ന കേടുപാടുകൾ വളരെ വലുതാണ്. മദ്യപാനത്തോടനുബന്ധിച്ചുണ്ടാകുന്ന മറവി, താൽകാലിക അംനേഷ്യ (temporary amnesia) മൂലമാണെന്ന് പലർക്കുമറിയില്ല. അതിനെ ഗൗനിക്കാതിരുന്നാൽ വളരെ വൈകാതെ നിങ്ങൾക്ക് ഓർമ്മ-വൈകല്യമുണ്ടാക്കുന്നതും കാഴ്ച, സംസാരം എന്നിവയെ ബാധിക്കുന്നതും ചുഴലിക്ക് കാരണമാകുന്നതുമായ വേർണിക്ക് കോർസാക്കോഫ് സിൻഡ്രോം (Wernicke Korsakoff Syndrome - WKS) പിടിപെടും. സ്വബോധത്തോടെയല്ലാതെ പിറുപിറുക്കുക, കണ്ണുകൾ കോച്ചുക മുതലായ ലക്ഷണങ്ങളും മദ്യം മസ്തിഷ്കത്തെ സ്വാധീനിക്കാൻ തുടങ്ങുമ്പോൾ സാധാരണമായി കണ്ടുതുടങ്ങും.

സ്വാഭാവികമായി മാത്രം ഉണ്ടാകേണ്ട രണ്ട് ന്യൂറോ ട്രാൻസ്മിറ്ററുകളായ ഗബ്ബയും ഡോപാമൈനും മദ്യപാനം മൂലം ശരീരത്തിലുണ്ടാകും. ഇവ അമിതമാകുന്നത് ശ്വാസം മുട്ടൽ, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, നിദ്രാരോഗങ്ങൾ, അകാരണമായ ഭീതി, വിഭ്രാന്തികൾ, മതിഭ്രമം, പിരിമുറുക്കങ്ങൾ, കോച്ചിപ്പിടുത്തം, അസ്വസ്ഥത, വിഷാദം എന്നിവയ്ക്ക് കാരണമാകും.

മദ്യപിക്കുന്നതുമൂലം ശരീരം അധികമായി എൻഡോർഫിൻ പുറപ്പെടുവിക്കുന്നു. ന്യൂറോ ട്രാൻസ്മിറ്ററുകൾക്ക് സമാനമായ, വേദന കുറയ്ക്കുന്ന രാസപദാർത്ഥമാണ് എൻഡോർഫിൻ. മസ്തിഷ്‌കം എൻഡോർഫിൻ പുറപ്പെടുവിക്കുന്നത് വ്യായാമം, ലൈംഗിക പ്രവർത്തനങ്ങൾ, ഭക്ഷണരീതി തുടങ്ങിയവയ്ക്കുള്ള ഒരു പ്രതിഫലമെന്ന (rewarding actions) നിലയ്ക്കാണ്. എന്നാൽ അമിതമായി എൻഡോർഫിൻ ഉണ്ടാകുന്നത് വിഷാദം, ലൈംഗിക വിരക്തി, താഴ്ന്ന ടെസ്റ്റോസ്റ്റീറോൺ നില, വന്ധ്യത, കഠിനമായ ക്ഷീണം തുടങ്ങി പല പ്രശ്നങ്ങൾക്കും കാരണമാകും.

കരൾ

മദ്യപാനശീലത്തിന് ഏറ്റവും വലിയ വിലകൊടുക്കുന്നത് കരൾ ആണ്. മണിക്കൂറിൽ ഒന്നിലധികം ഡ്രിങ്ക് നിങ്ങൾ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ കരളിലാണ് മദ്യം ഉപാപചയം ചെയ്യപ്പെടുന്നത്. മദ്യം അസറ്റൽഡിഹൈഡ് (acetaldehyde) എന്ന, കാൻസറിനു കാരണമായ വിഷപദാർത്ഥമായി മാറും.

അമിതമായ മദ്യപാനം കരളിൽ കൊഴുപ്പ് അടിയാൻ കാരണമാകുന്നു, ഇത് ഫാറ്റി ലിവര്‍ എന്ന രോഗത്തിന് ഇടയാക്കും. കൊഴുപ്പ് അടഞ്ഞ കരളിന്  കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയില്ല, അത് ശരീരത്തിന്റെ അവശേഷിച്ച ഭാഗത്തെ ബാധിക്കുന്നു. ഇതു പിന്നീട് കരൾ വീക്കത്തിനും (alcoholic hepatitis) കാരണമാകും.

അമിതമായ മദ്യപാനം, പ്രത്യേകിച്ച് കരൾവീക്കം ഉള്ളവരിൽ, ലിവർ സിറോസിസിനു കാരണമാകുന്നു. കരൾ കോശങ്ങൾക്ക് വളരെയധികം തകരാർ സംഭവിക്കുമ്പോൾ, കരളിന് കോശങ്ങളെ പുനർജീവിപ്പിക്കാൻ സാധിക്കാതെ വരും. ഇത് സിറോസിസിന് കാരണമാകുന്നു. ഒരിക്കൽ സിറോസിസ് ബാധിച്ചവർ മദ്യപാനം നിറുത്തിയില്ലെങ്കിൽ കരൾ സ്തംഭനത്തിന് (liver failure) കാരണമാകും. കൂടാതെ ഇത് കരളിലെ അർബുദബാധയ്ക്കും ഒരു കാരണമാണ്. രണ്ടായാലും അത് മാരകമാണ്.

സ്തനങ്ങൾ

മദ്യപാനം ബ്രെസ്റ്റ് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഒരു ദിവസം ഒരു ഡ്രിങ്ക് എന്ന നിലയിൽ കഴിക്കുന്നതുകൊണ്ടുപോലും സ്തനാർബുദത്തിനുള്ള  സാധ്യത വർദ്ധിക്കുന്നുവെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മദ്യപാനം ശരീരത്തിൽ ഈസ്ട്രജന്റെ അളവ് കൂട്ടുന്നു. സ്തനാർബുദത്തിന് കാരണമാകുന്ന ഒരു അപകട ഘടകമാണ് ഈസ്ട്രജൻ.

ആഴ്ചയിൽ മൂന്ന് ഡ്രിങ്കുകൾ മാത്രം കഴിക്കുന്ന സ്ത്രീക്ക് 15% അധികം  അപകടസാധ്യതയുണ്ട്. പതിനഞ്ചു വയസ്സോ അതിൽ ചെറുപ്പമോ ആണെങ്കിൽ ഈ അപകട സാധ്യത വീണ്ടും മൂന്നിരട്ടിയാവും. മദ്യപാനം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വളരെയെധികം ദോഷവശങ്ങളുണ്ടാക്കുന്നതാണ്.

ആമാശയം

മദ്യപാനം വയറ്റിൽ രണ്ട് മോശം അവസ്ഥകളാണ് ഉണ്ടാക്കുന്നത്. കൂടുതൽ ഗ്യാസ് ഉണ്ടാകാനും അതുവഴി ആമാശയവീക്കം (gastritis) വരാനും കാരണമാകുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് അത് വയറ്റിലെ സ്തരത്തിൽ അണുബാധയ്ക്ക് കാരണമാകുന്നുവെന്നതാണ്. ഇത് പിന്നീട് അള്‍സറിനും രക്തസ്രാവത്തിനും കാരണമാകും. വയറിലെ ശ്ലേഷ്മസ്തരത്തിൽ തകരാറുകൾ വരുന്നതും കീറുന്നതും അനീമിയയിലേക്ക് നയിക്കും. മദ്യപാനത്തിനു ശേഷമുള്ള വയറുവേദന പിത്തസഞ്ചി വീക്കത്തിന്റെ (chronic cholcystitis) ലക്ഷണങ്ങളിലൊന്നാണ്.

പാൻക്രിയാസ്

അമിതമദ്യപാനത്തിന്റെ ഫലമായി ഉണ്ടാകുന്ന വളരെ സാധാരണമായ ഒരു അസുഖമാണ് പാൻക്രിയാറ്റിസ് അഥവാ പാൻക്രിയാസിന്റെ വീക്കം. പിന്നീട് പാൻക്രിയാസ് ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന വളരെ അപകടകരമായ ഒരു രോഗാവസ്ഥയാണ് ഇത്. അമിതമദ്യപാനം ഇൻസുലിൻ ഉൽപാദിപ്പിക്കാനുള്ള പാൻക്രിയാസിന്റെ കഴിവിനേയും സാരമായി ബാധിക്കുന്നു. ഇത് പിന്നീട് പ്രമേഹത്തിലേക്കു നയിക്കാനും സാധ്യതയുണ്ട്.

ഹൃദയം

മദ്യപാനം ഹൃദയത്തിന് ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. ഹൃദയപേശിയുടെ വലിച്ചിലിനും പേശികൾ ശക്തി നഷ്ടപ്പെട്ട് തൂങ്ങുന്നതിനും കാരണമാകുന്ന കാർഡിയോ മയോപ്പതി (cardiomyopathy) എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് പിന്നീട് മയോകാർഡൈറ്റിസ് (myocarditis) എന്ന, ഹൃദയപേശിയുടെ അണുബാധയിലേക്കും അതിൽ നിന്ന് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്ന അറിത്മിയ (arrhythmia) എന്ന അവസ്ഥയിലേക്കും നയിക്കും.

മദ്യപിക്കുമ്പോൾ രക്തസമ്മർദ്ദവും രക്തക്കുഴലുകളിലെ കൊഴുപ്പിന്റെ അളവും വർധിക്കും. ഇത് ഹൃദയാഘാതം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ, സ്ട്രോക്ക് എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

അസ്ഥികൾ

അമിതമായ മദ്യപാനം അസ്ഥിക്ഷയത്തിന്റെ വേഗത വർദ്ധിപ്പിക്കുകയും അസ്ഥി ഒടിവുകൾക്കും ഓസ്റ്റിയോപൊറോസിസിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ശക്തമായ, ദൃഢമായ അസ്ഥികള്‍ക്ക് കാത്സ്യം ഒഴിച്ചുകൂടാനാവാത്തതാണ്. മദ്യം മൂത്ര വിസർജ്ജനത്തിന് പ്രേരിപ്പിക്കുന്ന ഒരു മരുന്നിനെപോലെ പ്രവർത്തിക്കുകയും അസ്ഥികളിൽനിന്നു കാൽഷ്യത്തെ പുറന്തള്ളാനും പിന്നീട് എല്ലുകൾ ഒടിയുന്നതിനും കാരണമാകുന്നു.

കേന്ദ്ര നാഡീവ്യൂഹം

മദ്യപാനം കേന്ദ്ര നാഡീവ്യവസ്ഥയെ മോശമായിത്തന്നെ ബാധിക്കുന്നു. അസ്പഷ്ടമായ സംസാരം, മങ്ങിയ കാഴ്ച, ദുർബലമായ പേശികൾ, മന്ദഗതിയിലുള്ള പ്രതിപ്രവർത്തനം, ദുർബലമായ ഓർമ്മ തുടങ്ങി നിരവധി ഹ്രസ്വകാല പ്രശ്നങ്ങൾ മദ്യപാനം ഉണ്ടാക്കുന്നു. മദ്യം അമിതമായി ഉപയോഗിക്കുമ്പോൾ, കേന്ദ്ര നാഡീവ്യവസ്ഥയിലെ കോശങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടാകുകയും ഇത് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. ക്ഷീണം, എരിച്ചിൽ, വേദന, കൈകളിലും കൈകളിലും മരവിപ്പ് മുതലായവ ന്യൂറോപ്പതി മൂലം അനുഭവപ്പെടും.

വൻകുടൽ

മദ്യപാനം അമിതമോ, ദീർഘകാലത്തേക്കോ ആയാല്‍, രണ്ടിലേതായാലും വൻകുടലിൽ ഇത് അഡീനോമസ് (adenomas) എന്ന അവസ്ഥയിലേക്ക് നയിക്കും. പ്രാരംഭദശയിൽ നിർദോഷകരമായ ചെറിയ മുഴകൾ വൻകുടലിൽ രൂപപ്പെടുന്നതിനെയാണ് അഡീനോമസ് എന്നുപറയുന്നത്. പിന്നീട് ഇവ പോളിപ്സ് എന്ന മുമ്പോട്ടു തള്ളിനില്‍ക്കുന്ന ശ്ലേഷ്‌മ പടലത്തിന് കാരണമാകുകയും ഇത് വൈകാതെ കാന്‍സറിലേക്കു നയിക്കുകയും ചെയ്യും.

നിങ്ങളുടെ മനസ്സിന് മദ്യം അല്പനേരത്തേക്കു സന്തോഷം നല്കുന്നുണ്ടാകാം. പക്ഷെ അത് ശരീരത്തിന് ഒരുതരത്തിലും ഗുണകരമല്ല.

A chronic disease of uncontrolled drinking and preoccupation with alcohol.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj', 'contents' => 'a:3:{s:6:"_token";s:40:"xAaA9SrBuFOYqzhfc6ANr0BFD1o2zeXnNCIC07Eu";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/men-health-news/438/alcohol-side-effects-health-problems-internal-organs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj', 'a:3:{s:6:"_token";s:40:"xAaA9SrBuFOYqzhfc6ANr0BFD1o2zeXnNCIC07Eu";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/men-health-news/438/alcohol-side-effects-health-problems-internal-organs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj', 'a:3:{s:6:"_token";s:40:"xAaA9SrBuFOYqzhfc6ANr0BFD1o2zeXnNCIC07Eu";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/men-health-news/438/alcohol-side-effects-health-problems-internal-organs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('yMxTknES9Z8zZ8N7otpA64HKaTrueEU4I6Jzfsjj', 'a:3:{s:6:"_token";s:40:"xAaA9SrBuFOYqzhfc6ANr0BFD1o2zeXnNCIC07Eu";s:9:"_previous";a:1:{s:3:"url";s:99:"http://www.imalive.in/news/men-health-news/438/alcohol-side-effects-health-problems-internal-organs";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21