×

മാതൃദിനത്തിൽ മാലാഖമാർ വാഴ്ത്തപ്പെടട്ടെ

Posted By

Mother's day

IMAlive, Posted on May 10th, 2020

Mother's day

News desk IMAlive

Edited by: IMAlive Editorial Team of Doctors

സ്നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങൾക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. നിസ്വാർത്ഥമായ സ്നേഹം പകരാൻ കഴിയുന്ന ഒരേ ഒരാൾ. അമ്മയുടെ കരുതലിന് മുന്നിൽ ഇന്ന് ലോകം ഒന്നു ചേരുകയാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിച്ചുവരുന്നു. പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീടത് ആഗോള സംസ്‌കാരത്തിന്റെ ഭാഗമായി മാറി. 

ഈ വർഷത്തെ മാതൃദിനം മനസ്സറിഞ്ഞ് സമർപ്പിക്കേണ്ടത് ഭൂമിയിലെ മാലാഖമാർക്ക് തന്നെയാണ്. കാലം മറക്കാത്ത കോവിഡ് പ്രതിസന്ധിയോട് മല്ലിടുന്ന, ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരാളെ സ്വന്തമെന്ന് കരുതി ശുശ്രൂഷിക്കുന്ന അവരെ അമ്മയെന്ന് വിളിക്കാം. ക്രിസ്തീയ മതവിശ്വാസപ്രകാരം ചിറകണിഞ്ഞ മനുഷ്യരൂപവും സുന്ദരമായ മുഖവുമുള്ള നമ്മുടെ ജീവിതത്തിൻറെ ഓരോ ചലനങ്ങളിലും നമ്മെ സംരക്ഷിക്കുവാൻ, നന്മയിലൂടെ ചിരിക്കുവാൻ നല്ല വഴികൾ കാണിച്ചു തരുവാൻ ദൈവം നിയോഗിച്ച ദൈവദൂതൻമാരാണ് മാലാഖമാർ. ഈ കാഴ്ച്ചപ്പാടിനെ അന്വർത്ഥമാക്കുന്നവർ തന്നെയാണ് നമ്മുടെ സ്വന്തം നഴ്‌സുമാരും. 

ലോകത്തിലെ 43.5 മില്ല്യൺ വരുന്ന ആരോഗ്യപ്രവർത്തകരിൽ 20.7 മില്ല്യൺ നഴ്‌സുമാരാണുള്ളത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. കോവിഡ് 19 പോലെയുള്ള മഹാമാരികൾ നേരിടുന്നതിൽ മുന്നണിപ്പോരാളികളാണ് നഴ്‌സുമാർ. പലപ്പോഴും സർക്കാരുകൾ ചിലവഴിക്കുന്ന തുകയിൽ നമുക്ക്‌ പൂർണഫലം നൽകുന്ന ഒരു വിഭാഗം കൂടിയാണ് നഴ്‌സിങ്. നഴ്‌സിങ് മേഖലയ്ക്ക് ചെലവഴിക്കുന്ന തുക ഒരിക്കലും നഷ്ടമല്ല. ചെലവഴിക്കുന്ന ഓരോ പൈസയും ആ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകമാകുമെന്ന് ഉറപ്പ്. ഇതൊരു ചെലവല്ല, ഭാവിയിലേക്കുള്ള നിക്ഷേപമാണ്. എന്നാൽ നഴ്‌സുമാർക്ക് അവർ നൽകുന്ന സേവനത്തിന് തുല്ല്യമായ വേതനം ലഭിക്കുന്നില്ല എന്നത് നമ്മളിൽ ഓരോരുത്തരിലും വേദനയുളവാക്കുന്ന ഒന്നാണ്.

ലോകം കോവിഡ് ഭീതിയിൽ വിറച്ച് നിൽക്കുമ്പോഴും കേരളത്തിന് ഏറെ പ്രശംസ നേടിത്തന്നത് മലയാളി നഴ്‌സുമാരാണ്. ലോകത്തിന്റെ വിവിധയിടങ്ങളിൽ മലയാളി നഴ്‌സുമാർ അഭിമാനാർഹമായ സേവനം കാഴ്ച്ചവെക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കേരളത്തിലെ നഴ്‌സുമാരെ പ്രശംസിച്ച് ബ്രിട്ടീഷ് പാർലമെന്റ് മുൻ അംഗം അന്ന സൂബ്രി സംസാരിക്കുന്ന വീഡിയോ ബിബിസി പുറത്തുവിട്ടത്. മാലാഖമാർ എന്ന് നാം മനസ്സ്‌കൊണ്ട് വിളിക്കുന്ന ദേശ-ഭാഷാ അതിർത്തികളില്ലാതെ ജോലി ചെയ്യുന്ന എല്ലാ നഴ്‌സുമാരേയും ഈ മാതൃദിനത്തിൽ സ്വന്തം അമ്മയേപ്പോലെ കണ്ട് ഉള്ളിലുള്ള നിറഞ്ഞ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു. നഴ്‌സുമാർ എന്ന പദം സ്ത്രീകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ഒന്നല്ലെന്നും പ്രശംസനീയമായ സേവനപ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന പുരുഷ നഴ്‌സുമാരും ലോകത്തിലുണ്ടെന്ന് സ്‌നേഹത്തോടെ ഈ ദിനത്തിൽ ഓർക്കുന്നു.

 

This year, we dedicate Mother's day to our very own angels in disguise. Our nurses. Attachments area

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG', 'contents' => 'a:3:{s:6:"_token";s:40:"iex4IhN83X5ugp1fpOOtZOau515kJjhzaWH7J6vR";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/news/women-health-news/1130/mothers-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG', 'a:3:{s:6:"_token";s:40:"iex4IhN83X5ugp1fpOOtZOau515kJjhzaWH7J6vR";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/news/women-health-news/1130/mothers-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG', 'a:3:{s:6:"_token";s:40:"iex4IhN83X5ugp1fpOOtZOau515kJjhzaWH7J6vR";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/news/women-health-news/1130/mothers-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('CiKskTmP52UCi2rIaa7BAPVDaey8LHWnKMJaWPtG', 'a:3:{s:6:"_token";s:40:"iex4IhN83X5ugp1fpOOtZOau515kJjhzaWH7J6vR";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/news/women-health-news/1130/mothers-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21