×

പ്രസവ ശസ്ത്രകിയയെപ്പറ്റി അറിയേണ്ടത്

Posted By

caesarean operation Csection delivery Procedure complications

IMAlive, Posted on July 29th, 2019

caesarean operation Csection delivery Procedure complications

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

സാധാരണ പ്രസവത്തിന്റെയും ശസ്ത്രക്രിയയിലൂടെയുള്ള പ്രസവത്തിന്റെയും (സിസേറിയന്‍) ഗുണദോഷങ്ങൾ എപ്പോഴും ചർച്ചയാകാറുണ്ട്. സിസേറിയൻ ചില അടിയന്തിര സാഹചര്യങ്ങളിലാണ് ചെയ്യുക. പ്രസവം എങ്ങിനെയായാലും കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാനം. 

പ്രസവ ശസ്ത്രക്രിയ എന്നാൽ വയറ്റിലും ഗർഭപാത്രത്തിലുമുണ്ടാക്കുന്ന മുറിവിലൂടെ (incision) കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണ്. കഴിഞ്ഞ മുപ്പത് വർഷംകൊണ്ടുമാത്രം സിസേറിയനുകളഉടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 

സിസേറിയൻ നടത്തേണ്ടി വരുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണ്?

ഒരു ഡോക്ടർ സിസേറിയൻ നിർദ്ദേശിക്കുന്നതിന് പല കാരണങ്ങളുണ്ടാവാം. ചില സിസേറിയനുകൾ ഗുരുതരമായ സാഹചര്യങ്ങളിൽ ചെയ്യുന്നതാണ്, ചിലത് ഗുരുതരമായ സാഹചര്യങ്ങൾ തടയുന്നതിന് വേണ്ടി ആളുകൾ തിരഞ്ഞെടുക്കുന്നതുമാണ്.

പ്ലാസന്റ പ്രീവിയ

പ്ലാസെന്റ (placenta) അഥവാ മറുപിള്ള ഗർഭപാത്രത്തിന് താഴെയായി കിടക്കുകയോ ഗര്‍ഭാശയമുഖത്തെ (cervix) ഭാഗികമായോ   പൂർണ്ണമായോ മറയ്ക്കുകയോ ചെയ്യുന്ന അവസ്ഥ. 200 ഗർഭിണികളിൽ ഒരാൾക്ക് എന്ന കണക്കിൽ മൂന്നാമത്തെ ത്രൈമാസത്തിനുള്ളിൽ (ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു മാസം) പ്ലാസന്റ പ്രിവിയ അനുഭവപ്പെടാറുണ്ട്. ചികിത്സയുടെ ഭാഗമായി കിടന്നുള്ള വിശ്രമവും നിരന്തര നിരീക്ഷണവും ആവശ്യമാണ്. പൂർണ്ണമോ ഭാഗികമോ ആയ പ്ലാസന്റ പ്രിവിയ ഉണ്ടെങ്കിൽ, സിസേറിയൻ അത്യാവശ്യമാണ്. സങ്കീർണ്ണമല്ലാത്ത പ്ലാസന്റ പ്രിവിയ ആണെങ്കിൽ സാധാരണ പ്രസവം ചിലപ്പോൾ സ്വീകാര്യമാണ്.

പ്ലാസന്റൽ അബ്രപ്ഷൻ

സാധാരണയായി മൂന്നാമത്തെ ത്രൈമാസത്തിൽ സംഭവിക്കാറുള്ള, ഗർഭാശയ സ്തരത്തിൽനിന്ന് മറുപിള്ള (placenta) വേർപിരിയുന്നതിനെയാണ് പ്ലാസന്റൽ അബ്രപ്ഷൻ എന്നുപറയുന്നത്. ഗർഭിണികളായ സ്ത്രീകളിൽ ഏതാണ്ട് ഒരു ശതമാനം മാത്രമാണ് പ്ലാസന്റൽ അബ്രപ്ഷൻ അഭിമുഖീകരിക്കാറുള്ളത്. പ്ലാസെന്റ വേർപിരിയുന്ന സമയത്ത് ഗർഭാശയത്തിൽ നിന്ന് രക്തസ്രാവവും വേദനയും ഉണ്ടാകും. ഇത് ഓക്സിജൻ കുഞ്ഞിലേക്ക് എത്തുന്നത് തടയും. തീവ്രതയെ ആശ്രയിച്ച് അടിയന്തര സിസേറിയൻ നടത്തുകയാണ് പതിവ്.

ഗർഭാശയ തകർച്ച (Uterine rupture)

1500 ജനനങ്ങളിൽ ഒന്ന് എന്ന കണക്കിലാണ് പ്രസവസമയത്ത് ഗർഭപാത്രം കീറുന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് അമ്മയിൽ രക്തസ്രാവം ഉണ്ടാക്കുകയും കുഞ്ഞിലേക്കുള്ള ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അടിയന്തിര സിസേറിയന്‍ ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ടിവരും. 

•  ബ്രീച്ച് പൊസിഷൻ (Breech position)

ഒരു കുട്ടി ജനിക്കുമ്പോള്‍ തലയാണ് ആദ്യം പുറത്തുവരിക. അതിനുപകരം പിന്‍ഭാഗം പുറത്തേക്കു വരാന്‍ പോകത്തിനുള്ള സ്ഥിതിയില്‍ കുഞ്ഞ് ഗര്‍ഭാശയത്തില്‍ കിടക്കുന്നതിനാണ് ബ്രീച് പൊസിഷന്‍ എന്നു പറയുന്നത്. കുഞ്ഞ് ബ്രീച് പൊസിഷനിൽ ആയിരിക്കുമ്പോൾ സിസേറിയൻ മാത്രമാണ് ഒരേയൊരു വഴി. ചില ചുരുക്കം സാഹചര്യങ്ങളിൽ സാധാരണ പ്രസവവും നടക്കാറുണ്ട്. കുഞ്ഞ് ബുദ്ധിമുട്ടുന്നുണ്ടെങ്കിലോ, അല്ലെങ്കിൽ കോർഡ് പ്രോലാപ്സ് ഉണ്ടെങ്കിലോ (ബ്രീച്ച് കുഞ്ഞുങ്ങളിൽ ഇത് സാധാരണമാണ്) ഒരു സിസേറിയൻ അത്യാവശ്യമാണ്. കുഞ്ഞിന് പത്തുമാസം ആയിട്ടില്ലെങ്കിലും (premature) സിസേറിയൻ ചെയ്യാവുന്നതാണ്.

കോർഡ് പ്രോലാപ്സ്

ഈ അവസ്ഥ അപൂർവ്വമാണ്, എന്നാൽ ഇതുണ്ടായാൽ ഒരു അടിയന്തിര സിസേറിയൻ ഒഴിച്ചുകൂടാനാവാത്തതാണ്. ഗര്‍ഭസ്ഥശിശുവിനെ മറുപിള്ളയുമായി ബന്ധിക്കുന്ന പൊക്കിള്‍കൊടി ഗർഭാശയമുഖത്തിലൂടെ വഴുതി യോനിയിലൂടെ പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് കോര്‍ഡ് പ്രോലാപ്സ്. ഗർഭാശയം പ്രസവത്തിനായി സങ്കോചിക്കുമ്പോൾ അംബ്ലിക്കൽ കോഡിൽ സമ്മർദ്ദം കൂടുകയും, കുഞ്ഞിന് ആവശ്യത്തിനുള്ള രക്തം എത്താതിരിക്കുകയും ചെയ്യും.

ഭ്രൂണപ്രശ്നങ്ങൾ

ഏറ്റവും സാധാരണമായ കാരണം ശിശുവിന് ആവശ്യമായ ഓക്സിജന്റെ അളവ് എത്താതിരിക്കുന്നതാണ്. കുഞ്ഞിനു ലഭിക്കുന്ന ഓക്സിജന്റെ അളവ് കുറയുന്നുണ്ടെങ്കിൽ അടിയന്തര സിസേറിയന്‍ നടത്തണം.

പ്രസവം പുരോഗമിക്കാതിരിക്കുമ്പോൾ (Failure to progress in labor)

ഗർഭാശയമുഖം ആവശ്യത്തിന് വലുതാകാതിരുന്നാലോ, പ്രസവം പെട്ടെന്ന് നിന്നാലോ, പ്രസവത്തിന് അനുയോജ്യമായ സ്ഥിതിയിലല്ല കുഞ്ഞ് എങ്കിലോ സിസേറിയൻ നടത്തേണ്ടി വരും. ആദ്യ ഘട്ടം (0 മുതൽ 4 സെന്റീമീറ്റർ വരെ വികസിക്കും) എപ്പോഴും സാവധാനത്തിലായതിനാൽ രണ്ടാമത്തെ ഘട്ടത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ (5 സെന്റിമീറ്ററിന് അപ്പുറം)  ഇത് കൃത്യമായി കണ്ടുപിടിക്കാൻ കഴിയും.

ആവർത്തിക്കുന്ന സിസേറിയൻ

ആദ്യ പ്രസവത്തിൽ സിസിറിയൻ ചെയ്ത 90 ശതമാനം സ്ത്രീകൾക്കും അടുത്തത് സ്വാഭാവിക പ്രസവം ആയിരിക്കാവുന്നതാണ്. എന്നാൽ ഗർഭാശയം തകരാനുള്ള (uterine rupture) സാധ്യത ഇവരിൽ കൂടുതലാണ്. അതിനാല്‍ ആദ്യ സിസേറിയനു ശേഷം സാധാരണ പ്രസവം ലഭിക്കാന്‍ ഡോക്ടറുമായി കൂടി ആലോചിക്കേണ്ടതാണ്.

caesarean section is often necessary when a vaginal delivery would put the baby or mother at risk.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy', 'contents' => 'a:3:{s:6:"_token";s:40:"CN9b6UL6d3gTZRbSv4SDvYG12pQH13pnNRpkiiiV";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/women-health-news/436/caesarean-operation-csection-delivery-procedure-complications";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy', 'a:3:{s:6:"_token";s:40:"CN9b6UL6d3gTZRbSv4SDvYG12pQH13pnNRpkiiiV";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/women-health-news/436/caesarean-operation-csection-delivery-procedure-complications";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy', 'a:3:{s:6:"_token";s:40:"CN9b6UL6d3gTZRbSv4SDvYG12pQH13pnNRpkiiiV";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/women-health-news/436/caesarean-operation-csection-delivery-procedure-complications";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('kPtVXbNE8tSrSPzTjjQvly8S8fIc27iVCVjWw3hy', 'a:3:{s:6:"_token";s:40:"CN9b6UL6d3gTZRbSv4SDvYG12pQH13pnNRpkiiiV";s:9:"_previous";a:1:{s:3:"url";s:110:"http://www.imalive.in/news/women-health-news/436/caesarean-operation-csection-delivery-procedure-complications";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21