×

ഗർഭിണിയാകാതെയും മുലപ്പാലോ? അമ്പരക്കേണ്ട, ഇതാണ് കാര്യം

Posted By

What causes Lactation when not pregnant

IMAlive, Posted on July 31st, 2019

What causes Lactation when not pregnant

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

'ഗർഭിണിയാകാതെ മുലപ്പാലോ നോ ചാൻസ്' ,  എന്നൊക്കെ പറയാൻ വരട്ടെ ഗർഭിണിയാകാതെയും മുലപ്പാൽ ഉണ്ടാകും എന്തിന് പുരുഷൻമാർക്ക് വരെ മുലപ്പാൽ വരും. സംഭവം യാഥാർത്ഥ്യമാണെങ്കിലും അത്ര നല്ലതല്ല ഈ 'ഗാലക്‌റ്റോറിയ' എന്ന അവസ്ഥ. 
ഗർഭിണിയാകാതെ മുലപ്പാൽ ഉൽപ്പാദനം നടക്കുന്ന ഗാലക്‌റ്റോറിയ എന്ന അവസ്ഥ ഇന്ന് നിരവധി സ്ത്രീകളിൽ കണ്ടുവരുന്നു. പുരുഷൻമാരിലും ഈ പ്രത്യേക അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശാരീരികമായ നിരവധി കാരണങ്ങളുണ്ട് ഗാലക്‌റ്റോറിയയ്ക്ക് പിന്നിൽ.


ലക്ഷണങ്ങൾ:
1. മുലക്കണ്ണുകളിൽ നിന്നും ആകസ്മികമായി പാൽ ഒലിച്ചുവരുന്നു
2. സ്തനകലകൾ(breast tissue) വലുതാകുന്നു 
3. ക്രമരഹിതമായ ആർത്തവം
4. മനംപിരട്ടൽ
5. മുഖക്കുരു
6. അസാധാരണമായ രോമവളർച്ച
7. തലവേദന
8. കാഴ്ച്ചക്കുറവ്
9. ലൈംഗികബന്ധത്തിൽ താൽപ്പര്യം കുറഞ്ഞ് വരുന്നു

രോഗകാരണങ്ങൾ:
 ഹോർമോൺ അസന്തുലിതാവസ്ഥ, മരുന്നുകളുടെ പാർശ്വഫലങ്ങൾ തുടങ്ങി നിരവധിയാണ് ഗാലക്‌റ്റോറിയയുടെ കാരണങ്ങൾ. എന്നാൽ ചില സമയത്ത് കാരണം കണ്ടുപിടിക്കുക വളരെ പ്രയാസകരമാണ്. 
തലച്ചോറിൽ പ്രോലക്റ്റിൻ എന്ന ഹോർമോൺ ഉൽപ്പാദനവും വർധനവും മുലപ്പാൽ ഉൽപ്പാദനത്തിന്റെ ഒരു  പ്രധാന കാരണമാണ്‌. മറ്റ് കാരണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. 

 1.മരുന്നുകൾ
താഴെ കൊടുത്തിരിക്കുന്ന ചിലയിനം മരുന്നുകൾ ഗാലക്‌റ്റോറിയയ്ക്ക് കാരണമാകാറുണ്ട്. 

  1. ആന്റിസൈക്കോട്ടിക്‌സ്
  2. ആന്റിഡിപ്രസൻസ്
  3. ബെർത്ത് കൺട്രോൾ
  4.  ഹാർട്ട് ബേൺ മെഡിക്കേഷൻസ്
  5. ചിലയിനം വേദനസംഹാരികൾ
  6. ബ്ലഡ് പ്രഷർ മെഡിസിൻസ്
  7. ഹോർമോണുകൾ അടങ്ങിയ മരുന്നുകൾ

2.ആരോഗ്യപരമായ കാരണങ്ങൾ
ഇത്തരം അസുഖങ്ങളും അവസ്ഥകളും ഗാലക്‌റ്റോറിയയ്ക്ക് കാരണമാകാറുണ്ട്. 

  1. തൈറോയ്ഡ്
  2. കരൾ, കിഡ്‌നി രോഗങ്ങൾ
  3. ക്രോണിക് സ്‌ട്രെസ്സ്
  4. ട്യൂമറുകൾ, ഹൈപ്പോതലാമസ് രോഗങ്ങൾ
  5. ബ്രെസ്റ്റ് ടിഷ്യുവിന് സംഭവിക്കുന്ന ആഘാതം അല്ലെങ്കിൽ കേടുപാടുകൾ
  6. ഈസ്ട്രജന്റെ ഉയർന്ന അളവ്

3.ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം
കഞ്ചാവ്, കൊക്കൈയ്ൻ തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ഗാലക്‌റ്റോറിയയ്ക്ക് കാരണമാകാറുണ്ട്. ഗാലക്‌റ്റോറിയ പരിശോധനയ്ക്കായി ആശുപത്രിയിലെത്തുമ്പോൾ  നിർബന്ധമായും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുവെങ്കിൽ അക്കാര്യം ഡോക്ടറെ അറിയിക്കണം. 


4.സ്തനങ്ങളുടെ ഉത്തേജനം
ലൈംഗിക പ്രവർത്തികളുടെ ഭാഗമായോ, സ്തനങ്ങളിൽ വസ്ത്രം ഉരസിയുണ്ടാകുന്നതോ ആയ  ഉത്തേജനത്തിന്റെ ഭാഗമായി ഗാലക്‌റ്റോറിയ വരാം.

പരിശോധന:
ഗാലക്‌റ്റോറിയ ചികിത്സിക്കണമെങ്കിൽ ആദ്യം ശരിയായ കാരണം കണ്ടെത്തണം. പരിശോധനകൾക്കൊപ്പം കുടുംബ പാരമ്പര്യവും ഡോക്ടർ ആരായുന്നതാണ്. സ്തനപരിശോധനയ്‌ക്കൊപ്പം ഹോർമോൺ ലെവൽ കണ്ടെത്താനുള്ള രക്തപരിശോധന, പ്രഗ്നൻസി ടെസ്റ്റ്, മാമോഗ്രാം, എംആർഐ  എന്നീ പരിശോധനകളും നടത്താവുന്നതാണ്.


ചികിത്സ:
ഗാലക്‌റ്റോറിയ ഒരാളിൽ സ്ഥിരീകരിച്ചാൽ ആദ്യമായി ഡോക്ടർ നിർദേശിക്കുക ഇറുകിയ വസ്ത്രങ്ങൽ ഉപേക്ഷിക്കുക, സ്തനങ്ങളുടെ ഉത്തേജനം (ലൈംഗിക പ്രവർത്തനങ്ങളിലും മറ്റും) കുറയ്ക്കുക, ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും. ഇതിനോടൊപ്പം നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിൽ മാറ്റം വരുത്തുകയും, ഹോർമോൺ നിയന്ത്രണത്തിനുള്ള  മരുന്നുകൾ നിർദേശിക്കുകയും ചെയ്‌തേക്കാം. ട്യൂമറുകളാണ്(മുഴകൾ) ഗാലക്‌റ്റോറിയയ്ക്ക് കാരണമായി കണ്ടെത്തുന്നതെങ്കിൽ അവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്. 

പ്രതിരോധമാർഗ്ഗങ്ങൾ:
ആരോഗ്യപരമായ കാരണങ്ങൾ ചികിത്സയിലൂടെ നിയന്ത്രിക്കുക
സ്തനങ്ങളിലും മുലക്കണ്ണുകളിലും അസ്വസ്ഥതകൾ ഉണ്ടാക്കുന്ന വസ്ത്രങ്ങൾ(ബ്രാ ഉൾപ്പെടെയുള്ളവ) ധരിക്കാതിരിക്കുക
സ്തനങ്ങളുടെ അമിത ഉത്തേജനം കുറയ്ക്കുക
സമ്മർദ്ദം ഒഴിവാക്കാനായി ആരോഗ്യപരമായ മാർഗ്ഗങ്ങൾ പരിശീലിക്കുക

It is possible for both women and men to produce a milky discharge from one or both nipples without being pregnant or breastfeeding. This form of lactation is called galactorrhea

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq', 'contents' => 'a:3:{s:6:"_token";s:40:"TrOatsobaDdcLJFs08wPWtoFedxKj4v7RU3lAGnW";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/women-health-news/809/what-causes-lactation-when-not-pregnant";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq', 'a:3:{s:6:"_token";s:40:"TrOatsobaDdcLJFs08wPWtoFedxKj4v7RU3lAGnW";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/women-health-news/809/what-causes-lactation-when-not-pregnant";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq', 'a:3:{s:6:"_token";s:40:"TrOatsobaDdcLJFs08wPWtoFedxKj4v7RU3lAGnW";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/women-health-news/809/what-causes-lactation-when-not-pregnant";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jbXxw0Y6wruW6ozteyLeGfnjSmzqNZxp7TSusmvq', 'a:3:{s:6:"_token";s:40:"TrOatsobaDdcLJFs08wPWtoFedxKj4v7RU3lAGnW";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/news/women-health-news/809/what-causes-lactation-when-not-pregnant";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21