×

നിപയെ മാത്രമല്ല കേരളം ഭയക്കേണ്ടത്, മഴക്കാലം വരുമ്പോൾ ബാധിച്ചേക്കാവുന്ന പത്ത് മഴക്കാല രോഗങ്ങള്‍

Posted By

IMAlive, Posted on June 8th, 2019

10 Most Common Monsoon Diseases

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

മഴക്കാലം കുട്ടികളെ സംബന്ധിച്ച് ആഘോഷത്തിന്റെ കാലമാണ്. പല കുട്ടികൾക്കും മഴ നനഞ്ഞ് കളിക്കണമെന്നത് വലിയ ആഗ്രഹവുമാണ്. പക്ഷേ, രോഗങ്ങളെ പേടിച്ച് മാതാപിതാക്കൾ അത് അനുവദിക്കാറില്ല. സ്‌കൂളിൽ പോകുമ്പോഴും വരുമ്പോഴുമൊക്കെയായി യാദൃശ്ചികമായി മഴ നനയുന്നവരും ഏറെ. ഇത്തരത്തിൽ പലവിധ കാരണങ്ങളാൽ മഴക്കാലത്ത് ശിശുക്കളേയും കുട്ടികളേയും ബാധിക്കാൻ സാധ്യതയുള്ള രോഗങ്ങൾ ധാരാളമാണ്. ആ രോഗങ്ങളെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും മനസ്സിലാക്കിയിരിക്കുന്നത് ഇവയിൽ നിന്ന് രക്ഷനേടാന്‍ ഉപകരിക്കും. അത്തരത്തിലുള്ള പത്ത് രോഗങ്ങളെപ്പറ്റി ഇവിടെ വിശദമാക്കാം:

1. പകർച്ചപ്പനി

ജലദോഷത്തിന്റെയും ചുമയുടേയും രൂപത്തിൽ ആളുകളെ പിടികൂടുന്ന രോഗാവസ്ഥയാണിത്. 
കാരണങ്ങൾ: വായുവിലൂടെ അതിവേഗം പകരുന്ന വൈറസാണ് പകർച്ചപ്പനി പരത്തുന്നത്. തൊണ്ടയിലൂടെയും മൂക്കിലൂടെയും ശരീരത്തിൽ കയറിപ്പറ്റി തൊണ്ടയെ ബാധിക്കുന്നു. 
ലക്ഷണങ്ങൾ: കഠിനമായ മൂക്കൊലിപ്പ്, ശരീരവേദന, തൊണ്ടയിലെ അസ്വാസ്ഥ്യം, പനി
പ്രതിരോധം: ഈ വൈറസുകൾ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ചെയ്യാവുന്ന ഏക മാർഗം ശക്തമായ രോഗപ്രതിരോധശേഷി ഉണ്ടാക്കുക എന്നതാണ്. അതിനനുഗുണമായ ഭക്ഷണരീതികൾ ശീലിക്കുക. 


2. കോളറ
പുറത്തെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന ഭക്ഷണങ്ങൾ കഴിക്കുന്നവർക്കുണ്ടാകുന്ന അപകടകരമായ രോഗമാണ് കോളറ
കാരണങ്ങൾ: അഴുക്കുവെള്ളത്തിലും ശുദ്ധമല്ലാത്ത വെള്ളത്തിലുണ്ടാക്കുന്ന ഭക്ഷണങ്ങളിലും വളരുന്ന ഒരിനം ബാക്ടീരിയകളാണ് കോളറയ്ക്ക് കാരണമാകുന്നത്. ഓടകളുടേയും വൃത്തിയില്ലാത്ത ശുചിമുറികളുടെയും മറ്റും സമീപത്ത് പാകം ചെയ്യുന്ന ഭക്ഷണങ്ങൾ പോലുള്ളവയും കോളറയ്ക്ക് കാരണമായേക്കാം. 
ലക്ഷണങ്ങൾ: വയറിളക്കത്തോടെയാണ് കോളറയുടെ തുടക്കം. മലം ദ്രാവകരൂപത്തിൽ വിസർജ്ജിക്കപ്പെടുകയും ഇത് ശരീരത്തിൽ നിർജലീകരണത്തിന് കാരണമാകുകയും ചെയ്യും. പേശികൾ കോച്ചിപ്പിടിക്കുന്നതും ഛർദ്ദിയും മറ്റു ലക്ഷണങ്ങളാണ്. കോളറ ബാധിക്കുന്ന കുട്ടികൾ വല്ലാതെ തളർന്നുപോകുന്നു
പ്രതിരോധം: കോളറയ്ക്ക് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. ഒരു ഡോസുകൊണ്ട് ആറുമാസം വരെ കോളറയെ പ്രതിരോധിക്കാം. വ്യക്തിശുചിത്വമാണ് മറ്റൊരു മാർഗം. തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും നോക്കി വാങ്ങുക. നന്നായി വേവിക്കാത്ത മാംസഭക്ഷണം കഴിക്കരുത്. 

3. ടൈഫോയിഡ്
മഴക്കാലത്ത് സാധാരണമായ മറ്റൊരു ജലജന്യ രോഗം
കാരണങ്ങൾ: മലിനജലവും വൃത്തിഹീനമായ അന്തരീക്ഷത്തിലുണ്ടാക്കുന്ന ഭക്ഷണങ്ങളുമാണ് ടൈഫോയിഡിന്റെയും പ്രധാന കാരണം

ലക്ഷണങ്ങൾ: മറ്റു രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അപകടകരമാണ് ടൈഫോയ്ഡ്. രോഗം ചികിൽസിച്ച് ഭേദമാക്കിയാലും പിത്താശയത്തിൽ ഈ ബാക്ടീരിയകൾ വാസമുറപ്പിക്കാനുള്ള സാധ്യതയുണ്ട്. പനി, അടിവയറ്റിൽ വേദന, കഠിനമായ തലവേദന തുടങ്ങിയവയാണ് ടൈഫോയിഡിന്റെ ലക്ഷണങ്ങൾ. 
പ്രതിരോധം: തിളപ്പിച്ചാറിച്ച വെള്ളം ധാരാളം കുടിക്കണം. ഏതുവിധത്തിലും വൃത്തി പരിപാലിക്കുകയെന്നതാണ് ടൈഫോയിഡ് പ്രതിരോധിക്കാൻ ഏറ്റവും അനിവാര്യം. 

4. വൈറൽ പനി
ഏതു സമയത്തും വരാവുന്ന ഈ രോഗം മഴക്കാലത്താണ് കൂടുതലായി കണ്ടുവരുന്നത്. 
കാരണങ്ങൾ: അന്തരീക്ഷത്തിലൂടെ പകരുന്ന ഈ രോഗം കാലാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകുമ്പോൾ ആളുകളെ ബാധിക്കാനുള്ള സാധ്യതയും വർധിക്കുന്നു. 
ലക്ഷണങ്ങൾ: തുമ്മൽ, കടുത്ത പനി, ക്ഷീണം, തൊണ്ടവേദന, ശരീര വേദന തുടങ്ങിയവ
പ്രതിരോധം: മഴ നനയാതിരിക്കുക. തൊണ്ടവേദന ഉണ്ടായാലുടൻ ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുക

5.ഗ്യാസ്‌ട്രോഎന്ററൈറ്റിസ് (ആന്ത്രവീക്കം)
മഴക്കാലത്തുണ്ടാകുന്ന കഠിനമായ ഉദരരോഗമാണിത്.
കാരണങ്ങൾ: പലയിനം ബാക്ടീരിയകളാലും വൈറസുകളാലുമാണ് ഈ രോഗമുണ്ടാകുന്നത്. വെള്ളം, ഭക്ഷണം, മലിനമായ പ്രതലങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇവയുണ്ടാകാം. വൃത്തിയില്ലാത്ത കരങ്ങൾ വായിൽ ചെറുതായൊന്നു സ്പർശിച്ചാൽപോലും ഇവ ശരീരത്തിനുള്ളിൽ കയറുകയും രോഗം ബാധിക്കുകയും ചെയ്യും. 
ലക്ഷണങ്ങൾ: കഠിനമായ ഛർദ്ദിയും തുടർച്ചയായ വയറിളക്കവുമാണ് പ്രധാന ലക്ഷണം. ക്ഷീണത്തിനും തളർച്ചയ്ക്കും ഇത് കാരണമാകും. ദഹനവ്യവസ്ഥയിലുണ്ടാകുന്ന വീക്കവും കോച്ചിപ്പിടുത്തവും മറ്റും കഠിനമായ വയറുവേദന ഉണ്ടാക്കും. 
പ്രതിരോധം: എല്ലാസമയത്തും കൈകൾ വൃത്തിയായി സൂക്ഷിക്കുക. കൂടുതൽ സമയം തുറന്നുവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ കഴിക്കാതിരിക്കുക. തിളപ്പിച്ചാറിച്ച തെളിഞ്ഞ വെള്ളം ധാരാളം കുടിക്കുക. കഴിയുന്നതും മസാലയും മധുരവും നിറഞ്ഞ ഭക്ഷണം ഒഴിവാക്കുക. 

6. ഡെങ്കു
ഡെങ്കു കൊതുകുവഴി ഉണ്ടാകാവുന്ന ഗുരുതര രോഗമാണ്. 
കാരണങ്ങൾ: ശരീരത്തിൽ വെളുത്ത പുള്ളികളുള്ള ടൈഗർ കൊതുകുകളാണ് ഡെങ്കു വൈറസിനെ പരത്തുന്നത്. ഇത്തരം കൊതുകുകൾ കടിക്കുമ്പോൾ വൈറസുകൾ നേരിട്ട് രക്തത്തിലേക്ക് പ്രവേശിക്കുന്നു
ലക്ഷണങ്ങൾ: സന്ധികളിലും പേശികളിലും കഠിനമായ വേദന, ലസികാ ഗ്രന്ഥികളിൽ വീക്കം, ക്ഷീണം, തലവേദന, പനി തുടങ്ങി മാരകമായ രക്തസ്രാവത്തിലേക്കു നയിച്ചേക്കാവുന്ന പലവിധ ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. 
പ്രതിരോധം: കൊതുകുകടിയേൽക്കാതെ സൂക്ഷിക്കുക എന്നതുമാത്രമാണ് ഡെങ്കുവിനെ പ്രതിരോധിക്കാനുള്ള ഏക മാർഗം. 

7.  മലേറിയ (തുള്ളൽപ്പനി)
മഴക്കാലത്ത് നല്ലൊരു ശതമാനം ആളുകളേയും പിടികൂടുന്ന സർവ്വസാധാരണമായ രോഗമാണിത്.
കാരണങ്ങൾ: കൊതുകുകളാണ് ഈ രോഗം പരത്തുന്നത് വീടുകളുടെ സമീപത്ത് പലതരത്തിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെറ്റുപെരുകാൻ കാരണമാകുന്നുണ്ട്. അനോഫിലസ് വിഭാഗത്തിൽപെട്ട പെൺകൊതുകുകളാണ് മലേറിയ പരത്തുന്നത്. 
ലക്ഷണങ്ങൾ: പനിയാണ് പ്രധാനം. മിക്കവാറും വൈകുന്നേരങ്ങളിൽ ഇടവിട്ടുള്ള പനി ഉണ്ടാകും. ഒപ്പം നിയന്ത്രിക്കാനാകാത്ത വിറയലും ശരീരത്തിൽ അതികഠിനമായ വേദനയും പേശികൾക്ക് തളർച്ചയും അനുഭവപ്പെടാം. സമയം പോകുന്തോറും ഇവയെല്ലാം വർധിക്കുകയും ചെയ്യും. 
പ്രതിരോധം: കൊതുകുനിവാരണം തന്നെയാണ് മലേറിയ പ്രതിരോധിക്കാനുള്ള മാർഗം. വീടുകൾക്ക് സമീപം വെള്ളം കെട്ടിനിൽക്കുന്നില്ലെന്നും അതിൽ കൊതുകു വളരുന്നില്ലെന്നും ഉറപ്പാക്കുക. കൊതുകുകടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക. 


8. ഹെപ്പറ്റൈറ്റിസ് എ
ജലത്തിലൂടെ പകരുകയും കരളിനെ ബാധിക്കുകയും ചെയ്യുന്ന ഗുരുതര രോഗം
കാരണങ്ങൾ: ശുദ്ധമല്ലാത്ത വെള്ളവും ഭക്ഷണവുമാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകളെ പരത്തുന്നത്. രോഗം ബാധിച്ചവരുടെ മലത്തിൽ വന്നിരിക്കുന്ന ഈച്ചകളും മറ്റും പിന്നീട് ഭക്ഷണസാധനങ്ങളിലിരിക്കുന്നതിലൂടെ രോഗാണുക്കൾ പരക്കുന്നു. 
ലക്ഷണങ്ങൾ: കരളിൽ ഉണ്ടാകുന്ന അസാധാരണ വീക്കം. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളായ കണ്ണുകളിലേയും ചർമത്തിലേയും മഞ്ഞനിറം, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, വയറിളക്കം, ക്ഷീണം. 
പ്രതിരോധം: ഈ വൈറസുകൾക്കെതിരായ പ്രതിരോധശേഷി വളർത്താൻ പ്രതിരോധമരുന്നുകൾ അനിവാര്യമാണ്. അടിസ്ഥാനപരമായ വൃത്തി പുലർത്തുന്നതും രോഗസാധ്യത കുറയ്ക്കുന്നു. തിളപ്പിച്ചാറിച്ച വെള്ളം മാത്രം ഉപയോഗിക്കുകയും തുറന്നു വച്ചതോ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്നതോ ആയ ഭക്ഷണങ്ങൾ പൂർണമായും വർജ്ജിക്കുക. 

9. എലിപ്പനി
മഴക്കാലത്ത് മലിനജലവുമായി നിരന്തര സമ്പർക്കത്തിൽ ഏർപ്പെടുന്നവർക്കുണ്ടാകുന്ന രോഗം
കാരണങ്ങൾ: മൃഗങ്ങളുടെ മൂത്രവും വിസർജ്ജ്യവും കലർന്ന മണ്ണും വെള്ളവുമായി തുടർച്ചയായ സമ്പർക്കത്തിലേർപ്പെടേണ്ടി വരുന്നവരിലാണ് ഈ രോഗമുണ്ടാകുന്നത്. കണ്ണ്, മൂക്ക്, ചെറുമുറിവുകൾ തുടങ്ങിയവയിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം
ലക്ഷണങ്ങൾ: തലവേദന, ശരീരവേദന, പനി, വിറയൽ, കഴുത്തിന് മുറുക്കം, അടിവയറ്റിലും തലച്ചോറിലും നീർവീക്കം. 
പ്രതിരോധം: കാലുകളെ നനവിൽ നിന്നു രക്ഷിക്കാനുതകുന്ന പാദരക്ഷകൾ ധരിക്കുക. വളർത്തുമൃഗങ്ങളെ വൃത്തിയായി സൂക്ഷിക്കുകയും കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുക. മുറിവുകൾ ഏതുസമയത്തായാലും പൊതിഞ്ഞുസൂക്ഷിക്കുക. 

10. ചൊറി (സ്‌കാബീസ്)
കുട്ടികളെ ബാധിക്കുന്ന ഒരുതരം ത്വക് രോഗമാണിത്
കാരണങ്ങൾ: ചിലയിനം സൂക്ഷ്‌മപരാദങ്ങളാണ് ചർമത്തിൽ ഈ രോഗമുണ്ടാക്കുന്നത്. ചൂടുള്ളതും ഈർപ്പമുള്ളതുമായ ശരീരഭാഗങ്ങളായ കക്ഷം, ശരീരത്തിലെ മടക്കുകൾ, കൈമുട്ടുകൾ, ജനനേന്ദ്രിയഭാഗങ്ങൾ തുടങ്ങി തലയോട്ടിയിൽ വരെ ഇത് ബാധിക്കാം. സ്പർശത്തിലൂടെ ഇത് പകരുകയും ചെയ്യും. 
ലക്ഷണങ്ങൾ: തൊലിപ്പുറത്തെ ചുവന്ന തടിപ്പുകൾ, വെള്ളം നിറഞ്ഞ കുമിളകൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കാരണമായ ജീവികൾ ത്വക്കിനുള്ളിൽ പ്രവേശിച്ച ഭാഗങ്ങൾ തവിട്ടും വെള്ളിയും നിറത്തിൽ കാണപ്പെടാറുണ്ട്. 
പ്രതിരോധം: ത്വക് രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുക. കിടക്കവിരകിളും പുതപ്പുകളും ഉൾപ്പെടെയുള്ളവ ദിവസേന മാറ്റുക. നന്നായി ഉണങ്ങിയതും അണുവിമുക്തവുമായ വസ്ത്രം ധരിക്കുക. 
കുട്ടികളിൽ മഴക്കാല രോഗങ്ങൾ പല രൂപത്തിലും ഭാവത്തിലും ഉണ്ടാകും. രോഗവിമുക്തിക്കായി മഴക്കാലം തീരുംവരെ കിടക്കയിൽ വിശ്രമിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് രോഗം പ്രതിരോധിക്കുകയാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രതിരോധ മരുന്നുകളുടെ കൃത്യമായ ഉപയോഗവും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉപകരിക്കും.

Here are 10 such monsoon diseases you should worry about.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G', 'contents' => 'a:3:{s:6:"_token";s:40:"jvShphKCxejWwe7CPFVJ7TwGKykuMKbQfv5dPkFe";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newschild-health-news/686/10-most-common-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G', 'a:3:{s:6:"_token";s:40:"jvShphKCxejWwe7CPFVJ7TwGKykuMKbQfv5dPkFe";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newschild-health-news/686/10-most-common-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G', 'a:3:{s:6:"_token";s:40:"jvShphKCxejWwe7CPFVJ7TwGKykuMKbQfv5dPkFe";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newschild-health-news/686/10-most-common-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('mKJze7y4CjZ3zD01OlPVFX2sbnAy5vso5b7vth0G', 'a:3:{s:6:"_token";s:40:"jvShphKCxejWwe7CPFVJ7TwGKykuMKbQfv5dPkFe";s:9:"_previous";a:1:{s:3:"url";s:79:"http://www.imalive.in/newschild-health-news/686/10-most-common-monsoon-diseases";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21