×

കുഞ്ഞിന് കുറുക്ക് നൽകാം

Posted By

IMAlive, Posted on October 24th, 2019

When Can My Baby Start Eating Solid Foods?

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

കുഞ്ഞിനു ആറു മാസം പൂർത്തിയാകുമ്പോൾ കുറുക്കു നൽകി തുടങ്ങാം.കുഞ്ഞുങ്ങൾക്ക് കട്ടിയാഹാരത്തിലേയ്ക്കുളള ആദ്യ പടിയാണ് കുറുക്ക്. പോഷക സമ്പുഷ്ടമായും വൃത്തിയായും കുറുക്ക് തയാറാക്കണം. വിപണിയിലെ കുറുക്കുകളെ മാത്രം ആശ്രയിക്കാതെ വീട്ടിൽ കുറുക്ക് തയാറാക്കുന്ന താണ് നല്ലത്.

കുറുക്ക് തയ്യാറാക്കേണ്ടത്

കുഞ്ഞുങ്ങൾക്ക് ആറുമാസം പൂർത്തിയാകുമ്പോഴാണ് കുറുക്ക് നൽകേണ്ടത്. കട്ടിയാഹാരം വിഴുങ്ങാനുളള കഴിവ് ആറുമാസമാകുമ്പോഴേ ലഭിക്കൂ. മുലപ്പാലിനൊപ്പം കുഞ്ഞിന്റെ വളർച്ചയ്ക്കാവശ്യമായ മറ്റു പോഷകങ്ങളും കുറുക്കിലൂടെ ലഭിക്കേണ്ടതാണ്.

എന്നും ഒരേതരം കുറുക്ക് മടുപ്പുണ്ടാക്കും

ഓരോ ആഴ്ചയിലും വ്യത്യസ്ത രുചിയും പോഷകഗുണവുമുളള കുറുക്കുകൾ മാറി നൽകാം. റാഗി കുറുക്ക് വളരെ നല്ലതാണ്. റാഗിയിൽ അന്നജവും പ്രോട്ടീനും ഇരുമ്പും കാൽസ്യവും ഉണ്ട്. ഇത് പൊടിച്ച് സൂക്ഷിച്ച് ആവശ്യത്തിന് കുറുക്കി നൽകാം. വിലയും കുറവാണ്. ചോറ് മിക്‌സിയിലരച്ച് നൽകാം. അരി ദഹിക്കാൻ എളുപ്പമാണ്. ഏത്തയ്ക്കാപ്പൊടി കുറുക്കിയും പഴുത്ത ഏത്തയ്ക്ക പുഴുങ്ങി അകത്തെ നാര് നീക്കി ഉടച്ചും നൽകാം. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുനൽകണം. ചോറും വെന്ത പരിപ്പും ചേർത്ത് അരച്ചു നൽകാം. ചോറും പുഴുങ്ങിയ ചെറുപയറും ചേർത്ത് അരച്ചും നൽകാവുന്നതാണ്. അധികം നാരില്ലാത്ത ധാന്യങ്ങളും കാരറ്റ്, ബീറ്റ്‌റൂട്ട് എന്നീ പച്ചക്കറികളും വെന്തുടച്ചത് നൽകാം.

എങ്ങനെ നൽകണം

കുറുക്ക് അർദ്ധഖരാവസ്ഥയിലായിരിക്കണം. മൃഗങ്ങളിലെ പ്രോട്ടീൻ ഒഴിവാക്കാനായി കുറുക്കിൽ പാൽ ചേർക്കണ്ട. ഇത് വിളർച്ച വരാനിടയാക്കും. കുറുക്ക് വിരൽ കൊണ്ടോ സ്പൂൺ കൊണ്ടോ നൽകാം. രുചിക്കായി പഞ്ചസാര ചേർക്കാം. പഞ്ചസാരയേക്കാൾ നല്ലത് ശർക്കരയും കരിപ്പെട്ടിയുമാണ്. ഇവയിൽ അയണും ബികോംപ്‌ളക്‌സും ധാരാളമുണ്ട്.

ശ്രദ്ധിക്കാം

കുറുക്ക് നൽകേണ്ട സമയത്ത് തയാറാക്കിയാൽ മതി. രാവിലെ തയാറാക്കിയ കുറുക്ക് ദിവസം പലതവണ നൽകിയാൽ അണുബാധ ഉണ്ടാകാം. കുറുക്ക് ഫ്രിഡ്ജിൽ വയ്ക്കുന്നത് നല്ലതല്ല, തുറന്നു വയ്ക്കുകയുമരുത്. കുഞ്ഞിന്റെ കൈ വൃത്തിയാക്കിയാൽ കുഞ്ഞിനും കുറുക്ക് സ്വയം കഴിക്കാം. ചില കുഞ്ഞുങ്ങൾക്ക് കുറുക്ക് സ്വയം കഴിക്കാനിഷ്ടമുണ്ടാകും. അവരെ തനിയെ ആഹാരം കഴിക്കാൻ അനുവദിക്കുക. ഇത് സ്വയം പ്രാപ്തമായ ആഹാരശീലത്തിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നു. കഴിയുന്നതും അമ്മ തന്നെ കുഞ്ഞിന് കുറുക്ക് നൽകണം. കൈകൾ നന്നായി വൃത്തിയാക്കിയിട്ട് കൈ കൊണ്ടോ, സ്പൂൺ കൊണ്ടോ നൽകാവുന്നതാണ്. വീട്ടിലെ മറ്റംഗങ്ങൾ കുഞ്ഞിന് ആഹാരം നൽകുന്ന സാഹചര്യം സാധിക്കുമെങ്കിൽ ഒഴിവാക്കുക. കുഞ്ഞിനെ മലർത്തിക്കിടത്തി കുറുക്ക് നൽകരുത്. കുഞ്ഞിന് ശ്വസം മുട്ടലും ഭയപ്പാടും വരാം. ഇതേത്തുടർന്നു കുഞ്ഞ് ആഹാരത്തോട് അകൽച്ച കാണിക്കാനിടയാകും. പതിയെ ധാരാളം സമയമെടുത്ത് കുറുക്ക് നൽകിയാൽ മതി. കുഞ്ഞ് ആഹാരം ഇഷ്ടപ്പെട്ട് കഴിക്കുകയാ ണ് പ്രധാനം.

ടിൻഫുഡ് അറിയേണ്ടത്

ടിന്നിലടച്ച് വിപണിയിൽ ലഭിക്കുന്ന കട്ടിയാഹാരത്തിൽ പശുവിന്റെ പാലും മറ്റും ചേർത്തിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഒരു വയസിനു മുൻപ് ഇത്തരം കട്ടിയാഹാരം നൽകേണ്ട. എന്നാൽ മൃഗങ്ങളുടെ പാൽ ചേരാത്ത ടിൻഫുഡും ലഭ്യമാണ്. അത്യാവശ്യമെങ്കിൽ അവ നൽകാം. എളുപ്പത്തിൽ തയാറാക്കാമെന്നതാണ് ടിൻഫുഡുകളുടെ നേട്ടം. എന്നാൽ ചെലവ് വീട്ടിൽ കുറുക്ക് തയാറാക്കുന്നതിനേക്കാൾ വളരെ കൂടുതലാണ്. ചുരുക്കിപ്പറഞ്ഞാൽ സൗകര്യമാണ് ഇവയുടെ പ്രധാന ആകർഷണ ഘടകം.വിറ്റമിൻ, ധാതുക്കൾ എന്നിവയെല്ലാമടങ്ങിയ ടിൻ ഫുഡ് പോഷക സമൃദ്ധമാണ്. വൃത്തിയുളള സാഹചര്യത്തിലാണ് അത് തയാറാക്കുന്നതും. ചെലവു കൂടുതലായതിനാൽ സാമ്പ ത്തികശേഷി കുറവുളള അമ്മമാർ ടിൻഫുഡ് അൽപാൽപമായി നൽകും. ഇത് അനാരോഗ്യകരമായ പ്രവണതയാണ്.

When Can My Baby Start Eating Solid Foods? | കുഞ്ഞിന് കുറുക്ക് നൽകാം

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp', 'contents' => 'a:3:{s:6:"_token";s:40:"WAWJWB1KerFIgVULc0FM1vivG0lFbhY8izjtXAk9";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/newschild-health-news/907/when-can-my-baby-start-eating-solid-foods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp', 'a:3:{s:6:"_token";s:40:"WAWJWB1KerFIgVULc0FM1vivG0lFbhY8izjtXAk9";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/newschild-health-news/907/when-can-my-baby-start-eating-solid-foods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp', 'a:3:{s:6:"_token";s:40:"WAWJWB1KerFIgVULc0FM1vivG0lFbhY8izjtXAk9";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/newschild-health-news/907/when-can-my-baby-start-eating-solid-foods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('7V10uMjtIuwYz7Hb2j2N89WC57FU9alOAtOZwgPp', 'a:3:{s:6:"_token";s:40:"WAWJWB1KerFIgVULc0FM1vivG0lFbhY8izjtXAk9";s:9:"_previous";a:1:{s:3:"url";s:89:"http://www.imalive.in/newschild-health-news/907/when-can-my-baby-start-eating-solid-foods";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21