×

തിളക്കമാർന്ന പല്ലുകൾക്ക്, തിരഞ്ഞെടുക്കാം ശരിയായ മാർഗ്ഗം

Posted By

IMAlive, Posted on November 6th, 2019

Best Practices for Healthy Teeth

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഭക്ഷണം കഴിക്കാനും, സംസാരിക്കാനുമുള്ള ശരീരഭാഗം എന്നതിലുപരി വ്യക്തിത്വത്തിന്റെ പ്രതീകം കൂടിയാണ് പല്ലുകൾ. സൗന്ദര്യത്തിന്റെ കാര്യത്തിലും പല്ലുകൾക്ക് വലിയൊരു സ്ഥാനമുണ്ട്. പല്ലിന്റെ സ്വാഭാവികനിറം മഞ്ഞ കലർന്ന വെള്ള നിറമാണെങ്കിലും മനോഹരമായ ചെറുപുഞ്ചിരി സമ്മാനിക്കുന്ന തിളങ്ങുന്ന വെളുത്ത പല്ലുകൾ ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ വെളുത്ത പല്ലുകൾ ലഭിക്കാൻ ഏതാണ് ശരിയായ മാർഗ്ഗം എന്നത് ആർക്കും കൃത്യമായ അറിവില്ല എന്നതാണ് യാഥാർത്ഥ്യം. പല്ലുകൾ വെളുപ്പിക്കുവാനുള്ള മാർഗ്ഗങ്ങളും അവ സുരക്ഷിതമാണോയെന്നും പരിശോധിക്കുകയാണിവിടെ.

പല്ലുകളുടെ നിറം മങ്ങുന്നതെങ്ങനെ?

• ബാഹ്യമായ നിറവ്യത്യാസം (Extrinsic discoloration)
ബാഹ്യമായ കാരണങ്ങളാൽ പല്ലിന് നിറവ്യത്യാസം വരുന്ന അവസ്ഥയാണിത്. ഭക്ഷണവസ്തുക്കൾ, പാനീയങ്ങൾ, പുകവലി, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയാണ് പല്ലിന് നിറം നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ.      ചായ, കാപ്പി, റെഡ് വൈൻ, നിറം കലർന്ന ഭക്ഷണവസ്തുക്കൾ തുടങ്ങിയവ പല്ലിന് പുറത്തെ കറയ്ക്കും കാരണമാകുന്നു.

• ആന്തരിക നിറവ്യത്യാസം (Intrinsic discoloration)

ശരീരത്തിനകത്തെ കാരണങ്ങളാൽ പല്ലുകളുടെ നിറം മങ്ങുന്ന അവസ്ഥാണിത്. മരുന്നുകളുടെ ഉപയോഗം, കുട്ടിക്കാലത്തെ അസുഖങ്ങൾ, അണുബാധ, പല്ലിനേറ്റ ആഘാതം, പ്രായം എന്നിവയാണ് ആന്തരിക നിറവ്യത്യാസത്തിന്റെ കാരണങ്ങൾ.

പല്ല് വെളുപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
വൈറ്റനിംഗ് പെൻ മുതൽ ബ്ലീച്ചിംഗ് വരെ നിരവധിയായ മാർഗ്ഗങ്ങൾ പല്ല് വെളുപ്പിക്കുന്നതിന് ഇന്ന് നിലവിലുണ്ട്. 
എന്നാൽ പല്ലിലെ നിറംമങ്ങിയതിന്റെ യഥാർത്ഥ കാരണം നോക്കി വെളുപ്പിക്കുന്നതിനുള്ള മാർഗ്ഗം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. സാധാരണയായി മൂന്ന് വിഭാഗങ്ങളാണ് പല്ല് വെളുപ്പിക്കുന്നതിനായുള്ളത്.

1. ദന്തരോഗവിദഗ്ദ്ധന്റെ നിയന്ത്രണത്തിലുള്ളത് (administered by your dentist)
2. വീട്ടിൽവച്ച് ഉപയോഗിക്കാൻ ദന്തരോഗവിദഗ്ദ്ധൻ വിതരണം ചെയ്തവ ഉപയോഗിച്ചുള്ളത് (dispensed by your dentist to use at home)
3. ദന്തരോഗവിദഗ്ദ്ധന്റെ നിർദേശപ്രകാരമല്ലാതെ വീട്ടിൽ നിർമ്മിച്ചതോ വാങ്ങിയതോ ആയവ ഉപയോഗിച്ചുള്ളത് (obtained over the counter or made at home without the oversight of your dentist)
ഇവയിൽ നിന്നും ഏതെങ്കിലുമൊരു മാർഗ്ഗം തിരഞ്ഞെടുക്കേണ്ടത് താഴെ പറയുന്ന ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.
• ഏത് തരത്തിലുള്ള പല്ലിലെ നിറവ്യത്യാസമാണ് നിങ്ങൾക്കുള്ളത്
• പല്ല് വെളുപ്പിക്കുന്നതിനായുള്ള ചികിത്സയുടെ ചെലവ്
• ചികിത്സാരീതി
• നിങ്ങളുടെ പ്രായം
• പല്ലുകളിൽ മുൻപ് ചെയ്തിട്ടുള്ള ചികിത്സകൾ (Fillings,crowns)

പല്ല് വെളുപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ(Teeth whitening methods)

1. ഇൻ ഓഫീസ് ട്രീറ്റ്മെന്റ് (In-office treatment)
ഡോക്ടറുടെ ക്ലിനിക്കിലോ ആശുപത്രിയിലോ ചെന്ന് ചികിത്സ സ്വീകരിക്കുന്ന രീതിയാണിത്. പെട്ടെന്ന് ഫലമുണ്ടാകുമെന്നതും, അത് ദീർഘകാലം നിലനിൽക്കുമെന്നതും ഈ ചികിത്സാരീതിയുടെ ഗുണഫലങ്ങളാണ്.ഈ ചികിത്സയ്ക്കായി വളരെ കുറച്ച് സമയം മാത്രമേ (an hour or a few visits) ചെലവഴിക്കേണ്ടതുള്ളൂ.  
ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ദ്രാവകരൂപത്തിലുള്ള വസ്തു പല്ലുകളിൽ പുരട്ടുന്നു. തുടർന്ന് പല്ലുകളിൽ പ്രകാശം പതിപ്പിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. പ്രക്രിയ വേഗത്തിലാക്കുന്നതിനാണ് പ്രകാശം പതിപ്പിക്കുന്നത്. മോണയിൽ കേടുപാടുള്ളവർക്ക് ഈ ചികിത്സാരീതിയാണ് നല്ലത്.

2. ദന്തരോഗവിദഗ്ദ്ധന്റെ നിയന്ത്രണത്തിൽ വീട്ടിൽ വെച്ചുള്ള ചികിത്സാരീതി

വീട്ടിൽ വെച്ചുതന്നെ ദന്തരോഗവിദഗ്ദ്ധന്റെ സഹായത്തോടെ പല്ല് വെളുപ്പിക്കുന്ന രീതിയാണിത്. പല്ലിൽ പതിപ്പിക്കാവുന്ന തരത്തിലുള്ള ഒരുതരം േ്രട ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. പല്ലുകൾക്ക് അനുസൃതമായ േ്രട ഉണ്ടാക്കുകയാണ് ആദ്യപടി. തുടർന്ന് ട്രേയിൽ ദ്രാവകരൂപത്തിലുള്ള വൈറ്റെനിംഗ് ജെൽ നിറച്ച് പല്ലിൽ സ്ഥാപിക്കുന്നു. ദിവസത്തിൽ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെ ട്രേ ഉപയോഗിക്കാൻ ഡോക്ടർ നിർദേശിച്ചേക്കാം.

പല്ല് വെളുപ്പിക്കുന്നതിനുള്ള വസ്തുക്കൾ (Teeth whitening products)

പല്ല് വെളുപ്പിക്കുന്നതിന് വിവിധതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഇന്ന് ലഭ്യമാണ്. എന്നാൽ മിക്ക ഉൽപ്പന്നങ്ങളിലും രാസവസ്തുക്കളുടെ സാന്നിദ്ധ്യം അമിതമായുള്ളതിനാൽ ഉപയോഗത്തിന് മുൻപായി ഡോക്ടറുടെ നിർദേശം തേടുന്നതാണ് നല്ലത്.
• ടൂത്ത്പേസ്റ്റുകൾ (Whitening toothpastes) : ക്രെസ്റ്റ് 3ഡി വൈറ്റ്, അഡ്വാൻസ് വൈറ്റ്, സൂപ്പർസ്മൈൽ തുടങ്ങി നിരവധിയായ വൈറ്റെനിംഗ് ടൂത്ത്പേസ്റ്റുകൾ കടകളിൽ ലഭ്യമാണ്. പല്ലുകളുടെ ഉപരിതലം വെളുപ്പിക്കുന്നതിന് മാത്രമേ മിക്ക ടൂത്ത്പേയ്സറ്റുകളും ഉപകരിക്കുകയുള്ളൂ. കൂടാതെ ഇവ ഉപയോഗിച്ച് ഫലം ലഭിക്കുവാനും കൂടുതൽ സമയമെടുക്കും. ബ്ലൂ കോവറൈൻ എന്ന രാസവസ്തു അടങ്ങിയ ടൂത്ത്പേയ്സ്റ്റുകൾ പെട്ടെന്ന് ഫലം തരുന്നതാണ്.

• വൈറ്റെനിംഗ് സ്ട്രിപ്സ് (Whitening strips) : പല്ലുകളിൽ പതിപ്പിക്കാവുന്ന രൂപത്തിലുള്ള പ്ലാസ്റ്റിക് നാടകളാണ് വൈറ്റെനിംഗ് സ്ട്രിപ്സ്. വളരെ ചെറിയ അളവ് ഹൈഡ്രജൻ പെറോക്സൈഡ് അടങ്ങിയ ഇവ ദിവസത്തിൽ ഒന്നോ രണ്ടോ തവണ പല്ലിൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്. വ്യത്യസ്ത രാസവസ്തുക്കളടങ്ങിയ വിവിധ കമ്പനികളുടെ സ്ട്രിപ്സുകൾ വിപണിയിൽ ലഭ്യമാണ്.

• ചാർക്കോൾ, വീട്ടിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ (Activated charcol and other home based methods) : ഇന്ന് വ്യാപകമായി് ഉപയോഗിക്കുന്ന വൈറ്റനിംഗ് ഉൽപ്പന്നമാണ് ചാർക്കോൾ. ചാർക്കോൾ പല്ലുകളെ വെളുപ്പിക്കാൻ സഹായിക്കുന്നതാണെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ലെങ്കിലും നിരവധിയാളുകൾ ഈ മാർഗ്ഗം പരീക്ഷിക്കാറുണ്ട്. ഇതുപോലെത്തന്നെ മറ്റ് പല ഉൽപ്പന്നങ്ങളും പല്ല് വെളുപ്പിക്കാൻ വീട്ടിൽ നിർമ്മിച്ച് ഉപയോഗിക്കാറുണ്ട്. ചാർക്കോൾ പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുൻപായി ഡോക്ടറുടെ നിർദേശം തേടുന്നത് നന്നായിരിക്കും.

പാർശ്വഫലങ്ങൾ

 
• ടീത്ത് സെൻസിറ്റിവിറ്റി (Teeth sensitivity)

വൈറ്റെനിംഗ് പ്രക്രിയയ്ക്ക് ശേഷം പല്ലുകളിൽ പുളിപ്പും തരിപ്പും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചിലസമയത്ത് ചികിത്സയുടെ ആദ്യഘട്ടത്തിലോ, ചിലപ്പോൾ രണ്ടാമത്തെ ഘട്ടത്തിലോ ആണ് ഇത് അനുഭവപ്പെടുക. പുളിപ്പ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയതോ സോഡിയം ഫ്ളൂറൈഡ് അടങ്ങിയതോ ആയ ദ്രാവകരൂപത്തിലുള്ള ഏതെങ്കിലും ഉൽപ്പന്നങ്ങൾ ഡോക്ടർ നിർദേശിച്ചേക്കാം. ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ പ്രശ്നം ഭേദമാകുന്നതാണ്.

• മോണയിൽ അസ്വസ്ഥത (Irritated gums)

വൈറ്റെനിംഗ് ചികിത്സയ്ക്ക് ശേഷം മോണയിൽ പഴുപ്പ് പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. വൈറ്റെൻ ചെയ്യാനുപയോഗിക്കുന്ന വസ്തുവുമായി മോണ സമ്പർക്കത്തിൽ വരുന്നതിന്റെ ഭാഗമായാണ് മോണയിൽ അസ്വസ്ഥതകൾ അനുഭവപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്കുശേഷം ഇത് ഭേദമാകുന്നതാണ്.

 

Avoid toothaches, cavities, and gum disease with these tips to keep teeth healthy

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH', 'contents' => 'a:3:{s:6:"_token";s:40:"JlGwKI0KAMdwMnIakTdNsWXgemGKJ7A1ZVJK8aJ3";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdental-health-news/919/best-practices-for-healthy-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH', 'a:3:{s:6:"_token";s:40:"JlGwKI0KAMdwMnIakTdNsWXgemGKJ7A1ZVJK8aJ3";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdental-health-news/919/best-practices-for-healthy-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH', 'a:3:{s:6:"_token";s:40:"JlGwKI0KAMdwMnIakTdNsWXgemGKJ7A1ZVJK8aJ3";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdental-health-news/919/best-practices-for-healthy-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('KXKQ6yVO3SCxosZLnmoSc0m53d6OBMlts9p8m6KH', 'a:3:{s:6:"_token";s:40:"JlGwKI0KAMdwMnIakTdNsWXgemGKJ7A1ZVJK8aJ3";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdental-health-news/919/best-practices-for-healthy-teeth";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21