×

ഇത് ജ്യോതി ധവാലെയുടെ കഥ

Posted By

IMAlive, Posted on May 3rd, 2019

This is the story of Jyothi Dhowla

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ജ്യോതിയുടേത് സിൻഡ്രേല്ല രാജകുമാരിയോട് സാമ്യമുള്ള ഒരു ബാല്യമായിരുന്നു. ഒരു യുദ്ധ വിമാന പൈലറ്റിന്റെ മകള്‍. പുറമെ നിന്നു നോക്കുന്നവർക്ക് ഭാഗ്യശാലി. പക്ഷെ യാഥാർഥ്യം മറ്റൊന്നായിരുന്നു. 

രണ്ടാനമ്മയുടെ കൊടുംക്രൂരതയും അവഗണനയും അവജ്ഞയും ഏറ്റുവാങ്ങിയ ബാല്യം. നിസ്സഹായനായ സ്വന്തം  അച്ഛനെ അദ്ദേഹത്തിന്റെ ജീവിതാവസാനം വരെ ദൂരെ നിന്നു സ്നേഹിക്കാൻ വിധിക്കപ്പെട്ട ഒരു മകൾ. ജന്മം കൊടുത്ത അമ്മയോട് പൊരുത്തപ്പെടാനാവാതെ ജീവിതത്തിന്റെ താളം തെറ്റിയ ഒമ്പതാം ക്‌ളാസ്സുകാരി.

ഈ തീരാദുരന്തങ്ങൾക്കിടയിലും അവൾ സ്വപ്‌നങ്ങൾ സൂക്ഷിച്ചുവെച്ചു. അച്ഛനെപ്പോലെ ഒരു യുദ്ധ വിമാന പൈലറ്റ് ആവണമെന്നായിരുന്നു അവളുടെയും ആഗ്രഹം. പക്ഷെ അച്ഛന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വീണു പരുക്കേറ്റത് പലതരം വൈകല്യങ്ങൾക്കു കാരണമായി. കേൾവിയെയും സംസാരശേഷിയെയും അത് സാരമായി ബാധിച്ചു. അപകടം മൂലമോ, ചെറുപ്പത്തിൽ അടിച്ചേൽപ്പിച്ച ശാരീരിക പീഡനങ്ങൾ മൂലമോ ഉണ്ടായ വൈകല്യങ്ങൾ മൂലം ജ്യോതിക്ക് പൈലറ്റ് ആകണമെന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. 

സ്നേഹവും കരുണയും സുരക്ഷിതത്വവും  നിഷേധിക്കപ്പെട്ട ജീവിതത്തിൽ കൈത്താങ്ങായി ഒരാൾ വന്നപ്പോൾ അവൾ മറ്റൊന്നും ചിന്തിക്കാതെ ആ കൈകളിലേക്ക് തെന്നി വീണു, ഒളിഞ്ഞിരുന്ന ചതി മനസ്സിലാക്കാതെ. കാമഭ്രാന്തനായ ഭർത്താവ് അവളെ നിരന്തരം പീഡനങ്ങൾക്ക് ഇരയാക്കി. വിവാഹം എന്ന ഉടമ്പടി മുതലെടുത്ത അയാൾ സകല മര്യാദകളും ലംഘിച്ച് അവളെ ബലാത്സംഗത്തിന് ഇരയാക്കി. ഗർഭനിരോധന ഉറ ഇടാൻ അയാൾ വിസമ്മതിച്ചു. ആദ്യത്തെ പ്രാവശ്യം ഗർഭം ധരിച്ചപ്പോൾ അവൾ വളരെയധികം സന്തോഷിച്ചു. പക്ഷ അയാൾ നിർബന്ധപൂർവം അലസിപ്പിച്ചു. ഒന്നല്ല, മൂന്ന് പ്രാവശ്യം അവൾ ഗർഭം ധരിച്ചു. മൂന്ന് പ്രാവശ്യവും വ്യത്യസ്ത ആശുപത്രികളിൽ ഭർത്താവിന്റെ കടുംപിടുത്തത്തിനു വഴങ്ങി അവൾ ഗർഭഛിദ്രം ചെയ്തു. അപമാനവും, ഭയവും, ലജ്ജയും, തന്നോട് തന്നെ വെറുപ്പും തോന്നി അവൾ ആ ആശുപത്രി റിപ്പോർട്ടുകളെല്ലാം നശിപ്പിച്ചു.

നാലാമത്തെ പ്രാവശ്യം ഗർഭം ധരിച്ചപ്പോൾ, അവൾ മൂന്നാം മാസത്തിൽ ഭർത്താവിന്റെ നിർബന്ധത്തിനു വഴങ്ങി വീണ്ടും ആശുപത്രിയിൽ ചെന്നു. പക്ഷ റിപ്പോർട്ട് വന്നപ്പോൾ അവൾ പകച്ചു പോയി. എയ്ഡ്സ് എന്ന മാരകരോഗം അവളെ പിടികൂടിയിരിക്കുന്നു. മുമ്പെങ്ങോ ഗർഭച്ചിദ്ര പ്രക്രിയയിൽ നടന്ന രക്തപ്പകർച്ചയ്ക്കിടയിൽ സംഭവിച്ചതാണത്. മുമ്പത്തെ ബ്ലഡ് റിപ്പോർട്ടുകളെല്ലാം നശിപ്പിച്ചു കഴിഞ്ഞത് കൊണ്ട് നിയമ സാധ്യതകളും അവളുടെ മുന്നിൽ അടഞ്ഞു. അവൾ ഒരു പൂർണ ആരോഗ്യവാനായ ആൺ കുഞ്ഞിന് ജന്മം നൽകി. ഭാഗ്യവശാൽ അവന് എയ്ഡ്സ് ഇല്ലായിരുന്നു. ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾ അവളെ ഉപേക്ഷിച്ചു കാമുകിയെ വിവാഹം കഴിക്കുകയാണെന്ന തീരുമാനം അറിയിച്ചു. കുട്ടിയെ അവൾക്കു വിട്ടു കൊടുത്തില്ല. വിധി ആവർത്തിക്കുന്നത് പോലെ ആ കുഞ്ഞ് രണ്ടാനമ്മയോടു കൂടി ജീവിക്കുന്നു, സ്വന്തം അമ്മ കൺവെട്ടത്തിലുണ്ടെന്ന സത്യം അറിയാതെ. 

ജ്യോതിയുടെ മുന്നിൽ ജീവിക്കാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ല - സാമ്പത്തികമായോ മാനസികമായോ പിന്തുണ കൊടുക്കാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല. ജീവിതം വഴിമുട്ടിയപ്പോൾ അവൾ പൊരുതി ഒരു ഐ റ്റി കമ്പനിയിൽ ജോലി നേടിയെടുത്തു. അക്കാലത്താണ് ഓൺലൈൻ ചാറ്റ് റൂമിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. പൂർണ ആരോഗ്യവാനായ ഒരു നല്ല ചെറുപ്പക്കാരൻ. ആ കാരണത്താൽ തന്നെ ജ്യോതി പലവട്ടം അയാളുടെ പ്രേമാഭ്യർത്ഥന നിരസിച്ചു. പക്ഷെ വിവേക് പിന്മാറാൻ തയാറായിരുന്നില്ല. അച്ഛൻ മരിച്ചപ്പോളും മറ്റു പ്രതിസന്ധികളിലും നല്ല സുഹൃത്തായി, കൈത്താങ്ങായി, ആശ്വാസമായി അവളോടൊപ്പം അയാൾ നിന്നു. അതിനായി ദുബായിൽ നിന്നും യാത്ര ചെയ്തു, പലവട്ടം. 

കല്യാണ വിഷയം അവതരിപ്പിച്ചപ്പോൾ വിവേകിന്റെ വീട്ടുകാർ സ്വാഭാവികമായും എതിർത്തു. ഒരു കുഴപ്പവും ഇല്ലാത്ത മകൻ, എയ്ഡ്സ് ബാധിതയും വിവാഹമോചിതയും ആയ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനോട് അവർക്കു പൊരുത്തപ്പെടാനായില്ല. പക്ഷെ വിവേകിന്റെ നിർബന്ധത്തിനു വഴങ്ങി അവർ സമ്മതിച്ചു. മറ്റേത് അസുഖങ്ങളെ പോലെയും എയ്ഡ്സും മരുന്നുകൾ കൊണ്ട് ഭേദമാക്കാൻ കഴിയുന്ന അസുഖമാണെന്ന് അവർക്കു ബോധ്യപ്പെട്ടപ്പോൾ അവർ അവളെ പൂർണ ഹൃദയത്തോടെ സ്വീകരിച്ചു. മകന്റെ സന്തോഷത്തിൽ ഇന്ന് അവർ അഭിമാനിക്കുന്നു. രണ്ടാം വിവാഹം ജ്യോതിയ്ക്കു രണ്ടാം ജന്മമാണ്. ഇപ്പോൾ അവൾ സന്തോഷവതിയാണ്, ഉന്മേഷവതിയാണ്. കുടുംബത്തിലേവർക്കും പ്രിയപ്പെട്ടവളാണ്. എയ്ഡ്സ് എന്ന രോഗം മൂലമോ മറ്റൊരു കാരണത്താലോ യാതൊരു വിധ വിവേചനവും അവൾ നേരിടുന്നില്ല. 

ആത്മവിശ്വാസം വ്യക്തി ജീവിതത്തെപോലെ അവളുടെ തൊഴിൽ മേഖലയിലും നാഴികക്കല്ലായി. ഇന്നവൾ ബ്ലാക് സ്വാൻ എന്റർടൈൻമെന്റിൽ പിആർ/ ക്രിയേറ്റീവ്/ സോഷ്യൽ മീഡിയ എന്ന മേഖലയുടെ തലപ്പത്ത് സേവനം അനുഷ്ഠിക്കുന്നു. ജ്യോതിയും ടീമും ദൂരദർശനുവേണ്ടി ഒരുക്കുന്ന സ്ത്രീ ശക്തി എന്ന പരിപാടി സാമൂഹിക മൂല്യം കാരണം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്.  

സ്വന്തം അനുഭവം ആവേശമാക്കിയ ജ്യോതി മറ്റനേകം പേർക്ക് ഇന്ന് പ്രചോദനമാണ്. എയ്ഡ്സ് രോഗികൾക്കായി അവൾ സജീവമായി പ്രവർത്തിക്കുന്നു. ഒട്ടനേകം സന്നദ്ധ സംഘടനകളുടെ അംബാസ്സഡറാണ്.  

വിവേകിന്റെ കുടുംബത്തിന്റെ പിന്തുണ അവളുടെ വലിയ ശക്തിയാണ്. തിക്തമായ അനുഭവങ്ങളില്‍ നിന്നു നേടിയെടുത്ത കരുത്ത് ഇന്ന് ആർക്കും തകർക്കാനാവാത്ത ഒരു വൻശക്തിയാണ്, ലോകത്തിനു തന്നെ മാർഗദർശിയായ  കാരുണ്യവും, സ്നേഹവും, സഹാനുഭൂദിയുമാണ്. "എയ്ഡ്സ് സാധാരണ രോഗം മാത്രമാണ്. നിരന്തരമായ അവബോധത്തിലൂടെയും, ഇടപെടലിലൂടെയും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുക എന്നത് വളരെ പ്രധാനമാണ്. അത് സമൂഹത്തെ സ്നേഹിക്കുന്ന, മനുഷ്യരെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കർത്തവ്യമാണ്." ജ്യോതി ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒരു ശബ്ദമാണ്. ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എയ്ഡ്സ് സംബന്ധമായ സംശയങ്ങൾക്കും, ആശയ വിനിമയങ്ങൾക്കും ജ്യോതിയെ ബന്ധപ്പെടാം. 

നിരന്തരം പിന്തുടർന്ന വിധിയെ തോൽപ്പിച്ചു ജീവിക്കുന്ന ഒരു പോരാളി, അതാണ് ജ്യോതി.

Story and Image courtesy to Yourstory

jyoti dhawale :on being HIV Postive and living a full life

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8', 'contents' => 'a:3:{s:6:"_token";s:40:"MlhObFC6UEXKGOfvfpheNTADY0uN53RnrQH4lHv7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-breakout/345/this-is-the-story-of-jyothi-dhowla";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8', 'a:3:{s:6:"_token";s:40:"MlhObFC6UEXKGOfvfpheNTADY0uN53RnrQH4lHv7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-breakout/345/this-is-the-story-of-jyothi-dhowla";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8', 'a:3:{s:6:"_token";s:40:"MlhObFC6UEXKGOfvfpheNTADY0uN53RnrQH4lHv7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-breakout/345/this-is-the-story-of-jyothi-dhowla";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('lXlD71VYbCyVVGYQUd7Z1pwySw5IBFMPNFfhrPT8', 'a:3:{s:6:"_token";s:40:"MlhObFC6UEXKGOfvfpheNTADY0uN53RnrQH4lHv7";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-breakout/345/this-is-the-story-of-jyothi-dhowla";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21