×

ദീർഘകാലരോഗങ്ങൾ ബാധിച്ചവരിരെ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്, എന്തുകൊണ്ട്?

Posted By

IMAlive, Posted on March 26th, 2019

Battling Chronic Illness and Depression

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ദീർഘകാല രോഗങ്ങള്‍ ബാധിച്ചവര്‍ വളരെപെട്ടെന്ന് വിഷാദരോഗത്തിന് അടിമകളാകാറുണ്ട. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികളുടെ മൂന്നിലൊന്നും വിഷാദം ബാധിച്ചവരാണ് എന്ന് കണക്കാക്കപ്പെടുന്നു.

അസുഖം ഒരു വ്യക്തിയുടെ ചലനാത്മകതെയും സ്വാതന്ത്ര്യത്തെയും ബാധിക്കും. കൂടാതെ ഒരു വ്യക്തി ജീവിക്കുന്ന രീതിയേയും അയാളുടെ ആത്മവിശ്വാസത്തേയും മറ്റുള്ളവരുമായി ഇടപഴകാനുള്ള കഴിവിനെയും ഒക്കെ ഇത്തരം അസുഖങ്ങൾ ബാധിക്കും. ഈ മാറ്റങ്ങൾ സമ്മർദവും നിരാശയും സങ്കടവും രോഗികൾക്ക് സമ്മാനിക്കുന്നത് സാധാരണമാണ്.

ചില കേസുകളിൽ, വിട്ടുമാറാത്ത അസുഖം ഉണ്ടാകുന്നത് ക്ലിനിക്കൽ ഡിപ്രഷന്‍ എന്ന വളരെ ഗൗരവപൂർണ്ണമായ വിഷാദാവസ്ഥയിലേക്ക് നയിക്കാറുണ്ട്. ചികിത്സയിലൂടെ പൂർണ്ണമായും പരിഹരിക്കാവുന്ന ഒരു അവസ്ഥയാണ് ക്ലിനിക്കൽ ഡിപ്രെഷൻ. ഡോക്ടറും  രോഗിയും പരസ്പരം സംസാരിച്ചശേഷം, അസുഖത്തിന്റെ ഭാഗമായുള്ള മാനസിക സമ്മർദ്ദത്തിന്റെ ലഘുവായ ലക്ഷണങ്ങള്‍ മാത്രമേയുള്ളോയെന്നും അതോ കൂടുതൽ ചികിത്സയോ ആന്റിഡിയോപ്രസന്റുകളോ വേണ്ട രീതിയിൽ ലക്ഷണങ്ങൾ പുരോഗമിച്ചിട്ടുണ്ടോ എന്നും തീരുമാനിക്കേണ്ടതാണ്.

വിഷാദത്തിന് കാരണമാകുന്ന ദീർഘകാല രോഗങ്ങൾ ഏതൊക്കെ?

ഏതെങ്കിലും ഒരു ദീർഘകാലരോഗത്തോടൊപ്പം വിഷാദരോഗം ഉണ്ടാകാം, എന്നാൽ രോഗാവസ്ഥ കൂടുതൽ ഗുരുതരമാവുകയും രോഗിയുടെ ജീവിതത്തിൽ കൂടുതൽ തകരാറുകൾ ഉണ്ടാകുകയും ചെയ്താൽ അപകടസാധ്യത വർദ്ധിക്കും.

വിട്ടുമാറാത്ത അസുഖം മൂലം ഉണ്ടാകുന്ന വിഷാദരോഗം, രോഗത്തോടൊപ്പം വഷളാകുന്നു. വേദന, വൈകല്യം, സാമൂഹ്യ ഒറ്റപ്പെടൽ എന്നിവക്ക് രോഗം  കാരണമാകുമ്പോൾ വിഷാദരോഗം വരാനുള്ള സാധ്യത വർധിക്കുന്നു. വേദന, ക്ഷീണം, സന്ദേഹം എന്നിവ വിഷാദരോഗം വർധിപ്പിക്കുന്നു. അതു പിന്നീട് അവരുടെ സമൂഹവുമായുള്ള ഇടപഴകൽ കുറയുന്നതിന് കാരണമാകും.

വിഷാദരോഗവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾ:

1. ഹൃദയാഘാതം: 40% -65%

2. കൊറോണറി ആർട്ടറി തകരാറുകൾ  (ഹൃദയാഘാതമില്ലാതെ): 18% -20%

3. പാർക്കിൻസൺസ് രോഗം: 40%

4. മൾട്ടിപ്പിൾ സ്ക്ലിറോസിസ്: 40%

5. സ്ട്രോക്ക്: 10% മുതൽ 27% വരെ

6. ക്യാൻസർ: 25%

7. പ്രമേഹം: 25%

വിഷാദരോഗം എങ്ങിനെ ചികിൽസിക്കാം?

നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ബുദ്ധിമുട്ടുകളും, ആത്മഹത്യാ സാധ്യത കുറയ്ക്കും. ദീർഘകാല രോഗാവസ്ഥയിൽ വിഷാദരോഗത്തിനുള്ള ചികിത്സയും തേടുന്നത് രോഗികളുടെ മൊത്തത്തിലുള്ള ആരോഗ്യനില മെച്ചപ്പെടുത്തും. പഴയ ജീവിത നിലവാരത്തിലേക്ക് തിരിച്ചുവരാനും, അവരുടെ രോഗത്തിനുള്ള ചികിത്സ വിജയകരമായി പൂർത്തിയാക്കാനും സഹായിക്കും. 

ചില കേസുകളിൽ, ദീർഘകാല രോഗങ്ങളുടെ മെച്ചപ്പെട്ട ചികിത്സ അതുമൂലമുണ്ടായ വിഷാദരോഗത്തെയും അതിന്റെ ലക്ഷണങ്ങളെയും കുറയ്ക്കും. അങ്ങനെയെങ്കിൽ, വിഷാദരോഗത്തിന് പ്രത്യേക ചികിത്സ എടുക്കേണ്ടതില്ല. ചില മരുന്നുകൾ വിഷാദത്തിനു കാരണമാകും; ഈ സന്ദർഭങ്ങളിൽ, ചെയ്യേണ്ടത് ആ പ്രത്യേക മരുന്നുകൾ കുറയ്ക്കുകയോ അല്ലെങ്കിൽ ഒഴിവാക്കുകയോ ചെയ്യുക എന്നതാണ്. എന്നിരുന്നാലും, വിഷാദം ഒരു പ്രത്യേക പ്രശ്നമായതിനാൽ, അതിന് ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായം തേടാൻ മറക്കരുത്.

വിഷാദരോഗത്തിന്റെ ചികിത്സയുടെ വിജയം - മറ്റേതെങ്കിലും ചികിത്സ പോലെ തന്നെ - ഉറപ്പുപറയാൻ സാധിക്കില്ല, പക്ഷെ വിഷാദരോഗത്തിന് ചികിത്സിക്കുന്ന മിക്കവാറും ആളുകൾക്കും ചികിത്സകൊണ്ട് ഫലമുണ്ടാകാറുണ്ട്. ആന്റിഡിപ്രസന്റ് മരുന്നും സൈക്കോതെറാപ്പിയും ("ടോക്ക് തെറാപ്പി") ഒന്നിച്ചാവുമ്പോൾ രോഗമുക്തി വേഗവും പൂർണ്ണവുമാണ്. വിഷാദരോഗം ചികിത്സിക്കുന്നതിന് അനവധി മരുന്നുകൾ ലഭ്യമാണ്. ഈ മരുന്നുകൾ എങ്ങനെയാണ് നമ്മെ സഹായിക്കുന്നത് എന്ന് പൂർണ്ണമായി ഇപ്പോഴും നമുക്ക് അറിയില്ല എങ്കിലും വിഷാദരോഗം ഉണ്ടാക്കുന്ന മസ്തിഷ്കത്തിലെ ചില രാസവസ്തുക്കളെ ഇത് ബാധിക്കുന്നു എന്നാണ് വൈദ്യലോകത്തിന്റെ വിശദീകരണം.

സൈക്കോതെറാപ്പി, അല്ലെങ്കിൽ "തെറാപ്പി" എന്നത് വിഷാദരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പലതരം സാങ്കേതികതകളെ പൊതുവിൽ പറയുന്ന പേരാണ്. ലൈസൻസുള്ള പ്രൊഫഷണലുകൾ വിഷാദരോഗികളോട് സംസാരിക്കുന്നതും രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ഉതകുന്ന നിർദ്ദേശങ്ങൾ നല്കുന്നതും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.

പെരുമാറ്റങ്ങൾ, വികാരങ്ങൾ, ആശയവിനിമയം എന്നിങ്ങനെ വിഷാദത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. വിഷാദരോഗത്തിന് കാരണമാകുന്ന പ്രധാന പ്രശ്നങ്ങൾ, അസുഖം, കുടുംബത്തിലെ മരണം, ജോലി നഷ്ടപ്പെടൽ അല്ലെങ്കിൽ വിവാഹമോചനം തുടങ്ങിയവയെക്കുറിച്ച് മനസിലാക്കുകയും തിരിച്ചറിയുകയും ചെയ്യുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനോ നിലവിലുള്ള അവസ്ഥയെ മെച്ചപ്പെടുത്താനോ കഴിയും. ജീവിതത്തിൻ മേലുള്ള നിയന്ത്രണവും ആനന്ദവും അതുവഴി നമുക്ക് വീണ്ടെടുക്കാൻ സാധിക്കും, ഇതിന് ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടാൻ ഒരിക്കലും വൈകരുത്.

For millions of people, chronic illnesses and depression are facts of life

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L', 'contents' => 'a:3:{s:6:"_token";s:40:"pI8qXK7K9EdSLXaCXgcCHvRQpIuqcPVp6tvIR3C9";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsdisease-news/543/battling-chronic-illness-and-depression";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L', 'a:3:{s:6:"_token";s:40:"pI8qXK7K9EdSLXaCXgcCHvRQpIuqcPVp6tvIR3C9";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsdisease-news/543/battling-chronic-illness-and-depression";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L', 'a:3:{s:6:"_token";s:40:"pI8qXK7K9EdSLXaCXgcCHvRQpIuqcPVp6tvIR3C9";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsdisease-news/543/battling-chronic-illness-and-depression";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('awMm80dt2ZOAo0IRdw2a9VeUhTvGoJa1QNIJLl7L', 'a:3:{s:6:"_token";s:40:"pI8qXK7K9EdSLXaCXgcCHvRQpIuqcPVp6tvIR3C9";s:9:"_previous";a:1:{s:3:"url";s:82:"http://www.imalive.in/newsdisease-news/543/battling-chronic-illness-and-depression";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21