×

ആന്‍ജിയോപ്ലാസ്റ്റിയോ ബൈപ്പാസോ? സംശയിക്കരുത്, ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതായിരിക്കണം തീരുമാനം

Posted By

IMAlive, Posted on April 10th, 2019

Coronary artery disease Angioplasty or bypass surgery

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Edited by: IMAlive Editorial Team of Doctors

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉണ്ടാകുമ്പോൾ പലർക്കും തോന്നുന്ന സംശയമാണ് ആൻജിയോപ്ലാസ്റ്റി എന്ന ചെലവു കുറഞ്ഞതും സൗകര്യമുള്ളതുമായ സംവിധാനമുള്ളപ്പോൾ എന്തിനാണ് ബൈപ്പാസ് ശസ്ത്രക്രിയ ചെയ്യുന്നതെന്ന്. ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസും തമ്മിലുള്ള വ്യത്യാസവും അവയുടെ രണ്ടിന്റേയും സാഹചര്യങ്ങളും പലർക്കും വ്യക്തമായി അറിയില്ലെന്നതാണ് ഇത്തരമൊരു സംശയത്തിന്റെ കാരണം. 

ഹൃദയധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ആൻജിയോപ്ലാസ്റ്റിയോ ബൈപ്പാസ് ശസ്ത്രക്രിയയോ ആവശ്യമായി വരുന്നത്. ചെറുതോ വലുതോ ആയ ഹൃദയസ്തംഭനമാണ് പലപ്പോഴും ഹൃദ്രോഗത്തിന്റെ സൂചന നൽകുന്നത്. നേരിയ നെഞ്ചുവേദനയാണ് അനുഭവപ്പെടുന്നതെങ്കിൽ അത് ചെറിയതോതിലുള്ള തടസ്സങ്ങൾ മാത്രമായിരിക്കും ഹൃദയധമിനികളിൽ സൃഷ്ടിച്ചിട്ടുണ്ടാകുക. കൃത്യവും നിരന്തരവുമായ പരിശോധനകളിലൂടെയും ഇത് നേരത്തേ നിർണയിക്കാനാകും. അതേസമയം ഹൃദയാരോഗ്യം സംബന്ധമായ പരിശോധനകൾ ചെയ്യാത്തവർക്കാണ് പലപ്പോഴും ഒരു നിമിഷത്തിലെത്തുന്ന ഹൃദയസ്തംഭനത്തിലൂടെ ജീവൻ വെടിയേണ്ടിവരുന്നത്.

ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസ്സങ്ങളുടെ അളവും സ്വഭാവവും പരിഗണിച്ചാണ് ആൻജിയോപ്ലാസ്റ്റിയാണോ ബൈപ്പാസാണോ നല്ലതെന്ന് ഡോക്ടർമാർ തീരുമാനിക്കുന്നത്. ഈ രോഗനിർണയ സംവിധാനമാണ് ആൻജിയോഗ്രാം എന്ന് അറിയപ്പെടുന്നത്. രക്തയോട്ടം പൂർണമായും തടസ്സപ്പെടുത്താത്ത ഒന്നോ രണ്ടോ ബ്ലോക്കുകൾ മാത്രമാണ് ധമനികളിലുള്ളതെങ്കിൽ ഡോക്ടർമാർ പലപ്പോഴും ആൻജിയോപ്ലാസ്റ്റി മാത്രമേ നിർദ്ദേശിക്കുകയുള്ളു. അതേസമയം ഒന്നിലേറെ ബ്ലോക്കുകൾ പല ധമിനികളിലായി കാണപ്പെട്ടാൽ ബൈപ്പാസ് മാത്രമാണ് അതു പരിഹരിക്കാനുള്ള മാർഗം. 

ആൻജിയോപ്ലാസ്റ്റിയിൽ പ്രധാനമായും ചെയ്യുന്നത് ധമിനികളിൽ സ്റ്റെന്റ് എന്ന ഉപകരണം ഘടിപ്പിച്ച് രക്തയോട്ടം സുഗമമാക്കുകയാണ്. ഇതിന് മറ്റ് ശസ്ത്രക്രിയകൾ പോലെ സങ്കീർണമായ നടപടിക്രമങ്ങളില്ലതാനും. ധമനികളിൽ കൊഴുപ്പടിഞ്ഞിട്ടുള്ള ഭാഗങ്ങളിലാണ് സ്റ്റെന്റിടുന്നത്. ലോക്കൽ അനസ്തീഷ്യ മാത്രം മതിയാകും ഈ പ്രക്രിയക്ക്. ഒന്നോ രണ്ടോ ദിവസം ആശുപത്രിയിൽ കിടന്നാൽ മതി. സ്റ്റെന്റിന്റെ വിലയാണ് ആൻജിയോപ്ലാസ്റ്റിയിലെ പ്രധാന ചെലവ്. 

അതേസമയം ഹൃദയം തുറന്നു ചെയ്യുന്നതാണ് ബൈപ്പാസ് ശസ്ത്രക്രിയ. രക്തധമിനികളിൽ ഒട്ടേറെ ഇടങ്ങളിൽ തടസ്സം ഉണ്ടാകുകയും അവയുടെ കാഠിന്യം കൂടുതലാകുകയും ചെയ്യുമ്പോഴാണ് ബൈപ്പാസ് ശസ്ത്രക്രിയ വേണ്ടിവരുന്നത്. കൊഴുപ്പടിഞ്ഞ് ബ്ലോക്കായ ഭാഗത്തെ 'ബൈപ്പാസ്' ചെയ്ത് സമാന്തരമായി ധമിനികൾ വച്ചുപിടിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ശസ്ത്രക്രിയക്ക് വിധേയരാകുന്നവരിൽ നിന്നുതന്നെയാണ് ഇതിനാവശ്യമായ രക്തക്കുഴലുകൾ എടുക്കുന്നത്. സങ്കീർണമായ നടപടിക്രമങ്ങളും കൂടുതൽ ദിവസം ആശുപത്രിവാസവും ബൈപ്പാസിന് അത്യാവശ്യമാണ്. 

ആൻജിയോപ്ലാസ്റ്റി മൂലം ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്നു വരുമ്പോഴാണ് ഡോക്ടർമാർ ബൈപ്പാസ് ശസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. ആൻജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്തിട്ടുണ്ടെങ്കിലും രോഗം മുന്നോട്ടുപോകുന്ന സ്ഥിതിയിലോ പ്രായമാകുന്തോറുമോ കൂടുതൽ ബ്ലോക്കുകൾ ഹൃദയധമിനികളിൽ ഉണ്ടായെന്നു വരാം. ജീവിതശൈലിയിൽ വ്യത്യാസം വരുത്തുകയാണ് ഇതിനെ പ്രതിരോധിക്കാന്‍ അത്യാവശ്യം ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, പുകവലി പൂർണമായും നിറുത്തൽ, ഭാരം കുറയ്ക്കൽ തുടങ്ങിയവയൊക്കെ പാലിക്കണം. ഒപ്പം പ്രമേഹം, രക്താദിസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയവ നിയന്ത്രിക്കുന്നതിനായി കൃത്യമായി ദീർഘകാലം മരുന്നുകളും കഴിക്കണം. ഇതൊന്നുമില്ലാതെ ആൻജിയോപ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്തതുകൊണ്ടുമാത്രം രോഗം മാറണമെന്നില്ല. 

ആൻജിയോ പ്ലാസ്റ്റിക്കുശേഷവും ബ്ലോക്കുകൾ പ്രത്യക്ഷപ്പെട്ടാൽ ആൻജിയോഗ്രാം പരിശോധിച്ച് വീണ്ടും ആൻജിയോ പ്ലാസ്റ്റിയോ ബൈപ്പാസോ ചെയ്യേണ്ടിവരും. ബൈപ്പാസിനുശേഷമാണ് വീണ്ടും ബ്ലോക്കുകൾ ഉണ്ടാകുന്നതെങ്കിൽ ആൻജിയോപ്ലാസ്റ്റിയാണ് ചെയ്യേണ്ടത്. പക്ഷേ, സാധാരണ ആൻജിയോപ്ലാസ്റ്റിയേക്കാൾ ഇതിന് ചെലവ് കൂടുതലായിരിക്കും. 

ആധുനികകാലത്ത് വേദനരഹിതമായും കൂടുതൽ സുരക്ഷിതമായും ശസ്ത്രക്രിയകൾ സാധ്യമാണെന്നിരിക്കെ, ബൈപ്പാസ് ശസ്ത്രക്രിയ ആവശ്യമായി വരുന്നവർ അത് ചെയ്യുകതന്നെ വേണം. ശസ്ത്രക്രിയയെ ഭയന്ന് കൂടുതൽ പ്രശ്‌നങ്ങൾ വകരുത്തിവയ്‌ക്കേണ്ടതില്ലെന്നു തന്നെയാണ് ഡോക്ടർമാർ പറയുന്നത്.

അതിലെല്ലാമുപരി ആരോഗ്യമുള്ള ഹൃദയത്തിനായി, പ്രമേഹവും രക്തസമ്മർദ്വും കൊളസ്‌ട്രോളും പോലുള്ള നിശ്ശബ്ദ കൊലയാളികളെ അകറ്റി നിറുത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്.

കടപ്പാട് : Dr Madhu Sreedharan, Heart Specialist

Angioplasty or bypass surgery? Which is best when cholesterol-laden plaque narrows a coronary artery. Listen to your Doctor

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA', 'contents' => 'a:3:{s:6:"_token";s:40:"7Dx9dUzLPGzJo7wVt5HE7xyKRMp4aI6BEsYYGNqu";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newsdisease-news/559/coronary-artery-disease-angioplasty-or-bypass-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA', 'a:3:{s:6:"_token";s:40:"7Dx9dUzLPGzJo7wVt5HE7xyKRMp4aI6BEsYYGNqu";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newsdisease-news/559/coronary-artery-disease-angioplasty-or-bypass-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA', 'a:3:{s:6:"_token";s:40:"7Dx9dUzLPGzJo7wVt5HE7xyKRMp4aI6BEsYYGNqu";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newsdisease-news/559/coronary-artery-disease-angioplasty-or-bypass-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('6bbPgffSBcaluRgiyqxlQGgSeOKsXo1tVFYXFndA', 'a:3:{s:6:"_token";s:40:"7Dx9dUzLPGzJo7wVt5HE7xyKRMp4aI6BEsYYGNqu";s:9:"_previous";a:1:{s:3:"url";s:96:"http://www.imalive.in/newsdisease-news/559/coronary-artery-disease-angioplasty-or-bypass-surgery";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21