×

ഹൃദ് രോഗ പരിശോധനകൾ

Posted By

IMAlive, Posted on September 25th, 2019

Tests for diagnosing heart conditions

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഹൃദയത്തിന്റെ അവസ്ഥയെപ്പറ്റി ബാഹ്യപരിശോധനയിൽ കണ്ടുപിടിക്കാനാവാത്ത വിവരങ്ങൾ  നൽകുകയും , ഏറ്റവും അനുയോജ്യമായ ചികിത്സ (ചികിത്സകൾ) കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്ന പരിശോധനകളാണ് ഹാർട്ട് ടെസ്റ്റുകൾ. ഏതൊക്കെയാണ് പ്രധാനപ്പെട്ട ഹാർട്ട് ടെസ്റ്റുകൾ എന്ന് നോക്കാം.

ആൻജിയോഗ്രാഫി:

കൊറോണറി ആൻജിയോഗ്രാഫിയിൽ ഒരു  ചെറിയ ട്യൂബ് കാലിലോ ,കയ്യിലോ ഉള്ള ഒരു ധമനിയിലേക്ക് പ്രവേശിപ്പിക്കുകയും ഹൃദയത്തിനടുത്തുള്ള കൊറോണറി ധമനികളിലേക്ക് അതിനെ എത്തിക്കുകയും ചെയ്യും . തുടർന്ന് രക്തപ്രവാഹത്തിലേക്ക് കത്തീറ്റർ വഴി ഒരു പ്രത്യേക തരം ചായം കുത്തിവയ്ക്കുന്നു. ഈ ചായം  ഹൃദയത്തിന്റെയും കൊറോണറി ധമനികളുടെയും എക്സ്-റേ ചിത്രങ്ങൾ എടുക്കുമ്പോൾ അവയെ വ്യക്തമായി എടുത്തുകാട്ടുന്നു . ഇതാണ് ആൻജിയോഗ്രാഫി.

ആംബുലേറ്ററി ബ്ലഡ് പ്രഷർ മോണിറ്ററിങ് :

 24 മണിക്കൂർ നേരത്തേക്ക് ഒരു  ബ്ലഡ് പ്രഷർ  യൂണിറ്റ് ധരിച്ചുകൊണ്ട് കൃത്യമായി രക്തസമ്മർദ്ദം രേഖപ്പെടുത്തുകയും  ഹൃദയമിടിപ്പ് അളക്കുകയും ചെയ്യുന്നതാണ്  ആംബുലേറ്ററി ബ്ലഡ് പ്രഷർ മോണിറ്ററിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

എക്കോകാർഡിയോഗ്രാം (എക്കോ) പരിശോധനകൾ :

 ഹൃദയത്തിന്റെ ഘടനയെക്കുറിച്ചും  ഹൃദയവും വാൽവുകളും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പഠിക്കാനായി ഈ പരിശോധന ശബ്ദ തരംഗങ്ങൾ ഉപയോഗിക്കുന്നു. ഒരു പ്രോബ് (വിവരശേഖരണത്തിനായി ഉപയോഗിക്കുന്ന മൂർച്ചയില്ലാത്ത  അറ്റമുള്ള നേർത്ത വഴക്കമുള്ള ട്യൂബ്) ശബ്ദ തരംഗങ്ങൾ അയയ്ക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നു, ഇത് കമ്പ്യൂട്ടറിൽ  ഹൃദയത്തിന്റെ ചലിക്കുന്ന ചിത്രം സൃഷ്ടിക്കുന്നു .

പ്രത്യേക എക്കോ ടെസ്റ്റുകൾ:

1. ഡോബുട്ടാമൈൻ സ്ട്രെസ് എക്കോകാർഡിയോഗ്രാം : വ്യായാമം ചെയ്യുമ്പോൾ ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്താൻ ഒരു ഡോബുട്ടാമൈൻ സ്ട്രെസ് എക്കോകാർഡിയോഗ്രാം ഉപയോഗിക്കുന്നു. ഇതിൽ രണ്ട് സ്കാനുകളാണുള്ളത് : ഒന്ന്  വിശ്രമിക്കുമ്പോൾ മറ്റൊന്ന് സമ്മർദ്ദത്തിലായിരിക്കുമ്പോൾ. വ്യായാമം ചെയ്യാൻ സാധിക്കാത്ത ആളുകൾക്ക് മരുന്ന് (ഡോബുട്ടാമൈൻ) നൽകി വ്യായാമം ചെയ്യുമ്പോഴെന്ന പോലെ ഹൃദയത്തെ പ്രവർത്തിപ്പിക്കാമെന്ന മേന്മയാണ് ഇതിനുള്ളത്.
2. ട്രാൻസ് ഇസോസോഫാഗിയൽ എക്കോകാർഡിയോഗ്രാം (TOE):
അന്നനാളത്തിലൂടെ ഒരു പ്രോബ്  കടത്തി  ഹൃദയത്തിന്റെ ചിത്രങ്ങൾ എടുക്കുന്ന ഒരു പ്രത്യേക തരം എക്കോകാർഡിയോഗ്രാം ആണ് ട്രാൻസ് ഇസോസോഫാഗിയൽ എക്കോകാർഡിയോഗ്രാം (TOE).  ഇതിൽ പ്രോബ് സാധാരണ ഇക്കോ കാർഡിയോഗ്രാമിൽ ഉപയോഗിക്കുന്നതിനേക്കാൾ ചിത്രങ്ങൾ കുറച്ചുകൂടി വ്യക്തമാണ്.  അന്നനാളം ഹൃദയത്തോട് ചേർന്നിരിക്കുന്നതുകൊണ്ടും ചെസ്റ് വാൾ ഇല്ലാത്തതുകൊണ്ടുമാണ് ചിത്രങ്ങൾ ഇത്ര കൃത്യമായി നമുക്ക് ലഭിക്കുന്നത്.

ഇലക്ട്രോകാർഡിയോഗ്രാഫ് (ഇസിജി) പരിശോധനകൾ

ഏറ്റവും സാധാരണമായ ഹൃദയപരിശോധനയാണ് ഇലക്ട്രോകാർഡിയോഗ്രാഫ്. നിങ്ങളുടെ നെഞ്ചിലും കൈകളിലും കാലുകളിലും ഒട്ടിച്ചുവെയ്ക്കുന്ന  ഇലക്ട്രോഡുകളിലൂടെ ഹൃദയതാളം ഒരു ഇലക്ട്രോകാർഡിയോഗ്രാഫ് മെഷീൻ പേപ്പറിൽ രേഖപ്പെടുത്തുന്നു. ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ അല്ലെങ്കിൽ ഓക്സിജൻ കുറവാണോ എന്ന് ഈ റെക്കോർഡിംഗ് നോക്കി മനസിലാക്കാം.

പ്രത്യേക ഇസിജി പരിശോധനകൾ:

1. എക്സർസൈസ് ടോളറൻസ് ടെസ്റ്റിൽ (ഇടിടി) രണ്ട് ഇസിജി സ്കാനുകൾ ഉൾപ്പെടുന്നു, ഒന്ന് വ്യായാമം ചെയ്യുമ്പോൾ എടുക്കുന്നതും മറ്റൊന്ന് വിശ്രമിക്കുമ്പോൾ എടുക്കുന്നതും. ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ടിവരുമ്പോൾ മാത്രമേ ചില ഹൃദയ പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. സമ്മർദ്ദത്തിൽ  ഹൃദയം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാൻ ഈ പരിശോധന സഹായിക്കുന്നു.

2. ഹൃദയമിടിപ്പിലുള്ള വ്യത്യാസങ്ങൾ  തിരിച്ചറിയാൻ ഒരു കാർഡിയാക് ഹോൾട്ടർ മോണിറ്ററിംഗ് ടെസ്റ്റ് ഉപയോഗിക്കുന്നു. ഈ പരിശോധനയ്ക്കായി  24ഓ  48 മണിക്കൂറോ  ചെറിയ, പോർട്ടബിൾ ഇസിജി മെഷീൻ ധരിക്കണം, ഈ സമയത്ത് മെഷീൻ ഹൃദയമിടിപ്പും താളവും രേഖപ്പെടുത്തുന്നു.


3. തലകറക്കം, ബോധക്കേട്, നെഞ്ചുവേദന കിതപ്പ്  തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഹൃദയമിടിപ്പ് രേഖപ്പെടുത്താൻ ഇവന്റ് മോണിറ്ററിംഗ് ഉപയോഗിക്കുന്നു. ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ, ഒരു ബട്ടൺ അമർത്തി റെക്കോർഡിംഗ് ആരംഭിക്കാം

ഇലക്ട്രോഫിസിയോളജിക്കൽ പഠനങ്ങൾ

ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം അളക്കാൻ ഇലക്ട്രോഫിസിയോളജിക്കൽ പഠനങ്ങൾ (ഇപിഎസ്) ഉപയോഗിക്കുന്നു. അസാധാരണമായ ഹൃദയ താളം (അരിത്മിയ) അല്ലെങ്കിൽ ഹൃദയമിടിപ്പ് ഉണ്ടെങ്കിൽ ഈ പരിശോധന ആവശ്യമായി വന്നേക്കാം. ഒരു ആൻജിയോഗ്രാഫിക്ക് സമാനമായി, നേർത്ത ട്യൂബുകൾ (ഇലക്ട്രോഡ് കത്തീറ്ററുകൾ) ഞരമ്പിലേക്കും / അല്ലെങ്കിൽ ധമനികളിലേക്കും (സാധാരണയായി അരക്കെട്ടിൽ) നൽകുന്നു. അവ പിന്നീട് പതിയെ ഹൃദയത്തിലേക്ക് നീങ്ങുന്നു, അവിടെവെച്ച്  ഹൃദയത്തെ ഉത്തേജിപ്പിക്കുകയും ഹൃദയത്തിന്റെ വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

മയോകാർഡിയൽ പെർഫ്യൂഷൻ സ്കാൻ:

ഹൃദയത്തിലേക്ക് രക്തം എങ്ങനെ ഒഴുകുന്നുവെന്ന് കാണാൻ ഈ പരിശോധനകൾ ഉപയോഗിക്കുന്നു. ഹൃദയത്തിലെ രക്തക്കുഴലുകൾ എടുത്ത് കാണിക്കുന്നതിനായി (ഹൈലൈറ് ) ഒരു ചായം കുത്തിവയ്ക്കുന്നു. ഒരു വലിയ മെഷീൻ നെഞ്ച് സ്കാൻ ചെയ്ത് ഹൃദയത്തിന്റെ ചിത്രങ്ങൾ സൃഷ്ടിക്കുന്നു. വ്യായാമാം ചെയ്യുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം എങ്ങനെ മാറുന്നുവെന്ന് അറിയാനായി വ്യായാമത്തിന് മുമ്പും ശേഷവും ഈ പരിശോധന ഉപയോഗിക്കാം.

ടിൽറ്റ് ടേബിൾ ടെസ്റ്റ്

ഇടയ്ക്കിടെ ബോധക്ഷയം ഉണ്ടാവുന്നവരിൽ ഈ ബോധക്ഷയങ്ങൾക്ക് ഹൃദയത്തിന്റെ പ്രവർത്തനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയാൻ, ടിൽറ്റ് ടേബിൾ ടെസ്റ്റ് ഉപയോഗിക്കുന്നു. മടക്കാൻ സാധിക്കുന്ന ഒരു പ്രത്യേക മേശപ്പുറത്ത് കിടക്കുകയോ എഴുന്നേറ്റു നിൽക്കുകയോ ചെയ്തുകൊണ്ട്, ഹൃദയ, രക്തസമ്മർദ്ദ മോണിറ്ററിലൂടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഈ  മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് രേഖപ്പെടുത്തുന്നു. പരിശോധനയ്ക്കിടെ  കൈയ്യിൽ ഒരു ഇൻട്രാവൈനസ് (IV) സൂചി ഘടിപ്പിക്കുകയും മരുന്നുകൾ എടുക്കുകയും ചെയ്യാവുന്നതാണ് .ഹൃദയ പരിശോധനയുടെ ഫലത്തെ ആശ്രയിച്ച്, സ്റ്റെന്റുകളോ ബൈപാസ് സർജറി പോലുള്ള ചികിത്സകളോ തുടരാം.

Common medical tests to diagnose heart conditions

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1', 'contents' => 'a:3:{s:6:"_token";s:40:"EXkTkNw1sWGDz2fCq5EmwNAhxM7wRxFI9oLfczhl";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/newsdisease-news/869/tests-for-diagnosing-heart-conditions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1', 'a:3:{s:6:"_token";s:40:"EXkTkNw1sWGDz2fCq5EmwNAhxM7wRxFI9oLfczhl";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/newsdisease-news/869/tests-for-diagnosing-heart-conditions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1', 'a:3:{s:6:"_token";s:40:"EXkTkNw1sWGDz2fCq5EmwNAhxM7wRxFI9oLfczhl";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/newsdisease-news/869/tests-for-diagnosing-heart-conditions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('5QE0DS3yiC1w0rHrKQkEL2oRDhpGl6LRWjg9X9n1', 'a:3:{s:6:"_token";s:40:"EXkTkNw1sWGDz2fCq5EmwNAhxM7wRxFI9oLfczhl";s:9:"_previous";a:1:{s:3:"url";s:80:"http://www.imalive.in/newsdisease-news/869/tests-for-diagnosing-heart-conditions";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21