×

ലിപ്‌ലോക്കിലൂടെയും അല്ലാതെയും പകരുന്ന ഗൊണോറിയ

Posted By

IMAlive, Posted on November 20th, 2019

French Kiss May Get You Gonorrhoea Too

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

വർഷങ്ങളായി ലോകത്താകമാനം കണ്ടുവരുന്ന ഒരു ലൈംഗിക രോഗമാണ് ഗൊണോറിയ. നൈസെറിയ ഗൊണോറിയ എന്ന ബാക്ടീരിയയിലൂടെ ഉണ്ടാകുന്ന ഈ രോഗം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയാണ് പ്രധാനമായും പകരുന്നത്. സ്ത്രീകളുടേയും, പുരുഷൻമാരുടേയും തണുത്ത് നനവുള്ള പ്രജനന ഭാഗത്ത് ബാക്ടീരിയ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. വായ്, തൊണ്ട, കണ്ണ്, ഗുഹ്യം എന്നീ ഭാഗങ്ങളിലും ഈ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. 

എന്നാൽ ലൈംഗികബന്ധത്തിലൂടെ അല്ലാതെയും 'ഗൊണോറിയ' പകരുമെന്നാണ് ഓസ്‌ട്രേലിയയിൽ ഒരുകൂട്ടം ഗവേഷകർ നടത്തിയ പഠനം അവകാശപ്പെടുന്നത്. അതായത് രോഗമുള്ളയാളുമായി ലൈംഗികബന്ധത്തിൽ തന്നെ ഏർപ്പെടണമെന്നില്ല, മറിച്ച് അയാളെ ചുംബിച്ചാലും രോഗം പകർന്നേക്കുമെന്നാണ് ഇവർ പറയുന്നത്. വെറും ചുംബനമല്ല, രോഗിയുടെ നാക്കിൽ സ്പർശിച്ചുകൊണ്ടുള്ള ചുംബനമാണ് രോഗം പകർത്തുക. 'ഓറൽ ഗൊണോറിയ' ആണ് ഇത്തരത്തിൽ പകരുന്നത്. സ്വവർഗരതിക്കാരായ പുരുഷന്മാരിലും 'ബൈസെക്ഷ്വൽ' ആയ പുരുഷന്മാരിലുമാണ് ഇതിന്റെ സാധ്യതകൾ കൂടുതലുള്ളതെന്നും ഗവേഷകർ പറയുന്നു. '

ഗൊണോറിയ എങ്ങനെ പിടിപെടുന്നു?

ലിംഗം, യോനി, വായ്, ഗുഹ്യം എന്നീ ഭാഗങ്ങളിലൂടെയുള്ള സംസർഗത്തിലൂടെയാണ് ഗൊണോറിയ പിടിപെടുന്നത്. പ്രസവസമയത്ത് അമ്മയിൽ നിന്നും കുഞ്ഞിനും ഗൊണോറിയ പിടിപെടാം. സുരക്ഷിതമല്ലാത്ത ഏതുതരം ലൈംഗിക ബന്ധത്തിലൂടെയും ഗൊണോറിയ പകരാം. നിരവധി ആളുകളുമായി ലൈംഗിക ബന്ധം പുലർത്തുന്നവർക്കും ഗർഭനിരോധന ഉറകൾ ഉപയോഗിക്കാത്തവർക്കുമാണ് രോഗസാധ്യത കൂടുതൽ. 

രോഗലക്ഷണങ്ങൾ എന്തെല്ലാം?

മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും, വെള്ള മഞ്ഞ അല്ലെങ്കിൽ പച്ച നിറത്തിലുള്ള സ്രവം ലിംഗത്തിനുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ചില പുരുഷൻമാരിൽ വേദനയും, നീരോട് കൂടിയ കുമിളകളും പ്രത്യക്ഷപ്പെടാം. എന്നാൽ സ്ത്രീകളിൽ രോഗലക്ഷണം കഠിനമല്ല. സ്ത്രീകളിലെ പ്രാരംഭ ലക്ഷണം എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും നീറ്റലുമാണ്. അമിതമായ യോനീസ്രവം, മാസമുറ അല്ലാത്ത് സമയങ്ങളിലും രക്തം പോവുക തുടങ്ങിയ ലക്ഷണങ്ങളും സ്ത്രീകളിൽ അനുഭവപ്പെട്ടേക്കാം.

രോഗം എങ്ങനെ കണ്ടെത്താം?

അണുബാധയുള്ള സ്ഥലത്തെ സ്രവം ശേഖരിച്ച് പ്രത്യേക രീതിയൽ സൂക്ഷിച്ചുള്ള പരിശോധനയിലൂടെ ഗൊണോറിയ കണ്ടെത്താം.. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗൊണോറിയ ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്താനായാൽ രോഗം സ്ഥിരീകരിക്കാം. പ്രാഥമിക ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കുമെങ്കിലും അന്തിമ ഫലത്തിനായി മൂന്ന് ദിവസം വരെ കാത്തിരിക്കേണ്ടിവരും.

ചികിത്സ

വീട്ടിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ചോ, കടകളിൽ നിന്നും വാങ്ങുന്ന മരുന്നുകൾ ഉപയോഗിച്ചോ ഗൊണോറിയ ചികിത്സിക്കരുത്. രോഗമുണ്ടെന്ന സംശയം തോന്നിയാൽ ഉടൻ വൈദ്യസഹായം തേടുന്നതാണ് ഉത്തമം. ആന്റിബയോട്ടിക്കുകളാണ് സാധാരണഗതിയിൽ ഗൊണോറിയ ചികിത്സയിൽ ഉപയോഗിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഗൊണോറിയയ്ക്ക് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്.

ഗൊണേറിയയെ എങ്ങനെപ്രതിരോധിക്കാം?

ഒരു പങ്കാളിയുമായുള്ള ലൈംഗിക ബന്ധം, ഗർഭനിരോധന ഉറകളുടെ ശരിയായ ഉപയോഗം എന്നിവയാണ് രോഗപ്രതിരോധ മാർഗ്ഗങ്ങൾ. കൂടാതെ പങ്കാളിക്ക് രോഗമില്ലെന്ന് ഉറപ്പാക്കുന്നതിലൂടെയും ഗൊണോറിയയെ പ്രതിരോധിക്കാം.  

French Kiss May Get You Gonorrhoea Too

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5', 'contents' => 'a:3:{s:6:"_token";s:40:"8g5y8t6sJThvYDMPJYkJHrpgQRkOzRXSNgBSP3wM";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-news/933/french-kiss-may-get-you-gonorrhoea-too";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5', 'a:3:{s:6:"_token";s:40:"8g5y8t6sJThvYDMPJYkJHrpgQRkOzRXSNgBSP3wM";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-news/933/french-kiss-may-get-you-gonorrhoea-too";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5', 'a:3:{s:6:"_token";s:40:"8g5y8t6sJThvYDMPJYkJHrpgQRkOzRXSNgBSP3wM";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-news/933/french-kiss-may-get-you-gonorrhoea-too";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('UWZzDG8QS3DL79XMYCKXh49fO4SIDtttDJaMUOb5', 'a:3:{s:6:"_token";s:40:"8g5y8t6sJThvYDMPJYkJHrpgQRkOzRXSNgBSP3wM";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newsdisease-news/933/french-kiss-may-get-you-gonorrhoea-too";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21