×

നിങ്ങൾ ഡോക്ടർമാരോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുടെ മൂന്നാം ഭാഗം

Posted By

IMAlive, Posted on April 10th, 2020

IMA COVID-19 Whatsapp Q&A - Answers to your questions - Part 3

News desk IMAlive

Edited by: IMAlive Editorial Team of Doctors

ചോദ്യം : ബിസിജി വാക്സിൻ എടുത്തവരിൽ കൊറോണ വൈറസ്
ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കേൾക്കുന്നു. ഇത് ശരിയാണോ? -
വിജയകൃഷ്ണൻ വൈ

ഉത്തരം : ഇന്ത്യയുടെ സാർവത്രിക രോഗപ്രതിരോധ പദ്ധതിയുടെ
ഭാഗമായി ജനനസമയത്തോ അതിനു ശേഷമോ കുട്ടികൾക്ക് നൽകുന്ന
വാക്‌സിനാണ് ബിസിജി വാക്സിൻ. ക്ഷയരോഗ പ്രതിരോധത്തിനായാണ്
ഈ വാക്‌സിൻ എടുക്കുന്നത്. ബിസിജി വാക്സിൻ കേന്ദ്ര
രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി നൽകുന്ന രാജ്യങ്ങളെ
അപേക്ഷിച്ച് ഈ വാക്‌സിൻ നൽകാത്ത രാജ്യങ്ങളിൽ ഇറ്റലി,
നെതർലാൻഡ്സ്, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ കോറോണബാധ
കൂടുതൽ ശക്തമായി അനുഭവപ്പെടുന്നുണ്ട് എന്ന് അമേരിക്കൻ
ശാസ്ത്രജ്ഞർ നിരീക്ഷിച്ചിരുന്നു. എന്നാൽ കോറോണബാധയുടെ തീവ്രത,
പുരോഗമനം എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ ബിസിജി വാക്സിന്
എന്തെങ്കിലും സ്വാധീനം ഉണ്ടോയെന്നത് സമബന്ധിച്ച പഠനങ്ങൾ ഇതുവരെ
പുറത്തുവന്നിട്ടില്ല.


ചോദ്യം : ഇതുവരെ ലോകത്താകെ ഇത്തരത്തിലുള്ള വൈറസ്
എത്രമാത്രം ഉണ്ടായിട്ടുണ്ട്? - റിയാസ് ഖാൻ

ഉത്തരം : സാധാരണയായി മനുഷ്യനെ ബാധിക്കുന്ന കൊറോണ
വൈറസുകൾ ഇവയാണ്.
1) 229ഇ - ആൽഫ കൊറോണ വൈറസ്
2) എൻഎൽ63 - ആൽഫ കൊറോണ വൈറസ്
3) ഒസി43 - ബീറ്റ കൊറോണ വൈറസ്
4) എച്ച്‌കെയു1 - ബീറ്റ കൊറോണ വൈറസ്
മനുഷ്യശരീരത്തിലെത്തി സ്വയം ജനിതക തിരുത്തലുകൾ വരുത്തുന്ന മാരക
വൈറസുകൾ
1) മെർസ്
2) സാർസ്
3) നോവെൽ കൊറോണ വൈറസ് (വുഹാനിൽ കണ്ടെത്തിയത് - 2019)


ചോദ്യം : രോഗലക്ഷണങ്ങൾ ഇല്ലാതെത്തന്നെ ചിലരിൽ കൊറോണ
വൈറസ് ബാധ സ്ഥിരീകരിക്കുന്നു. എന്തുകൊണ്ടാണിത്? - ജോജോ

ഉത്തരം : രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ വൈറസ് ബാധ
കണ്ടെത്തുന്നതാണ് ആരോഗ്യ വിദഗ്ദ്ധർ നേരിടുന്ന പുതിയ വെല്ലുവിളി.
ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്. കോവിഡ് 19
ബാധിച്ചവരിൽ 14 ദിവസം വരെ രോഗലക്ഷണങ്ങൾ കാണാതിരിക്കാം.
പക്ഷേ, ഈ സമയത്ത് അവരിൽനിന്നു വൈറസ് പടരാനുള്ള സാധ്യത
തള്ളിക്കളയാനാകില്ല. അതിനാലാണ് കോവിഡ് ബാധിത രാജ്യങ്ങളിൽ
നിന്നെത്തുന്നവർ വീടുകളിൽ ക്വാറന്റീനിനു വിധേയരാകണം എന്നു
നിർദേശിക്കുന്നത്. ഈ സമയത്ത് അവരുമായി അടുത്ത്
ഇടപഴകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ചോദ്യം : ക്ഷയരോഗ നിർണയത്തിനായുള്ള കഫപരിശോധനാ വേളയിൽ,
പരിശോധിക്കുന്ന ലാബ്ടെക്നീഷ്യന് കോവിഡ് 19 പോസിറ്റീവ് ആയ ഒരു
രോഗിയുടെ കഫ സാംപിളിൽ നിന്ന് രോഗം പിടിപെടാനുള്ള സാധ്യത
എത്രമാത്രമാണ്? ലാബ് ടെക്നീഷ്യൻമാർ എന്തെല്ലാം കാര്യങ്ങൾ
ശ്രദ്ധിക്കണം? - സാബു എ എസ്

ഉത്തരം : കോവിഡ് വരാതിരിക്കാൻ ആരോഗ്യപ്രവർത്തകർ എടുക്കേണ്ട
മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം,
1. ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും
കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ
എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്.
2. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ് നേരം
കഴുകുക. Gloves ഇടുന്നതിനു മുൻപും മാറ്റിയ ശേഷവും കൈ
കഴുകേണ്ടതാണ്. വിരൽത്തുമ്പുകൾ പരമാവധി ശുചിയായി സൂക്ഷിക്കുക.
3. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ചും തിരക്കുള്ളപ്പോൾ.
അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന droplets ശ്വസിക്കാൻ സാധ്യത
ഏറെയാണ്. ലിഫ്റ്റിന്റെ ബട്ടണുകളിൽ പലരും വിരൽ അമർത്തിയതു
മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം.
4. ആശുപത്രിയിൽ പനി, ചുമ മുതായലവ ചികിത്സിക്കുന്ന ഇടങ്ങളിൽ
ഡ്യൂട്ടി ചെയ്യുന്നവർ സ്ഥാപനത്തിലെ മറ്റു സ്ഥലങ്ങളിൽ അധികം
പോകാൻ ഇടയാക്കാത്ത വിധം ക്രമീകരണങ്ങൾ വേണ്ടതാണ്. ഈ
ലക്ഷണങ്ങളുള്ള രോഗികളും ആശുപത്രിയിൽ അലഞ്ഞു തിരിയാതെ
നോക്കേണ്ടതാണ് . വൈറസിന്റെ വ്യാപനം തടയുന്ന പ്രധാനപ്പെട്ട ഒരു
നിയന്ത്രണമാണിത്.

5. സാമൂഹ്യ വ്യാപനത്തിനെപ്പറ്റി (community spread) ഔദ്യോഗിക
വിജ്ഞാപനം ഉണ്ടായാലും ഇല്ലെങ്കിലും രോഗബാധിതർ നിരവധി പേർ
നമ്മുടെ പൊതു സമൂഹത്തിലുണ്ട് എന്നാണ് വിദഗ്ദ്ധരുടെ
വിലയിരുത്തൽ. ഇവരുടെ സംഖ്യ നാമറിയാതെ കൂടിക്കൊണ്ടേയിരിക്കും.
ഇവരെ രോഗനിർണയം ചെയ്യാൻ നിലവിൽ മാർഗ്ഗമില്ലാത്തതു കൊണ്ടു
മാത്രമാണ് ടീവി യിൽ കാണുന്ന രോഗികളുടെ എണ്ണം കുറവായി
തോന്നുന്നത്.
6. പിപിഇ അഥവാ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE- perosnal
protective equipment) നിഷ്‌കർഷിച്ചിട്ടുള്ള ഇടങ്ങളിൽ അതില്ലാതെ രോഗിയെ
പരിചരിക്കരുത്. ഓരോ സാഹചര്യങ്ങളിലും ഉള്ള വ്യത്യസ്തമായ
മാനദണ്ഡങ്ങൾ, കൃത്യമായ നിർദേശപ്രകാരം പാലിക്കുക. ഉദാഹരണത്തിന്
ഇൻട്യൂബിഷൻ മുതലായ എയറോസോൾ (aeroosl) ഉല്പാദിപ്പിക്കപ്പെടുന്ന
നടപടിക്രമങ്ങൾ ചെയുമ്പോൾ, OP-യിൽ രോഗിയെ കാണുമ്പോൾ
എടുക്കുന്നതിനേക്കാൾ കൂടുതൽ മുൻകരുതൽ വേണ്ടാതാകുന്നു. ഇതിനുള്ള
മാർഗ്ഗനിർദ്ദേശങ്ങൾ, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MOHFW)
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
7. ഡ്യൂട്ടിയിൽ ഇരുന്നപ്പോൾ ഇട്ടിരുന്ന യൂണിഫോം ധരിച്ച്
ആശുപത്രിക്കു പുറത്തേക്ക് യാത്ര ചെയ്യുന്നത് പല കാരണങ്ങൾ കൊണ്ടും
അഭികാമ്യമല്ല.
8. ജോലി കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് മാസ്‌ക് , ഗ്ലവ് മുതലായവ
അതാതു ബിന്നുകളിൽ നിക്ഷേപിക്കുക. യാതൊരു കാരണവശാലും ഇവ
പോക്കറ്റിലോ ഹാൻഡ്ബാഗിലോ സൂക്ഷിക്കരുത്. അതു പോലെ തന്നെ
പേന, കത്രിക,കണ്ണട മുതലായവ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ്
ഉപയോഗിച്ച് അണുവിമുക്തമാക്കുക.

Here is the third part of the answers to your questions related to COVID-19 by the reputed doctors from IMA.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4', 'contents' => 'a:3:{s:6:"_token";s:40:"fivTUIIvlZatSL8GTNp3k8cgRsWipWrhKN40LALW";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/newshealth-alert/1091/ima-covid-19-whatsapp-qa-answers-to-your-questions-part-3";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4', 'a:3:{s:6:"_token";s:40:"fivTUIIvlZatSL8GTNp3k8cgRsWipWrhKN40LALW";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/newshealth-alert/1091/ima-covid-19-whatsapp-qa-answers-to-your-questions-part-3";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4', 'a:3:{s:6:"_token";s:40:"fivTUIIvlZatSL8GTNp3k8cgRsWipWrhKN40LALW";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/newshealth-alert/1091/ima-covid-19-whatsapp-qa-answers-to-your-questions-part-3";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('YWVNRLwZ1qqAOmgU5bzjYuZAbAl5ORwYSRbiqaO4', 'a:3:{s:6:"_token";s:40:"fivTUIIvlZatSL8GTNp3k8cgRsWipWrhKN40LALW";s:9:"_previous";a:1:{s:3:"url";s:101:"http://www.imalive.in/newshealth-alert/1091/ima-covid-19-whatsapp-qa-answers-to-your-questions-part-3";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21