×

ഇതാ പുതിയ ഒരു ബ്രെയിൻ ഡിസോർഡർ - എൽഎടിഇ (LATE)

Posted By

IMAlive, Posted on May 3rd, 2019

New brain disorder Limbic predominant Age related TDP43 Encephalopathy, or LATE

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

അൽഷിമേഴ്‌സിന് സമാനമായ ലക്ഷണങ്ങളോടുകൂടിയ മറ്റൊരു ബ്രെയിൻ ഡിസോർഡർ - എൽഎടിഇ (Limpic-predominant age-relatedTDP-43 encephalopathy) - ഗവേഷകർ കണ്ടെത്തി. എൽടിഇ ഒരു മറവി രോഗമാണെന്നതും അത് മറ്റ് തലച്ചോർ സംബന്ധിയായ രോഗങ്ങളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും സമീപനാളിലാണ് വ്യക്തമാക്കപ്പെട്ടത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏജിംഗ് (എൻഐഎ) സ്‌പോൺസര്‍ ചെയ്ത വർക്‌ഷോപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രെയിൻ ജേണലിലാണ് ഇതേപ്പറ്റി വിശദമാക്കിയിട്ടുള്ളത്. 

എൽടിഇയും അൽഷിമേഴ്‌സും സമാന ലക്ഷണങ്ങൾ കാണിച്ചിരുന്നതിനാൽ ഈ രോഗത്തേയും അൽഷിമേഴ്‌സ് ആയാണ് നേരത്തേ കരുതിയിരുന്നത്. രണ്ടും രണ്ടു രോഗങ്ങളാണെന്ന് വ്യക്തമായതോടെ രണ്ടുമായും ബന്ധപ്പെട്ട ഗവേഷണങ്ങളിൽ ഇനിയും ഏറെ പുരോഗതിയുണ്ടാകുമെന്നാണ് ഗവേഷകർ കണക്കുകൂട്ടുന്നത്.

മറവി രോഗമെന്നത് ഒരു പ്രത്യേക രോഗമല്ല. ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുംവിധം ഓർമ നശിക്കുകയും ചിന്തിക്കാനുള്ള ശേഷി ഇല്ലാതാകുകയും ചെയ്യുന്നതാണ് ഡിമെൻഷ്യ അഥവാ മറവിരോഗമായി പറയപ്പെടുന്നത്. അൽഷിമേഴ്‌സ് ഇതിലെ ഏറ്റവും സാധാരണമായ രോഗമാണ്. സമാനമായ മറ്റ് ധാരാളം രോഗങ്ങളുമുണ്ട്. അൽഷിമേഴ്‌സിന്റെയും ഇത്തരം രോഗങ്ങളുടേയും ലക്ഷണങ്ങൾ പലതും സമാനമാണെങ്കിലും തലച്ചോറിനുള്ളിൽ അവ വ്യത്യസ്തമായിരിക്കും. 

തലച്ചോറിനുള്ളിൽ ബീറ്റാ അമിലോയ്ഡ് എന്നു വിളിക്കുന്ന പ്രോട്ടീനുകൾ മുഖേന രൂപപ്പെടുന്ന ചില ഖരപദാർഥങ്ങളുടെയും മറ്റും അടിഞ്ഞുകൂടലാണ് അൽഷിമേഴ്‌സ്. എന്നാൽ അൽഷിമേഴ്‌സായി സംശയിക്കപ്പെടുന്ന പല രോഗങ്ങളിലും തലച്ചോറിൽ ഇത്തരമൊരു ശേഖരം കാണാതെവന്നതോടെ അത് മറ്റ് രോഗാവസ്ഥകളായിരിക്കുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തിച്ചേരുകയായിരുന്നു. ടിഡിപി-43 എന്ന ഇനം പ്രോട്ടീനുകളാണ് എൽഎടിഇയുടെ കാര്യത്തിൽ പ്രശ്‌നമുണ്ടാക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

വളരെയധികം പ്രായം ചെന്നവരിലാണ് എൽഎടിഇ കണ്ടുവരുന്നത്. 85 വയസ്സിനുമേൽ പ്രായമുള്ള 20 ശതമാനം ആളുകളിലും ഈ പ്രശ്‌നമുണ്ടാകും. എന്നാൽ എത്രമാത്രം ആളുകളെ ഇത് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്. എങ്കിലും അൽഷിമേഴ്‌സിനേക്കാൾ വലുതാണ് ഇത് പൊതുജനാരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനമെന്ന് കരുതപ്പെടുന്നു. 

ഓർമ ഉൾപ്പെടെ തലച്ചോറിന്റെ പലതരം പ്രവർത്തനങ്ങളേയും എൽഎടിഇ ബാധിക്കുന്നുണ്ട്. അൽഷിമേഴ്‌സിനേക്കാൾ സാവധാനത്തിലാണ് എൽഎടിഇയുടെ പ്രവർത്തനം. തലച്ചോറിൽ എവിടെയാണ് ടിഡിപി-43 കണ്ടെത്തുന്നതെന്നതിനെ അനുസരിച്ച് എൽഎടിഇ മൂന്നു ഘട്ടങ്ങളിലായാണ് കാണപ്പെടുന്നത്. 

മരണശേഷം ഓട്ടോപ്‌സിയിലൂടെയാണ് ഇപ്പോൾ എൽഎടിഇ നിർണയിക്കപ്പെട്ടിരിക്കുന്നത്. മരണത്തിനു മുൻപുതന്നെ ഈ രോഗം ഡോക്ടർമാർക്ക് നിർണയിക്കാനാകുമെന്നും ഇതേപ്പറ്റി കൂടുതലായി പഠിക്കാനാകുമെന്നുമാണ് കരുതുന്നത്.

LATE Brain disorder, Alzheimers disorder, Treat alzheimers, IMAlive, Malayalam Health news, Health news Kerala

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI', 'contents' => 'a:3:{s:6:"_token";s:40:"qsTM5MP25UrQtBVO5KPm7svFdhKvMWGGdv6Qhx2M";s:9:"_previous";a:1:{s:3:"url";s:133:"http://www.imalive.in/newshealth-and-wellness-news/629/new-brain-disorder-limbic-predominant-age-related-tdp43-encephalopathy-or-late";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI', 'a:3:{s:6:"_token";s:40:"qsTM5MP25UrQtBVO5KPm7svFdhKvMWGGdv6Qhx2M";s:9:"_previous";a:1:{s:3:"url";s:133:"http://www.imalive.in/newshealth-and-wellness-news/629/new-brain-disorder-limbic-predominant-age-related-tdp43-encephalopathy-or-late";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI', 'a:3:{s:6:"_token";s:40:"qsTM5MP25UrQtBVO5KPm7svFdhKvMWGGdv6Qhx2M";s:9:"_previous";a:1:{s:3:"url";s:133:"http://www.imalive.in/newshealth-and-wellness-news/629/new-brain-disorder-limbic-predominant-age-related-tdp43-encephalopathy-or-late";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('ouJngqkw2kcLmxKaZyCpT3FFJ8LEhnp63Wqky0oI', 'a:3:{s:6:"_token";s:40:"qsTM5MP25UrQtBVO5KPm7svFdhKvMWGGdv6Qhx2M";s:9:"_previous";a:1:{s:3:"url";s:133:"http://www.imalive.in/newshealth-and-wellness-news/629/new-brain-disorder-limbic-predominant-age-related-tdp43-encephalopathy-or-late";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21