×

ഡിഎൻഎ പരിശോധനയിലൂടെ പിതൃത്വം അറിയുന്നതെങ്ങനെ ?

Posted By

IMAlive, Posted on May 6th, 2019

Important Facts About DNA Paternity Test

അത്ര സാധാരണമല്ലാത്ത ഒന്നാണ് ഡിഎൻഎ പരിശോധന. എന്നാൽ അതത്ര ബുദ്ധിമുട്ടേറിയ കാര്യവുമല്ല. ഒരു കുട്ടി തന്റേതു തന്നെയാണോ എന്നറിയാനും ഒരു കുട്ടിയ്ക്ക് തന്റെ പിതാവാരെന്നറിയാനും അനാഥരായവർക്ക് തങ്ങളുടെ ശരിക്കുള്ള മാതാപിതാക്കളെ കണ്ടെത്താനുമൊക്കെയാണ് ഡിഎൻഎ വഴിയുള്ള പിതൃത്വ പരിശോധന നടത്തുന്നത്. മക്കളും മാതാപിതാക്കളുമായുള്ള ജനിതകബന്ധം തിരിച്ചറിയാന്‍ പര്യാപ്തമാണെങ്കിലും  മക്കളും പിതാവും തമ്മിലുള്ള ബന്ധമാണ് ഡിഎൻഎ പരിശോധന വഴി കൂടുതലായി അനാവരണം ചെയ്യപ്പെടുന്നത്.  പുരുഷന്മാര്‍ കുട്ടികളുടെ പിതൃത്വം നിഷേധിക്കുമ്പോഴാണ് പലപ്പോഴും ഡിഎന്‍എ പരിശോധന വേണ്ടിവരുന്നത്. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കാര്യത്തിലാണ് സംശയിക്കുന്നവരില്‍ നിന്ന് മാതാവിനേയും പിതാവിനേയും കണ്ടെത്താന്‍ ഡിഎന്‍എ പരിശോധന നടത്തുക. ഡിഎന്‍എ പരിശോധനയിലൂടെ പിതൃത്വം തെളിയിക്കുന്നതിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. 

എന്താണ് പിതൃത്വ പരിശോധനയുടെ ലോജിക്?  

ഒരു ഗോവണി പോലെയാണ് ഡിഎൻഎ. ഗോവണിയുടെ ഇരുവശത്തെയും നീളമുള്ള പലകകളിൽ ഒന്ന് പിതാവിൽ നിന്നും രണ്ടാമത്തേത് മാതാവിൽ നിന്നുമുള്ളതാണ്. അതായത് ഒരു കുട്ടിയുടെ ജൈവ അടയാളങ്ങളിൽ പാതി മാതാവിന്റേതാണെങ്കിൽ മറുപാതി പിതാവിന്റേതായിരിക്കും.  

ഉത്തരം കൃത്യമായിരിക്കുമോ?

കുട്ടിയുടെ പിതാവാരെന്നറിയാൻ ഏറ്റവും കൃത്യമായി നടത്തുന്ന പരിശോധന ഡിഎൻഎ പരിശോധനയാണ്. 99.9% കൃത്യത ഈ പരിശോധനയ്ക്കുണ്ട്. 

അമ്മയുടേയും കുട്ടിയുടേയും ആരോപിതനായ പിതാവിന്റെയും ഡിഎൻഎ പ്രൊഫൈലുകളിൽ ഓരോ അടയാളങ്ങളും യോജിച്ചുവന്നാൽ പിതൃത്വത്തിനുള്ള സാധ്യത 99.9% ആണ്. അതേസമയം ആരോപിതനായ പിതാവ് രണ്ടോ അതിലധികമോ ഡിഎൻഎ അടയാളങ്ങളിൽ യോജിക്കുന്നില്ലെങ്കിൽ അയാളല്ല പിതാവെന്ന കാര്യം 100% ഉറപ്പിക്കാനാകും. 

പിതൃത്വ പരിശോധനകൾ ഏതൊക്കെവിധം?

1. പറ്റേണിറ്റി ടെസ്റ്റ് : കുട്ടിയിൽ നിന്നും ആരോപിതനായ പിതാവിൽ നിന്നും എടുക്കുന്ന രക്തസാംപിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കും. നിയമപരമായ ആവശ്യങ്ങളിലാണ് ഈ പരിശോധന സാധാരണയായി നടത്തപ്പെടുന്നത്. 

2. മറ്റേണിറ്റി/ പറ്റേണിറ്റി ടെസ്റ്റ് : കുട്ടിയുടെ മാതൃത്വവും പിതൃത്വവും പരിശോധിക്കാനാണ് ഇതുപയോഗിക്കുന്നത്. കുട്ടിയുടേയും ആരോപിതരായ മാതാവിന്റേയും പിതാവിന്റേയും രക്തസാംപിളുകൾ ഇതിനായി ശേഖരിക്കുന്നു. ഒന്നു രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിന്റെയും ഫലം ലഭിക്കും. 

3. നോൺ-ഇൻവാസീവ് പ്രീനേറ്റൽ പറ്റേണിറ്റി ടെസ്റ്റ്: ജനിക്കാനിരിക്കുന്ന കുട്ടിയുടെ പിതൃത്വം അറിയാനാണ് ഈ പരിശോധന. അമ്മയുടെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തത്തിലേയും ആരോപിതനായ പിതാവിന്റെ വായ്ക്കുള്ളിലെ സ്രവങ്ങളിലേയും ഡിഎന്‍എ സാംപിളുകള്‍ പരിശോധിച്ചാണ് പിതൃത്വം നിർണയിക്കുന്നത്. അമ്മയുടെ ഡിഎൻഎയിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുടെ ബ്ലൂപ്രിന്റ് ഉണ്ടാക്കുന്നു. ഇതിനെ ആരോപിതനായ പിതാവിന്റെ ഡിഎൻഎയുമായി താരതമ്യം ചെയ്യുന്നു. ഗർഭം ധരിച്ച് ഒൻപതു മാസം തികയും മുൻപേ ചെയ്യുന്ന ഈ പരിശോധനയുടെ ഫലം രണ്ടുമൂന്നാഴ്ചകൾക്കുള്ളിൽ ലഭിക്കും. 

ഡിഎൻഎ പ്രൊഫൈൽ പരിശോധിക്കുന്നതിന് വ്യത്യസ്തമായ മാർഗങ്ങളുണ്ട്. ഏറ്റവും പുതിയ രീതിയായ പിസിആർ പരിശോധനയ്ക്ക് ഒറ്റ കോശമോ ഡിഎൻഎയുടെ ഒരു ഭാഗമോ മാത്രം മതി. നിലവിൽ ഡിഎൻഎ പരിശോധനയുടെ എല്ലാ നടപടിക്രമങ്ങള്‍ക്കുമുള്ള ഉപകരണങ്ങള്‍ ലഭ്യമാണ്.

കേരളത്തിൽ ഒട്ടേറെ സർക്കാർ അംഗീകൃത ലാബുകൾ പിതൃത്വ പരിശോധന നടത്തുന്നുണ്ട്. 13000 രൂപ മുതൽ 25000 രൂപ വരെയാണ് ഇതിന്റെ ചെലവ്.

കടപ്പാട്: Dr Cyriac Job, Professor and Head of Forensic Medicine, Govt Medical College Manjeri

DNA testing is the most accurate known method of proving biological relationships. DNA tests can prove maternity and paternity to within 99.9% accuracy, and can also deny it with 100% certainty

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG', 'contents' => 'a:3:{s:6:"_token";s:40:"KkDUitS4QH5vUrk0eSr2XTHu2YMLhAAFjp5yBMdr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-and-wellness-news/630/important-facts-about-dna-paternity-test";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG', 'a:3:{s:6:"_token";s:40:"KkDUitS4QH5vUrk0eSr2XTHu2YMLhAAFjp5yBMdr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-and-wellness-news/630/important-facts-about-dna-paternity-test";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG', 'a:3:{s:6:"_token";s:40:"KkDUitS4QH5vUrk0eSr2XTHu2YMLhAAFjp5yBMdr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-and-wellness-news/630/important-facts-about-dna-paternity-test";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('URm9sP8dosdMVRNMl0JdyETV68LBelp0cB4nNeUG', 'a:3:{s:6:"_token";s:40:"KkDUitS4QH5vUrk0eSr2XTHu2YMLhAAFjp5yBMdr";s:9:"_previous";a:1:{s:3:"url";s:95:"http://www.imalive.in/newshealth-and-wellness-news/630/important-facts-about-dna-paternity-test";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21