×

നോമ്പ് നോക്കാം, ആരോഗ്യപൂർവ്വം...

Posted By

IMAlive, Posted on May 7th, 2019

സൂപ്പാണ് നോമ്പു മുറിക്കാൻ പറ്റുന്ന മറ്റൊന്ന് | Tips for Healthy Ramadan Fasting

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

റമദാൻ നോമ്പിന്റെ കാലം വീണ്ടും എത്തിയിരിക്കുകയാണ്. ഏതാണ്ട് ഒരുമാസത്തോളം കഠിനമായ ഭക്ഷണ ക്രമീകരണമാണ് ഇക്കാലത്ത് ഇസ്ലാം മതവിശ്വാസികൾ ആചരിക്കുന്നത്. പകൽസമയത്ത് പൂർണമായും ഭക്ഷ്യപാനീയങ്ങൾ ഒഴിവാക്കുന്ന റമദാൻ നോമ്പുകാലം ഇത്തവണ വേനലിലാണ് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ നോമ്പിന് ചില കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ നൽകുന്നത് ഉചിതമായിരിക്കും. കുട്ടികളും രോഗാവസ്ഥയിലുള്ളവരും ഗർഭിണികളും നോമ്പ് ആചരിക്കാറില്ല. ഗർഭിണികൾക്ക് നിർബന്ധമാണെങ്കിൽ ഡോക്ടറുടെകൂടി സമ്മതപ്രകാരം ആഴ്ചയിൽ ചുരുക്കം ദിവസങ്ങളിൽ ഇടവിട്ട് നോമ്പെടുക്കാം. ടൈപ്പ് വൺ പ്രമേഹമുള്ളവരും ഇൻസുലിൻ കുത്തിവയ്ക്കുന്നവരും നോമ്പ് എടുക്കാതിരിക്കുകയാണ് ഉചിതം. മരുന്നുകൾ ഉപയോഗിച്ചോ ഡയറ്റിംഗിലൂടെയോ പ്രമേഹം നിയന്ത്രിച്ചിട്ടുണ്ടെങ്കിൽ നോമ്പ് എടുക്കാം. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറുമായി സംസാരിച്ച് മരുന്നിലും ഭക്ഷണകാര്യത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണം.   

ഭക്ഷണനിയന്ത്രണവും ശരീരവും


ഭക്ഷണം കഴിക്കാതെ ദീർഘനേരം കഴിയുമ്പോൾ ശരീരത്തിൽ സൂക്ഷിച്ചിട്ടുള്ള അന്നജവും കൊഴുപ്പും മറ്റുമാണ് ഊർജ്ജാവശ്യത്തിനായി ശരീരം ഉപയോഗിക്കുക. പുലരും മുൻപോ, രാത്രിയിലോ കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള അന്നജവും കൊഴുപ്പുമാണ് നോമ്പെടുക്കുന്നവരുടെ ശരീരത്തിനുള്ള ആശ്രയം. അതേസമയം ശരീരം വെള്ളം ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കാറില്ല. മൂത്രമൊഴിക്കുമ്പോഴും വിയർക്കുമ്പോഴുമെല്ലാം ശരീരത്തിൽ നിന്ന് ജലാംശം പുറത്തുപോകും. കാലാവസ്ഥയും ഭക്ഷണനിയന്ത്രണത്തിന്റെ ദൈർഘ്യവുമനുസരിച്ച് ചെറിയ തോതിലുള്ള ഡീഹൈഡ്രേഷൻ ഉണ്ടാകാനും അതുമൂലം തലവേദനയും ക്ഷീണവും പോലുള്ള അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. നോമ്പു മുറിക്കുന്ന സമയത്ത് ജലാംശം കൂടുതലുള്ള ഭക്ഷണങ്ങൾക്ക് പ്രാമുഖ്യം കൊടുത്താൽ ഇതുമൂലമുള്ള പ്രയാസങ്ങളെ നിഷ്പ്രയാസം മറികടക്കാനാകും. പകൽ ക്ഷീണം കലശലായി അനുഭവപ്പെട്ടാൽ നോമ്പു മുറിക്കുമ്പോള്‍ ഉപ്പും മധുരവും ചേർത്ത വെള്ളം വേണം കൂടുതലായി കുടിക്കാൻ. 
പകൽ സമയത്ത് ചായയും കാപ്പിയും പോലെ കഫീൻ അടങ്ങിയ പാനീയങ്ങൾ ധാരാളമായി കുടിക്കുന്നവർക്ക് അവയുടെ അഭാവം മൂലം ചില പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. നോമ്പുകാലത്ത് ഇവ പകൽ കുടിക്കാതാകുന്നതോടെ ശരീരം അതുമായി യോജിച്ചുപോകാൻ പരിശീലിക്കുമെന്ന ഗുണവും ഇതിനുണ്ട്. 

ഇഫ്താര്‍ കഴിക്കുമ്പോള്‍


മധുരം പോലുള്ള കൃത്രിമ വസ്തുക്കൾ ചേർക്കാത്ത പാനീയങ്ങൾ, വെള്ളം, പാൽ, പഴച്ചാറുകൾ തുടങ്ങിയവ വേണം ഇഫ്താറിൽ ആദ്യം കഴിക്കാൻ. പ്രകൃതിദത്ത മധുരം ധാരാളം അടങ്ങിയതും പൊട്ടാസ്യം, കോപ്പർ, മാംഗനീസ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമായതും നാരുകളുള്ളതുമായ ഈന്തപ്പഴം നോമ്പുതുറയ്ക്ക് ഏറ്റവും അനുയോജ്യമായ പഴവർഗം തന്നെയാണ്. ആപ്രിക്കോട്, അത്തിപ്പഴം തുടങ്ങിയവയും ഇതിനായി ഉപയോഗിക്കാം. പഴവർഗങ്ങൾ പൊതുവേ മധുരവും നാരുകളും വിറ്റാമിനുകളും ശരീരത്തിന് നൽകുന്നവയാണ്. സൂപ്പാണ് നോമ്പു മുറിക്കാൻ പറ്റുന്ന മറ്റൊന്ന്. ദ്രാവകരൂപത്തിലുള്ള ഈ ഭക്ഷണത്തിൽ മാംസവും ധാന്യവും പച്ചക്കറികളും മറ്റും അടങ്ങിയിട്ടുണ്ടാകും. നോമ്പു മുറിക്കുമ്പോൾ സാവധാനം മാത്രകമേ ഭക്ഷണം കഴിച്ചു തുടങ്ങാവൂ. ആദ്യം വെള്ളവും പിന്നീട് ജലാംശം കൂടിയതും കൊഴുപ്പു കുറഞ്ഞതുമായ ഭക്ഷണവും കഴിക്കണം. നാരുകള്‍ കൂടുതലുള്ള ഭക്ഷമത്തിന് പ്രാധാന്യം നല്‍കണം. ഇഫ്താറിൽ അധികം പൊരിച്ചതോ ക്രീമുകളും മധുരവും ധാരാളം ചേർന്നതോ ആയ ഭക്ഷണം അധികം കഴിക്കുന്നത് ഭാരം വർധിപ്പിക്കാൻ ഇടയാക്കും. ഇത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയേക്കാം. പകൽസമയത്തെ പതിവുള്ള ഭക്ഷണരീതികളിൽ നിന്നുള്ള വ്യതിയാനം മലബന്ധം പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ഇഫ്താറിനുശേഷം അൽപം നടക്കുന്നതും മറ്റ് ചെറു വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതാണ്. 
നോമ്പു മുറിച്ചുകഴിഞ്ഞാൽ കഴിക്കുന്ന ഭക്ഷണത്തിൽ മൽസ്യം, മാംസം, ധാന്യങ്ങൾ, പച്ചക്കറികൾ പാൽ, പാലുൽപന്നങ്ങൾ തുടങ്ങിയിവയെല്ലാം ക്രമീകൃതമായ രീതിയിൽ ഉൾപ്പെടുത്തണം. താരതമ്യേന വളരെ കുറച്ചു സമയം മാത്രമാണ് ഭക്ഷണത്തിനായി ലഭിക്കുന്നത് എന്നതിനാൽ റമദാൻ കാലത്ത് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ ഇത്തരം നിഷ്ഠകൾ നിർബന്ധമായും പാലിക്കണം. ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഇത് അത്യാവശ്യമാണ്. ചിലത് കൂടുതൽ കഴിക്കുന്നതും ചിലത് കഴിക്കാതിരിക്കുന്നതും ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം. 

പ്രഭാതത്തില്‍ ശ്രദ്ധിക്കേണ്ടത്


പ്രഭാതത്തിൽ നോമ്പു തുടങ്ങും മുൻപ് കഴിക്കുന്ന ഭക്ഷണത്തിലും വെള്ളം ധാരാളമായി ഉൾപ്പെടുത്തണം. പകൽ സമയത്ത് ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇത് അനിവാര്യമാണ്. ഓട്‌സ് ഉപയോഗിച്ചുള്ള ഭക്ഷണം പ്രഭാതത്തിൽ അനുയോജ്യമാണ്. നാരുകൾ ധാരാളമടങ്ങിയിട്ടുള്ള ഓട്‌സ് ഏതെങ്കിലും തരത്തിലുള്ള ദ്രാവകവുമായി ചേർത്താണ് കഴിക്കുന്നതെന്നതിനാൽ പ്രത്യേകിച്ചും. ഇതിൽ അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പോലുള്ളവ ചേർക്കുന്നതും പോഷകസമൃദ്ധമാകാൻ ഉപകരിക്കും. പാൽ, പഴങ്ങൾ, അരിയുപയോഗിച്ചുള്ള ഭക്ഷണങ്ങൾ എന്നിവയും പ്രഭാതത്തിൽ കഴിക്കുക. തൈരും വളരെ നല്ലതാണ്. ഉപ്പ് അധികം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചപ്പാത്തി, റൊട്ടി തുടങ്ങിയവ കഴിക്കുമ്പോൾ ചീസ്, സംസ്‌കരിച്ച മാംസം തുടങ്ങിയ ഉപ്പ് അധികമായി ചേർന്നവ ഒപ്പം കഴിക്കരുത്. ബട്ടറും ഉപ്പ് ചേരാത്തതാകണം ഉപയോഗിക്കേണ്ടത്. ജലാംശം കുറഞ്ഞവയാണ് കഴിക്കുന്നതെങ്കിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടണം.

Fasting during the month of Ramadan is as much a mental exercise as it is a physical one

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0', 'contents' => 'a:3:{s:6:"_token";s:40:"RLEn4vMLukd1Gi5uEs8ZphB3bYn57BkfXBAwHXgt";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/newshealth-and-wellness-news/631/tips-for-healthy-ramadan-fasting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0', 'a:3:{s:6:"_token";s:40:"RLEn4vMLukd1Gi5uEs8ZphB3bYn57BkfXBAwHXgt";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/newshealth-and-wellness-news/631/tips-for-healthy-ramadan-fasting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0', 'a:3:{s:6:"_token";s:40:"RLEn4vMLukd1Gi5uEs8ZphB3bYn57BkfXBAwHXgt";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/newshealth-and-wellness-news/631/tips-for-healthy-ramadan-fasting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uGjHIA8QTCaIejnIR3DjggP1vqsbnxUhJuEdugU0', 'a:3:{s:6:"_token";s:40:"RLEn4vMLukd1Gi5uEs8ZphB3bYn57BkfXBAwHXgt";s:9:"_previous";a:1:{s:3:"url";s:87:"http://www.imalive.in/newshealth-and-wellness-news/631/tips-for-healthy-ramadan-fasting";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21