×

ആസിഡ് ശരീരത്തിൽ വീണാൽ ......

Posted By

IMAlive, Posted on January 9th, 2020

How should you treat acid burns

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

2005 ൽ ദക്ഷിണ ഡൽഹിയിലെ ഖാൻ മാർക്കറ്റിലെ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ലക്ഷ്മി എന്ന പെൺകുട്ടി. ലക്ഷ്മിയുടെ സമീപത്തേയ്ക്ക് നടന്നെത്തിയ ഗുഡ്ഡു എന്ന യുവാവ്  അവളുടെ മുഖത്തേയ്ക്ക് ദ്രാവകം പോലെ എന്തോ ഒഴിച്ചു. വേദന കൊണ്ട് പുളഞ്ഞ ലക്ഷ്മിയെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു.

തുടർന്ന് വേദനയുടെ നീണ്ട ദിനങ്ങൾ. ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രികളിലായി ഏഴ് വലിയ ശസ്ത്രക്രിയകൾ. തുടയിൽ നിന്നും അരക്കെട്ടിനു താഴെ നിന്നുമായി തൊലിയെടുത്താണ് ലക്ഷ്മിയുടെ മുഖം പുന:സൃഷ്ടിച്ചത്. 2009ലെ സങ്കീർണമായ അവസാന ശസ്ത്രക്രിയക്കുശേഷം കുറച്ചു ദിവസം വെന്റിലേറ്ററിലായിയിരുന്നു. വിഷാദരോഗത്തിന് അടിപ്പെട്ട അച്ഛൻ മരണപ്പെട്ടു. കുടുംബം തകർന്ന് തരിപ്പണമായി. അക്രമിക്ക് ലഭിച്ചത് വെറും 10 വർഷത്തെ തടവ്. എന്നാൽ സാഹചര്യങ്ങളെ അതിജീവിച്ച ആ പെൺകുട്ട് ഇന്ന് ആസിഡ് ആക്രമണത്തിന് ഇരയായ മുന്നൂറോളം പെൺകുട്ടികളുടെ കാവൽക്കാരിയാണ്. 2014ൽ വനിതകൾക്കുള്ള യൂ.എസ്.രാജ്യാന്തര ധീരത അവാഡിനും ലക്ഷ്മി അർഹയായി.

ഇത് ആപത്തിനെ അതിജീവിച്ച ലക്ഷ്മി സായുടെ കഥ. പ്രണയാഭ്യർത്ഥന നിരസിച്ചത് മൂലവും മറ്റും ആസിഡ് ആക്രമണത്തിന് ഇരയായി  ജീവിതം നഷ്ടപ്പെട്ടവർ ഏറെയാണ്. പലപ്പോഴും പെട്ടെന്നുള്ള ആക്രമണത്തെ ചെറുക്കാൻ സാധിച്ചെന്ന് വരില്ല. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആസിഡ് ശരീരത്തിൽ വീണാലുണ്ടാകുന്ന പരിക്കുകളുടെ ആഘാതം കുറയ്ക്കാനാകും. അവ ഏതെല്ലാമെന്ന് നോക്കാം.

1.വെള്ളം ഒഴിക്കുക

ആസിഡ് വീണ സ്ഥലത്ത് ധാരാളം വെള്ളം ഉപയോഗിച്ച് കഴുകുകയാണ് ഇത്തരം അവസരത്തിൽ ആദ്യം ചെയ്യേണ്ടത്. ഇത് അസ്ഥതകൾക്ക് ആശ്വാസമേകും. ആസിഡ് സൃഷ്ടിക്കുന്ന പുകച്ചിലിനും ആശ്വാസം പകരാൻ ഒരു പരിധിവരെ വെള്ളത്തിനാകും. സഹായമെത്തുന്നതുവരെ കുറഞ്ഞത് 20 മിനിട്ടെങ്കിലും തണുത്തവെള്ളം ഒഴിച്ചുകൊണ്ടേയിരിക്കണം. ആസിഡ് വീണ ആളുടെ ശരീരത്തിന്റെ മറ്റു ഭാഗത്തേക്കോ മറ്റുള്ളവരുടെ ദേഹത്തോ വെള്ളം ഒഴുകിവീഴുന്നില്ലെന്ന് ഉറപ്പാക്കണം. കഴിയുന്നതും വെള്ളം ശക്തിയായി ഒഴിക്കാതിരിക്കുക.

2.വസ്ത്രഭാഗം ശ്രദ്ധയോടെ നീക്കം ചെയ്യുക

പൊള്ളലേറ്റയാളിന്റെ ശരീരത്തിൽ ഒട്ടിപ്പിടിച്ചിരിക്കുന്നില്ലെങ്കിൽ ആഭരണങ്ങളും വസ്ത്രഭാഗങ്ങളും നീക്കം ചെയ്യുക. ഒരിക്കലും ചർമ്മത്തിൽ ഒട്ടിപ്പിടിച്ച തരത്തിലുള്ള വസ്ത്രമോ ആഭരണമോ ഇളക്കി മാറ്റാൻ ശ്രമിക്കരുത്. ഇത് മുറിവിന്റെ ആഴവും വലിപ്പവും വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കും.

3.കെമിക്കൽ ഡ്രൈ നീക്കം ചെയ്യാം

ചർമ്മത്തിൽ ചെറിയ രീതിയിലാണ് പൊള്ളലേറ്റതെങ്കിൽ അത് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. കെമിക്കൽ ഡ്രൈ ആയിക്കഴിഞ്ഞാൽ അത് നല്ല സോഫ്റ്റ് ആയ ഒരു ബ്രഷ് കൊണ്ട് നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

4.പൊള്ളലേറ്റയാളെ ആ ഭാഗത്ത് നിന്നു മാറ്റിക്കിടത്താം

ആസിഡ് വീണ സ്ഥലത്ത് നിന്നു പൊള്ളലേറ്റ ആളെ മാറ്റിക്കിടത്താൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ അത് പൊള്ളൽ വർദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്. പൊള്ളലേറ്റയാളെ വളരെ ശ്രദ്ധയോടെ കൂടുതൽ പരിക്കുകളുണ്ടാകാതെ മാറ്റുവാൻ ശ്രമിക്കണം.

5.ശരിയായ രീതിയിൽ ഇരുത്തുക

വെള്ളം ഒഴിച്ചതിന് ശേഷം പൊള്ളലേറ്റയാളെ ശരിയായ രീതിയിൽ ഇരുത്തുക. ആസിഡ് മൂലമുള്ള പരിക്കുകൾ മറ്റ് ഭാഗത്തേയ്ക്ക് പടരുന്നത് തയാനാണിത്. തുടർന്ന് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.

Douse the acid attack victim in running water

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me', 'contents' => 'a:3:{s:6:"_token";s:40:"2RUHZ62q2yRwzkMFjhKZhrXw56XZAaV6Fcbr4Brj";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/newshealth-and-wellness-news/667/how-should-you-treat-acid-burns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me', 'a:3:{s:6:"_token";s:40:"2RUHZ62q2yRwzkMFjhKZhrXw56XZAaV6Fcbr4Brj";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/newshealth-and-wellness-news/667/how-should-you-treat-acid-burns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me', 'a:3:{s:6:"_token";s:40:"2RUHZ62q2yRwzkMFjhKZhrXw56XZAaV6Fcbr4Brj";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/newshealth-and-wellness-news/667/how-should-you-treat-acid-burns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('a3i1eh7p0LijLm5f4xSkYdJjueyPB6krPIu4p2me', 'a:3:{s:6:"_token";s:40:"2RUHZ62q2yRwzkMFjhKZhrXw56XZAaV6Fcbr4Brj";s:9:"_previous";a:1:{s:3:"url";s:86:"http://www.imalive.in/newshealth-and-wellness-news/667/how-should-you-treat-acid-burns";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21