×

കനത്ത 'മഴയെത്തും മുൻപേ'

Posted By

IMAlive, Posted on June 12th, 2019

how to protect family and assets from heavy rain

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ഇത്തവണ കനത്ത മഴയിൽ നിന്നും വീടിനെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള ചില പ്രധാന മുൻകരുതലുകൾ എന്തൊക്കെയെന്ന് നോക്കാം.  വീടിനുള്ളിലും പുറത്തും ചുറ്റി സഞ്ചരിച്ച് നമുക്ക് വേണ്ട തയ്യാറെടുപ്പുകൾ എടുക്കാം. 

മേൽക്കൂര: ഏതെങ്കിലും മേച്ചിലോടുകൾ പൊട്ടിയിട്ടോ, കാണാതായിട്ടോ ഉണ്ടോയെന്ന് നോക്കാം. നിങ്ങൾക്ക് ഒരു ചിമ്മിനി ഉണ്ടെങ്കിൽ,  വിള്ളലുകളോ മറ്റോ ഉണ്ടോയെന്ന് നോക്കാനും ഉണ്ടെങ്കിൽ അത് ശെരിയാക്കാനും മറക്കരുത്. മേൽക്കൂരയിലേക്കോ ഇലക്ട്രിക്ക് ലൈൻ കമ്പികളിലേക്കോ ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖിരങ്ങൾ മുറിക്കാനും ശ്രദ്ധിക്കണം, കാറ്റിലും മഴയിലും അവ വരുത്തുന്ന അപകടങ്ങൾ ചെറുതല്ല. 

ഓവുചാലുകൾ: ആദ്യം, നിങ്ങളുടെ ഓവുചാലുകളിൽ നിന്നും കെട്ടികിടക്കുന്ന അഴുക്കും  ഇലകളും നീക്കം ചെയ്യുക. കവിഞ്ഞൊഴുകുന്ന ഓവുചാലുകൾ നിങ്ങളുടെ വീട്ടിൽ എല്ലാത്തരം പ്രശ്നങ്ങൾക്കും സൃഷ്ടിക്കും. കനത്തമഴയിൽ വെള്ളം ഒഴുകിപ്പോകാൻ ഓവുചാലുകൾ വൃത്തിയായിരിക്കണം. കൂടാതെ ചാലുകളിലെങ്ങും പൊട്ടലോ ചോർച്ചയോ ഇല്ല എന്നും ഉറപ്പുവരുത്തണം.

വാതിലുകളും ജനലുകളും: നിങ്ങളുടെ വീട്ടിൽ എല്ലാ വാതിലുകളും ജനലുകളും അടച്ച് അവരുടെ പൂട്ട്  പരിശോധിക്കുക. നിങ്ങളുടെ വാതിലുകളും ജാലകങ്ങളും കൃത്യമായി പൂട്ടാനാകുന്നില്ലെങ്കിൽ മഴയുടെ സമയത്ത് ഈർപ്പം വീടിനുള്ളിലേക്ക് പ്രവേശിക്കുകയും മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

സംപ് പമ്പ് : നിങ്ങൾ ഒരു സംപ് പമ്പ് ഉണ്ടെങ്കിൽ, അത് ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുക, മഴക്കാലത്ത് കറന്റ് പോകാൻ  സാധ്യതയുള്ളതിനാൽ ഒരു ബാറ്ററി ബാക്ക്-അപ്പ് തയ്യാറാക്കി വെയ്ക്കുന്നത് നല്ലതാണ്. 

പുറത്ത് ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും : പുറത്തുകിടക്കുന്ന വീട്ടുഉപകരണങ്ങൾ , ഉദ്യാന ഉപകരണങ്ങൾ മുതലായവ മഴകൊണ്ട് നശിക്കാതിരിക്കാൻ അകത്തുതന്നെ സൂക്ഷിക്കുക. എന്തായാലും പുറത്തുതന്നെ വെക്കേണ്ട ഉപകരണങ്ങൾക്ക് വാട്ടർപ്രൂഫ് കോട്ടിങ് നൽകുന്നത് നല്ലതാണ്. 

രൂക്ഷമായ കാറ്റും മഴയുമുള്ളപ്പോൾ

അത്യാവശ്യമില്ലാത്തപക്ഷം യാത്ര ചെയ്യരുത്.  വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിക്കരുത്. പ്രാദേശിക ടെലിവിഷൻ ചാനെലുകളിലെയോ, റേഡിയോ വാർത്താ ചാനലുകളിലെയോ കാലാവസ്ഥാ റിപ്പോർട്ടുകൾ കാണുക.

കനത്ത മഴയും തീവ്രമായ കാറ്റുമുള്ള  സമയത്ത് വീടിൻറെ ജനാലകളുടെയും വാതിലുകളുടെയും അടുത്ത് നിൽക്കരുത്. ഇലക്ട്രിക്കൽ ഉപകരണങ്ങളും സ്വിച്ചുകളുമായുള്ള സമ്പർക്കം മുഴുവനായും ഒഴിവാക്കുക. കനത്ത മഴയും മിന്നലുമുള്ളപ്പോൾ കുളിക്കുകയോ, പാത്രം കഴുകുകയോ ചെയ്യരുത്. പൈപ്പുകളും  ബാത്ത്റൂമിലെ ലോഹഭാഗങ്ങളും ഒരുപോലെ വൈദ്യുത ചാലകങ്ങൾ ആണെന്നത് മറക്കരുത്. 

മഴയ്ക്ക് ശേഷം 

കാലാവസ്ഥ റിപ്പോർട്ടുകൾ തുടർന്നും കേൾക്കുക. മഴയ്ക്ക് ശേഷം പുറത്ത് നടക്കുമ്പോൾ, ശ്രദ്ധിക്കുക. കാറ്റിൽ വീണ മരക്കൊമ്പുകളും, സാധനങ്ങളും ഉണ്ടാകാം. യാതൊരു കുഴപ്പവും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി വീടിന്റെ പുറത്തെല്ലാം നടക്കുന്നത് നല്ലതാണ്. മഴയിൽ സംഭവിച്ച കേടുപാടുകൾ നമ്മൾ പെട്ടെന്ന് അറിയണമെന്നില്ല. 

പൊട്ടാൻ സാധ്യതയുള്ളതും, പൊട്ടി വീണതും, മരക്കമ്പുകളുമായി സ്പർശിച്ചു കിടക്കുന്നതുമായ  വൈദ്യുതി ലൈനുകളിൽനിന്ന് അകലം പാലിക്കുക. ഒരിക്കലും വെള്ളക്കെട്ട് ഉള്ളിടത്തുകൂടി വണ്ടിയോടിക്കരുത്. മഴപെയ്ത് വെള്ളം കേട്ടറിനിൽക്കുന്ന സ്ഥലങ്ങളിൽകൂടി നടക്കുമ്പോൾ കുഴിയോ മറ്റോ ഉണ്ടാകാൻ സാധ്യതയുണ്ട്, മാത്രമല്ല അഴുക്കുവെള്ളം ശരീരത്തെ മുറിവുകളിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. 

കെട്ടികിടക്കുന്ന വെള്ളത്തിൽ രോഗവാഹകരായ എലികളുടെയും മറ്റും മൂത്രം കലർന്നിട്ടുണ്ടെങ്കിൽ ഇത്‌ എലിപ്പനി പരത്തും. അണുബാധ സാധാരണയായി ചർമ്മത്തിലെ മുറിവുകളിലൂടെയാണ് പ്രവേശിക്കുന്നത്.  മൂത്രമോ രോഗം ബാധിച്ച എലിയുമായോ നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യമില്ല, കെട്ടികിടക്കുന്ന കുളങ്ങളിലും മറ്റും ഇതിന്റെ സാന്നിധ്യം ഉണ്ടാകാം. വെള്ളത്തിലിറങ്ങിയ ശേഷമോ വെള്ളവുമായി ഏതെങ്കിലും വിധത്തിലുള്ള സമ്പർക്കം ഉണ്ടായതിനു ശേഷമോ സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകളും കാലുകളും കഴുകുക. വെള്ളവുമായി ബന്ധപ്പെട്ടതിനു ശേഷം കുറഞ്ഞത് 20 സെക്കൻഡുകൾക്കുള്ളിൽ തന്നെ കഴുകാൻ ശ്രദ്ധിക്കുക.

മഴയ്ക്ക് മുൻപ് ഉള്ള ശ്രദ്ധ, ശേഷവും വേണമെന്നർത്ഥം.

Protect family and assets from heavy rain and cyclone

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos', 'contents' => 'a:3:{s:6:"_token";s:40:"3GKPC5zBQezHN8rIiA812DyAroDvZTXqL6Trm0C1";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newshealth-and-wellness-news/722/how-to-protect-family-and-assets-from-heavy-rain";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos', 'a:3:{s:6:"_token";s:40:"3GKPC5zBQezHN8rIiA812DyAroDvZTXqL6Trm0C1";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newshealth-and-wellness-news/722/how-to-protect-family-and-assets-from-heavy-rain";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos', 'a:3:{s:6:"_token";s:40:"3GKPC5zBQezHN8rIiA812DyAroDvZTXqL6Trm0C1";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newshealth-and-wellness-news/722/how-to-protect-family-and-assets-from-heavy-rain";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('o8nZYlkNJExL41f1S183HHgQxA09QHuZTnzR8Vos', 'a:3:{s:6:"_token";s:40:"3GKPC5zBQezHN8rIiA812DyAroDvZTXqL6Trm0C1";s:9:"_previous";a:1:{s:3:"url";s:103:"http://www.imalive.in/newshealth-and-wellness-news/722/how-to-protect-family-and-assets-from-heavy-rain";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21