×

ചർമ്മ സംരക്ഷണം കൗമാരത്തിൽ

Posted By

IMAlive, Posted on July 10th, 2019

14 Skincare tips for teenagers

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്  

Edited by: IMAlive Editorial Team of Doctors

ശാരീരികവും മാനസികവുമായ മാറ്റങ്ങളുണ്ടാകുന്ന സമയമാണ് കൗമാരപ്രായം. പലതരത്തിലുള്ള ചർമ്മരോഗങ്ങൾക്കും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതും ഈ കാലഘട്ടത്തിലാണ്.  ഹോർമോൺ വ്യതിയാനം സംഭവിക്കുന്ന  കൗമാരകാലത്ത് വരണ്ട ചർമ്മം,മുഖക്കുരു, ചൊറിച്ചിൽ, കരുവാളിപ്പ്, എന്നിങ്ങനെ അനേകം ചർമ്മ രോഗങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ  ചർമ്മ സംരക്ഷണം ഇക്കാലത്ത് അനിവാര്യമാണ്.

1. ചർമ്മം വൃത്തിയാക്കുക : 

ചർമ്മത്തിൽ പലതരത്തിലുളള അഴുക്കും പൊടിയുമെല്ലാം പറ്റിയിരിക്കാം. അതിനാൽത്തന്നെ ദിവസത്തിൽ ഒരു തവണയെങ്കിലും ക്ലെൻസർ ജെല്ലുകളോ മറ്റോ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. 

2. ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് കഴുകിക്കളയുക : 

മേക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കിൽ ഉറങ്ങുന്നതിന് മുൻപ് അത് കഴുകിക്കളയുന്നതാണ് നല്ലത്. ചർമ്മത്തിലെ സുഷിരങ്ങൾ അടയാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ മുടി പുറകിലേയ്ക്ക് കെട്ടിവയ്ക്കുന്നതും നന്നായിരിക്കും.

3. ധാരാളം വെള്ളം കുടിക്കുക :  

ആരോഗ്യകരമായ ശരീരത്തിനും ചർമകാന്തിക്കും കൗമാരക്കാർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതിരിക്കാനും ചർമ്മത്തെ വരൾച്ചയിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.

4. സമീകൃതാഹാരം : 

സമീകൃത പോഷകാഹരം കഴിക്കുന്നത് ആരോഗ്യകരമായ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്. സോഫ്റ്റ്ഡ്രിങ്ക്‌സ്, ഫാസ്റ്റ് ഫുഡ് എന്നിവ കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ ഉണ്ടാക്കുകയും നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് കൂട്ടി ജലാംശം നഷ്ടപ്പെടാനും കാരണമാകും. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയ ആഹാരത്തിൽ ഉൾപ്പെടുത്താം.

5.  സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. : 

 കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതോ അല്ലെങ്കിൽ പുറത്തു പോകുമ്പോഴോ സൂര്യപ്രകാശത്തിൽ നിന്നും രക്ഷപ്പെടാൻ ഉള്ള മാർഗങ്ങൾ എടുക്കാൻ മറക്കാതിരിക്കുക.സൺസ്‌ക്രീൻ മോയ്‌സ്ച്ചറൈസർ SPF 15 TO 30 ആണ് കൗമാരക്കാരുടെ ചർമ്മത്തിന് കൂടുതൽ മികച്ചത്. ഇത് UVA,UVB തരംഗളിൽ നിന്നും വരൾച്ചയിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കും.

 

6. ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക. : 

മദ്യം, മയക്കുമരുന്ന്, പുകവലി, ഇവയൊക്കെ കൗമാരക്കാരുടെ ശരീരത്തെ സാരമായ് ബാധിക്കും.പുകവലി അവരുടെ ശരീരത്തിലെ കൊളാജന്റെ അളവ് കുറയ്ക്കുകയും ചർമ്മം വരണ്ടതും ശോഭയില്ലാത്തതുമാക്കുന്നു. 

7. കുറഞ്ഞ അളവിൽ മേക്കപ്പ് ഉപയോഗിക്കുക : 

സൗന്ദര്യം വർധിപ്പിക്കാൻ കൃത്രിമമായ നിരവധി മേക്കപ്പ് ഉൽപ്പന്നങ്ങളാണ് ദിവസേന ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതൽ രാസവസ്തുക്കളുടെ ഉപയോഗം ചർമ്മം വേഗത്തിൽ നശിപ്പിക്കാൻ ഇടയാക്കുന്നു. 

8. മുഖക്കുരു പൊട്ടിക്കരുത് :

 മുഖക്കുരു വിരലുകൊണ്ട് പൊട്ടിക്കുന്നത് മുഖത്ത് പാടുകൾ ഉണ്ടാകുന്നതിന് കാരണമായേക്കും.

9. മുഖം ഇടയ്ക്ക് സ്‌ക്രബ് ചെയ്യാം :  

സ്‌ക്രബ് ചെയ്യുന്നതിലൂടെ മുഖത്തെ ബ്ലാക് ഹെഡ്‌സ്, നശിച്ച കോശങ്ങൾ എന്നിവ നീക്കം ചെയ്യാൻ സാധിക്കും. ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇത്തരത്തിൽ സ്‌ക്രബ് ചെയ്യാവുന്നതാണ്.

10. ടാൽക്കം പൗഡറിന്റെ ഉപയോഗം കുറയ്ക്കുക : 

പൗഡർ അമിതമായി മുഖത്തിടുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിന് കാരണമാകുന്നു. ഇത് ചർമ്മത്തിൽ പലതരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം.

11. നന്നായി ഉറങ്ങുക : 

ദിവസവും ആറ് മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കുക. ഉറക്കക്കുറവ് കണ്ണിനടിൽ കറുപ്പ് നിറം വരുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. മതിയായ വിശ്രമവും ഉറക്കവും ചർമ്മസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ്

12. വൈററമിൻ ഡി ലഭിക്കാൻ 10 am - 3 pm വരെ സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണെങ്കിലും, വേനൽക്കാലത്ത്  സൂര്യാഘാതത്തിനുള്ള സാധ്യതയുള്ളതിനാൽ ഡി സപ്ലിമെന്റുകൾ ഉപയോഗിക്കാവുന്നതാണ്. 

13. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എസ്പിഎഫ് 15-30 വരെയുള്ള ക്രീമുകളും, ആഫ്രിക്ക പോലുള്ള (ട്രോപ്പിക്കൽ ക്ലൈമറ്റ്) രാജ്യങ്ങളിൽ എസ്പിഎഫ് 50ന് മുകളിലുള്ള ക്രീമുകളും ഉപയോഗിക്കാം. 

14. മെലാനിൻ കുറവുള്ളവർ (വെളുത്ത നിറമുള്ളവർ) യുവി റേസിൽ നിന്ന് സംരക്ഷണം ലഭിക്കാനുള്ള  മാർഗ്ഗങ്ങൾ തേടേണ്ടതാണ്. 

How can a teenager get glowing skin

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx', 'contents' => 'a:3:{s:6:"_token";s:40:"c8X7QIj31UqS5E2hEYgoIIaIQXkAnqKok1NjkIh9";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/newshealth-and-wellness-news/777/14-skincare-tips-for-teenagers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx', 'a:3:{s:6:"_token";s:40:"c8X7QIj31UqS5E2hEYgoIIaIQXkAnqKok1NjkIh9";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/newshealth-and-wellness-news/777/14-skincare-tips-for-teenagers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx', 'a:3:{s:6:"_token";s:40:"c8X7QIj31UqS5E2hEYgoIIaIQXkAnqKok1NjkIh9";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/newshealth-and-wellness-news/777/14-skincare-tips-for-teenagers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('2BEKNo1n4AVxTu6OHLZjipVeOIWYLRif6nXYm1bx', 'a:3:{s:6:"_token";s:40:"c8X7QIj31UqS5E2hEYgoIIaIQXkAnqKok1NjkIh9";s:9:"_previous";a:1:{s:3:"url";s:85:"http://www.imalive.in/newshealth-and-wellness-news/777/14-skincare-tips-for-teenagers";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21