Posted By
ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്
Edited by: IMAlive Editorial Team of Doctors
മഴക്കാലം ആരംഭിച്ചതോടെ അസുഖങ്ങളോടൊപ്പം ഇഴജന്തുക്കളേയും നാം ഭയക്കേണ്ടിയിരിക്കുന്നു. മഴ പെയ്ത് മാളങ്ങളിലും മറ്റും വെള്ളം കയറുന്നതോടെ പാമ്പടക്കമുള്ള ഇഴജന്തുക്കൾ വീടിനുള്ളിലേക്കെത്താൻ തുടങ്ങുന്ന സമയമാണിത്. നിരവധിപേർക്കാണ് ഇത്തരത്തിൽ പാമ്പുകടിയേൽക്കുന്നത്. മഴക്കാലത്ത് വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാനുള്ള മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
1. വീടിനുള്ളിൽ പുതപ്പും അതുപോലുള്ള ഷീറ്റുകളും ചുരുട്ടിയിടരുത്. ചുരുണ്ടും കുന്നുകൂടിയും കിടക്കുന്ന വസ്ത്രങ്ങളിലും പുതപ്പിനുമിടയിൽ പാമ്പ് ഇഴഞ്ഞുകേറാനുള്ള സാധ്യതയുണ്ട്.
2. വാഹനങ്ങൾ, ഷൂ എന്നിവയിൽ പാമ്പുകളുടേയും മറ്റ് ഇഴജന്തുക്കളുടേയും സാന്നിധ്യം ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
3.വീട്ടുവളപ്പിലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം പരിശോധിക്കണം. മഴക്കാലത്തു പൊഴിയുന്ന ഇലകൾക്കടിയിലും തണുപ്പുപറ്റി പാമ്പുകൾ കിടക്കാറുണ്ട്.
4. വീടും പരിസരവും കാടുപിടിച്ച് കിടക്കാതെ സൂക്ഷിക്കണം.
5. പാമ്പ് കയറിക്കൂടാൻ സാധ്യതയുള്ള ചപ്പുചവറുകൾ, പൊള്ളയായ മരക്കഷ്ണങ്ങൾ, വൈക്കോൽ, പ്ലാസ്ററിക് ഉൽപന്നങ്ങൾ എന്നിവ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
6. വളർത്തുമൃഗങ്ങൾ പാമ്പുകളെ ആകർഷിക്കുമെന്നതിനാൽ അവക്ക് പ്രത്യേക ശ്രദ്ധ നൽകാം. അവയുടെ കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
7. വിഷപ്പാമ്പുകളുടെ കടിയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുക. പാമ്പുകടിയേറ്റാൽ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക.
8. പാമ്പുകടിയേറ്റാൽ നൽകുന്ന ആന്റിവെനം (എ.എസ്.വി.) ചികിത്സയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത്. എ.എസ്.വി ASV ചികിത്സയുടെ ആവിർഭാവം പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50% നിന്ന് 5% വരെയായി കുറച്ചു.
A new study finds that more snakebites occur in rainy season