×

ലോക ജന്തു ജന്യ രോഗദിനം: പുതിയ ലോകത്തിന്റെ വെല്ലുവിളികൾ

Posted By

IMAlive, Posted on July 3rd, 2020

World Zoonoses Day

 News desk IMAlive

Edited by: IMAlive Editorial Team of Doctors

ലോകത്ത് ഇന്ന് മനുഷ്യരേക്കാൾ അധികം വളർത്തുമൃഗങ്ങളുണ്ട്, ഭക്ഷണത്തിനായി വളർത്തുന്ന മൃഗങ്ങൾ കൂടാതെ, വന്യമൃഗങ്ങളുൾപ്പെടുന്ന ജന്തുജാലങ്ങൾ വേറെയും. ഇവയുമായി സമ്പർക്കം പുലർത്താതെ നമുക്ക്  ജീവിക്കാൻ ബുദ്ധിമുട്ടാണെന്ന് വേണമെങ്കിൽ പറയാം. ഭക്ഷണം, ഉപജീവനമാർഗങ്ങൾ, യാത്ര, കായികവിനോദങ്ങൾ, കൂട്ടുകെട്ടിന് അങ്ങിനെ പലവിധ ആവശ്യങ്ങൾക്ക് ഇവ നമുക്ക് ഉപകരിക്കുന്നു. എന്നാൽ മൃഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല. മൃഗങ്ങളിൽ നിന്നും പക്ഷികളിൽ നിന്നുമെല്ലാം പകരുന്ന ജന്തുജന്യ രോഗങ്ങളെ പറ്റിയാണ് പറഞ്ഞുവരുന്നത്. ചൈനയിലെ ഒരു മാംസമാർക്കറ്റിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു ജന്തുജന്യരോഗം ലോകത്തെയാകമാനം മാറ്റിപ്പണിത്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്.

എല്ലാ വർഷവും ജൂലൈ 6 നാണ് ലോക സൂനോസസ് (ലോക ജന്തുജന്യരോഗങ്ങളുടെ ദിനം) ദിനം ആചരിക്കുന്നത്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു രോഗകാരി (ബാക്ടീരിയ, വൈറസ്, പരാദം ) മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയെയാണ് സൂനോസസ് അഥവാ  ജന്തുജന്യരോഗം എന്ന് പറയുന്നത്. സൂനോസിസ് അല്ലെങ്കിൽ സൂനോട്ടിക് രോഗങ്ങൾ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയും പിന്നീട് മനുഷ്യർക്കിടയിൽ പടർന്നുപിടിക്കുകയും ചെയ്യും. സാർസ്,പന്നിപ്പനി, പക്ഷിപ്പനി, നിപ്പ, കൊറോണ എന്നിവയെല്ലാം  ഈയടുത്ത വർഷങ്ങളിൽ ലോകം നേരിട്ട ജന്തുജന്യരോഗങ്ങൾക്ക് ഉദാഹരണങ്ങളാണ്.

വർഷങ്ങൾക്കു മുൻപ് ഇത്തരത്തിലൊരു ജന്തുജന്യ രോഗം പതിനായിരക്കണക്കിന് മനുഷ്യരെ ഭയാനകമായ രോഗാവസ്ഥകളിലേക്കും മരണത്തിലേക്കും തളളിവിട്ടിരുന്നു. രോഗലക്ഷങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയ മനുഷ്യരെ പിന്നീട് ഒരു രീതിയിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷാഘാതം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, ആശയക്കുഴപ്പം, പ്രക്ഷോഭം, അസാധാരണമായ പെരുമാറ്റം, ഭ്രമാത്മകത, ജലത്തിനോടുള്ള ഭയം എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ക്രമേണ ഭ്രാന്തിലേക്കും കോമയിലേക്കും പുരോഗമിക്കുകയും മരണം  സംഭവിക്കുകയും ചെയ്യുന്ന റാബീസ് രോഗത്തിന് യാതൊരു ചികിത്സയും നിലവിലുണ്ടായിരുന്നില്ല.

അങ്ങിനെയിരിക്കയാണ് ഫ്രഞ്ച് ബയോളജിസ്റ്റായ ലൂയി പാസ്ചർ രോഗത്തിനെതിരായ ആദ്യ പ്രതിരോധ കുത്തിവയ്പ്പ് 1885 ജൂലൈ 6 ന് നടത്തുന്നത്. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പിന്നീട് ഈ പ്രതിരോധ കുത്തിവയ്പ് നൽകുകയും ഇത് പ്രതിവർഷം 2,50,000 ത്തിലധികം ആളുകളെ രക്ഷിക്കുകയും  ചെയ്തു.ഈ ശാസ്ത്രീയ നേട്ടത്തിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഈ ദിവസം ലോക ജന്തുജന്യ രോഗദിനം ആചരിക്കുന്നത്. ജന്തുജന്യരോഗങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്‌ഷ്യം.

എബോള വൈറസ്,HIV, സിക അങ്ങിനെ മുന്നൂറോളം ജന്തുജന്യരോഗങ്ങൾ ലോകത്താകമാനം തിരിച്ചറിയപ്പെട്ടിട്ടുണ്ട്. തിരിച്ചറിയപ്പെടുന്ന പുത്തൻ ജന്തുജന്യരോഗങ്ങളുടെ എണ്ണം വർഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തിടെ ചൈനയിൽ കണ്ടെത്തിയ പുതിയ ഇനം പന്നിപ്പനി (G4 EA H1N1) ഇതിനുള്ള ഏറ്റവും പുതിയ  ഉദാഹരണമാണ്. പെട്ടെന്ന് പൊട്ടിപ്പുറപ്പെടുന്ന ഇത്തരം രോഗങ്ങൾ മനുഷ്യരിൽ വളരെ വേഗത്തിൽ പടർന്നുപിടിക്കുകയും ഉയർന്ന മരണനിരക്കിന് കാരണമാകുകയും ചെയ്യും. പലപ്പോഴും മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പ്രവേശിക്കുന്ന ഈ വൈറസുകൾ പെട്ടെന്ന് തന്നെ മ്യൂട്ടേഷൻ സംഭവിച്ചു വളരെ മാരകവും എളുപ്പത്തിൽ പടരുന്ന തരത്തിലേക്കും മാറാറുണ്ട്. പക്ഷിപ്പനിയ്ക്ക് കാരണമാകുന്ന ഏവിയൻ ഫ്ലൂ വൈറസ് ഇത്തരത്തിൽ വളരെ വേഗത്തിൽ മാരകവും മരുന്നിനെ പ്രതിരോധിക്കുന്നതുമായ രൂപത്തിലേക്ക് മ്യൂട്ടേഷൻ സംഭവിക്കുന്ന ഒരു തരം രോഗകാരിയാണ്.

യഥാർത്ഥത്തിൽ പുതിയതായി കണ്ടുപിടിക്കുന്നരോഗങ്ങളിൽ 75 ശതമാനവും മൃഗങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. മൃഗങ്ങളിൽ നിന്ന് പടരുന്ന രോഗങ്ങൾ വരുത്തുന്ന വെല്ലുവിളികളെ കുറിച്ച് കൊറോണവൈറസിന്റെ അനുഭവങ്ങളിൽ നിന്ന് നാമിപ്പോൾ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടല്ലോ. കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയുടെ നാശം, ജൈവ സമ്പത്തിന്റെ ചൂഷണം, വനനശീകരണം എന്നിവയെല്ലാം  ജന്തുജന്യരോഗങ്ങൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.

പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ ഒന്നിലധികം വിഭാഗങ്ങളുടെ സഹകരണത്തിലൂടെ മാത്രമേ ഇത്തരം ജന്തുജന്യരോഗങ്ങൾ തടയാനാകൂ. പുതിയ പൊതുജനാരോഗ്യ ഭീഷണികൾ ഉയർന്നുവരുന്നതിനുമുമ്പ് രോഗപ്രതിരോധ പരിപാടികൾ, ബയോസെക്യൂരിറ്റി നടപടികൾ എന്നിവ ഉൾപ്പെടെ പല പ്രവർത്തന പദ്ധതികൾ സ്ഥാപിക്കേണ്ടതുണ്ട്.

വളർത്തുമൃഗങ്ങളിലെപ്രതിരോധ കുത്തിവയ്പ്പ്, പൊതുജങ്ങളിൽ അവബോധം സൃഷ്ഠിക്കുക, രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കൈക്കൊള്ളുക, വന്യജീവികളുമായി നേരിട്ട് സംർക്കം പുലർത്തിരിക്കുക, ഭക്ഷണത്തിന്റെ സുരക്ഷിതമായ സംഭരണം, പാകം ചെയ്യൽ എന്നിവയെല്ലാം രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളാണ്. അഞ്ചിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ എന്നിവർക്കെല്ലാം ജന്തുജന്യ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇവർ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ട്.

G4 അഥവാ G4 EA H1N1 എന്ന് പേരുനൽകിയിരിക്കുന്ന ചൈനയിൽ കണ്ടെത്തിയിരിക്കുന്ന പുതിയ പന്നിപ്പനി അടുത്ത മഹാമാരിയാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം. 2009 ൽ അനേകമാളുകളുടെ മരണത്തിനു കാരണമായ പന്നിപ്പനിയെ തുടർന്ന് വികസിപ്പിച്ചെടുത്ത നിരീക്ഷപരിപാടിയിലൂടെയാണ് ഈ പുതിയ പനിയെ തിരിച്ചറിയാനായത്. ഇത്തരത്തിലുള്ള നിരീക്ഷപരിപാടികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ രോഗങ്ങളെ തിരിച്ചറിയാനും മനുഷ്യരിൽ പടർന്നുപിടിക്കുന്നത് തടയാനും സാധിക്കും.

Zoonoses are infectious diseases caused by bacteria, viruses and parasites that spread between animals and humans.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif', 'contents' => 'a:3:{s:6:"_token";s:40:"i8yccqUOyji9ZfWioDZdKF4apVl6YbqDjgiwcLeI";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/newshealth-news/1176/world-zoonoses-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif', 'a:3:{s:6:"_token";s:40:"i8yccqUOyji9ZfWioDZdKF4apVl6YbqDjgiwcLeI";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/newshealth-news/1176/world-zoonoses-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif', 'a:3:{s:6:"_token";s:40:"i8yccqUOyji9ZfWioDZdKF4apVl6YbqDjgiwcLeI";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/newshealth-news/1176/world-zoonoses-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('yUZcpCWd0BEd8f30xFd3hlb2fNbhUWvVSaMWXaif', 'a:3:{s:6:"_token";s:40:"i8yccqUOyji9ZfWioDZdKF4apVl6YbqDjgiwcLeI";s:9:"_previous";a:1:{s:3:"url";s:61:"http://www.imalive.in/newshealth-news/1176/world-zoonoses-day";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21