×

ആന്റിബയോട്ടിക്കുകളോടുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ചെറുക്കാന്‍ പ്രത്യേക കര്‍മ പദ്ധതിയുമായി കേരളം

Posted By

IMAlive, Posted on March 29th, 2019

Kerala's Action Plan contain antimicrobial resistance

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിനുവേണ്ടി സംസ്ഥാന ആരോഗ്യ വകുപ്പ് ‘കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (Kerala Antimicrobial Resistance Strategic Action Plan - KARSAP)’ എന്ന പേരില്‍ കര്‍മ പദ്ധതിക്ക് രൂപം നല്‍കി.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു കര്‍മ്മ പദ്ധതിയെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ  ഷൈലജ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം, മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കര്‍മ്മ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. 


ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. മുന്‍പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ പരിശോധനയോ നിര്‍ദ്ദേശമോ ഇല്ലാതെ വീണ്ടും വാങ്ങിക്കഴിക്കുന്ന പ്രവണത ഇന്ന് ആളുകളില്‍ വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് ഹാനികരമായ കാര്യമാണ്. വിവിധ ആന്റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ഈ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം ഭേദമാകാത്ത സ്ഥിതി വരും. ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ചികിത്സാ ചെലവ് വളരെയധികം വര്‍ധിപ്പിക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം യാതൊരു മരുന്നും ഫലിക്കാതെ വരുന്നവരിലെ മരണനിരക്ക് 60 ശതമാനത്തോളമാണ്.


മത്സ്യം, കോഴി, മൃഗങ്ങള്‍ എന്നിവയുടെ ഭാരം വര്‍ധിപ്പിക്കുന്നതിന് കുത്തിവയ്ക്കുന്ന ആന്റി ബയോട്ടിക്കുകളും പല വിധത്തില്‍ മനുഷ്യ ശരീരത്തിലെത്തി ദോഷം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ ബാക്കിവരുന്ന ആന്റിബയോട്ടിക്കുകള്‍ ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഒഴുക്കിവിടുന്നതിലൂടെ പരിസ്ഥിതി മുഖേനയും ദോഷമുണ്ടാക്കുന്നു. അതിനാലാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള കര്‍മ്മ പദ്ധതിയ്ക്ക് രൂപം നല്‍കുന്നത്. 


ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ (Anti Microbial Resistance - AMR) മാനവരാശി ഇന്നു നേരിടുന്ന ഏറ്റവും വലിയ വിപത്തായിട്ടാണ് ലോകാരോഗ്യസംഘടന വിലയിരുത്തിയിട്ടുള്ളത്. എഎംആര്‍ ഈ തോതില്‍ തുടര്‍ന്നാല്‍ 2050ഓടെ ഓരോവര്‍ഷവും ഒരു കോടി ആള്‍ക്കാര്‍ ഇതുമൂലം ലോകത്ത് മരണമടയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ക്യാന്‍സറും റോഡപകടങ്ങളും കാരണമായുള്ള മരണ സംഖ്യയേക്കാള്‍ അധികമായിരിക്കും എ.എം.ആര്‍. കൊണ്ടുള്ള മരണസംഖ്യ. 


സങ്കീര്‍ണ്ണമായ ഈ പ്രശ്‌നം നേരിടുന്നതിനായി ലോകാരോഗ്യ സംഘടന ഇന്ത്യയുള്‍പ്പെടെ 194 രാജ്യങ്ങള്‍ ഒപ്പുവച്ച എ.എം.ആര്‍ ഗ്ലോബല്‍ ആക്ഷന്‍ പ്ലാനിന് തുടക്കം കുറിച്ചിട്ടുണ്ട്. ഗ്ലോബല്‍ ആക്ഷന്‍ പ്ലാന്‍ 2015ന്റെ ചുവടുപറ്റി ഇന്ത്യ 2017ല്‍ നാഷണല്‍ ആക്ഷന്‍ പ്ലാനിന്റെ (എന്‍.എ.പി.-എ.എം.ആര്‍) രൂപരേഖ തയ്യാറാക്കി. അതിനു പിന്നാലെ, എ.എം.ആര്‍. കൊണ്ടുള്ള പ്രശ്‌നങ്ങളെ തിരിച്ചറിയാനും അവ പ്രതിരോധിക്കാനുമുള്ള കര്‍മ്മപദ്ധതിയുടെ രൂപരേഖ കേരള സര്‍ക്കാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തയ്യാറാക്കി വരികയായിരുന്നു. എ.എം.ആര്‍. പ്രതിരോധിക്കാന്‍ ഏകാരോഗ്യ സമീപനത്തിനാണ് (വണ്‍ ഹെല്‍ത്ത് അപ്രോച്ച്) കേരളം ഊന്നല്‍ കൊടുക്കുന്നത്. എ.എം.ആറിന്റെ തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗമാണ്. സ്വകാര്യമേഖലയിലെ മേല്‍നോട്ടം വഹിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചിയുടെ നേതൃത്വത്തിലാണ്.

അണുബാധ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ആയ കൈകളുടെ ശുചിത്വവും ആശുപത്രികളുടെ ശുചിത്വവുമൊക്കെ വര്‍ദ്ധിപ്പിക്കാനായി എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ കമ്മിറ്റികളും (ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി) പ്രവര്‍ത്തനസജ്ജമാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗ നിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മേല്‍നോട്ടത്തില്‍ തുടങ്ങിക്കഴിഞ്ഞു.


ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റിയും പൊതുവായ ശുചിത്വത്തെപ്പറ്റിയും പൊതുജനങ്ങള്‍ക്കിടയിലെ അവബോധ പ്രവര്‍ത്തനങ്ങള്‍, ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെല്ലാം ഇതിന്റെ ഭാഗമാണ്. ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വിവിധ പരിപാടികള്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ സഹായത്തോടുകൂടി നടത്തിവരുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നുകളുടെ വില്‍പ്പന കുറയ്ക്കുവാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. എ.എം.ആര്‍. മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍.ജി.ഒ.കളുമായി പങ്കാളിത്തവും സര്‍ക്കാര്‍ ഉറപ്പാക്കും.

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

Kerala's Action Plan to contain antimicrobial resistance released by Pinarayi Vijayan, Chief Minister of Kerala

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO', 'contents' => 'a:3:{s:6:"_token";s:40:"9bEzIWOsx8y9JUhhncwZN8kc5rFKLJxgVHPNgkCe";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newshealth-news/290/keralas-action-plan-contain-antimicrobial-resistance";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO', 'a:3:{s:6:"_token";s:40:"9bEzIWOsx8y9JUhhncwZN8kc5rFKLJxgVHPNgkCe";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newshealth-news/290/keralas-action-plan-contain-antimicrobial-resistance";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO', 'a:3:{s:6:"_token";s:40:"9bEzIWOsx8y9JUhhncwZN8kc5rFKLJxgVHPNgkCe";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newshealth-news/290/keralas-action-plan-contain-antimicrobial-resistance";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('orL5uxNUWGhWDLl6vT00xKUgbmTc2YTkBmJBzrtO', 'a:3:{s:6:"_token";s:40:"9bEzIWOsx8y9JUhhncwZN8kc5rFKLJxgVHPNgkCe";s:9:"_previous";a:1:{s:3:"url";s:94:"http://www.imalive.in/newshealth-news/290/keralas-action-plan-contain-antimicrobial-resistance";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21