×

ക്യാന്‍സര്‍ രോഗികളും വിഗ്ഗും: കേശദാനത്തിനു പിന്നിലെ യാഥാര്‍ഥ്യമെന്ത്?

Posted By

IMAlive, Posted on July 29th, 2019

Cancer Hair donation wig making company

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

രക്തദാനം പോലെ ജനകീയമായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കേശദാനം (hair donation). നീണ്ട് ഇടതൂര്‍ന്ന മുടിയുള്ളവര്‍ ആ മുടി മുറിച്ച് ദാനം ചെയ്യുന്നത് കാന്‍സര്‍ രോഗികള്‍ക്കെന്ന പേരിലാണ്. പല സന്നദ്ധസംഘടനകളും ഇതിനായി പ്രത്യേകം ക്യാംപുകള്‍ വരെ സംഘടിപ്പിക്കാറുണ്ട്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും മുടി ദാനം ചെയ്യുകയും അതിനെല്ലാം വാര്‍ത്താ പ്രാധാന്യം കൈവരികയും ചെയ്തതോടെ കേശദാനമെന്നത് പ്രചുരപ്രചാരം നേടുന്ന ജീവകാരുണ്യപ്രവര്‍ത്തനമായി മാറുകയും ചെയ്തു. പക്ഷേ, കേശദാനമെന്നത് തട്ടിപ്പാണെന്നും വിഗ്ഗ് കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള പരിപാടി മാത്രമാണതെന്നുമുള്ള ആക്ഷേപം ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. 

രക്തം ദാനം ചെയ്യുന്തോറും ശരീരത്തില്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. അതുപോലെയാണ് മുടിയും. മുറിച്ചുമാറ്റിയാലും വീണ്ടും വളരും. ധാരാളം മുടിയുള്ളവര്‍ കേശദാനത്തിനു തയ്യാറാകുന്നതിന്റെ കാരണവുമിതാണ്. കീമോതെറാപ്പിയും മറ്റും ചെയ്തു കഴിയുമ്പോള്‍ കാന്‍സര്‍ രോഗികളില്‍ മുടി കൊഴിഞ്ഞുപോകുന്നത് സാധാരണമാണ്. പല തവണ കീമോ കഴിയുമ്പോഴേക്കും പലരുടേയും തലമുടി പൂര്‍ണമായും കൊഴിഞ്ഞ് മൊട്ടയായി മാറും. സ്ത്രീകള്‍ക്ക് ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. ഇതിനു പരിഹാരമായി ഇത്തരക്കാര്‍ക്ക് സൗജന്യമായി വിഗ്ഗ് ഉണ്ടാക്കി നല്‍കുന്നതിനെന്ന പേരിലാണ് വ്യാപകമായി മുടി ദാനം ചെയ്യപ്പെടുന്നത്. ഇത് വെറും തട്ടിപ്പാണെന്ന ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് കാന്‍സറിനോട് പൊരുതി വിജയിച്ച ജെസ്ന ഇമ്മാനുവല്‍ എന്ന യുവതിയാണ്. 

ഇത്തരത്തില്‍ ദാനംചെയ്യപ്പെടുന്ന മുടി കൊണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനം ഒന്നുമില്ലെന്ന് ജെസ്ന ചൂണ്ടിക്കാട്ടുന്നു. പലരും വിഗ്ഗ് വാങ്ങാറില്ലെന്നും വാങ്ങിയാല്‍ തന്നെ വന്‍വില കൊടുക്കേണ്ടിവരുന്നുണ്ടെന്നും ജെസ്ന ഫെയ്സ് ബുക്കില്‍ ഇട്ട കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. 20,000വും 25,000വും ഒക്കെ ആണ് ഇതിന്റെ വില. സൗജന്യമായി ഇത് വിതരണം ചെയ്യപ്പെടുന്നില്ല. ഇതില്‍ എവിടെയാണ് ക്യാന്‍സര്‍ രോഗിക്ക് ഉള്ള സഹായം ഉള്ളതെന്ന് ജെസ്ന ചോദിക്കുന്നു. 

ക്യാന്‍സര്‍ (Cancer) രോഗിയുടെ പേരുപറഞ്ഞ് മറ്റൊരാളുടെ തല മൊട്ടയടിച്ചു കാണാന്‍ ഒരു രോഗിയും സത്യത്തില്‍ ആഗ്രഹിക്കുന്നില്ലെന്ന് സ്വാനുഭവത്തില്‍ നിന്ന് ജെസ്ന ചൂണ്ടിക്കാട്ടുന്നു. കാന്‍സറിനോട് പൊരുതി വിജയിച്ച തനിക്കറിയാവുന്ന ഒരാള്‍ പോലും വിഗ് വെക്കാന്‍ താല്‍പര്യം ഉള്ളവരല്ല. ക്യാന്‍സര്‍ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ 80% ആള്‍ക്കാരും ആ രോഗത്തെ ഉള്‍ക്കൊള്ളും. അതിനാല്‍ തന്നെ മുടി കൊഴിയുന്നതോ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളോ അവര്‍ക്ക് ഒരു പ്രശ്‌നമല്ല. കാരണം അവര്‍ക്കു ചികിത്സയുടേതായ വേറെ പല പ്രശ്‌നങ്ങളും ഉണ്ട്. വിഗ് പോലുള്ള സാധനങ്ങള്‍ ആ സമയത്ത് രോഗിയില്‍ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്. ചികില്‍സാസമയത്ത് വളരെ ഫ്രീ ആയിരിക്കണം എന്നാണ് ഓരോ രോഗിയും ആഗ്രഹിക്കുന്നതെന്ന് ജെസ്ന പറയുന്നു.

രോഗികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ലെന്നുതന്നെയാണ് ജസ്ന ഉറപ്പിച്ചു പറയുന്നത്. മാത്രമല്ല, ക്യാന്‍സര്‍ വന്നാല്‍ മുടി വീണ്ടും വരില്ലെന്നതുപോലുള്ള തെറ്റായ ധാരണകള്‍ ആളുകളില്‍ പരക്കാനും ഇത്തരം പ്രവൃത്തികള്‍ കാരണമാകും. ക്യാന്‍സര്‍ രോഗികളുടെ പേരില്‍ നടക്കുന്ന പല പല വലിയ തട്ടിപ്പുകളേയും പോലെയാണ് അവരുടെ പേരു പറഞ്ഞുള്ള ഈ മുടി ശേഖരിക്കലുമെന്ന് ജെസ്ന പറയുന്നു. 

കേശദാനത്തെ (Hair donation) പ്രോല്‍സാഹിപ്പിക്കുന്നതിനായി നടക്കുന്ന വ്യാപകമായ ക്യാംപെയ്നുകളുടെ സത്യസന്ധത ചോദ്യംചെയ്യപ്പെടുകയാണ് ജെസ്നയുടെ കുറിപ്പിലൂടെ. കീമോ ചെയ്യുന്നവരുടെ മുടി കൊഴിഞ്ഞാലും രോഗത്തെ അതിജീവിക്കുന്നതിനനുസരിച്ച് പിന്നീട് അവരില്‍ മുടി വളരുമെന്നിരിക്കെ ഇത്തരമൊരു പ്രവൃത്തിയുടെ ആവശ്യകതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ദാനം ചെയ്യപ്പെടുന്ന മുടിയത്രയും സംഘടനകള്‍ പറയുന്നതുപോലെ ക്യാന്‍സര്‍ രോഗിയിലേക്ക് എത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ മാര്‍ഗമൊന്നുമില്ല. സര്‍ക്കാര്‍ സംവിധാനങ്ങളോ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളോ ഒന്നും ഇത്തരത്തില്‍ ദാനം ചെയ്യപ്പെടുന്ന മുടി സ്വീകരിച്ച് വിഗ്ഗാക്കി മാറ്റുന്നില്ല. വിഗ് നിര്‍മാതാക്കള്‍ ഗുണനിലവാരമുള്ള മുടി തങ്ങള്‍ക്കു ലഭിക്കുന്നതിനായി നടത്തുന്ന ഒരു പരിപാടി മാത്രമാണ് കേശദാനമെന്ന ആരോപണം ശക്തമാകുന്നതും അതിനാലാണ്.

Donating hair for cancer patients is both easy and rewarding and anyone can do so.Do hair donation for cancer patients

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB', 'contents' => 'a:3:{s:6:"_token";s:40:"mju7fbPVoW16qdO1v9pZT1lBvvUuRJL3PxsQXq3V";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/446/cancer-hair-donation-wig-making-company";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB', 'a:3:{s:6:"_token";s:40:"mju7fbPVoW16qdO1v9pZT1lBvvUuRJL3PxsQXq3V";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/446/cancer-hair-donation-wig-making-company";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB', 'a:3:{s:6:"_token";s:40:"mju7fbPVoW16qdO1v9pZT1lBvvUuRJL3PxsQXq3V";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/446/cancer-hair-donation-wig-making-company";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('jx2t5e8VsUVU2bOsFabPthtwP9vM0ZuuJMpGl1wB', 'a:3:{s:6:"_token";s:40:"mju7fbPVoW16qdO1v9pZT1lBvvUuRJL3PxsQXq3V";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/446/cancer-hair-donation-wig-making-company";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21