×

മാനസിക പിരിമുറുക്കവും ആരോഗ്യപ്രശ്നങ്ങളും

Posted By

IMAlive, Posted on July 29th, 2019

Mental illness health problems

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

പലതരം മാനസിക സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഇന്ന് സമൂഹം കടന്നുപോകുന്നത്. ഈ സമ്മര്‍ദ്ദങ്ങള്‍ പണ്ടുണ്ടായിരുന്നില്ലേ എന്ന് ചോദ്യം ഉയരാം. ഉണ്ടായിരുന്നു. പക്ഷേ, ആ സമ്മര്‍ദ്ദങ്ങളെ തരണം ചെയ്യാനും അതിജീവിക്കാനും ഉള്ള മാര്‍ഗങ്ങള്‍ അന്നൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്ന് അണുകുടുംബത്തിലേക്ക് സാമൂഹികാവസ്ഥ കളംമാറ്റിച്ചവിട്ടിയതോടെ സമ്മര്‍ദ്ദങ്ങള്‍ കൂടുതല്‍ വ്യക്തി കേന്ദ്രീകൃതമായി. ജോലി സ്ഥലത്ത്, വീട്ടില്‍, നാട്ടില്‍ എന്നിങ്ങനെപോകുന്ന സമ്മര്‍ദ്ദത്തിന്റെ ഇടങ്ങള്‍. 

സമ്മര്‍ദ്ദം വരുന്ന വഴികള്‍

പത്രം തുറന്നാലും ടി.വി വച്ചാലും സമ്മര്‍ദ്ദമേറ്റുന്ന വാര്‍ത്തകളാകാം ഓരോരുത്തരേയും കാത്തിരിക്കുന്നത്. അത് കൊലപാതകമോ കവര്‍ച്ചയോ പീഡനമോ മാത്രമാകണമെന്നില്ല. വാര്‍ത്തകള്‍ക്കിടയിലെവിടെയെങ്കിലും വരാന്‍ പോകുന്ന സാമ്പത്തിക മാന്ദ്യത്തെപ്പറ്റിയൊരു വാര്‍ത്ത കണ്ടാല്‍, അത് അനേകരുടെ തൊഴില്‍ നഷ്ടപ്പെടുത്തിയേക്കാമെന്നൊരു സൂചന ഇടയില്‍ വായിച്ചാല്‍ ചിലപ്പോള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ടെന്‍ഷനിലാകും. സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടുന്നുവെന്നു കേട്ടാല്‍ തൊഴിലിനായി കാത്തിരിക്കുന്നവരും കൂട്ടാന്‍ ഉദ്ദേശ്യമില്ലെന്നു കേട്ടാല്‍ ജോലിയിലുള്ളവരും ടെന്‍ഷനായെന്നു വരാം. പാലിന്റെ വില കൂടുന്നതും പെട്രോള്‍ വില അടിക്കടി ഉയരുന്നതും വീട്ടുകാരെ മൊത്തത്തില്‍ ടെന്‍ഷനടിപ്പിച്ചേക്കാം. 

ജോലി സ്ഥലത്താകട്ടെ, ഏല്‍പിച്ച ജോലി കൃത്യമായി ചെയ്തു തീര്‍ക്കാനാകാതെ വരുന്നതും സഹപ്രവര്‍ത്തകരുടെ പാരവയ്പും എന്തിന് വഴിയിലെ പ്രകടനം മൂലം സമയത്ത് ഓഫീസില്‍ എത്താനാകാതെ വരുമ്പോള്‍ മേലധികാരി ശകാരിക്കുമോ എന്ന ഭയം പോലും ടെന്‍ഷനടിപ്പിക്കും. എന്തെങ്കിലും കാരണത്താല്‍ ഒരു ദിവസം ശമ്പളം വൈകിയാല്‍ അതും ടെന്‍ഷനു കാരണമായെന്നു വരാം. 

സമ്മര്‍ദ്ദവും ശരീരവും

അങ്ങനെ, ആണെന്നോ പെണ്ണെന്നോ ഇല്ലാതെ മാനസിക സമ്മര്‍ദ്ദത്തിന് കാരണങ്ങളേറെയാണ്. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളും അനവധിയാണ്. ഉറക്കം നഷ്ടപ്പെടാനും വിശപ്പില്ലാതാകാനും മാനസ്സിക സമ്മര്‍ദ്ദം കാരണമായേക്കാം. ചിലരാകട്ടെ സമ്മര്‍ദ്ദമേറുമ്പോള്‍ അമിതമായ മദ്യപാനം പുകവലി തുടങ്ങിയവയിലും അഭയം പ്രാപിച്ചെന്നു വരും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ആശയവിനിമയമില്ലായ്മ രൂപപ്പെടുന്നതും പ്രശ്നങ്ങള്‍ക്കു കാരണമാകാം. 

ടെൻഷൻ ഉണ്ടാകുമ്പോൾ ശരീരം ഉയർന്നതോതിൽ അഡ്രിനാലിൻ പോലുള്ള ചിലതരം ഹോർമോണുകൾ അമിതമായി ഉൽപാദിപ്പിക്കാൻ തുടങ്ങും. ഇവയുടെ വർധനവ് ശരീരത്തിലെ പല അവയവങ്ങളുടേയും പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. പെട്ടെന്നുണ്ടാകുന്ന സ്വഭാവ മാറ്റങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. പലരും വിഷാദരോഗത്തിലേക്ക് വഴുതിവീഴാനും അത് ആത്മഹത്യയിലേക്കു പോലും നയിക്കാനും കാരണമായേക്കാം. സ്ത്രീകളിലാണ് ഇത് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലായി കാണുന്നത്. 

മാനസ്സിക സമ്മർദ്ദത്തിന്റെ മറ്റൊരു ഉപോൽപന്നമാണ് തലവേദന. മാനസ്സിക സമ്മർദ്ദം വിശപ്പ് കൂടാനും കുറയാനും കാരണമാകും. ഇത് ജീവിതശൈലീരോഗങ്ങളിലേക്കുള്ള വഴിതുറക്കലാണ്.അത്തരം രോഗങ്ങൾ ഉള്ളവരിലാകട്ടെ ഭക്ഷണം കഴിക്കാതിരിക്കുന്നതും അമിതമായി കഴിക്കുന്നതും ഒരുപോലെ ദോഷകരമാണ്. 

സമ്മര്‍ദ്ദം കുറയ്ക്കാം

മാനസിക പിരിമുറുക്കം കുറയ്ക്കാൻ പലർക്കും അനുയോജ്യമായ പല ഉപാധികളുമുണ്ട്. വ്യായാമമാണ് ഏറ്റവും നല്ലത്. നടത്തമോ ഓട്ടമോ സൈക്കിളിംഗോ നീന്തലോ എന്തുമാകാം. കുറഞ്ഞത് അര മണിക്കൂറെങ്കിലും അത് ചെയ്യണം. വ്യായാമസമയത്ത് തലച്ചോറിലുണ്ടാകുന്ന ചില ഹോർമോണുകളാണ് മാനസിക പിരിമുറുക്കത്തിൽ നിന്നും മറ്റും മോചനം നൽകുന്ന്ത്. 

ചിലർക്ക് വിനോദോപാധികളായിരിക്കും സമ്മർദ്ദം കുറയ്ക്കാൻ ഉപയോഗപ്രദമാകുക. എഴുത്ത്, വായന, സംഗീതം, പൂച്ചെടികളെ പരിപാലിക്കൽ തുടങ്ങിയവയൊക്കെ അതിൽപെടും. മാനസിക പിരിമുറുക്കമകറ്റാൻ പാട്ടു കേൾക്കുമ്പോൾ വിഷാദഗാനങ്ങൾ കേൾക്കാതിരിക്കാനും സിനിമ കാണുമ്പോൾ സമ്മർദ്ദം വർധിപ്പിക്കുന്ന സിനിമകൾ കാണാതിരിക്കാനും ശ്രദ്ധിക്കണം. മനസ്സിന് ശാന്തതയും സന്തോഷവും നൽകുന്ന സംഗീതവും സിനിമയുമാണ് അത്യുത്തമം. 

മാനസിക പിരിമുറുക്കം ഉറക്കം നഷ്ടപ്പെടുത്തുമെന്നതുപോലെതന്നെയാണ് ഉറക്കക്കുറവ് മാനസിക പിരിമുറുക്കമുണ്ടാക്കുമെന്നതും. ഇതു രണ്ടും പരസ്പര പൂരകമാണെന്നർഥം. അതിനാൽ ദിവസവും കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങിയിരിക്കണം.  ഏറ്റവുമധികം ഇഷ്ടപ്പെടുന്നവരോടൊപ്പം സമയം ചെലവഴിക്കുന്നതും ആശങ്കകളും പ്രശ്നങ്ങളും അവരുമായി പങ്കുവയ്ക്കുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകമാകും.  

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സ് അനിവാര്യമാണെന്ന കാര്യം മറക്കരുത്.

Mental illness refers to a wide range of mental health conditions — disorders that affect your mood, thinking and behavior.

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF', 'contents' => 'a:3:{s:6:"_token";s:40:"VeF4kicpaF4VMDResNJv8mj9oykItZKusT3SAHr4";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/newshealth-news/473/mental-illness-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF', 'a:3:{s:6:"_token";s:40:"VeF4kicpaF4VMDResNJv8mj9oykItZKusT3SAHr4";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/newshealth-news/473/mental-illness-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF', 'a:3:{s:6:"_token";s:40:"VeF4kicpaF4VMDResNJv8mj9oykItZKusT3SAHr4";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/newshealth-news/473/mental-illness-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('hTY7CYMlswmB9q0uMXIibuVuF9dJWZEbhiKnfmhF', 'a:3:{s:6:"_token";s:40:"VeF4kicpaF4VMDResNJv8mj9oykItZKusT3SAHr4";s:9:"_previous";a:1:{s:3:"url";s:72:"http://www.imalive.in/newshealth-news/473/mental-illness-health-problems";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21