×

കടുത്ത വേനലിൽ ആരോഗ്യം നിലനിർത്താൻ 16 മാർഗ്ഗങ്ങൾ

Posted By

IMAlive, Posted on March 5th, 2019

16 Health Tips to Beat Scorching Summer

ലേഖകൻ: ഡോ. രാജീവ് ജയദേവൻ

വരാൻ പോകുന്നത് കടുത്തവേനലാണെന്നും ചുട്ടുപഴുത്ത ദിനങ്ങളാണെന്നും നാം മനസ്സിലാക്കിക്കഴിഞ്ഞു. അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർധിക്കുന്നത് പലവിധ അസുഖങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനു കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കനത്ത ചൂടിൽ നിന്നു രക്ഷ നേടാനുള്ള മാർഗ്ഗങ്ങൾ നാം തേടിയേതീരൂ.

1. അയഞ്ഞതും, ഇളം നിറമുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. 

2. ധാരാളം വെള്ളം കുടിക്കുക. അല്പം മാത്രം ഉപ്പ് ചേർത്ത മോര്, ഇളനീർ, നാരങ്ങാ വെള്ളം എന്നിവയും ഉത്തമമാണ്.

3. കൃത്രിമ മധുരം ചേർത്ത സോഡ, ജ്യൂസ് തുടങ്ങിയവയും ഉപ്പിന്റെ അംശം അധികമുള്ള ജങ്ക് ഫുഡ്സും ഒഴിവാക്കുക. 

4. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഐസ് ഇട്ട ജ്യൂസ്, സർബത്ത് തുടങ്ങിയ പാനീയങ്ങൾ ഉപേക്ഷിക്കുക. പ്രത്യേകിച്ചും വഴിയോരത്തെ കടകളിൽ നിന്നുമുള്ള പാനീയങ്ങൾ. ഇത് പലവിധത്തിലുള്ള അണുബാധയ്ക്കു കാരണമായേക്കാം. ഇത്തരം അവസരങ്ങളിൽ കുപ്പിവെള്ളം ഉപയോഗിക്കാം.

5. മലിനമായ ചുറ്റുപാടുള്ള ഭക്ഷണശാലകളിൽ നിന്നു ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കാതിരിക്കുക. ഭക്ഷണശാല വൃത്തിയുണ്ടെങ്കിൽ പോലും പരിസരത്തെ മാലിന്യങ്ങളിൽ നിന്ന് ഈച്ച വഴി അണുബാധ ഉണ്ടായേക്കാം.

6. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. ഒരു മിനിറ്റ് തിളച്ചു മറിഞ്ഞാൽ മതി രോഗാണുക്കൾ നശിച്ചു പൊയ്ക്കൊള്ളും.  ഫിൽട്ടർ ചെയ്ത വെള്ളത്തിൽ പോലും വൈറസ് ഇനത്തിൽ പെട്ട അണുക്കളുണ്ടായേക്കാം. മഞ്ഞപ്പിത്തം, കോളറ, ടൈഫോയിഡ് തുടങ്ങിയ അസുഖങ്ങളുടെ ഉറവിടമാണ് മലിനജലം.

7. കൈ വൃത്തിയായി കഴുകുക. ഇതിലൂടെ ചർമ്മസംബന്ധമായ അസുഖങ്ങൾ, വയറിളക്കം, പകർച്ചവ്യാധികൾ തുടങ്ങിയവയെ തുരത്താനാകും. 

8. വേനലവധിക്കാലം ആയതിനാൽ കുട്ടികൾ പകൽസമയത്തെ കഠിനമായ ചൂട് അവഗണിച്ചും കളിക്കാനിറങ്ങാറുണ്ട്. ഈ അവസരത്തിൽ കുട്ടികൾ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ വെയിലിൽ നിന്നു രക്ഷ നേടാൻ തൊപ്പിയോ മറ്റോ ഉപയോഗിക്കുവാനും നിർദേശിക്കുക.

9. കടുത്ത വെയിലിൽ നിന്നു രക്ഷനേടാൻ കുട ഉപയോഗിക്കാൻ മടിക്കരുത്. നീല നിറത്തിലുള്ളവയാണെങ്കിൽ അൾട്രാവയലറ്റ് രശ്മികളിൽ നിന്നു കൂടുതൽ സുരക്ഷ ലഭിക്കും. 

10. സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിലേൽക്കാൻ സാധ്യതയുണ്ടെങ്കിൽ സൺ ലോഷൻ ക്രീമുകൾ ഉപയോഗിക്കുക.

11. രാവിലെ പത്തു മണിക്കും വൈക്കുന്നേരം മൂന്നു മണിക്കും ഇടയിൽ വെയിലത്തു പുറത്തിറങ്ങിയുള്ള പ്രവൃത്തികൾ പരമാവധി ഒഴിവാക്കുക.

12. കനത്ത ചൂടുള്ള സമയത്ത് വെള്ളത്തിലിറങ്ങുമ്പോൾ ശ്രദ്ധിക്കുക. സൂര്യാഘാതമേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. 

13. സൂര്യാഘാതം വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. ശരീരത്തിലെ ചൂട് നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങൾ തകരാറിലാകുമ്പോഴാണ് സൂര്യാഘാതമേൽക്കുന്നത്. സൂര്യാഘാതമേൽക്കുന്ന അവസരങ്ങളിൽ അടിയന്തിര വൈദ്യസഹായം തേടുക.

14. കുട്ടികൾക്കും പ്രായമായവർക്കുമാണ് കൂടുതലായി സൂര്യാഘാതമേൽക്കാറ്. അതിനാൽത്തന്നെ ഇത്തരക്കാർ ശരീരത്തിൽ ജലാംശം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

15. കൂടുതൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്നത് ഭാവിയിലെ അപകടകരമായ അവസ്ഥയിൽ നിന്നും നമുക്ക് രക്ഷനൽകും. ഹാനികരമായ കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുകയും ശുദ്ധമായ ഓക്സിജൻ പുറത്തേക്കു വിടുകയും ചെയ്യുന്നതിനോടൊപ്പം മരങ്ങൾ നമുക്ക് തണലേകുകയും ചെയ്യുന്നു. കൂടാതെ വായുമലിനീകരണവും ശബ്ദമലിനീകരണവും കുറയുകയും ചെയ്യുന്നു. 

16. നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം, നമുക്കു ചുറ്റും വസിക്കുന്ന ജീവജാലങ്ങളെക്കുറിച്ചുകൂടി ഓർക്കുക. വരാൻ പോകുന്ന കടുത്ത വേനലിൽ നിന്ന് അവയെക്കൂടി എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുക.  വീടിനു പുറത്ത് കിളികൾക്കും മറ്റും കുടിക്കാൻ സാധിക്കുന്ന രീതിയിൽ വെള്ളം ശേഖരിച്ച് വയ്ക്കുക. കൊതുകുകൾ പെരുകാതിരിക്കാൻ വെള്ളം ഇടക്കിടെ മാറ്റണമെന്നുമാത്രം.

16 Health Tips to Beat Scorching Summer

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu', 'contents' => 'a:3:{s:6:"_token";s:40:"9eQxN0i5mxSahLUYCkTn73u2WgxRz2HUNHlkC3UU";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/495/16-health-tips-to-beat-scorching-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu', 'a:3:{s:6:"_token";s:40:"9eQxN0i5mxSahLUYCkTn73u2WgxRz2HUNHlkC3UU";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/495/16-health-tips-to-beat-scorching-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu', 'a:3:{s:6:"_token";s:40:"9eQxN0i5mxSahLUYCkTn73u2WgxRz2HUNHlkC3UU";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/495/16-health-tips-to-beat-scorching-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('uOQhkNuGx6PxAX6ssgymCWUjJqoNPxrapjFBhsfu', 'a:3:{s:6:"_token";s:40:"9eQxN0i5mxSahLUYCkTn73u2WgxRz2HUNHlkC3UU";s:9:"_previous";a:1:{s:3:"url";s:81:"http://www.imalive.in/newshealth-news/495/16-health-tips-to-beat-scorching-summer";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21