×

വിഷാദലക്ഷണങ്ങള്‍ മനസ്സിന്റേതു മാത്രമാകണമെന്നില്ല, പ്രശ്നം ശാരീരികവുമാകാം

Posted By

IMAlive, Posted on March 22nd, 2019

Mislabeling Medical Illness As Mental Disorder

ന്യൂസ് ഡെസ്ക്, ഐഎംഎ ലൈവ്

ഒരാൾ വിഷാദത്തിലാണ്ടിരിക്കുന്നതു കണ്ടാലുടൻ അതിനെ വിഷാദരോഗമാണെന്നു തെറ്റിദ്ധരിക്കരുത്. വിഷാദവും ഉത്ക്കണ്ഠയുമൊക്കെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിലും അവയ്ക്ക് ശാരീരികാരോഗ്യവുമായും അഭേദ്യമായ ബന്ധമുണ്ടെന്ന് മനസ്സിലാക്കുക. മാനസികപ്രശ്‌നമെന്നു തെറ്റിദ്ധരിച്ചേക്കാവുന്ന ഒരുപിടി ശാരീരികാരോഗ്യ പ്രശ്‌നങ്ങളെങ്കിലുമുണ്ടെന്നതാണ് യാഥാർഥ്യം. വിശപ്പില്ലായ്മയും ചിലതരം ശരീര വേദനകളും ആശങ്കയും ഒരു കാര്യത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തതുമെല്ലാം മാനസിക പ്രശ്‌നത്തിനുമപ്പുറം മറ്റുചില ആരോഗ്യപ്രശ്‌നങ്ങളിലേക്കുകൂടി വിരൽ ചൂണ്ടുന്നുണ്ട്. അത്തരത്തിൽ ചില രോഗങ്ങളെ പരിചയപ്പെടാം. 

തൈറോയ്ഡ്

തൈറോയ്ഡ് രോഗത്തിന്റെ ലക്ഷണങ്ങൾ പലപ്പോഴും ഉത്ക്കണ്ഠയോ വിഷാദമോ ആയി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വിഷാദം പോലെതന്നെ ഒരാളുടെ മാനസികോല്ലാസത്തേയും ഊർജ്ജത്തേയുമൊക്കെ തൈറോയ്ഡ് നശിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഒരൊറ്റ രക്തപരിശോധനയിലൂടെ മനസ്സിലാക്കാനാകുന്ന ഈ രോഗത്തെ കണ്ടെത്താൻ വൈകരുത്. 

ചെള്ളുകൾ വഴിയുണ്ടാകുന്ന സന്ധിവീക്കം 

വിഷാദരോഗത്തിന്റെ ലക്ഷണങ്ങളൊക്കെ ഈ പ്രശ്‌നത്തിനുമുണ്ടാകാറുണ്ട്. ചെള്ളുകടിയേൽക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടാണ് പലപ്പോഴും ഈ തെറ്റിദ്ധാരണ ഉണ്ടാകുന്നത്. 

ന്യൂറോഎൻഡോക്രൈൻ ട്യൂമറുകൾ

ശരീരത്തിൽ ആവശ്യത്തിലേറെ അഡ്രിനാലിൻ ഉൽപാദിപ്പിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന അപൂർവ്വമായ പ്രശ്‌നമാണിത്. ഈ അഡ്രിനാലിൻ ശരീരത്തെ ഗുരുതരമായ ആഘാതങ്ങളിലേക്കും ഉൽക്കണ്ഠയിലേക്കുമൊക്കെ നയിക്കും. 

പ്രമേഹം

പ്രമേഹവും പലപ്പോഴും വിഷാദത്തെ അനുകരിക്കാറുണ്ട്. ഉല്ലാസമില്ലായ്മ, അസ്വസ്ഥതകൾ, ഭാരക്കുറവ് തുടങ്ങിയവയൊക്കെ ടൈപ്പ് രണ്ട് പ്രമേഹത്തിലും വിഷാദത്തിലും ഒരുപോലാണ്. പലപ്പോഴും മാനസികപ്രശ്‌നം മൂലമല്ല, മറിച്ച് ശരീരത്തിന്റെ ഇൻസുലിൻ റെസിസ്റ്റൻസ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. 

അതികഠിനമായ ക്ഷീണം

വലിയതോതിലുള്ള ക്ഷീണവും ഓർമ ഇല്ലാതാകലും ഉറക്കമില്ലായ്മയും ശ്രദ്ധയില്ലായ്മയുമൊക്കെ ക്രോണിക് ഫാറ്റിക് സിൻഡ്രോം എന്ന രോഗമാകാം. അതിനും വിഷാദരോഗവുമായി ബന്ധമൊന്നുമില്ല

സിഫിലിസ്

ചികിൽസിക്കാതെ പോയാൽ സിഫിലിസ് രോഗം തലച്ചോറിനേയും സ്‌പൈനൽ കോഡിനേയും ബാധിച്ചേക്കാം. അത് മാനസികപ്രശ്‌നങ്ങളുണ്ടാക്കുന്നതിനെ ന്യൂറോ സിഫിലിസ് എന്നാണ് പറയുന്നത്. വിഷാദവും ആശയക്കുഴപ്പവുമെല്ലാം ഈ രോഗത്തിന്റെയും ലക്ഷണങ്ങളിൽപെടും. 

ചിലപ്പോൾ ഇപ്പറയുന്ന ലക്ഷണങ്ങളൊക്കെ ശരിക്കും മാനസികാരോഗ്യപ്രശ്‌നങ്ങളുടേതാകാം. എന്നാൽ മറ്റു ചിലപ്പോൾ അവ മറ്റെന്തെങ്കിലും ശാരീരികപ്രശ്‌നങ്ങൾ മൂലമുണ്ടാകുന്നതുമാകാം. സംശയമുണ്ടായാൽ എപ്പോഴായാലും വിദഗ്ദ്ധരായ ഡോക്ടർമാരുടെ ഉപദേശം തേടുന്നതുതന്നെയാണ് നല്ലത്.

Mislabeling Medical Illness As Mental Disorder

Whoops, looks like something went wrong.

(1/1) ErrorException

file_put_contents(/home/imalive/public_html/storage/framework/sessions/DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT): failed to open stream: Disk quota exceeded

in Filesystem.php line 122
at HandleExceptions->handleError(2, 'file_put_contents(/home/imalive/public_html/storage/framework/sessions/DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT): failed to open stream: Disk quota exceeded', '/home/imalive/public_html/vendor/laravel/framework/src/Illuminate/Filesystem/Filesystem.php', 122, array('path' => '/home/imalive/public_html/storage/framework/sessions/DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT', 'contents' => 'a:3:{s:6:"_token";s:40:"NNdtwDTUeeZ7lPru3e0EmPv412UBUqE3P9meKIlg";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/536/mislabeling-medical-illness-as-mental-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 'lock' => true))
at file_put_contents('/home/imalive/public_html/storage/framework/sessions/DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT', 'a:3:{s:6:"_token";s:40:"NNdtwDTUeeZ7lPru3e0EmPv412UBUqE3P9meKIlg";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/536/mislabeling-medical-illness-as-mental-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', 2)in Filesystem.php line 122
at Filesystem->put('/home/imalive/public_html/storage/framework/sessions/DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT', 'a:3:{s:6:"_token";s:40:"NNdtwDTUeeZ7lPru3e0EmPv412UBUqE3P9meKIlg";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/536/mislabeling-medical-illness-as-mental-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}', true)in FileSessionHandler.php line 83
at FileSessionHandler->write('DLgGiVyNdODX3jxMTWuoGfuo6zql9IOTh44R0gPT', 'a:3:{s:6:"_token";s:40:"NNdtwDTUeeZ7lPru3e0EmPv412UBUqE3P9meKIlg";s:9:"_previous";a:1:{s:3:"url";s:88:"http://www.imalive.in/newshealth-news/536/mislabeling-medical-illness-as-mental-disorder";}s:6:"_flash";a:2:{s:3:"old";a:0:{}s:3:"new";a:0:{}}}')in Store.php line 129
at Store->save()in StartSession.php line 88
at StartSession->terminate(object(Request), object(Response))in Kernel.php line 218
at Kernel->terminateMiddleware(object(Request), object(Response))in Kernel.php line 189
at Kernel->terminate(object(Request), object(Response))in index.php line 58
at require_once('/home/imalive/public_html/public/index.php')in index.php line 21